Wednesday, April 14, 2010

ജീവനുള്ള വിഷുപുലരി

                  പായ്ക്കറ്റിനുള്ളിലെ വാടിയ കൊന്നപ്പൂക്കളും ജീവനില്ലാത്ത കണിവിഭവങ്ങളും ഇല്ല്ലാതെ എനിക്ക് ചുറ്റുമുള്ള ജീവനുള്ള പ്രകൃതിയെ കണികാണാന്‍ പോകുന്നു. പൂത്തുലഞ്ഞ കൊന്നമരങ്ങളും ഈറനണിഞ്ഞു നില്‍ക്കുന്ന ചെടികളും, കായ്കളും, പൂക്കളും, കിളികളും, പത്താമുദയവും, പടയണിയും... മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം കാണുകയല്ല; അനുഭവിച്ച് ആസ്വദിക്കയാണ് ഞാന്‍ ഈ വിഷുക്കാലം. ഇടക്കെപ്പൊഴൊക്കെയോ വിഷുവിനു നാട്ടില്‍ ഇല്ലാതിരുന്നിട്ടില്ല.  അന്ന് ഒരു പ്രവാസിയുടെ മനസ്സായിരുന്നു എനിക്ക് എന്നു  ഞാന്‍ ഇന്നറിയുന്നു.
                  വെളുപ്പാന്‍കാലത്ത്  കണികാണാന്‍ കണ്ണുപൊത്തി കൈപിടിച്ചു കൊണ്ടുപോയി നിര്‍ത്താന്‍ വരുന്ന എന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആ മുഖത്തേക്കു ആദ്യം നോക്കി, ഇതാണ് ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണി, കാത്തിരുന്ന കണി എന്നു പറയുന്ന ഒരു വിഷുപുലരി. പിന്നീട് പതുക്കെ ആ കൈപിടിച്ച് ഞാന്‍ കൊണ്ടുപോയി അറവാതിലിനു മുന്‍പില്‍ നിര്‍ത്തും കണികാണാന്‍ ..................


              എല്ലാവര്‍ക്കും നല്ല ഒരു വിഷുദിനം, അല്ല ഒരു വിഷുക്കാലം ആശംസിക്കുന്നു

23 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പൂത്തുലഞ്ഞ കൊന്നമരങ്ങളും ഈറനണിഞ്ഞു നില്‍ക്കുന്ന ചെടികളും കായ്കളും പൂക്കളും കിളികളും പത്താമുദയവും പടയണിയും മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം കാണുകയല്ല അനുഭവിച്ച് ആസ്വദിക്കയാണ് ഞാന്‍ ഈ വിഷുക്കാലം.

പ്രിയപ്പെട്ട എല്ലാവര്‍ക്കും വിഷു ആശംസകള്‍

Gopakumar V S (ഗോപന്‍ ) said...

അമ്മയുടെ സ്നേഹം നിറഞ്ഞ മുഖം തന്നെയാണ് ഏറ്റവും ഐശ്വര്യമുള്ള വിഷുക്കണി.... അമ്മയുടെ അടുത്തെത്തിയപ്പോള്‍ വീണ്ടും ഒരു കൊച്ചു കുഞ്ഞായി, അല്ലേ....

സര്‍വ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു...

mini//മിനി said...

ഐശ്വരം നിറഞ്ഞ വിഷു ആശംസിക്കുന്നു.

മാണിക്യം said...

ഭാഗ്യമുള്ള കിലുക്ക്:)സ്
സമ്പന്നവും സന്തുഷ്ടവും സമാധാനപൂര്ണവും
സര്‍വ്വഐശ്വര്യവും നിറഞ്ഞതാവട്ടെ ഈ വിഷു!
എല്ലാവിധ സന്തോഷവും ആരോഗ്യവും ദീര്ഘായുസും തന്നു ഈശ്വരന് അനുഗ്രഹിക്കട്ടെ
എന്നാ പ്രാര്‍ഥനയോടെ ഒത്തിരി സ്നേഹത്തോടെ
“ഐശ്വര്യസമൃദ്ധമായ നല്ലൊരു വിഷു ആശംസിക്കുന്നു!!" ..
മാണിക്യം

അഭി said...

ചേച്ചി

നന്മകള്‍ നിറഞ്ഞ നല്ലൊരു വിഷു ആശംസിക്കുന്നു

ഒരു നുറുങ്ങ് said...

ക്ഷേമൈശ്വര്യമാറ്റിരിക്കട്ടെ....

കൂതറHashimܓ said...

:) വിഷു ആശംസകള്‍

എറക്കാടൻ / Erakkadan said...

കണ്ടു ഞാൻ കൃഷ്ണനെ ഗോപാലകൃഷ്ണനെ കൊണ്ടക്കാൽ വർണ്ണനെ കാണും നേരം .....
ഇപ്രാവശ്യം എല്ലാരുടെ അടുത്തും വിഷൂന്റന്ന് പുലർച്ചക്ക്‌ ഞാൻ എത്തും.... നല്ല ഒരു കണിയുമായി....കണി എന്താണെന്നല്ലേ...ഇല്ല...ഇല്ല........ കൊന്നാലും പറയൂല.......ബൂലോകത്തെ എല്ലാരേം കണി കാണിച്ച്‌ നിങ്ങടെ അഞ്ചു വർഷമൊന്നുമില്ലെങ്കിലും ഒരു വർഷം മുടിപ്പിച്ചേ ഞാനടങ്ങൂ.....ഹി..ഹി...

aathman / ആത്മന്‍ said...

വിഷു ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സര്‍വ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു...

ഹംസ said...

വിഷു ആശംസകള്‍ :)

കാക്കര - kaakkara said...

വിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ....

Sulthan | സുൽത്താൻ said...

WE WISH YOU A HAPPY VISHU

Sulthan | സുൽത്താൻ
.

ഗീത said...

ഏറ്റവും ഐശ്വര്യമുള്ള കണി അമ്മയുടെ മുഖം തന്നെ. ആ കണികണ്ടുകഴിഞ്ഞ് വിഷുക്കണികണ്ട് സമ്പത്സ‌മൃദ്ധിനിറഞ്ഞ ഒരു വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുക കിലുക്കാം പെട്ടീ.

സര്‍വ്വ ഐശ്വര്യങ്ങളും നേര്‍ന്നു കൊള്ളുന്നു, അമ്മക്കും മോള്‍ക്കും കുടുംബത്തിനും.

Typist | എഴുത്തുകാരി said...

ഭാഗ്യവതി തന്നെ. എല്ലാ നന്മകളും സമാധാനവും സന്തോഷവും കൈവരട്ടെ.

Rare Rose said...

കിലുക്കാംപെട്ടി ചേച്ചീ.,അതു തന്നെ ഏറ്റവും വലിയ പൊന്‍ കണി.:)
എന്റെ വകേം ഐശ്വര്യം നിറഞ്ഞ ഒരായിരം വിഷു ആശംസകള്‍..

നിശാഗന്ധി said...

എന്റെ വിഷു ദിന ആശംസകള്‍ .....

mazhamekhangal said...

kannu niranjupooyi...aasamsakal!!

ഉമേഷ്‌ പിലിക്കൊട് said...

:-)

Sabu M H said...

അതാണ്‌ ഏറ്റവും നല്ല കണി!

കുഞ്ഞൂസ് (Kunjuss) said...

ഐശ്വര്യസമൃദ്ധമായ നല്ലൊരു വിഷു ആശംസിക്കുന്നു!

jayarajmurukkumpuzha said...

valare aashathil sparshichu....... aashamsakal.............

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ചേച്ചീ‍ീ, ഇവിടെ വരാൻ വൈകി. :)

എന്താ പുതിയ കിലുക്ക്സ് ഒന്നുമില്ലേ