Thursday, January 28, 2010

പുനര്‍ജന്മം

തണുത്തുറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട്
ആ പെട്ടിയില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരു  പ്രണയത്തിനും ജീവിതത്തിനും കൂട്ടായി
ആ ജീവനുകളുടെ, ആ ശരീരങ്ങളുടെ തന്നെ ഭാഗമായി
സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു
ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.




32 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.

ഐസ് ക്രീം കഴിക്കണേ എല്ലവരും
അതൊരു ശാപമോക്ഷം ആണേ...

t.a.sasi said...

മധുരമാകുന്ന മരവിപ്പ്..

ബഷീർ said...

ഓരോ മരവിപ്പിനു ശേഷവും മറ്റൊരും ജീവിതമുണ്ടാവും അല്ലേ .! അതെ.. ജീ‍വിതത്തിൽ വരുന്ന സുഖവും ദു:ഖവു അത് പോലെ തന്നെയല്ലേ ..

അപ്പോൾ ഈ മരവിപ്പിനൊരു മാറ്റമുണ്ടാവുമെന്ന് കരുതാം :)

ബഷീർ said...

OT. ഐസ്ക്രിം മുഴുവൻ കഴിഞ്ഞോ :(

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ, അസൂയ തോന്നുന്നു... ഇങ്ങനത്തെ “കിലുക്കൻ” ചിന്തകളൊക്കെ എങ്ങനെ പറ്റുന്നു? അതും ഇത്ര സുന്ദരമായ വാക്കുകളിൽ....
ഗംഭീരം, സുന്ദരം, സരസം....പിന്നെ...എന്റെ വാക്കുകൾ തീർന്നു....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആ 'മരവിപ്പിന്റെ' സുഖം അറിഞ്ഞവര്‍ ആരെങ്കിലുമുണ്ടോ? ജീവിതത്തിന്റെയും പുനര്‍ജന്മത്തിന്റെയും ഇടയിലുള്ള തൂക്കുപാലമോ ഈ മരവിപ്പ്?
സ്വന്തമായി ഒന്നുമില്ലാത്ത അന്തമില്ലാ ജീവിതം ...

ബാവ താനൂര്‍ said...

ellaam nunanju theerunnathu varey...

വശംവദൻ said...

:)

ശ്രീ said...

നല്ല ചിന്ത :)

mazhamekhangal said...

sathyathil bhayankara parinaama gupthi. valare nannayi

ഞാന്‍ ഇരിങ്ങല്‍ said...

രസം എന്നും അങ്ങിനെ തന്നെ. അത് തണുപ്പായാലും ചൂടായാലും.

എറക്കാടൻ / Erakkadan said...

പറഞ്ഞപോലെ ഇതെവിടുന്നു വരുന്നു.....

Kuzhur Wilson said...

പുനര്‍ ജമ്മം

Sukanya said...

വളരെ വ്യത്യസ്തമായ ചിന്ത. ഐസ് ക്രീം പോലെ മധുരം.

[ nardnahc hsemus ] said...

അയ്യോ.. കഴിച്ചു കഴിഞ്ഞാ ജീവന്‍ വയ്കോ? ഇതോടെ ഞാന്‍ നിര്‍ത്ത്യേയ്...

Kaithamullu said...

എനിക്കിഷ്ടല്യാ ട്ടൊ ഐസ്...ക്രീം, അതും പുനര്‍ജനിക്കുന്ന....

Umesh Pilicode said...

kollalo...!!

നിരക്ഷരൻ said...

ആ പടം രണ്ടും ഇല്ലായിരുന്നെങ്കില്‍ എന്റെ നിരക്ഷരത്തല പുകഞ്ഞ് പുകഞ്ഞ് പൊട്ടിപ്പോയേനേ ... :)

Manoraj said...

adyam kure katu kayari chinthichu..pinneya a patam sradhiche.. chinthakal pona vazhiye...

മയൂര said...

തണുപ്പിന്റെ ചൂടനുഭവിപ്പിച്ചതിന് നന്ദി :)

അഭി said...

:)

എല്‍.റ്റി. മറാട്ട് said...

ആരും ഒന്നും അറിയുന്നില്ലല്ലോ ചേച്ചി...
ആശംസകള്

Kuntham Kudathil said...

നല്ല ചിന്ത .....
പക്ഷെ അധികം തിന്നു ജലദോഷം വരാതെ നോക്കണേ :)

പൊറാടത്ത് said...

:)

കൊതിപ്പിച്ച്, അവസാനം ജലദോഷം പിടിപ്പിച്ചു..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മരവിപ്പിന്‍റെ മരണം, പിന്നെ ജനനം..മോക്ഷം!

സുന്ദരം
--
ലോകത്ത് ആദ്യായിട്ടാരിക്കും ഒരാള്‍
ഐസ്ക്രീം കഴിച്ച് ഇങ്ങനെ ചിന്തിച്ചേ..

വേറേ ഒന്നുല്ലാരുന്നോ.
:)

മാണിക്യം said...

I scream
You scream
We all scream
For Ice-cream

പണ്ട് ചെറുപ്പത്തില്‍ കൂവി കൊണ്ടു നടന്നിരുന്നതാ ഇപ്പോള്‍ ഇതു കണ്ടപ്പോള്‍ ചുമ്മാ ഓര്‍ത്തു ... ഇവിടെ സ്നോ വീഴുന്നു വരുന്നോ? ജീവിതം തണുത്തു മരവിച്ച് മൈനസ്സ് 25ല്‍ :)

MANOJ.S said...

പുനര്‍ജ്ജന്മം എന്നത് യാധാര്‍ധയം തന്നെയാണ~ .അത് അചേതനമോ സചെതനമോ ആകാം. ഐസ് ക്രീമിന്റെ മാധുര്യം പ്രണയത്തിന്റെ നനുത്ത ചൂടില്‍ ചാലിച്ച മനോഹരമായ കവിത

MANOJ.S said...

പുനര്‍ജ്ജന്മം എന്നത് യാധാര്‍ധയം തന്നെയാണ~ .അത് അചേതനമോ സചെതനമോ ആകാം. ഐസ് ക്രീമിന്റെ മാധുര്യം പ്രണയത്തിന്റെ നനുത്ത ചൂടില്‍ ചാലിച്ച മനോഹരമായ കവിത

Muralee Mukundan , ബിലാത്തിപട്ടണം said...

തണുപ്പിൽ നിന്നും മധുരമേരും കിളികൊഞ്ചലുകൾ..കേട്ടൊ

ദിയ കണ്ണന്‍ said...

നല്ല ചിന്ത :)

ദീപാഞ്ജലി said...

നല്ല ഐസ് ക്രീം. നല്ല സ്വാദ് .

Sree Bhadra Jyothisham said...

ഇത് തണുത്ത ഐസ് ക്രീം അല്ല. പ്രണയത്തിന്റെ ചൂടുള്ളത് .