ലോകാവസാനമോ? എന്താണിത്? അവർ ഒന്നായൊഴുകി. ഒരു
ജലസമാധിയിലേക്ക് ജീവിതം സമർപ്പിക്കാൻ വയ്യാത്ത മാതൃത്വം മക്കളേ
നെഞ്ചോടു ചേർത്ത്പിടിച്ച്
ആ മഹാപ്രളയത്തിനെതിരെ പൊരുതിക്കൊണ്ടെയിരുന്നു. ശരീരം തളർന്നു തളർന്നു വരുന്നത് മനസ്സിലാക്കിയ ആ
മനസ്സ് ഒന്നു മനസ്സിലാക്കി. മക്കളിൽ ഒരാളെ കൈവിട്ടേ പറ്റൂ. പേടിച്ചു നിലവിളിക്കയും
ഇടക്കിടെ അമ്മയെ ചുറ്റിയിരുന്ന കൈകൾ മുറുകുകയും ചെയ്യുമ്പോൾ അമ്മയാണാശ്രയം എന്നു പ്രതീക്ഷിക്കുന്ന
ആ മകളേ വലംകൈ മുറുകെ പിടിച്ചു. അമ്മ എന്നാൽ മുലപ്പാലിന്റെ മണം
അതൊന്നുമാത്രം അറിയാവുന്ന മകൾ, ഭയം അറിയാത്തവൾ ജീവിതം അറിയാത്തവൾ, ഒന്നുമറിയാത്തവൾ...... ഇടംകൈ പതുക്കെപതുക്കെ
അയഞ്ഞതും നുണയുന്ന ചുണ്ടുമായ് അവൾ പറന്നകന്നതും അമ്മയുടെ സ്വബോധം മറഞ്ഞതും
ഒന്നിച്ചായിരുന്നു..
പാൽ നിറഞ്ഞു മുലകൾ വിങ്ങിനിറഞ്ഞ വേദനയിൽ അവൾ ഞെട്ടിയുണർന്നു. ചെളിയിലും വെള്ളത്തിലും
കുതിർന്നൊരു
കൈ അപ്പോഴും അമ്മയെന്ന സ്നേഹത്തെ വിശ്വാസത്തെ
ചുറ്റിപ്പിടിച്ചിരുന്നു. അവളിൽ നിന്നുയർന്ന സമാധത്തിന്റെ
ചുടുനിശ്വാസം ആ അമ്മയുടെ കവിളിൽ തട്ടിയപ്പോൾ മുലകൾ നിറഞ്ഞു പാൽ പുറത്തേക്ക് ഒഴുകിയപ്പോൾ കൈവിട്ടുകളഞ്ഞ മകളെയോർത്ത്. നെഞ്ചുപൊട്ടി കണ്ണടച്ചു
കിടന്നവൾ
തേങ്ങുമ്പോൾ
കാലിൽ
ഒരു ചലനം. .
അമ്മയുടെ കാൽപെരുവിരൽ നുണഞ്ഞു കാലിൽ ചുറ്റികിടന്ന അവളേ അമ്മ
വലിച്ചെടുത്ത് തന്റെ നെഞ്ചിലേക്കിട്ടു. അമ്മയുടെ മനസ്സിന്റെ തേങ്ങലും മുലപ്പാലിന്റെ
വിങ്ങലും അവൾ
ഒരു സ്വാന്തനം പോലെ നുണഞ്ഞിറക്കി.
ഇന്ന് എട്ടുവയസ്സും പന്ത്രണ്ടുവയസ്സുള്ള രണ്ടു പെൺകുട്ടികളുടെ ആ അമ്മ സ്കൂളിൽ പോയ അവരേ കാത്ത് വീടിനു
വെളിയിൽ
നിൽക്കുമ്പോൾ അവരുടെ മനസ്സും മുഖവും ആ ജല
പ്രളയത്തിൽ
പെട്ടതിലും ഭയം നിറഞ്ഞു കാണുന്നു. ഇന്നത്തെ ഈ പീഢന പ്രളയത്തിൽനിന്നും ഈ പെൺതലമുറയെ എങ്ങനെ കാത്തു
രക്ഷിക്കും എന്നോർത്ത്?
എട്ട് വർഷങ്ങൾക്ക് മുൻപ് സുനാമിത്തിരകൾ കവർന്നെടുത്ത മക്കളെയോർത്ത് ഇന്നും തേങ്ങുന്ന അമ്മമ്മാർക്കും, ഇന്നത്തെ പീഢനസുനാമിയിൽ നിന്ന് സ്വന്തം മക്കളെ രക്ഷിക്കാൻ വെമ്പുന്ന ഇന്നത്തെ അമ്മമാർക്കും സമർപ്പണം.
10 comments:
വർഷങ്ങൾക്ക് മുൻപ് സുനാമിത്തിരകൾ കവർന്നെടുത്ത മക്കളെയോർത്ത് ഇന്നും തേങ്ങുന്ന അമ്മമ്മാർക്കും, ഇന്നത്തെ പീഢനസുനാമിയിൽ നിന്ന് സ്വന്തം മക്കളെ രക്ഷിക്കാൻ വെമ്പുന്ന ഇന്നത്തെ അമ്മമാർക്കും സമർപ്പണം.
ഇന്നത്തെ സുനാമിയിൽ നിന്ന് അവളെ ആര് രക്ഷിക്കും?
ഇന്ന് എട്ടുവയസ്സും പന്ത്രണ്ടുവയസ്സുള്ള രണ്ടു പെൺകുട്ടികളുടെ ആ അമ്മ സ്കൂളിൽ പോയ അവരേ കാത്ത് വീടിനു വെളിയിൽ നിൽക്കുമ്പോൾ അവരുടെ മനസ്സും മുഖവും ആ ജല പ്രളയത്തിൽ പെട്ടതിലും ഭയം നിറഞ്ഞു കാണുന്നു.
:(
കടുത്തശിക്ഷയാകുന്ന കന്മതിൽ കെട്ടണം.
we can pray to god to protect our children
സ്ത്രീയെ അമ്മയായും സഹോദരിയായും മകളായും കാണാനുള്ള കണ്ണുകള്‍ വിദ്യാഭ്യാസത്തിലൂടെ എല്ലാവര്ക്കും നല്‍കണം. എന്നിട്ടും ഇതൊന്നും കാണാന്‍ കഴിയാത്തവന്റെ കണ്ണ് കുത്തി പൊട്ടിക്കണം.
thats so nice of you...
ഇത് ഞാന്‍ കണ്ടിരുന്നില്ല... ഇപ്പോഴേ വായിക്കാന്‍ കഴിഞ്ഞുള്ളൂ..
http://www.marjaaran.blogspot.in/2013/08/blog-post_12.html
നല്ല അവതരണം
Post a Comment