Friday, April 4, 2008

ക്യൂ


എവിടെ നോക്കിയാലും ക്യൂ.....
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്‍ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം.
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....

എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്‍ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്‍ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്‍ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്‍ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....

24 comments:

kilukkampetty said...

ഒരു ചിന്ത.........

വേണു venu said...

ആ ക്യൂവിനൊരു ധൃതിയും ഇല്ല. പക്ഷേ എല്ലാവരും ആ ക്യൂവിലുണ്ടു്.
ആ ക്യൂ വേണ്ടെന്നു വയ്ക്കാനും ഒക്കില്ല.
അപ്പോള്‍ ഞാനും കിലുക്കാമ്പെട്ടിയോടൊപ്പം ആ ക്യൂവിലുണ്ടെന്നറിയുന്നു. മനോഹരം......

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഏവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം ക്യുവുകള്‍ മാത്രം എന്നാണു ഈ ക്യുവൊന്ന് അവസാനിക്കുക

Rare Rose said...

കിലുക്കാംപെട്ടിയേ.,നന്നായീ ട്ടാ..ആര്‍ക്കും തിടുക്കമില്ലാത്ത ,എല്ലാരും ഊഴം കാത്തുനില്‍ക്കുന്ന ക്യൂ..വരിവരിയായി ജീവനുകള്‍ ഒഴുകി നീങ്ങുന്ന ക്യൂ...മനോഹരമായ ഒരു വേറിട്ട ചിന്ത..:)

kilukkampetty said...

വേണുജി, ഇവിടെയെങ്കിലും എല്ലാവരും ഒപ്പം ഉണ്ടല്ലോ...കുറെ നാളിനു ശേഷം ആണ് ഒരു പോസ്റ്റ് ഇട്ടത്.ഉടനെ തന്നെ വായിച്ചു അഭിപ്രയം പറഞ്ഞതിനു നന്ദി.
അനൂപ്.. നിത്യ സത്യത്തിലേക്കുള്ള ക്യു അവസാനിക്കുമൊ?വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ഓ..... എന്റെ പനിനീര്‍ പൂവ് രവിലെ തന്നെ എന്റെ ബ്ലോഗില്‍ വന്നു വിരിഞ്ഞോ?വന്നുവിരിഞ്ഞതിനും സുഗന്ധം പരത്തിയതിനും നന്ദി.

യാരിദ്‌|~|Yarid said...

ക്യൂ‍ൂ‍ൂ..:)

യരലവ said...

നിത്യ സത്യം അല്ല നിര്‍ത്ത സത്യം.

പാമരന്‍ said...

ആ ഒടുക്കം പറഞ്ഞ ക്യൂ ബീവറേജസ്‌ ലേക്കുള്ളതല്ലാരുന്നോ? :)

kilukkampetty said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] said...

അവസാന ക്യൂല്‍ ആദ്യം തന്നെ ഇടം കണ്ടെത്താനുള്ള തിടുക്കം അല്ലേ, മറ്റുള്ള ക്യൂലുള്ള ഈ തിരക്ക്??

വേറിട്ട ചിന്ത.

പുതിയ പോസ്റ്റിട്ട് വീണ്ടും സജീവമായതില്‍ സ്പെഷ്യല്‍ ആശംസകള്‍..

ചന്ദ്രകാന്തം said...

മല്‍സരങ്ങള്‍ ബാക്കിവയ്ക്കുന്ന, ഇരുണ്ട മുഖങ്ങള്‍ നിറഞ്ഞ ചുറ്റുപാടില്‍ കഴിച്ചുകൂട്ടുന്നവന്‌, വഴിത്താരയുടെ അങ്ങേയറ്റത്തുനിന്നും കണ്ണിലേയ്ക്കരിച്ചെത്തുന്ന നേര്‍ത്ത പ്രകാശം കൊടുക്കുന്ന പ്രത്യാശ...
തിടുക്കത്തിന്റെ പിന്‍‌വിളികളില്ലാതെ, അസഹനീയമായ വിരസതയുടെ കയ്പില്ലാതെ, അങ്ങോട്ടെത്തുന്നതിന്‌... ക്ഷമയോടെയുള്ള കാത്തുനില്‍‌പ്പ്‌...
ഇതെല്ലാം ചിന്തിയ്ക്കുന്ന, ചിന്തിപ്പിയ്ക്കുന്ന വരികള്‍....

kaithamullu : കൈതമുള്ള് said...

ക്യൂവില്‍ നില്‍ക്കാനിഷ്ടമില്ലാ‍ത്ത, ക്യൂവില്‍ ഇടിച്ച് കയറുന്ന, ക്യുവിന് സമാന്തരമായി മറ്റൊരു ക്യൂ ഉണ്ടാക്കുന്ന സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നു, കിലുക്കാം‌പെട്ടി- ഒരു മാതൃകയായി!

kilukkampetty said...

യാരിദ്,യരലവ എന്റെ ക്യുവില്‍ വന്നതിനു നന്ദി.
പാമരന്‍ പറഞ്ഞ ക്യുവില്‍ നിന്നാല്‍ ഞാന്‍ പറഞ്ഞ ക്യുവിന്റെ കുറച്ചു മുന്നിലേക്കു വേഗം എത്താം.
വഴിപോക്കന്റെ ആശംസകല്‍ക്കു നന്ദി.
എന്റെ ചന്ദ്രകാന്തം കമന്റും ഒരു കവിത അക്കിയല്ലോ നീ.
കൈതമുള്ളു മാഷേ കളിയാക്കിയതാണോ... അതോ ..
എന്റെ ഈ കുഞ്ഞു പോസ്റ്റിനു പ്രോത്സാഹനം തന്ന എല്ലാര്‍ക്കും നന്ദി.

മുസാഫിര്‍ said...

നല്ല ചിന്ത കിലുക്കാം പെട്ടി, പാവം ക്യു നില്‍ക്കുന്നവര്‍ക്കു മാ‍ത്രമായി സ്വന്തമായി ഒരു സംഘടന ഇല്ല.

പൊറാടത്ത് said...

നമുക്കാര്‍ക്കും കാണാന്‍ കഴിയാത്ത ക്യൂ... ഇപ്പോള്‍ മുമ്പിലോ പിന്നിലോ എന്നറിയാന്‍ പറ്റാത്ത ക്യൂ..

നന്നായിട്ടുണ്ട് ഈ ക്യൂ..

kilukkampetty said...

മുസാഫിര്‍: അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാത്തതു കൊണ്ട് അവിടെ സംഘടനയുടെ ആവിശ്യം ഉണ്ടോ?
പൊറാടത്ത്: ക്യുവില്‍ വന്നതിനു നന്ദി.

മുരളി മേനോന്‍ (Murali Menon) said...

ആദ്യമായ് എഴുതാനുള്ള ശ്രമം തുടങ്ങിയതിന് നന്ദി.
പിന്നെ ക്യൂവിന്റെ കാര്യം. ഇതാ ഞാന്‍ പറഞ്ഞത് കേരളത്തില്‍ വന്ന് താമസിക്കാന്‍. ഇവിടെ ആണെങ്കില്‍ ക്യൂ എന്ന് പറയുന്നതേ ആളുകള്‍ക്ക് അലര്‍ജിയാണ്. ആകെ ക്യൂ പാലിക്കുന്നത് മദ്യവില്പനശാലയ്ക്കു മുമ്പിലാണ്. അവിടേയും ഇതെങ്ങാന്‍ തീര്‍ന്നുപോയെങ്കിലോ എന്ന് കരുതി മുന്നില്‍ ചാടുന്നവരുണ്ടെന്നാണറിഞ്ഞത്. പിന്നെ മനുഷ്യന്‍ ജാതി-മത വിഭാഗീയതയില്ലാതെ ക്യൂവില്‍ പെട്ട് നീങ്ങുന്ന കാലത്തെക്കുറിച്ച് - അതും കേരളത്തിലെ യുവാക്കള്‍ ക്യൂ തെറ്റിക്കുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്.. അവര്‍ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ക്യൂവിന്റെ മുന്നിലേക്ക് ബൈക്കിലും, കാറിലുമായാണ് ഇടിച്ചുകയറുന്നത്. മദ്യവും, മയക്കുമരുന്നുമാണ് അവരെ നിയന്ത്രിക്കുന്നത്.

എന്തായാലും വേറിട്ട ചിന്തകള്‍ എന്നത്തേയും പോലെ കിലുക്കാം‌പെട്ടി അവതരിപ്പിച്ചു. അതേ, ക്യൂവില്‍ ഇഴഞ്ഞ് നീങ്ങാന്‍ നില്‍ക്കാതെ അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്ത് ഉഷാറായിരിക്ക്. ക്യൂ അതിന്റെ പാട്ടിന് പോട്ടേന്ന്.

കാപ്പിലാന്‍ said...

njaan ithonnum vaayikkilla

kilukkampetty said...

മുരളിമാഷേ;നനി
കാപ്പിലാന്‍; വായിക്കരുത്, വായിക്കില്ലഎന്ന കമന്റിനു നന്ദി.

kilukkampetty said...
This comment has been removed by the author.
അത്ക്കന്‍ said...

നാമെല്ലാം ആ ക്യൂവില്‍ നിന്നേ ഒക്കു. അത് ദൈവീക നിയമമാണ്

kilukkampetty said...

അത്ക്കന്‍ നന്ദി

മാര്‍ജാരന്‍ said...

ഞാന്‍ പുതിയതാണ് ബ്ലോഗില്‍.മധുവിധു തീര്‍ന്ന് യാഥാര്‍ത്യത്തിലേക്ക് വരുന്നതേയുള്ളു.കാണാം വീണ്ടും.

kilukkampetty said...

വന്നതിനും വായിച്ചതിനും നന്ദി എല്ലാവര്‍ക്കും.