Sunday, August 11, 2013

മൃഗത്വം......... ..

പൂർവികരോ, ഗുരുക്കന്മാരോ, നമ്മളേ നയിക്കുന്ന അദൃശ്യശക്തികളോ, ആരൊക്കെയോ നമ്മൾ മനുഷ്യജീവികൾക്കു കൽപ്പിച്ചുതന്ന ചിലത്‌-,  മനുഷ്യത്വം, മാതൃത്വം, പിതൃത്വം ,ഗുരുത്വം, '...........ത്വം' എന്നിങ്ങനെ പലതരം മഹത്വത്തിന്റെ കുറേ സ്ഥാനങ്ങൾ.


ഇതെല്ലാം നശിപ്പിച്ച ഒരു സമൂഹത്തിന്റെ നടുവിൽ കിടന്ന് പൊന്നോമനമക്കൾ ശാരീരികമാനസിക പീഡനങ്ങൾ അനുഭവിച്ചും കണ്ടും കേട്ടും പേടിച്ചു നിലവിളിക്കുന്നു. മാറോടുചേർത്ത് ഓമനിച്ചു താലോലിച്ചു വളർത്തേണ്ട  കുഞ്ഞുങ്ങളേ   ആർക്കൊക്കെയോ കടിച്ചുകീറി നശിപ്പിച്ചു കൊല്ലാൻ വലിച്ചെറിഞ്ഞു കൊടുത്ത അമ്മമാരേ നിങ്ങൾചെയ്ത പാപത്തിന്റെ  തീവ്രത നിങ്ങൾ അറിയുന്നുണ്ടോ?

                                                    
                         
                                               ( പാവം ഷെഫീക്കിന് അവനെ പ്രസവിച്ച അമ്മയുണ്ട്. പീഡിപ്പിക്കപ്പെട്ട പലകുട്ടികൾക്കും പെറ്റമ്മയുള്ളവരാണ്).

മാതൃത്വം എന്ന ദൈവീകമായ അവസ്ഥയേ ചില അമ്മമാർ കുറ്റബോധം തെല്ലുമില്ലാതെ കുരിശ്ശിൽ തറയ്ക്കുന്ന ഈ ഭൂമിയിൽ, ഒരു മൃഗം മനുഷ്യകുഞ്ഞിനെ ഒരുരാത്രിമുഴുവനും നെഞ്ചോടുചേർത്ത് ചൂടുനൽകി ജീവൻരക്ഷിച്ച സംഭവം മനുഷ്യനേ 'മൃഗം'എന്നുവിളിച്ചു തരംതാഴ്ത്തുന്ന മനുഷ്യപിശാചുക്കൾക്ക് ഒരുവെല്ലുവിളിയാണ്. മൃഗങ്ങളുടെ തെറിവാക്കുകളുടെ നിഘണ്ടുവിൽനിന്നുപോലും അവർ 'മനുഷ്യൻ ' എന്ന ആ പദം  എന്നേ എടുത്തുകളഞ്ഞിരിക്കും.......................!

തനിക്കു തന്ന സംരക്ഷണത്തിനു പകരം  അമ്മയ്ക്കുവേണ്ടി പറിച്ചെടുത്ത കാട്ടുപൂക്കൾ കങ്കാരുവിനു കൊടുത്ത്  ആ കുട്ടി മനുഷ്യകുലത്തിന്റെ മാനം മൃഗകുലത്തിനു മുൻപിൽ  കാത്തു.
                                             
               
                                                 (എല്ലാ  മൃഗങ്ങളും ഏറ്റവും കൂടുതൽ അക്രമകാരികളാകുന്നത് അവയുടെ കുട്ടികൾ എതെങ്കിലും വിധത്തിൽ ശല്യം ചെയ്യപ്പെടുന്നു എന്നു  തോന്നുമ്പോഴാണ്)
                   

10 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

തനിക്കു തന്ന സംരക്ഷണത്തിനു പകരം അമ്മക്കുവേണ്ടി പറിച്ചെടുത്ത കാട്ടുപൂക്കൾ കങ്കാരുവിനു കൊടുത്ത് ആ കുട്ടി മനുഷ്യകുലത്തിന്റെ മാനം മൃഗകുലത്തിനു മുൻപിൽ കാത്തു.
കുട്ടി ആയതു കൊണ്ട് നന്ദി കാണിച്ചു.മുതിർന്നവരായിരുന്നങ്കിൽ അതിനെ പിടിച്ചുകെട്ടി നാട്ടിൽ കൊണ്ടുവന്ന് കൊന്നു തിന്നേനെ...............

മാണിക്യം said...

സ്നേഹം !മാതൃത്വം ! അവ മൃഗങ്ങള്‍ക്ക് പോലും തിരിച്ചറിയാം..

ajith said...

എന്തു സന്തോഷം ഇത് വായിയ്ക്കാന്‍!

LAL SRIKANTH said...

manushyan alla kankaru.. pinne maathruthvam ennathu prapanja sathyamanu... angane thonni vaayichappol

Echmukutty said...

നന്നായി എഴുതീട്ടുണ്ട് .. അഭിനന്ദനങ്ങള്‍ കേട്ടൊ..

അപ്പു said...

കംഗരൂ വാർത്ത നന്നായിരിക്കുന്നു.
ചേച്ചി ഇപ്പോൾ എവിടെയാണ്? നാട്ടിലോ അതോ ദുബായിലോ?

മണിലാല്‍ said...

കിലുക്കാതെ കിലുങ്ങുന്ന കിലുക്കാം പെട്ടി........

Kuntham Kudathil said...

It was really touching

....tham ano ....thvam ano ennu samshayamundu. Can anyone clarify? Also the literal meaning

nalina kumari said...

മുതിര്ന്നവരായിരുന്നെങ്കില്‍ അതിനെ കൊന്നു തിന്നേനെ..
വളരെ ശരി...കുട്ടികളിലെ നിഷ്കളങ്കത പോലും നശിപ്പിക്കുന്നത് നമ്മളാണ്
മുതിര്‍ന്ന മനുഷ്യര്‍..

santhoshnambiar said...

There is nothing greater than a Mothers Love!!