Thursday, July 5, 2012

പാവം ക്രൂരൻ

വർണ്ണവരകളാൽ അച്ഛൻ തീർത്തൊരാ നന്മലോകത്തിൽ
ഒരു നീണ്ട വരയും പിന്നിലായൊരു വളഞ്ഞവരയും
അച്ഛൻ വരച്ചൊരാ വരകളും, സ്നേഹമായ്
അതിന്നഛൻ പറഞ്ഞുപറഞ്ഞു തന്നൊരാപേരും
"ആന"....

ലഹരിയിൽ എല്ലാം മറന്ന സഹയാത്രികന്നായ്
താങ്ങായ് തണലായ് കരുതലായ് നിന്നവൻ
നിയമത്തെ ആട്ടിയും നട്ടാരെ ഓട്ടിയും
പ്രാണനായ് ജീവനായ് പാപ്പാനെ കാത്തവൻ
"ആന"...


പിൻകാൽ കുരുക്കിയ ചങ്ങല വൃണങ്ങളിൽ
വിങ്ങുമാ വേദന കൊംമ്പാൽ തകർക്കവേ
പേരിൽ കൊലയാളിയായ കളങ്കത്താൽ
കാണാതെ കണ്ണുനീർച്ചാലുകൾ തീർത്തവൻ
"ആന"...
 


തൂണായ് മുറമായ് മറ്റുപലതുമായ്
അന്ധന്മാർ കണ്ടൊരാ വന്യജീവി
'അന്ധന്മാരാൽ' ഇന്നുമനുഭവിക്കുന്നു
ആനയായ് പോയതിൻ പീഡനങ്ങൾ
"പാവം ആന".....

22 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആനയായ് പോയതിൻ പീഡനങ്ങൾ

"പാവം ആന"

ajith said...

ശരിയാണ് സഹ്യന്റെ മകന് എവിടെയായാലും ദുരിതങ്ങള്‍ മാത്രം.

(ന്നാലും അപാരധൈര്യം. ആനയുടെ തുമ്പിക്കയ്യിലല്ലേ ഊഞ്ഞാലാടുന്നത്!!)

കുഞ്ഞൂസ് (Kunjuss) said...

അമ്മയുടെ വരകളിലൂടെയും അച്ഛന്റെ പാട്ടുകളിലൂടെയും മനസ്സില്‍ വരഞ്ഞ രൂപം ഒരുനാള്‍ മുറ്റത്ത്‌ വന്നപ്പോഴുണ്ടായ ആഹ്ലാദം ഇപ്പോഴും മനസ്സില്‍...

പാവം ആന, അത് നല്‍കുന്ന സ്നേഹവും കരുതലും ആരും തിരിച്ചറിയാതെ പോകുമ്പോഴും പരാതിയില്ലാതെ... അസഹ്യമായ വേദനയില്‍ മാത്രം പ്രതിരോധിക്കുന്നു.

പ്രജ്ഞാപഥം said...

ആനയും ആനക്കുട്ടികളും....

Arathi Sasikumar said...

kalakki appachi :-) paavam aana!

പട്ടേപ്പാടം റാംജി said...

പേടി തോന്നിയില്ലേ?

നിരക്ഷരൻ said...

“അന്ധന്മാരാൽ ഇന്നുമനുഭവിക്കുന്നു ആനയായ് പോയതിൻ പീഢനങ്ങൾ” അതാണ് ഹൈലൈറ്റ്.

vettathan said...

ഈ ആനപുരാണം നന്നായി.ആനയുടെ കരവലയത്തില്‍ ഒതുങ്ങിയുള്ള ആ നില്‍പ്പ് "ക്ഷ" പിടിച്ചു.

ഉപാസന || Upasana said...

:-)

പ്രഭന്‍ ക്യഷ്ണന്‍ said...

ഈ ആ..ന പോസ്റ്റ് ഇഷ്ട്ടപ്പെട്ടു..!!
പിന്നെ ആ പടവും ഇഷ്ട്ടായി.
ഹും..!ഈ ആനക്കൊന്നും ഒരു പേടീം ഇല്ല ല്ലേ..!!

ആശംസകളോടെ പുലരി

വര്‍ഷിണി* വിനോദിനി said...

നിയ്ക്ക് സങ്കടായി...!

Sukanya said...

ആന കണ്ണീര്‍ കാണുമ്പോള്‍ സങ്കടം ആവും. ആനപ്രേമിയുടെ നല്ല പോസ്റ്റ്‌. @പ്രഭന്‍ കമന്റ്‌ കലക്കി.

SKumar said...

Good

SKumar said...

Good

SKumar said...

Good

മുരളി മേനോന്‍ (Murali K Menon) said...

കൊള്ളാം...ഇഷ്ടപ്പെട്ടു. ഒരു അക്ഷരം വിട്ടുപോയി.
പ്രാണനായ് ജീവനായ് പാപ്പാനെ കാത്തനവൻ (കാത്തവനവന്‍ എന്ന് വേണം..അല്ലെങ്കില്‍ കാത്തോനവന്‍ എന്നാവണം) പിന്നെ ഓരോ നാലു വരിക്കും താഴെ ‘ആന’ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു. കാരണം കിലുക്കാം‌പെട്ടി ആനയെ കുറിച്ചാണല്ലോ പറയുന്നത്...
ഓ:ടോ: ആനയ്ക്ക് വലിയ ചെവി കൊടുത്തിരിക്കുന്നതുകൊണ്ട് രക്ഷപ്പെട്ടതാണ് കിലുക്കാം‌പെട്ടി... അതിന് സ്വന്തം കുഞ്ഞിനെ കാണാന്‍ കഴിയാത്തതുകൊണ്ട് ലാളിച്ചുപോയതാവാം.. ഹ ഹ ഹ.. ഞാനോടി

mini//മിനി said...

ക്യാമറയുമായി നടക്കുമ്പോൾ പലപ്പോഴും ആനയെ കണ്ടിട്ടുണ്ട്. അവയുടെ ദയനീയാവസ്ഥ കാണുമ്പോൾ ഫോട്ടോ എടുക്കാൻ ഒരിക്കലും തോന്നാറില്ല.

വേണുഗോപാല്‍ said...

നാട്ടിലെ സ്ഥിരം കാഴ്ചകള്‍ !!!

ആനയായ് പോയതിൻ പീഡനങ്ങൾ

"പാവം ആന"

sumesh vasu said...

ൻകാൽ കുരുക്കിയ ചങ്ങല വൃണങ്ങളിൽ
വിങ്ങുമാ വേദന കൊംമ്പാൽ തകർക്കവേ
പേരിൽ കൊലയാളിയായ കളങ്കത്താൽ
കാണാതെ കണ്ണുനീർച്ചാലുകൾ തീർത്തവൻ
"ആന"...


ഈ വരികളാണു കൂടുതൽ ഇഷ്ടപ്പെട്ടത്..

പടംസ് ഗംഭീരം

അയ്യേ !!! said...

ഒരു സംശയം ..

എന്തു കൊണ്ടാണു ആനയെ സഹ്യന്റെ മകന്‍ എന്നു വിളിക്കണെ ?

Gopakumar V S (ഗോപന്‍ ) said...

സ്നേഹം നിറഞ്ഞ ഒരു ഹൃദയം ഈ വരികളിൽ വാങ്ങുന്നു...

Echmukutty said...

ആന എന്തു പറഞ്ഞു ഊഞ്ഞാലാട്ടീപ്പോ?

എഴുതിയതെല്ലാം സത്യമായ വരികള്‍.......