കണ്പോളകള് കൊണ്ട് കണ്ണുകളേപൂട്ടി
പല്ലുകളും ചുണ്ടുകളും ചേര്‍ത്തു വായയും മൂടി
ചൂണ്ടുവിരലുകള്‍ കുത്തി ചെവികളും അടച്ചു
പെരുവിരല്‍ വച്ച് മൂക്കിനേയും പൊത്തി
കണ്ടാമൃഗത്തോലിനെക്കാള് കടുപ്പമാക്കി തൊലി
എന്നിട്ടും എന്നിട്ടും എല്ലാം തഥൈവ.
ബന്ധിക്കേണ്ടതിനേ ബന്ധിക്കാന്‍
കോപ്പുമില്ല നമുക്കു കഴിവുമില്ല.
നിരപരാധികളായ കുറ്റക്കാരേ.....
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്.