
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.
ഹൃദയത്തിലിട്ടെന്നെ നീറ്റിക്കുറുക്കാതെ അറിയാതൊഴുകുന്ന ആ പ്രവാഹത്തില്‍ ഒരു തുള്ളിയായ് രക്ഷപെടാന്‍ അനുവദിച്ചിരുന്നങ്കില്‍.
ഒരു നാള് ആ പാവം ഹൃദയം എന്റെ ദു:ഖം മനസ്സിലാക്കി എന്നെയും പോകാനനുവദിച്ചു.
കണ്പോളകളില് വന്നെത്തി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.
“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം ,സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.
“കരയാന്‍ കഴിയില്ലാല്ലോ എനിക്ക്? കരഞ്ഞാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ? തിരികെ ആ ഹൃദയത്തിലേക്കു വീണ്ടും ഒരു ദു:ഖമായ് പോകാനും വയ്യല്ലോ ?
ആ മിഴിത്തുമ്പില്‍ നിന്നും എനിക്കു മോചനം വേണ്ട,ആ പാവം ഹൃദയത്തിനു കാവലായ് ആ മിഴിയിണകള്‍ക്കുള്ളില്‍ കണ്ണുനീര് കവചം ആയി നിന്നോളാം ഞാന്‍, നീയറിയാതെ,നിറയാതെ...തുളുമ്പാതെ..."
40 comments:
കണ്ണുനീരിന്റെ വിങ്ങല്‍
ചേച്ചീ വായിച്ചു;
നല്ല കുറിപ്പ്
എന്താ ഇങ്ങനെയൊക്കെ
ഇഹലോകവാസം മടുത്തോ?
അതോ ഭാഗവതം കേറി തലക്ക് പിറ്റിക്കുന്നുണ്ടോ?
"പിടിക്കുന്നുണ്ടോ" എന്ന് തിരുത്തി വായിക്കുക.
അക്ഷരപ്പിണക്കമാ..
നന്നായി ചേച്ചീ, നല്ല ചിന്ത. പാവം കണ്ണുനീര്!
നല്ല വരികൾ ഇനിയും കാത്തിരിക്കുന്നു
ആശംസകൾ
കണ്ണുനിരിന്റെ ചിന്തകള്‍ നന്നായ് പകര്‍ത്തിയിരിക്കുന്നു.
നന്നായിട്ടുണ്ട്. എന്താ ഒരു വിഷാദം പോലെ?
നന്നായിരിക്കുന്നു...
മുമ്പൊരിക്കല്‍ കണ്ണീര് ഇവിടെയും വിഷയമായിരുന്നു
കണ്ണുനീരിന്റെ ഈ ചിന്തകള്‍ ചിന്തനീയം തന്നെ..നന്നായിരിയ്ക്കുന്നു..
കണ്ണുനീരിന്റെ ചിന്ത നന്നായിരിക്കുന്നു. പാവം കണ്ണുനീര്....
സംഘർഷഭരിതമായ ഹൃദയത്തിൽ നിന്ന് രക്ഷപ്പെടുമ്പോൾ
അതിനെക്കാൾ സുന്ദരമായ ലോകം കാത്തിരിപ്പുണ്ടെന്ന്
കരുതിയ കണ്ണുനീർത്തുള്ളിയ്ക്ക് തെറ്റിപ്പോയി അല്ലേ?.
ഇതിനേക്കാൾ ഭേദമായിരുന്നു എന്നു കരുതി മടങ്ങി
പ്പോകാനുള്ള തീരുമാനവും വൈകിപ്പോയി!.
പക്ഷെ അവിടെ എത്രനാൾ തുടരാൻ കഴിയും?.
നിപതിച്ചേ മതിയാവൂ!.
പലപ്പോഴും അങ്ങിനെയാണ് ചേച്ചി!.
കണ്ണൂനീർത്തുള്ളിയെ ജീവിതത്തോടുപമിക്കുമ്പോൾ
ഇതൊക്കെ വളരെ ശരിയാണ്.
നല്ല വരികൾ
കണ്ണുനീര്‍ത്തുള്ളിയുടെ വിഹ്വല മനസ്സിനെ അനുഭവമാക്കി,ഉജ്ജ്വലം !
കണ്ണുനീര്‍ത്തുള്ളിയുടെ നൊമ്പരം നന്നായി
:(
ചേച്ചീ..
കണ്ണുനീര് തുള്ളിയുടെ ആത്മകഥ ഇഷ്ടായി!!
♪♪ കണ്ണൂനീര്‍ തുള്ളിയെ
സ്ത്രീയോടുപമിച്ച കാവ്യഭാവനേ!!♪♪
നീ ഒരു തുള്ളിയായ്
ഭൂമിയില്‍ വീണാല്‍
ഈ ഭൂമിയില്‍ പ്രളയം ഉണ്ടാവില്ല്ലേ?
നീ തിരികെ പോകുകയും അരുത്
പോയാല്‍ നീരില്ലാത്ത
ഈ ഭൂമി വരണ്ടുണങ്ങി പോവില്ലെ?
നല്ല വരികള്‍
ആശംസകള്‍...
“ഞാന്‍ ആ ഹൃദയത്തിന്റെ ഭാഗം ആയിരുന്നപ്പോള്‍ പാവം അതിനെ മനസ്സിലാക്കിയില്ല.
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.“
എന്നാ പറ്റിയെ?? മൊത്തതില്‍ ഒരു വിഷാദമാണല്ലോ കുഞ്ഞിക്കഥകള്‍ പാഞ്ഞുതരുന്ന ചേച്ചിക്ക്....???
രെണ്‍ജിത്, ശ്രീ, രസികന്‍,വല്യമ്മായി, എഴുത്തുകാരി, ഇത്തിരിവെട്ടം,പോറടത്ത്, ഷാരു, നന്ദു,വഴിപോക്കന്, അരുണ്‍, കാന്താരിക്കുട്ടി,പാമരന്, ഹരി, മാണിക്യം, ഹരീഷ്, എല്ലാവര്ക്കും നന്ദി ആ കണ്ണുനീര് തുള്ളിയെ ഉള്ക്കൊണ്ടതിനു.
ലോകത്തിലെ ഏറ്റവും ശുദ്ധമായ വസ്തു ആണ്
കണ്ണുനീര് !!!
അതിനും വിങ്ങലോ?
ഈ ഭൂമിയിലെ ജീവിതം അതിനെയും നശിപ്പിച്ചു അല്ലേ?
നല്ല ഭാവന..
.“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
കണ്ണുനീരിനെ കുറിച്ചൊരു കുറിപ്പ് ഞാന്‍ ആദ്യമായാണ് കാണുന്നത്....
അതും വളരെ നന്നായി എഴുതിയിരിക്കുന്നു....
എന്റെ കണ്ണീരില്‍ മുങ്ങിയ(സന്തോഷ കണ്ണീരാനുട്ടോ) ആശംസകള്‍....
നന്നായിരിക്കുന്നു,
കണ്ണുനീരിന്റെ ഈ ഹൃദയവ്യഥകള്
ഇക്കരെ നില്ക്കുമ്പോള്, അക്കരെ പച്ച..
കണ്ണുനീരിന്റെ വിങ്ങല്‍ ഒരു വിങ്ങലായി തന്നെ അനുഭവപ്പെട്ടു
കണ്ണുന്നീരിന്റെ വിങ്ങല്‍ ഇഷ്ടമായി....
കണ്ണൂനീരിനും ചിരിക്കാനറിയാം കഥനം മറക്കാന്‍ കഴിഞ്ഞാല്‍....
നന്നായി അവതരണം.
കണ്ണുനീരിന് മഴയത്ത് കാത്തിരുന്ന വേഴാമ്പല്‍ പോലെ
എന്തീനീ പരിഭവം..?
ആര്‍ക്ക് വെണ്ടി എന്തിനു വേണ്ടി.?ജന്മകര്മങ്ങള് തീരാതെ ഇഹലോകവാസം അത് സാധ്യമല്ല.. ഒരു പൂവായ് ഒരു മലരായ് പുന്തേനരുവിയായി ചേചിയമ്മയ്ക്ക് ഞാനും കൂട്ടിനുണ്ടാവും കെട്ടൊ ..:)
നിങ്ങളുടെ ഭാവനയുടെ ആഴം എന്നെ ലജ്ജിതനാക്കുന്നു.
"..എത്ര സുന്ദര വരികള്‍!!
അതിലെത്ര നൊമ്പര ലിപികള്‍!.."
ആശംസകള്‍!
നല്ല വരികള്‍ കിലുക്കാന്‍ പെട്ടി.
ഞാന്‍ പണ്ടെഴുതിയ ഒരു ഗാനം ഓര്‍മ്മ വന്നു പോയി.
പാടിയേക്കാം.
വിഷാദ മൂകയാം സന്ധ്യേ...
നീ എന്റെ പ്രതിശ്ഛായയോ,
തീരങ്ങള്‍ തേടും കടലേ..
നീ എന്റെ മനസ്സാക്ഷിയോ....
ആശംസകള്‍.:)
“കരയാന്‍ കഴിയില്ലാല്ലോ എനിക്ക്? കരഞ്ഞാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ?
അതെനിക്കിഷ്ട്ടായി... ഏറെ ഇഷ്ട്ടായി.. :)
അടര്‍ന്നിറങ്ങിയ ഇടത്തേയ്ക്ക്, തിരിച്ചു് ചേരാന്‍ മോഹിയ്ക്കുന്ന മനസ്സിനെ കാണുന്നു.. കണ്ണീരിന്റെ മറയ്ക്കപ്പുറത്ത്.
പ്രപഞ്ചത്തിന്റെ ചാക്രികമായ ഘടനയില്‍ തിരിച്ചുപോക്ക് ഇല്ല. കാലചക്രം ഒരേ ദിശയില്‍തന്നെ തിരിഞ്ഞുകൊണ്ടിരിക്കുന്നു.
ചേച്ചി കൊള്ളാലോ...
പിന്നെ മടങ്ങിപ്പോക്ക് അതത്ര എളുപ്പല്ല...എന്ത് തന്നെ ആയാലും...
:)
അരുൺ,ഒരു സ്നേഹിതൻ,സിനി,ബഷീർ,ശിവ,വാൽമീകി,സജി,കുമാരൻ,വേണു,മുരളിക, ചന്ദ്രകാന്തം,പാർത്ഥൻ,സഹയാത്രികൻ,എല്ലാവർക്കും നന്ദി,എന്റെ പോസ്റ്റ് വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും.
ഒരു ദിശയിലേക്ക് മാത്രം കറങ്ങാന്‍ വിധിക്കപ്പെട്ട ചക്രമല്ലേ നമ്മുടെ ജീവിതം?
-കണ്ണീര്‍ത്തുള്ളിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കാതിരിക്കുക; അതവിടെയിരുന്ന് ലോകം കാണട്ടെ. പിന്നെ സ്വാഭാവികമായി തഴുകട്ടെ ഭൂമിയുടെ കാത്തിരിക്കും കപോലങ്ങളെ...
ഞാന്‍ സന്തോഷം വന്നാലും സങ്കടം വന്നാലും കരയും.
പക്ഷെ,കണ്ണുനീര് ചാലുകളായ് ഒഴുകാതെ അവിടെ തന്നെ ഒട്ടിപ്പിടിച്ചിരിക്കും.ചിലപ്പം അത് വിങ്ങലോടെ ആയിരിക്കാം.
എന്തായാലും നന്നായി രസിച്ചു അത്.
പഴയത് വെച്ച് നോക്കുമ്പോള്‍ പോരാ.................
കൊള്ളാം , .... കണ്ണുനീര്രിനും വിങ്ങലൊ?
“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം ,സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.
ഓരോ നഷ്ടപ്പെടലിന്റെയും തൊട്ടുമുമ്പ് ഈ ചിന്ത ഓടിയെത്തതിരിക്കില്ല - കഴിഞ്ഞതിനും, വരാനിരിക്കുന്നതിനും ഇടക്കുള്ള നേര്‍ത്ത ചിന്തയായി.
ഏതായാലും തുളുമ്പി ഉടയാതിരിക്കട്ടെ!
കിലുക്കാം പെട്ടി ഇങ്ങനെ ഇരുന്ന് ചിന്തിച്ചു കൂട്ടുകയാണ്. ഇനിയെന്തെഴുതണം, ആരും ഇതുവരെ എഴുതാത്ത ഒന്ന് മാത്രമേ ഞാനെഴുതൂ എന്നൊക്കെ. അങ്ങനെ കണ്ടെത്തുന്ന അപൂര്‍വ്വ മുത്തുകളെ പുറത്തേക്ക് വിടുകയാണ്. അതിനെ കഥയെന്നോ, കവിതയെന്നോ, ലേഖനമെന്നോ വിളിക്കാമോ! അല്ലെങ്കില്‍ ആ നിര്‍വ്വചനങ്ങളില്‍ തളച്ചിടാവുന്നതാണോ! എന്തായാലും ചിന്തകള്‍ കൊള്ളാം കെട്ടോ, ഇഷ്ടമായി. ഭാവുകങ്ങള്‍....
കൈതമുള്ളു ശശിയേട്ടന്,അത്കന്,കൌടില്യന്‍,കിച്ചു&ചിന്നു,ദാസ്, മുരളിമാഷ്, വന്നതിനും വായിച്ചതിനും, അഭിപ്രായത്തില്‍ കൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിനും നന്ദി.
Post a Comment