എന്തൊരു പിണക്കമാ ഇത്…
സമയത്തെക്കുറിച്ച്,
സമയനിഷ്ഠയെക്കുറിച്ച്,
നീ മാത്രമായിരുന്നു മാതൃക.
നിന്നെ നോക്കി നോക്കി ഞാൻ ജീവിച്ചു.
നീയിങ്ങനെയായാൽ ഞാനെന്തുചെയ്യും?
മതി, പിണക്കം.
തെറ്റുപറ്റി, ക്ഷമിക്ക്.
മറന്നുപോയി.
ഒരു ദിവസം തൊട്ടുതലോടിയില്ല.
തെറ്റ് എന്റേത് തന്നെയാ.
നീ നടക്കണം
എനിക്ക് നിന്റെ പിന്നാലെ നടക്കണം ,
എന്നും നടക്കണം.
തൊടാതെയും, കവിളിൽ തലോടാതെയും,
സമയം കാലത്തെയും കൊണ്ട് പായുന്ന ഇന്നും
നിന്നെ ഞാൻ സൂക്ഷിക്കുന്നത്
നിന്നിലെനിക്കുള്ള വിശ്വാസം മാത്രം.
സമയത്തെക്കുറിച്ച്,
സമയനിഷ്ഠയെക്കുറിച്ച്,
നീ മാത്രമായിരുന്നു മാതൃക.
നിന്നെ നോക്കി നോക്കി ഞാൻ ജീവിച്ചു.
നീയിങ്ങനെയായാൽ ഞാനെന്തുചെയ്യും?
മതി, പിണക്കം.
തെറ്റുപറ്റി, ക്ഷമിക്ക്.
മറന്നുപോയി.
ഒരു ദിവസം തൊട്ടുതലോടിയില്ല.
തെറ്റ് എന്റേത് തന്നെയാ.
നീ നടക്കണം
എനിക്ക് നിന്റെ പിന്നാലെ നടക്കണം ,
എന്നും നടക്കണം.
തൊടാതെയും, കവിളിൽ തലോടാതെയും,
സമയം കാലത്തെയും കൊണ്ട് പായുന്ന ഇന്നും
നിന്നെ ഞാൻ സൂക്ഷിക്കുന്നത്
നിന്നിലെനിക്കുള്ള വിശ്വാസം മാത്രം.
9 comments:
സമയം കാലത്തെയും കൊണ്ട് പായുന്ന
ഇന്നും നിന്നെ ഞാൻ സൂക്ഷിക്കുന്നത്
നിന്നിലെനിക്കുള്ള വിശ്വാസം മാത്രം
ഒരു ക്ലോക്കിന്റെ പോലും ഹൃദയം കണ്ടെത്തിയല്ലേ.... വളരെ നന്നായി...
നന്നായി ഉഷാമ്മേ, ഡിസംബർ തീരുന്നതിനു മുൻപ് തന്നെ ഒരു പോസ്റ്റിട്ടല്ലോ...
സമയം കാലത്തേയും കൊണ്ട് പായുന്നു. നല്ല ചിന്ത, അങ്ങനെ ഒരു വര്‍ഷം കൂടി കൊഴിഞ്ഞുപോകുന്നു. പുതിയതിലേക്ക് കാലെടുത്തു വെക്കാന്‍ സമയം റെഡി ആയി. കൂടെ നമ്മളും. പുതുവത്സരാശംസകള്‍.
അങ്ങിനെ, കാത്തു നില്‍ക്കാതെ സമയം...
ഇനിയും നശിച്ചിട്ടില്ലാത്ത വിശാസവും...
പുതുവത്സരാശംസകള്‍.
പുതുവര്‍ഷത്തില്‍ അനുയോജ്യമായ വിഷയം തന്നെ തിരഞ്ഞെടുത്തു.
ഉഷയ്ക്കും നവ വല്സരാശംസകള്
"...നീ നടക്കണം
എനിക്ക് നിന്റെ പിന്നാലെ നടക്കണം .."
നല്ല ‘സമയ’ ചിന്ത..!
ആശംസകള്‍..
അതെ പിന്നാലെ നടക്കണം......
ഇഷ്ടപ്പെട്ടു ഈ വരികൾ.
നന്നായി വരികള്‍ ..ആശംസകള്‍ .
നമ്മുടെ ഓരോ ദിനവും കൊഴിയുന്നുവെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നതും......
Post a Comment