Monday, July 21, 2008

ഉത്തരമില്ലാത്ത ചോദ്യം


അച്ഛന്‍ നാലു വയസ്സായ മോളെ വിളിച്ചു.
“ശാരൂ...ശാരൂ..’
മോള്‍“ ങൂം..” അച്ഛന്‍ പിന്നെയും വിളിച്ചു.
“ശാരൂ...ശാരൂ......’
മോള്‍ “ങൂം........ങൂം.....”
അച്ഛന്‍ കുറച്ചു കൂടെ ഉച്ചത്തില്‍ അല്പം ദേഷ്യത്തോടെ വിളിച്ചു.”ശാരൂ.......”
മോള്‍ “ങൂം..(പെട്ടെന്നു എന്തോ ഒര്‍ത്തിട്ട്) എന്തോ....... എന്തോ....”
അച്ഛന്‍ വിളി നിര്‍ത്തി എന്നിട്ടു മോളോടു പറഞ്ഞു“ശാരൂ എത്ര തവണ ഞാന്‍ നിന്നോടു പറഞ്ഞു തന്നിട്ടുണ്ട് ആരു വിളിച്ചാലും ‘എന്തോ’ എന്നു വിളികേള്‍ക്കണം എന്നു?”അപ്പോള്‍ ശാരു എന്തോ വലിയ തെറ്റു താന്‍ ചെയ്തല്ലോ എന്നു ഓര്‍ത്ത് മിണ്ടാതെ കളിച്ചു കൊണ്ടിരുന്നു.പെട്ടന്നു എന്തോ ചോദിക്കാനായി ശാരു വിളിച്ചു ‘അച്ഛാ.....”
അച്ഛന്‍ “ങൂം..........”
“അച്ഛാ......”
അച്ഛന്‍ “ങൂം............”
ശാരു ഉച്ചത്തില്‍ വിളിച്ചു “അച്ഛാ‍ാ‍ാ‍ാ‍ാ‍ാ...........”
അച്ഛന്‍ (ദേഷ്യത്തില്‍) “എന്താ‍ടീ........എന്തിനാ നീ ഇങ്ങനെ അലറി വിളിക്കുന്നേ? എത്ര തവണ ഞാന്‍ വിളി കേട്ടു.
ശാരു വിളി നിര്‍ത്തിയിട്ട് അച്ഛനോടു ചോദിച്ചു “എന്താ അച്ഛാ ശാരു വിളിക്കുമ്പോള്‍ അച്ഛന്‍ ‘എന്തോ’ എന്നു വിളികേള്‍ക്കത്തത്?”അച്ഛന്‍ പെട്ടന്നു ഒന്നു ഞെട്ടി.
ശാരു ഈ കാലഘട്ടത്തിലെ കുട്ടികളുടെയെല്ലാം പ്രതിനിധി.
അവര്‍ തിരിച്ചു ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
അനുസരണശീലം, സ്വഭാവശീലം, വായനാശീലം...തുടങ്ങിയ ശീലങ്ങളുടെ ഒരു നീണ്ട നിരതന്നെ ഇന്നത്തെ കുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കന്മാര്‍, അധ്യാപകര്‍, മുതിര്‍ന്നവര്‍ എപ്പോഴെങ്കിലും ഓര്‍ക്കറുണ്ടോ ,ആലോചിക്കറുണ്ടോ, ഇതില്‍ എത്ര ശീലങ്ങള്‍ നമ്മള്‍ സ്വയം ശീലമാക്കിയിട്ടുണ്ട് എന്ന്? ശാരുവിനെപ്പോലെയുള്ള മക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നമ്മള്‍ മുതിര്‍ന്നവര്‍ എന്ത് ഉത്തരം നല്‍കും? അറിയില്ല.
ഇന്ന് ഇതു ഉത്തരമില്ലാത്ത ചോദ്യം.
നാളെ നമ്മള്‍ ഉത്തരം പറയേണ്ടി വരുന്ന ചോദ്യം.

42 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇന്ന് ഇതു ഉത്തരമില്ലാത്ത ചോദ്യം.
നാളെ നമ്മള്‍ ഉത്തരം പറയേണ്ടി വരുന്ന ചോദ്യം

ഒരു സ്നേഹിതന്‍ said...

കുട്ടികളുടെ നന്മയെക്കാള്‍ , സമൂഹത്തിലെ മാന്യത മാത്രം നോക്കുന്ന ഈ കാലത്ത്, കുട്ടികളില്‍ നിന്നു ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും പ്രദീക്ഷിക്കാം...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ശരിക്കും നമ്മളോടുനതന്നെ ചോദിക്കേണ്ട ചോദ്യം..

Rasheed Chalil said...

നന്നായി മധുരം കഴിക്കാറുണ്ടായിരുന്ന ഒരു കുഞ്ഞിനെയും കൊണ്ട് ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചകരുടെ സമീപം എത്തി. ‘അധികം മധുരം കഴിക്കരുത്’ എന്ന് കുഞ്ഞിനെ ഉപദേശിക്കാന്‍ പ്രവാചകരോട് ആവശ്യപ്പെട്ടു. അത് കേട്ടപ്പോള്‍ പ്രവാചകന്‍ ആ മാതാവിനോട് ഒരാഴ്ച കഴിഞ്ഞ് വരാന്‍ പറഞ്ഞു.

അടുത്ത ആഴ്ച പ്രവാചക സന്നിധിയില്‍ എത്തിയ കുഞ്ഞിനെ അടുത്ത് വിളിച്ച് ‘മേനേ മധുരം അധികം കഴിക്കരുത്’ എന്ന് നബിതിരുമേനി പറഞ്ഞു. ഇത് പറയാന്‍ വേണ്ടി മാത്രം ഒരാഴ്ച കാത്തിരുന്നത് എന്തിനായിരുന്നു എന്നായി ആ മാതാവ്. നബിതിരുമേനി മറുപടി പറഞ്ഞു “എനിക്ക് മധുരം ഇഷ്ടമാണ്. ഞാനും നന്നായി മധുരം കഴിക്കാറുണ്ടായിരുന്നു. എന്നിട്ടും ഈ കുഞ്ഞിനോട് മധുരം കഴിക്കരുത് എന്ന് പറയാന്‍ എനിക്ക് അവകാശമില്ല. ഒരാഴ്ച കൊണ്ട് ഞാന്‍ മധുരം കഴിക്കുന്നത് കുറച്ചു... പിന്നെ ഉപദേശിച്ചു.“

നല്ല പോസ്റ്റ് :)

ശ്രീലാല്‍ said...

കുട്ടികളെ കുട്ടികളായി കാണരുത്, അവരെ ഭയക്കരുത്.. :) എങ്ങനുണ്ട് എന്റെ സിദ്ധാന്തം..?

കുഞ്ഞന്‍ said...

എന്റെ മോന് പനിയായിട്ട് ഡോക്ടറെ കാണിച്ചു..ഡോക്ടര്‍ മോനോട് പറഞ്ഞു തണുത്തതൊന്നും കഴിക്കരുതെന്ന് ( ഏതു സമയവും ഫ്രിഡ്ജിനകത്താണ് കളിയെന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞിരുന്നു) അങ്ങിനെ അവന്‍ ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഞാന്‍ ചോദിക്കും ഡോക്ടര്‍മാമി എന്താണ് പറഞ്ഞതെന്ന്..അവന്‍ മറുപടി പറയും തണുത്തത് കഴിക്കരുതെന്ന്.. ഇനി സംഭവത്തിലേക്കു വരാം..കഴിഞ്ഞ ദിവസം ചൂടായ പാല്‍ തണുക്കുവാന്‍ വേണ്ടി ഏസിയുടെ മുന്‍പില്‍ കൊണ്ടുപോയി വച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അത് തണുത്തുകിട്ടി..അപ്പോള്‍ ഞാന്‍ പുള്ളിക്കാരിയോട് പറഞ്ഞു പാല്‍ തണുത്തു വേഗം മോന് കൊടുക്കൂ എന്ന്..ഇത് കേട്ട മോന്‍ ഉടനെ പറഞ്ഞു..അച്ഛാ ഡോക്ടര്‍മാമി പറഞ്ഞത് തണുത്തതൊന്നും കഴിക്കരുതെന്ന്..!

കുട്ടികളോട് പറയുമ്പോള്‍ അത് ബൂമറാങായി തിരിച്ചുവരും..ജാഗ്രത..!

രസകരമായ പോസ്റ്റ്.

അരുണ്‍ കരിമുട്ടം said...

ചേച്ചി ഇത് ഭാവനയാണോ നടന്നതാണോ?
എന്തായാലും ചേച്ചി പറഞ്ഞത് സത്യമാ...
മുതിര്‍ന്നവരുടെ തെറ്റുകളെ ചോദ്യം ചെയ്യുന്ന പുതിയ ഒരു തലമുറ.

മുസാഫിര്‍ said...

അതൊരു വല്ലാത്ത ചോദ്യം തന്നെ.ഇത്തിരിയുടെ ഉദാഹരണവും ഇഷ്ടമായി.

Kaithamullu said...

ഓ, ഇത് നമ്മുടെ ‘ഷാരൂ’ന്റെ കഥയാ, ല്ലേ?
പുള്ളിക്കാരി ചെറുപ്പത്തിലേ ഇങ്ങനെയായിരുന്നെന്ന് ഇപ്പഴാ മനസ്സിലായെ!

:-)

എന്തോ?
-എന്നെ വിളിച്ചായിരുന്നോ?

ജിജ സുബ്രഹ്മണ്യൻ said...

ശരിയാ കുട്ടികളോട് എന്തു പറഞ്ഞാലും അത് അവര്‍ ഓര്‍ത്തു വെക്കും,. സൌകര്യം കിട്ടുമ്പോള്‍ തിരിച്ചു പറയാ‍ാന്‍..കാലം മാറി..നമ്മുടെ മക്കളും

അനില്‍@ബ്ലോഗ് // anil said...

ശരിയാണു കിലുക്കാംപെട്ടി,
എന്റെ മകളെ പരമാവധി അവളുടെ ലൊജിക്കിനനുസരിച്ചു വളര്‍ത്താനാണു ഞാന്‍ ശ്രമിക്കുന്നതു. ഒരൊ സന്ദര്‍ഭങ്ങള്‍ വരുമ്പൊഴും ഞാന്‍ കുട്ടിയായിരുന്നപ്പൊള്‍ എങ്ങിനെ ആയിരുന്നു ചിന്തിച്ചിരുന്നതെന്നു ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും, എന്നിട്ടു അതിനനുസരിച്ചു സിറ്റുവേഷന്‍ മാനേജ് ചെയ്യാന്‍ ശ്രമിക്കാറുണ്ടു.അതിന്റെ പേരില്‍ അവളുടെ അമ്മയുമായി വഴക്കുണ്ടാവാറുണ്ടെന്നതു രഹസ്യം.

ടോട്ടോചാന്‍ said...

കണ്ണു തുറപ്പിക്കട്ടെ ഈ ചോദ്യം സമൂഹത്തിന്‍റെ..
നമ്മുടെ പുതിയ തലമുറ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിച്ചിരിക്കുന്നു.
അവര്‍ ചിന്തിക്കാന്‍ പഠിച്ചിരിക്കുന്നു.
അവര്‍ പഴയ തലമുറയെ തിരുത്താന്‍ പഠിച്ചിരിക്കുന്നു...
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞതും ഒരു കുട്ടിയാണ്. ഇവര്‍ അവളുടെ പിന്‍ഗാമികള്‍...


പാഠപുസ്തകങ്ങള്‍ കത്തിക്കുന്നതും...
അദ്ധ്യാപരെ കൊല്ലുന്നതും എല്ലാം അവര്‍ കണ്ടു കൊണ്ടിരിക്കുന്നു...

ഒരിക്കല്‍ പ്രതീക്ഷിക്കാം ...
നാളെ നമ്മള്‍ ഉത്തരം പറയേണ്ടി വരുന്ന ആ ചോദ്യം

ഹരിയണ്ണന്‍@Hariyannan said...

മരുന്നില്‍ ഞാന്‍ പറഞ്ഞിരുന്ന സംഭവം ഓര്‍മ്മവന്നു!
:)
"പ്രസവമടുത്ത പരിശോധനകള്‍ക്കായി ഭാര്യ ഇന്നലെ ഡോക്ടറുടെ കാബിനില്‍ പോകുമ്പോള്‍ ജിജ്ഞാസാഭരിതയായ നാലുവയസ്സുകാരി മകള്‍ ചോദിച്ചു:“അങ്കിള്‍..ഈ വാവയെ എങ്ങനാ എടുക്കുന്നത്?!”

ഡോക്ടര്‍: “അതുമോളേ..അങ്കിള്‍ ഓം ഹ്രീം ഹ്രീം എന്നൊരു മന്ത്രം ചൊല്ലി ദേ ഇങ്ങനെ വിളിക്കും..!”നരേന്ദ്രപ്രസാദിന്റെ ആക്ഷനിട്ട് പുള്ളിപറഞ്ഞു:“അപ്പോ വാവ വരും..”

മീനു അത് മൂളിക്കേട്ടു.

പുറത്തിറങ്ങിയിട്ട് അവള്‍ അമ്മയോട് പറഞ്ഞു: “ഡോക്ടറങ്കിള്‍ അതു വെറുതേ പറഞ്ഞതല്ലേ? വയറുകീറിയല്ലേ വാവയെ എടുക്കുന്നത്?!”


കാലം മാറിചേച്ചീ...

ഷാരു അങ്ങനെ പലതും പറയും!!

പാര്‍ത്ഥന്‍ said...

ഇത്തരം ചോദ്യങ്ങള്‍ വരുമ്പോള്‍ മുഖം തിരിച്ചിട്ടു കാര്യമില്ല. ചമ്മി എന്ന ബോധമുണ്ടായിരിക്കണം. പിന്നെ ആരും ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം വായിച്ചില്ലേ? അതില്‍ ഒരു ബൈബിള്‍ വചനം ഉണ്ട്‌ : "മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങിനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെ അവരോടും പെരുമാറുക."

പാര്‍ത്ഥന്‍ said...

ഇത്തിരിവെട്ടം :
ഈ കഥ വെറും കഥയാണോ? അതോ ഉണ്ടായതാണോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത് കുട്ടികളുടെ കാലമല്ലേ

പാമരന്‍ said...

ഇതെന്‍റെ വീട്ടില്‍ ദിവസവും നടക്കുന്നതല്ലേ.. :)

mmrwrites said...

നമ്മളോ നന്നായില്ല.. ഇനി മക്കളായിട്ടെങ്കിലും നന്നാവട്ടെന്നു കരുതി നല്ലതു പറഞ്ഞുകൊടുക്കാംന്നു വിചാരിക്കുമ്പൊ.. കലികാല വൈഭവം..ന്നല്ലാണ്ട് ന്താ പറയ്യാ..ല്ലെ

അപ്പു ആദ്യാക്ഷരി said...

വായിച്ചു ചേച്ചീ.
മാതൃകയാവേണ്ടവർ മാതൃകകാണിക്കുന്നില്ലെങ്കിൽ ഇതു സംഭവിക്കും.

നിരക്ഷരൻ said...

പിള്ളേരാണെന്നും പറഞ്ഞിരുന്നോ. നമ്മളെ വിറ്റ് കാശാക്കും പുതുതലമുറയിലെ മിടുക്കന്മാരും മിടുക്കികളും. എനിക്കും ഉണ്ട് ഒരെണ്ണം 7 വയസ്സായത്. ഹെന്റമ്മോ....:) :)

Unknown said...

:

പൊറാടത്ത് said...

ഇതൊക്ക്യല്ലേ അതിന്റെ ഒരു രസം..?! എന്നാലും വളരെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ മാത്രമാണല്ലോ ഇത്..

Rasheed Chalil said...

പാര്‍ത്ഥന്‍ വെറും കഥയല്ല ... ഒരു ചരിത്ര സംഭവം. :)

സഹയാത്രികന്‍ said...

ചേച്ചീ.... കാലം മാറില്ലേ...!
:)

രസികന്‍ said...

" ഈ കുട്ടികളെക്കൊണ്ടു തോറ്റു " എന്ന് ഒരു സമാധാനത്തിനു വേണമെങ്കില്‍ പറഞ്ഞൊഴിയാം , പക്ഷെ നമ്മള്‍ എവിടെയാണ് തോറ്റത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു
ആശംസകള്‍

ചിത്രശലഭം said...

വളരെ പ്രസക്തമായ ചോദ്യം...മറ്റൊരു ശാരു നമ്മുടെ ഉത്തരം മുട്ടിക്കാതിരിക്കട്ടെ

പുനര്‍ജ്ജനി said...

ശരിയാണു ചേച്ചീ...ഇത്തരം ചില ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരമില്ലാതെ നിക്കേണ്ടിവരും......

ഗുരുജി said...

മക്കള്‍ പഠിക്കേണം നല്ല ശീലം..അച്ഛനെപ്പോലെ......................
ഈ അച്ഛന്‍ നാളുകഴിഞ്ഞങ്ങു വൃദ്ധനാകുമ്പോള്‍ ഈ ശാരുമോള്‍ അച്ചനോടും അലറിപ്പറയും......എന്തിനാ കിടന്നിങ്ങനെ ഒച്ചവെക്കൂന്നേ എന്ന്‌.........കാലമിങ്ങനേയും കൂടിയാണു ചേച്ചീ...

പാര്‍ത്ഥന്‍ said...

ഇത്തിരിവെട്ടം :

അറേബിയയുടെ പഴയ ചരിത്രങ്ങള്‍ വായിച്ചതില്‍ എവിടെയും ഭക്ഷണത്തിനുപോലും മധുരം വിളമ്പുന്നതിനെപ്പറ്റി വായിച്ചിട്ടില്ല. എന്റെ പരിമിതികൊണ്ടാവാം. കാരക്കയും വീഞ്ഞും വരെ ഉണ്ടായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. സാരോപദേശത്തിനുവേണ്ടി കഥയെ സ്വീകരിക്കാം. ചരിത്രമാവാനുള്ള ലോജിക്കിന്റെ പോരായ്മയുണ്ട്‌ എന്ന്‌ എനിയ്ക്ക്‌ തോന്നുന്നു.

നന്ദു said...

ഇതിനാ ചേച്ചി പറയുന്നത് ആദ്യം സ്വയം നന്നാവണം പിന്നെ
മറ്റുള്ളവരെ നന്നാക്കണം എന്ന്. അതു കുടുംബത്തിലായാലും
സമൂഹത്തിലായാലും ഒന്നു പോലെ ബാധകം.
നല്ല ചിന്ത ചേച്ചീ :)

smitha adharsh said...

അയ്യോ...പിള്ളേരെ നന്നാക്കിയിട്ട് കാര്യമില്ല..നമ്മള് തന്നെ നന്നാവണം....ഞാന്‍ അത് പഠിച്ചു കൊണ്ടിരിക്കുന്നു.

Anil cheleri kumaran said...

pillerokke nammalude achanmaaraakunna kaalamalle
ithu

Rasheed Chalil said...

പാര്‍ത്ഥന്‍ അത് കഥയായോ ചരിത്രമായോ വീക്ഷണ വ്യത്യാസത്തോടെ ആര്‍ക്കും സ്വീകരിക്കാം. പക്ഷേ അറേബിയായി നിലനിന്നിരുന്ന മധുരങ്ങള്‍ ധാരാളം ഉണ്ട്. അതില്‍ പ്രധാനം ഈന്തപ്പഴച്ചാറ് തന്നെ.

പഴുത്ത ഈത്തപ്പഴ കുലകള്‍ അടുക്കി വെച്ച് താഴെയുള്ള പാത്രത്തിലോ ടാങ്കിലോ അതിന്റെ നീര് ശേഖരിക്കുന്ന പഴയ രീതി ഇപ്പോഴും നിലവിലുണ്ട്. അറബികള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അത് സമ്മാനമായി ഇപ്പോഴും അത് നല്‍കാറും ഉണ്ട്. ഇത് പോലെ അന്ന് പുറം ലോകത്ത് നിന്ന് അറേബിയയില്‍ ധാരാളം ചരക്കുകള്‍ എത്തുമായിരുന്നു.

പിന്നെ ഈ സംഭവം മധുരം വിളമ്പുന്നതുമായി ചേര്‍ത്ത് വായിക്കേണ്ടതില്ലന്ന് തോന്നുന്നു. മധുരം കഴിക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്ന ഒരു കുട്ടി എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.

:)

thoufi | തൗഫി said...

നമ്മള്‍ ജീവിക്കുന്ന ഈ കാലത്തു തന്നെയാ
മക്കളും ജീവിക്കുന്നത്,നമ്മള്‍ കാണുന്ന കാഴ്ച്ചകളും
കേള്‍ക്കുന്ന കേട്ടറിവുകളും തന്നെയാ അവരും
പിന്തുടരുന്നത്.ഒഴിവാക്കേണ്ടുന്ന നമ്മുടെ
ശീലങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടുന്ന,
നമ്മെ തിരുത്താന്‍ കെല്പുള്ള ഒരു തലമുറയായി
നമ്മുടെ മക്കളും വളരട്ടെ..!

ദാസ്‌ said...

ഇതു കാലത്തിന്റെയും, ബന്ധങ്ങളുടെയും വ്യത്യാസം. നമ്മുടെ കുട്ടിക്കാലത്ത്‌ മനസ്സില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായാല്‍ പോലും അച്ഛനോട്‌ ഇങ്ങിനെ ചോദിക്കാന്‍ ധ്യൈര്യമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ അങ്ങിനെയല്ലല്ലോ? കഴിയുന്നതും പറയുന്നത്‌ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. തടി രക്ഷപ്പെടുത്താം. അല്ലെങ്കില്‍ ജാഗ്രതൈ! കുട്ടികള്‍ പിറകേയുണ്ട്‌.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വന്നല്ലോ വായിച്ചല്ലോ വളരെ സഞോഷം

കാവലാന്‍ said...

ചേച്ചീ.... കാലം മാറി എന്നു പറയില്ലേ ഇളംതലയ്ക്കാ ഇപ്പം കാതലോട്ടം.

"നിരക്ഷരന്‍:
എനിക്കും ഉണ്ട് ഒരെ 7 ണ്ണം വയസ്സായത്. ഹെന്റമ്മോ."

എങ്ങനെ നിലവിളിക്കാതിരിക്കും...ഹഹഹ.

Murali K Menon said...

Saaruvinte SOdhyam ishtaayi, ithupOle ethra uththaram kittaaththa chOdhyangaL kEtteettuvENam jeevitham munnOttu koNtupOkaan.

PS:enthaaNaavO ippOL chaRa paRaann~ ezhuthunnuNtallO !
santhOsham - thutaruka, bhaavukangaL!

ബഷീർ said...

മാതാ പിതാക്കളാണു കുട്ടികളുടെ ആദ്യ ഗുരുക്കളും മാത്യകയും..

പണ്ട്‌ കുട്ടികള്‍ തിരിച്ചു ചോദിച്ചിരുന്നില്ല (മനസ്സില്‍ ചോദിയ്ക്കാന്‍ വിചാരിച്ചാലും ) ഇന്ന് കാലം മാറി കഥമാറി..

ചിന്തനീയം

ഞങ്ങളും ഉത്തരം മുട്ടിയത്‌ വായിച്ചാലും.. ഇവിടെ

ബഷീർ said...
This comment has been removed by the author.
ഹാരിസ് നെന്മേനി said...

mmmm...right..you mae me think..good.
http://harisnenmeni.blogspot.com/

Sureshkumar Punjhayil said...

Chodyathinu Utharamillenkilum, Uthrathinu Uthramundallo. Athumathi Chechy..! Ashamsakal...!!!