Sunday, September 15, 2013

ഓണകോമാളികൾ

                                                                ഓണകോമാളികൾ

                                               ചിങ്ങത്തിലും കർക്കിടകം തുള്ളുന്ന നാട്
                               വഴികളിൽ കുഴികളിൽ വീണുകിടക്കുന്ന നാട്
                               വിലക്കയറ്റത്തിൽ എരിപൊരികൊള്ളുന്നനാട്
                               സൂര്യനെ വിലപേശി വിൽക്കുന്ന നാട്

                               എന്നിട്ടും

കേരളത്തിൽ വരാതിരിക്കാൻ കഴിയുമോ ഈ രാജാവിന്?
മറക്കാൻ കഴിയുമോ മലയാളം മറന്ന കുഞ്ഞുങ്ങളേ?
ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചുക്കൾക്കു ദാനം കൊടുത്ത
വലിയ  തെറ്റിന്റെ പ്രായശ്ചിത്തമായി ആ  പാവം രാജാവ് 
എന്തു സഹിക്കും എന്തും ക്ഷമിക്കും നമ്മളേപ്പോലെ.....

നിറകണ്ണുകളൊടെ തന്നെ നോക്കുന്ന മഹാബലിയുടെ മുന്നിൽ വാമനൻ  ശിരസ്സുകുനിച്ചു പറഞ്ഞു ". എല്ലാം എന്റെ കൈയിൽനിന്നു വിട്ടുപോയി, ഇവിട ഇന്നു ഞാനും അങ്ങയെപ്പോലെ ഓണകോമാളിയായി തെരുവുതോറും നടക്കയാണ് .ചെയ്ത തെറ്റിനു ശിക്ഷയായി എന്നെയും ചവിട്ടിതാഴ്ത്തു ". ചെറുചിരിയോടെ മഹാബലി പറഞ്ഞു,
"നമ്മൽ തുല്യദു:ഖിതർ".

വാമനനും മഹാബലിയും കൈകോർത്തു നടന്ന് ഓണാഘോഷങ്ങൾ കണ്ടു .തങ്ങളുടെ പ്രതിരൂപങ്ങൾ തെരുവുതോറും നടന്ന് ബക്കറ്റുപിരിവു നടത്തുന്നതു കണ്ട് പൊട്ടിച്ചിരിച്ചു.
ആഘോഷത്തിമിർപ്പുകൾക്കിടയിൽ എല്ലാം വിഷമങ്ങളും പ്രശ്നങ്ങളും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയേപ്പോലെ  'ഓണം വണോണം വന്നോണംവന്നേ'  എന്ന് അവരും വിളിച്ചുകൂവി...
                                            
                                                  പ്രിയപ്പെട്ട   എല്ലാവർക്കും

                                  കിലുക്കാമ്പെട്ടിയുടെ ഓണാശംസകൾ
                                                          
  


                                                         

6 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വാമനനും മഹാബലിയും കൈകോർത്തു നടന്ന് ഓണാഘോഷങ്ങൾ കണ്ടു .തങ്ങളുടെ പ്രതിരൂപങ്ങൾ തെരുവുതോറും നടന്ന് ബക്കറ്റുപിരിവു നടത്തുന്നതു കണ്ട് പൊട്ടിച്ചിരിച്ചു.
ആഘോഷത്തിമിർപ്പുകൾക്കിടയിൽ എല്ലാം വിഷമങ്ങളും പ്രശ്നങ്ങളും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയേപ്പോലെ 'ഓണം വണോണം വന്നോണംവന്നേ' എന്ന് അവരും വിളിച്ചുകൂവി...

ബഷീർ said...

>>ആഘോഷത്തിമിർപ്പുകൾക്കിടയിൽ എല്ലാം വിഷമങ്ങളും പ്രശ്നങ്ങളും മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളിയേപ്പോലെ<<< അതെ എല്ലാം മറക്കാനും പൊറുക്കാനും ഒരുമിക്കാനുമാകട്ടെ ആഘോഷങ്ങൾ.. പക്ഷെ ഇന്ന് മദ്യത്തിൽ മുങ്ങിപ്പോവുകയല്ലേ എല്ലാം.. ! ആശംസകൾ

ajith said...

എല്ലാം എന്റെ കൈയിൽനിന്നു വിട്ടുപോയി, ഇവിട ഇന്നു ഞാനും അങ്ങയെപ്പോലെ ഓണകോമാളിയായി തെരുവുതോറും നടക്കയാണ് .ചെയ്ത തെറ്റിനു ശിക്ഷയായി എന്നെയും ചവിട്ടിതാഴ്ത്തു "


എന്നാലും ആശംസകള്‍

mayilpeili said...

ശരിയാണ് ഉഷാജി ... നമ്മുടെ സമൂഹം ഇന്ന് പലതും മറന്നു പോകുന്നു ....... അമിതമായ സുഖഭോഗ തത്പരതയില്‍ ഭ്രമിച്ചു കഴിയുകയാണ് യുവത്വം പോലും ..... ഉത്സവങ്ങള്‍ ആഘോഷങ്ങള്‍ എല്ലാം സന്തോഷത്തിന്റെയും ആസ്വാദനത്തിന്റെയും ഹൃദ്യതയാണ് ...എന്നാല്‍ ഇന്ന് അത് മദ്യപാനത്തിന്റെയും ഭോഗതാത്പര്യത്തിന്റെയും കേളീരംഗം ആകുകയാണ് ...... മനുഷ്യന്‍ ഇന്ന് ഇപ്പോഴും അസംത്രിപ്തമായ മനസ്സുമായി അലയുന്നു .... സ്വന്തം സുഖത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടി എന്ത് അക്രമത്തിനും തയ്യാറാകുന്നു ......... മാറേണ്ടതുണ്ട് മാനസീകമായും ശാരീരികമായും അവന്റെ ഭാഷകള്‍ ..... ധര്‍മ്മത്തെ പുലര്‍ത്താന്‍ ഇനിയും അവന്റെ ചിന്തകളെ പുനര്‍നിര്‍ണ്ണയിക്കേണ്ടി യിരിക്കുന്നു ............. :)

നളിനകുമാരി said...

ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചുക്കൾക്കു ദാനം കൊടുത്ത
വലിയ തെറ്റിന്റെ പ്രായശ്ചിത്തമായി ആ പാവം രാജാവ്
ഈ പ്രയോഗം ഇഷ്ടമായി.

Geethakumari said...

ഇന്നിന്റെ കാലത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ ചിന്തകള്‍ ,ഭാവുകങ്ങള്‍