Friday, December 17, 2010

ഞാന്‍ പാവം

അഴുക്കില്‍ നിന്നെന്നെ വലിച്ചുയര്‍ത്തി
ജീവനും നിലനില്‍പ്പും സൌന്ദര്യവും ‌‌‌‌‌-
തന്നുതന്നെന്നേ പ്രൌഢയാക്കി.
മനസ്സിലായതേയില്ല ഒന്നുമാത്രം
എന്നുമെന്നും അവനെന്നേ കൈമാറിയത്
എന്തിന്?
ഏറ്റെടുത്തവനോ?
നെറ്റിയില്‍ ചന്ദ്രക്കല, കണ്ണില്‍ നക്ഷത്രങ്ങള്‍
ഗംഭീരന്‍ ,ശക്തന്‍, പ്രൌഢന്‍.....
സ്നേഹിച്ചതേയില്ല.
ഭയം ഭയം ഭയം............
ആരും കാണാത്ത അറിയാത്ത ഭീകരത
അതായിരുന്നു അവന്‍.
ഭയം ഭയം ഭയം.
ഉണര്‍ന്നിരുന്നു ,ഉണര്‍ന്നു കാത്തുകാത്തിരുന്നു
അവന്‍ വന്നു,  എന്നും , എന്നും....
സ്നേഹിച്ചു കൊഞ്ചിച്ചു ലാളിച്ചു
വീര്യവും ഊര്‍ജവും തന്നുതന്നെന്റെ തളര്‍ച്ച മാറ്റി
എന്തിന്??
അവനു കൈമാറുവാന്‍ വേണ്ടി മാത്രം
പകലിനും ഇരുളിനും ഇടയില്‍ ഈ പാവം ഞാന്‍ ...............................................................................................
...................................................................................താമര...

18 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പകലിനും ഇരുളിനും ഇടയില്‍ ഈ പാവം ഞാന്‍ ....

രമേശ്‌ അരൂര്‍ said...

പകല്‍ താമരയും രാത്രി ആമ്പലും അല്ലെ വിരിയുന്നത് ..താമരയെ സൂര്യന്റെ കാമുകിയായും
ആമ്പലിനെ ചന്ദ്രന്റെ തോഴിയായും യാണ് കവികള്‍ വിശേഷിപ്പിച്ചു പോരുന്നത് ,,
ഇതിപ്പോ രാപ്പകലുകളുടെ സ്ഥിരം റാണിയായി
ആണല്ലോ കിലുക്കാംപെട്ടി വിശേഷിപ്പിച്ചത് !!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്നേഹം,ഭയം..ഒന്ന് ദൈവം..മറ്റേത്‌ പിശാചും..രണ്ടും രണ്ടാണ്..
കവിത ഇഷ്ടമായി.

പട്ടേപ്പാടം റാംജി said...

അഴുക്കില്‍ നിന്നെന്നെ വലിച്ചുയര്‍ത്തി
ജീവനും നിലനില്‍പ്പും സൌന്ദര്യവും ‌‌‌‌‌-
തന്നുതന്നെന്നേ പ്രൌഢയാക്കി.
മനസ്സിലായതേയില്ല ഒന്നുമാത്രം

ഒന്നും അറിയാതെ വെറുതെ നിന്നുകൊടുക്കാന്‍ വിധിക്കപ്പെട്ട....

ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

അവനു കൈമാറുവാന്‍ വേണ്ടി മാത്രം- സ്നേഹിച്ചു കൊഞ്ചിച്ചു ലാളിച്ചു.. എല്ലാം അതിനായിരുന്നോ? നന്നായി കവിത

ശ്രീ said...

അതെ, പാവം

കുഞ്ഞൂസ് (Kunjuss) said...

നല്ല വരികള്‍ !

Pranavam Ravikumar said...

നല്ല വരികള്‍...ആശംസകളോടെ

Abdulkader kodungallur said...

ഇരുളും വെളിച്ചവും ,സുഖവും ദുഖവും കവിതയില്‍ വിരിഞ്ഞു നില്‍ക്കുന്നു .താമരയുടെ രൂപത്തില്‍ . നല്ല ഭാവന

Naushu said...

നന്നായിട്ടുണ്ട്....

SUJITH KAYYUR said...

ee kilukkatthinu valiya muzhakkam und.

Gopakumar V S (ഗോപന്‍ ) said...

“...പകലിലും ഇരുളിനും ഇടയില്‍.....” പലരുടെയും അവസ്ഥ....

ഒരുപാട് ചിന്തിപ്പിക്കുന്നു....ഉഷാമ്മേ...

ചന്തു നായർ said...

അല്ലിത്താരിന്റെ ദുഖവും,ഭയവും,സന്തോഷവും നന്നായി...കാല്പനികതയിൽ നിന്നു കുറച്ചു കൂടെ പുറത്ത് കടക്കാം...... ചന്തുനായർ (ആരഭി )

Sree Bhadra Jyothisham said...

Good

മനു കുന്നത്ത് said...

വായിച്ചൂട്ടോ......!!ആശംസകള്‍ ..!!

Murali K Menon said...

താമരയും, സൂര്യനും തമ്മില്‍ പിണങ്ങാതിരിക്കട്ടെ...
2011 ല്‍ സുന്ദരമായ രചനകള്‍ കൊണ്ട് ഈ ബ്ലോഗ് കൂടുതല്‍ സുന്ദരിയാവട്ടെ എന്നാശംസിക്കുന്നു... വീണ്ടും സന്ധിക്കും വരെ വണക്കം.

Sree Bhadra Jyothisham said...

സൌന്ദര്യം അനുഗ്രഹമോ... ശാപമോ..?