Wednesday, September 19, 2007

മീനു




..അറിയില്ലേ? ഒരു ചുള്ളത്തിയാ.
നിഷ്കളങ്കമായ കണ്ണുള്ളവള്‍. ചെറുചിരിയോടെ എല്ലാവരുടേയും മനസ്സിനു സന്തോഷം മാത്രം തരുന്ന മൂന്നു വയസ്സുകാരി.

കഴിഞ്ഞ ശനിയാഴ്ച് വൈകിട്ടു ചായകുടിച്ചു കൊണ്ടിരിക്കയായിരുന്നു.വീട്ടില്‍ എല്ലാവരും ഉണ്ട്.കുട്ടികള്‍  ടിവി കാണലും നാശം കാണിക്കലും കൂട്ടത്തില്‍ ചിപ്സ്,ചീസ് ബോള്‍സ് ഇവ തീറ്റയും,തിന്നുന്നതില്‍ കൂടുതല്‍ താഴെ ഇടുകയുംഅമ്മമാര്‍ അതൊന്നുമേ കാര്യമാക്കാതെ പരദൂഷണത്തില്‍ മുഴുകിയിരിക്കുന്നു.അപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ഒരുഅതിഥി വന്നു..
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ബഷീര്‍.
നോമ്പുകാലമല്ലേ..,അതറിയാവുന്നതു കൊണ്ട് ആരും കഴിക്കാനോ കുടിക്കാനോ ഒന്നും വേണോ എന്നും ചോദിച്ചും ഇല്ല. അതിഥി ദേവോഭവ എന്നതിന്റെ അര്‍തഥം ഒന്നുംമറിഞ്ഞു കൊണ്ടല്ലങ്കിലും മീനു അവളുടെ കൈയിലുണ്ടായിരുന്ന ചീസ് ബോള്‍ ഒരെണ്ണം ബഷീറിനു നേരെനീട്ടി കൊണ്ടു പറഞ്ഞു
"ഇന്നാ കഴിച്ചോ".
"നോമ്പാ, വേണ്ട മോളെ"എന്നു പറഞ്ഞു.
"അയ്യൊ ഇതു ബൊംബല്ല " എന്നു മീനു.
എല്ലാവരും അതു കേട്ടു ഒരെചിരി.

ഇന്നത്തെ കുട്ടികള്‍ക്ക് ബൊംബറിയാം, നോമ്പറിയില്ല. കാലം പോയൊരു പോക്ക്.

അതു മീനുവിന്റെ ശബ്ദം മാത്രമല്ല.ഈ നൂറ്റാണ്ടിലെ എല്ലാ കുട്ടന്മാരുടെയും,കുട്ടിമാരുടേയുംഅറിവാണ്. ബോംബും, മിസൈലും, യുദ്ധവും. അവ ഒന്നും പൂര്‍ണ്ണമായി മാറ്റാന്‍ പറ്റുമെന്നും തോന്നുന്നില്ല.

പക്ഷെ നമ്മള്‍ അമ്മമാര്‍ക്കു പലതും ചെയ്യന്‍ കഴിയും.കഴിയണം..
മീനുകുട്ടിമാര്‍ക്കും മീനുകുട്ടന്മാര്‍ക്കും ഇന്നത്തെ ചുറ്റുപാടുകളില്‍ നിന്നും സ്വയം പറിച്ചെടുക്കാന്‍ പറ്റാത്ത നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതമൂല്യങ്ങള്‍, ഒരുപാടൊരുപാട് സ്നേഹം എല്ലാം അവരുടെ ചെറിയ മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് ഈ വലിയ ലോകത്തിലേക്ക് അവരെ കൈ പിടിച്ചു നയിക്കുക.

11 comments:

സഹയാത്രികന്‍ said...

ഹി..ഹി..ഹി...... അതന്നെ...കാലം പോയൊരു പോക്കേ...!

ഏ.ആര്‍. നജീം said...

ഹഹാ ഇതു കൊള്ളാം ...കാലം പോയ പോക്കേ..

Murali K Menon said...

ഒരു വായനക്കുതകുന്ന എന്തെങ്കിലും എഴുതിയോ എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നുമെങ്കിലും ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വലിയ നോക്കുകുത്തിയായി നില്‍ക്കുന്നു ആ ചെറിയൊരു സംഭവം. ബാല്യം, അതിന്റെ നിഷ്ക്കളങ്കത അതെല്ലാം കൌമാരം മുതല്‍ അന്യമാവുന്നു, പകര്‍ന്നു നല്‍കാന്‍ സ്നേഹമല്ല ഇന്നുള്ളത് ബോംബാണെന്ന് നാം തിരിച്ചറിയുന്നു. മാറ്റമുണ്ടാവാന്‍ ഗവണ്മെന്റല്ല ശ്രമിക്കേണ്ടതെന്നും മുലയൂട്ടി താരാട്ടുപാടി വളര്‍ത്തുന്ന അമ്മയാണെന്നും അതിന്റ് ശക്തി അപാരമാണെന്നും കുറിച്ചിടാന്‍ കിലുക്കാം‌പെട്ടിക്കു കഴിഞ്ഞു എന്നത് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. അങ്ങനെയുള്ള ഒരു പുതുതലമുറ വളര്‍ന്നു വരട്ടെ എന്നും പിന്നെ സമൂഹവും അതിന്റെ കടമ നിറവേറ്റുമ്പോള്‍ സുന്ദരമായ സ്നേഹ നിര്‍ഭരമായ ഒരു ലോകം ഉയിര്‍ക്കുമെന്നും പ്രത്യാശിക്കാം.
സ്നേഹപൂര്‍വ്വം
ഓ:ടോ: ഇനിയും വാക്കുകളെ തേച്ചു മിനുക്കുക, ഭംഗിയുള്ള മുത്തുകള്‍ പൊഴിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സഹയാത്രികന്‍, നജീം വളരെ സന്തോഷം. മുരളി മേനോന്‍ തന്ന ഉപദേശം സന്തൊഷം സ്വീകരിക്കുന്നു.

കുഞ്ഞന്‍ said...

ചെറിയ വരികളില്‍, നല്ലൊരു സാരാംശം അടങ്ങിയിരിക്കുന്നു, കാഴ്ചപ്പാട് കൊള്ളാം.. അങ്ങിനെയൊരു തലമുറയുണ്ടാകട്ടെ...

ശ്രീ said...

ചേച്ചീ...
"നോമ്പാ, വേണ്ട മോളെ"
"അയ്യൊ ഇതു ബൊംബല്ല "

നന്നായിട്ടുണ്ട്. ഒരു കുഞ്ഞു കാര്യത്തില്‍‌ കൂടി തന്നെ ഇന്നത്തെ തലമുറയുടെ അവസ്ഥയിലേയ്ക്ക് വായനക്കാരെ നയിക്കുവാന്‍‌ സാധിച്ചിട്ടുണ്ട്.

ഇനിയുമെഴുതുക...
:)

ഉപാസന || Upasana said...

അതെ കുട്ടികള്‍ക്ക് നല്ല അറിവ് പകര്‍ന്ന് കൊടുക്കുക ഇപ്പോളെ തന്നെ.
:)
ഉപാസന

താരാപഥം said...

"അയ്യൊ ഇതു ബോബല്ല" എന്നു വയിച്ചതും ഞാന്‍ ചിരിച്ചു. അതിനു ശേഷമാണ്‌ നിങ്ങളും ചിരിച്ചു എന്ന വരി വായിച്ചത്‌.
അടുത്ത തലമുറയ്ക്ക്‌ നമ്മള്‍ ശാസ്ത്രീയ വിശകലനത്തോടു കൂടിത്തന്നെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ജീവിത മൂല്യങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുകയും അവരില്‍ സ്നേഹാദരങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുകയും വേണം..

പൈങ്ങോടന്‍ said...

മീനു...ഇത്തിരി വാക്കുകളില്‍ കൂടി ഒത്തിരി കാര്യം..ഇഷ്ടപ്പെട്ടു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ ചെറിയ ഒരു സംരഭത്തിനു കമന്റ്സിട്ട് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

ഹരിയണ്ണന്‍@Hariyannan said...

മോള്‍ക്കൊരു ബലൂണ്‍ മേടിക്കട്ടേ? അതോ കാറു വേണോ?

അച്ഛാ..നിക്കൊരു യുദ്ധവിമാനം മേടിച്ചുതരാവോ?
നിക്കതുമതി!

:)