Tuesday, March 13, 2012

പെൺപൂജയും പെൺപൂക്കളും

   കുംഭമാസത്തിലെ കത്തുന്നചൂടിൽ മഴമേഘങ്ങളാൽ കുടപിടിച്ചും, മന്ദമാരുതനാൽ ചെറുകുളിരേകിത്തലോടിയും ആ അമ്മ  തന്റെ പെൺ‌മക്കളെ പരിരക്ഷിച്ച് അവരുണ്ടാക്കുന്ന നേദ്യം സ്വീകരിക്കാൻ  കാത്തിരിക്കുന്നത് നേരിട്ടനുഭവിക്കുമ്പോൾ കോവിലന്റെകണ്ണകി എന്ന ആ പതിവ്രതാരത്നത്തിനു മുൻപിൽ കണ്ണുകളടച്ച്, മനസ്സുതുറന്ന് ഒരുനിമിഷം നിൽക്കാതിരിക്കാനാവില്ല.  ആധുനിക പുരോഗമനവാദികൾ എന്തൊക്ക വാദിച്ചാലും അതിനെ നിസ്സംശയം നിഷ്കരുണം എതിർക്കാതെ പറ്റില്ല.  പ്രകൃതിയെത്തന്നെ നമുക്കായി ഒരുക്കിനിർത്തുമ്പോൾ അതിനപ്പുറം എന്തു യുക്തിവാദം പറയാനാണ്?

  മണ്ണും, പൊടിയും, അഴുക്കും, വകവക്കാതെ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എവിടെയെങ്കിലും കിട്ടും എന്ന  പ്രതീക്ഷയോടെ (ഉറപ്പായിട്ടും കിട്ടുന്നു, ആരെല്ലാമോ ആർക്കെല്ലാമോവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്നു ആ അമ്പലവട്ടത്ത് ) രണ്ടു ദിവസം മുന്നേമുതൽ കൂട്ടുന്ന അടുപ്പിനരുകിൽ, അടുത്തുകിടക്കുന്ന  മക്കളെ ആ  അദൃശ്യകൈകളിലേൽപ്പിച്ച്, വീടിനെ, വീട്ടിലെ കോലാഹലങ്ങളെ, ഉറക്കം നഷ്ടപ്പെടുത്തിയുള്ള കാത്തിരുപ്പുകളെ, കേരളത്തിന്റെമാത്രം എന്നവകാശപ്പെടുന്ന കള്ളുഗുസ്തികളെ, എല്ലാം മറന്ന് വർഷത്തിൽ കുറച്ചുസമയമെങ്കിലും ഇവർ ഒന്നുറങ്ങിക്കോട്ടെ  എന്നു വിചാരിച്ചിട്ടായിരിക്കാം കോവിലന്റെ പ്രിയകണ്ണകി  ഈ പെണ്മക്കളെയെല്ലാം അരികത്ത് വിളിച്ചുകൂട്ടുന്നതെന്നുതോന്നും ആറ്റുകാലമ്മയുടെ സവിധത്തിൽ എല്ലാം മറന്നുറങ്ങുന്ന സ്ത്രീകളെക്കാണുമ്പോൾ!!

ഗിന്നസ്ബുക്കിൽ സ്ഥാനം പിടിച്ച സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മ... ഹൃദയം തകർക്കുന്ന ഒരു അത്യാഹിതങ്ങളുമുണ്ടാകാതെ വളരെ അച്ചടക്കത്തോടെ  മുപ്പത്തഞ്ചു ലക്ഷത്തിനുമേലെ വരുന്ന സ്ത്രീകൾ, വലിപ്പച്ചെറുപ്പമോ, സ്ഥാനമാനങ്ങളോ ഒന്നും ഇല്ലാതെ ഒന്നായിച്ചെയ്യുന്ന പൊങ്കാലപൂജക്കെതിരെ ഉയരുന്ന ശബ്ദം  അത് എതു പ്രസ്ഥാനത്തിന്റെയായാലും ഏതു നേതാവിന്റെയായാലും അവർ മനസ്സിലാക്കണം അവിടെ ഉയരുന്ന പുകമറക്കുള്ളിൽ ഒഴുക്കുന്ന കണ്ണുനീരിൽ, ലക്ഷക്കണക്കിനു അമ്മമാരുടെ സഹോദരിമാരുടെ പ്രാർഥനകളിൽ  ഈ അർഥശൂന്യങ്ങളായ രാഷ്ട്രീയ ജല്പനങ്ങളലിഞ്ഞില്ലാതാവും എന്ന്...വീണ്ടും അടുത്ത  കുംഭമാസത്തിലെ മകം നാളിൽ  അറബിക്കടലിലെ കാറ്റേന്തിയ വിശറിയും കാർമേഘക്കുടയുമായി പെണ്മക്കളെമാത്രം കാത്തിരിക്കുന്ന ആ അമ്മയുടെ അടുത്തേക്ക്, ഒന്നിച്ചു പാചകം ചെയ്ത്, ഒന്നിച്ചു കഴിച്ച് അടുത്തൊരു വർഷത്തേക്കുവേണ്ട എല്ലാ സ്നേഹവും സമാധാനവും പേറി മടങ്ങാനായി എന്നും എന്നും ഈ പെണ്മക്കൾ ചെന്നുകൊണ്ടേയിരിക്കും.
    പെൺപൂജക്കെത്തുമ്പോൾ അറിഞ്ഞിരുന്നില്ല അത് പെൺപൂക്കളേ കാണാനും കൂടെയാവുമെന്ന്...അറിയാതെ പറയാതെ വന്നിട്ടും എനിക്കും കിട്ടി കൈനിറയെ പെൺപൂക്കൾ. ഗീതാഗീതികൾ താലോലിച്ചു വളർത്തിവലുതാക്കിയ  പെൺപൂക്കൾ.....
          
            ഞാൻ ബൂലോകത്തിൽ നിലത്തെഴുത്തു പഠിക്കുമ്പോൾ എന്റെ കിലുക്കംപെട്ടിയിലെ അക്ഷരപിശാചുക്കളെ കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ചിരുന്ന എന്റെ മാനസഗുരു,  ബൂലോകത്തിലെ ഗീതാഗീതികൾ എന്ന എന്റെ ഗീതച്ചേച്ചിയുടെ ആദ്യ പുസ്തകപ്രകാശനം. ചേച്ചിയോട് എനിക്കുള്ള സ്നേഹം അറിയാവുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപൻ എന്നെ ആ  സദസ്സിൽ എത്തിച്ചു...(നന്ദി മോനേ). ചേച്ചിയോടുള്ള സ്നേഹമാണോ, ഗുരുഭക്തിയാണോ  എന്തു കൊണ്ടാണവിടെ ആ സമയത്ത്  എനിക്കും എത്താൻ കഴിഞ്ഞത്? ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അവിടെ കണ്ടപ്പോൾ.. ചേച്ചി അന്തംവിട്ട ഒരു ചിരിചിരിച്ചു... ഹ.. ഹ .......
             മധുരം നിറഞ്ഞ ഒരു ചിരിയും  അതിമധുരമുള്ള ഒരു പൊതിയും   കൈനിറച്ച ആ പെൺപൂക്കളും   എല്ലാം ചേച്ചിയിൽ നിന്നും ഏറ്റുവാങ്ങി ഞാൻ മടങ്ങുമ്പോൾ   എന്റെ മനസ്സും ഹൃദയവും ശരീരവും പെൺപൂജയാൽ പെൺപൂക്കളാൽ  ആനന്ദ നിർവൃതിയിൽ ആയിരുന്നു..

34 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മധുരം നിറഞ്ഞ ഒരു ചിരിയും അതിമധുരമുള്ള ഒരു പൊതിയും കൈനിറച്ച ആ പെൺപൂക്കളും എല്ലാം ചേച്ചിയിൽ നിന്നും ഏറ്റുവാങ്ങി ഞാൻ മടങ്ങുമ്പോൾ എന്റെ മനസ്സും ഹൃദയവും ശരീരവും പെൺപൂജയാൽ പെൺപൂക്കളാൽ ആനന്ദ നിർവൃതിയിൽ ആയിരുന്നു..

ajith said...

സന്തോഷത്തോടെ പൊങ്കാലയും പിന്നെയൊരു പ്രസാധനവും അല്ലേ? പോസ്റ്റിലും കാണുന്നുണ്ട് അതിന്റെ അടയാളങ്ങള്‍

johnson fernandez said...

Very good.

പ്രഭന്‍ ക്യഷ്ണന്‍ said...

ആഹ..! ഇത്തവണ പൊങ്കാലയുടെ പുണ്യവുമായെത്തിയല്ലോ..!

ആശംസകൾ നേരുന്നു..പുലരി

കുഞ്ഞൂസ് (Kunjuss) said...

പൊങ്കാലയുടെ പുണ്യവും ഗുരുസ്നേഹത്തിന്റെ മധുരവുമായി കിലുക്കാംപ്പെട്ടി നിറഞ്ഞതിലെ സന്തോഷം ഉഷേച്ചീ...

mini//മിനി said...

പെൺപൂക്കൾക്കും പൊങ്കാലക്കും പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ

kanakkoor said...

പുസ്തകത്തിനും എഴുത്തുകാരിക്കും എന്റെ ആശംസകള്‍ ( അറിയിക്കുക ). വായനക്ക് ശേഷം പുസ്തകത്തെ കിലുക്കാംപെട്ടിയിലൂടെ പരിചയപ്പെടുത്തുമല്ലോ ?

G.MANU said...

Aasamsakal

മണ്ടൂസന്‍ said...

പൊങ്കാലയെ കുറിച്ച് ഇത്രയ്ക്കും നന്നായെഴുതിയ ചേച്ചിക്ക് ആദ്യം നന്ദി പറയുന്നു. ആചാരപരമായും അതിന്റെ അനുഷ്ഠാനപരമായും എനിക്കത് വല്ല്യേ സംഭവമായൊന്നും തോന്നിയിട്ടില്ല. പക്ഷെ ലോകത്തിൽ ഇത്രയധികം സ്ത്രീകൾ ഒന്നിക്കുന്ന ഒരു ചടങ്ങ് എന്ന നിലക്ക് എനിക്കതിനോട് ഭയങ്കര ബഹുമാനവും ആദരവും ഒക്കെയുണ്ട്. അത് മാത്രമേ ഉള്ളൂ. മറ്റൊന്നിനോടും ഇല്ല. നന്നായി എഴുത്ത്. ആശംസകൾ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഗീതേച്ചിയുടെ പുസ്തകം പ്രകാശനം ചെയ്തു എന്നറിയുന്നതില്‍ പെരുത്ത് സന്തോഷം ..ഗീതേച്ചിക്കും ആ വിവരം എത്തിച്ചു തന്ന കിലുക്കാം പെട്ടിചേച്ചിക്കും ആശംസകള്‍ ..അഭിനന്ദനങ്ങള്‍

keraladasanunni said...

പൊങ്കാലയെക്കുറിച്ച് എഴുതിയത് മനസ്സില്‍ 
തട്ടുന്ന വിധമായി. അതില്‍ പങ്കെടുത്തതും
ഗുരുസ്ഥാനീയയായ വ്യക്തിയുടെ പുസ്തക പ്രകാശനത്തിന്ന് പങ്കു കൊള്ളാനായതും 
ഭാഗ്യം തന്നെ.

റോസാപൂക്കള്‍ said...

പെണ്‍പൂക്കള്‍ക്ക് ആശംസകള്‍

റിനി ശബരി said...

"സ്ത്രീ മനസ്സിന്റെ ചാരം മൂടിയ
കനലുകളിലേക്കൊരു ഇളം കാറ്റ് " ...
കുംഭമാസത്തിലേ കത്തുന്ന സൂര്യന്
കീഴില്‍ " അമ്മേ ശരണം ! ദേവീ ശരണം "
എന്നു ഉരുവിടുന്ന അധരങ്ങളും മനസ്സുമായീ
ലക്ഷൊപലക്ഷം അമ്മമാര്‍ "ഒരമ്മക്ക്" വേണ്ടീ
ഒത്തുകൂടീ നിവേദ്യമര്‍പ്പിക്കുന്നു ..
അഗ്നിയുടെ അവശേഷിപ്പുകള്‍ പുകയായ്
മിഴികളില്‍ പടരുമ്പൊള്‍ തൂവുന്ന കണ്ണീരെന്ന്
നാം ധരിച്ചു പൊയാല്‍ തെറ്റ് നമ്മുക്കാകാം ..
ദേവിയുടെ , അമ്മയുടെ സവിധത്തിലേക്ക്
മനസ്സു കൊണ്ടുള്ള യാത്രയില്‍ ഒഴുകി പൊകുന്ന
മിഴിപൂക്കള്‍ കൊണ്ടു ഒരു വര്‍ഷത്തേക്കുള്ള
ആര്‍ജവവും കരുത്തും നേടുന്ന ഒട്ടേറെ അമ്മമാരെ
നമ്മുക്കവിടെ ദര്‍ശിക്കാം ..
അതില്‍ എന്തു രാഷ്ട്രീയവും , ഭരണവും ചേര്‍ന്ന്
എന്തൊക്കെ നിറച്ചാലും കലരാതെ പൊകുന്ന ചില
നേരുകളുണ്ട് , അവ മാഞ്ഞ് പൊകില്ലൊരിക്കലും
സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലെത്തുമ്പൊള്‍
തന്നെ അമ്മയുടെ വാല്‍സല്യമണം കിട്ടി തുടങ്ങും
വികാരപരമായ, ഒട്ടും ചൊരാതെ ചേച്ചീ ഇതിവിടെ
പകര്‍ത്തീ കൂടെ അതിശയത്തിന്റെ തേരിലേറീ
ഒരു ഗുരുദക്ഷിണയും , കഥാകാരിക്കും അഭിനന്ദനങ്ങള്‍ ..
പ്രീയമുള്ള ഹൃദയങ്ങളുടെ എന്തു സമ്മാനവും മധുരതരമാണ് ഒരു കുഞ്ഞു വാക്ക് പൊലും !
ഹൃദയവും ,മനസ്സും നിറഞ്ഞ ആ നല്ല ദിവസത്തേ ഓര്‍മയില്‍ എന്നും സൂക്ഷിച്ചു വയ്ക്കുവാന്‍
ഈ നല്ല മനസ്സിനാവട്ടെ ..
സ്നേഹപൂര്‍വം ..

വേണുഗോപാല്‍ said...

നന്നായി ... പൊങ്കാലയിലും ശ്രീമതി ഗീതയുടെ പുസ്തക പ്രകാശനത്തിലും സംബന്ധിക്കാന്‍ കഴിഞ്ഞല്ലോ !

ആശംസകള്‍

പട്ടേപ്പാടം റാംജി said...

പെണ്പൂക്കള്‍ക്ക് ആശംസകള്‍.
പോസ്റ്റിലെ സന്തോഷം മനസ്സിലും വിരിഞ്ഞു.

iDeaZ said...

ammalee...ishtappettu....evideyo oru sukhamulla mullu konda maathiri.... :)

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
കുസുമം ആര്‍ പുന്നപ്ര said...

എനിയ്ക്ക് ആറ്റുകാലമ്മയോടു ഭക്തിയുണ്ട്. അകമഴിഞ്ഞ വിശ്വാസം. അതിലുപരി ഞാന്‍ പൊങ്കാലയെ കാണുന്നത് അതിലെ നാനാത്വത്തില്‍ ഏകത്വം ആണ്. വലിപ്പച്ചെറുപ്പമില്ലാതെ പണ്ഡിതനും പാമരനും എന്നുള്ള വ്യത്യാസമില്ലാതെ...പണക്കാരനും ദരിദ്രനെന്നും ഉള്ള വേര്‍ തിരിവില്ലാതെ എല്ലാം ഏകമയമായി..ഏക ചിന്തയോടെ മണ്ണിലും റോഡിലും ഒരുമിച്ച് അഹംഭാവമില്ലാതെ ദേവിക്കുവേണ്ടി പൊങ്കാല അര്‍പ്പിക്കാനെത്തുന്ന സ്ത്രീജനങ്ങളുടെ ആ മനസ്സാണ്. അവിടെയാണ് യഥാര്‍ത്ഥ സോഷ്യലിസം കാണുന്നത്.... ആറ്റുകാല്‍ പൊങ്കാലയില്‍...നല്ല പോസ്റ്റ്. ആശംസകള്‍

കൊമ്പന്‍ said...

എത്തിയല്ലോ കിട്ടിയല്ലോ പെണ്‍ പൂക്കള്‍ ആശംസകള്‍

കലി (veejyots) said...

കുംഭമാസത്തിലെ കത്തുന്നചൂടിൽ മഴമേഘങ്ങളാൽ കുടപിടിച്ചും, മന്ദമാരുതനാൽ ചെറുകുളിരേകിത്തലോടിയും ആ അമ്മ തന്റെ പെൺ‌മക്കളെ പരിരക്ഷിച്ച് അവരുണ്ടാക്കുന്ന നേദ്യം സ്വീകരിക്കാൻ കാത്തിരിക്കുന്നത് നേരിട്ടനുഭവിക്കുമ്പോൾ കോവിലന്റെകണ്ണകി എന്ന ആ പതിവ്രതാരത്നത്തിനു മുൻപിൽ കണ്ണുകളടച്ച്, മനസ്സുതുറന്ന് ഒരുനിമിഷം നിൽക്കാതിരിക്കാനാവില്ല.

അമ്മയെ തൊഴുത പ്രതീതി ഈ വാക്കുകളില്‍ നിന്നും ലഭിച്ചു...
ഇഷ്ട വരദായിനിയായ ആറ്റുകാലമ്മ അനുഗ്രഹിക്കട്ടെ ... ഭാവുകങ്ങള്‍

Pradeep Kumar said...

ആശംസകള്‍.....

khaadu.. said...

ആശംസകൾ

sreekumar said...

edi,nannayittuundu.thudaruka.waiting for the next one.

വര്‍ഷിണി* വിനോദിനി said...

പെൺപൂക്കൾ ഇനിയും വിരിയട്ടെ....ആശംസകൾ ട്ടൊ...!

മനോജ് കെ.ഭാസ്കര്‍ said...

പൊങ്കാലപ്പായസം കഴിച്ചു,
പെണ്‍പൂക്കള്‍ക്ക് ആശംസകള്‍.

ഗീത said...

ഉഷസ്സേ, ഈ പോസ്റ്റ് കാണാൻ വൈകിപ്പോയതിൽ ആദ്യമേ ക്ഷമാപണം.

ഉഷ പറഞ്ഞതുപോലെ തന്നെ. ഇത്തവണ പൊങ്കാലദിവസം രാവിലെ ചെറിയ ചാറ്റമഴക്കുളിര്. ഭക്തകോടികൾ ആറ്റുകാലമ്മയ്ക്ക് നേദ്യമൊരുക്കുന്നത് ആരാധനയോടെ കണ്ടുനിൽക്കുന്ന അരുണന്റെ കരങ്ങളിൽ നിന്ന് ചൂട് പാടേ മാറ്റിക്കളയാൻ വിശറിയുമായി ചുറ്റിക്കറങ്ങുന്ന മാരുതൻ. എല്ലാത്തരം ഭേദഭാവങ്ങളും മാറ്റിവച്ച് ഒരേമനസ്സോടെ സൌഹൃദത്തോടെ അന്യോന്യം സഹായിച്ച് അടുത്തടുത്ത് നിന്ന്‌ പൊങ്കാലയിടുന്നവർ. ആ ദിവസത്തിന്റെ പുണ്യവും പ്രത്യേകതയും ഒന്നു വേറെ തന്നെ.
പൊങ്കാലയെ കുറിച്ച് എഴുതിയതിനൊപ്പം എന്റെ പുസ്തകപ്രകാശനത്തെ കുറിച്ചുകൂടി എന്റെ കൂട്ടുകാരിക്ക് എഴുതാൻ പറ്റിയത് ദേവിയുടെ അനുഗ്രഹമായി ഞാൻ കരുതുന്നു. അല്ലെങ്കിൽ ഞാൻ അറിയിക്കാതിരുന്നിട്ടും കൃത്യം ആ ചടങ്ങ് നടക്കുന്ന സമയത്ത് തന്നെ ഗോപനും കിലുക്കാമ്പെട്ടിയും കൂടി, വളരെ യാദൃശ്ചികമായി അവിടെ എത്തിപ്പെടില്ലായിരുന്നല്ലോ. എന്റെ പൊന്നനിയത്തിക്ക് മനസ്സു നിറഞ്ഞ നന്ദി. ഒപ്പം ഗോപനും.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വായിക്കയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി.

അജിത്: "സന്തോഷത്തോടെ പൊങ്കാലയും പിന്നെയൊരു പ്രസാധനവും അല്ലേ? പോസ്റ്റിലും കാണുന്നുണ്ട് അതിന്റെ അടയാളങ്ങള്‍".
ആദ്യമേവന്നു ഒരു സ്മൈലി(കളിയാക്കുന്ന ചിരി പോലെയാണ് ആ സ്മൈലിചിരി എനിക്കു തോന്നറുള്ളത്) ഇട്ട് എന്റെ പോസ്റ്റിനെ കളിയാക്കാതെ നല്ല ഒരു അഭിപ്രായം പറഞ്ഞു എന്റെ പോസ്റ്റിനെ അനുഗ്രഹിച്ചതിന് ഒത്തിരി നന്ദി.

ജോൺസൺ:" Very good.".
നന്ദി.

പ്രഭൻ; " ആഹ..! ഇത്തവണ പൊങ്കാലയുടെ പുണ്യവുമായെത്തിയല്ലോ..!
ആശംസകൾ നേരുന്നു..പുലരി".
നന്ദി. സന്തോഷം.

കുഞ്ഞൂസ്: "പൊങ്കാലയുടെ പുണ്യവും ഗുരുസ്നേഹത്തിന്റെ മധുരവുമായി കിലുക്കാംപ്പെട്ടി നിറഞ്ഞതിലെ സന്തോഷം ഉഷേച്ചീ...".
നന്ദി കുഞ്ഞൂസ്.

മിനി ടീച്റേ; "പെൺപൂക്കൾക്കും പൊങ്കാലക്കും പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ".
വന്നു വായിച്ച് എന്റെ ഈ പോസ്റ്റിനെ അനുഗ്രഹിച്ച്തിനു നന്ദി.

കണക്കൂർ: "പുസ്തകത്തിനും എഴുത്തുകാരിക്കും എന്റെ ആശംസകള്‍ ( അറിയിക്കുക ). വായനക്ക് ശേഷം പുസ്തകത്തെ കിലുക്കാംപെട്ടിയിലൂടെ പരിചയപ്പെടുത്തുമല്ലോ ?".
വായിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി. ഗീതാഗീതികളുടെ പുസ്തകത്തെ അവലോകനം ചെയ്യാനുള്ള അറിവൊന്നും എനിക്കില്ല. പുസ്തകം വാങ്ങണം വായിക്കണം. നന്ദി.

മനൂജി: "Aasamsakal...".
ഗീതേച്ചിക്കുള്ള ആശംസകൾ ആണ് എന്നു മനസ്സിലായി. മനുജിയേപ്പോലുള്ള ഒരു ബ്ലൊഗ്പുലി ആദ്യമായി എന്റെ ബ്ലൊഗിൽ വന്നു എന്നു ഒരു ആശംസയിൽക്കൂടെ എങ്കിലും അറിയിച്ചല്ലോ . നന്ദി.

മണ്ടൂസൻ; "പൊങ്കാലയെ കുറിച്ച് ഇത്രയ്ക്കും നന്നായെഴുതിയ ചേച്ചിക്ക് ആദ്യം നന്ദി പറയുന്നു. ആചാരപരമായും അതിന്റെ അനുഷ്ഠാനപരമായും എനിക്കത് വല്ല്യേ സംഭവമായൊന്നും തോന്നിയിട്ടില്ല. പക്ഷെ ലോകത്തിൽ ഇത്രയധികം സ്ത്രീകൾ ഒന്നിക്കുന്ന ഒരു ചടങ്ങ് എന്ന നിലക്ക് എനിക്കതിനോട് ഭയങ്കര ബഹുമാനവും ആദരവും ഒക്കെയുണ്ട്. അത് മാത്രമേ ഉള്ളൂ. മറ്റൊന്നിനോടും ഇല്ല. നന്നായി എഴുത്ത്. ആശംസകൾ".
ആത്മാർഥമായ ഈ അഭിപ്രായത്തിൻ നന്ദി. എല്ലത്തിലേയും നന്മമാത്രം കണ്ടാൽ മതി നമ്മൾ എന്നണ് എനിക്കു എപ്പോഴും തോന്നാറുള്ളത്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

Blogger ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

" ഗീതേച്ചിയുടെ പുസ്തകം പ്രകാശനം ചെയ്തു എന്നറിയുന്നതില്‍ പെരുത്ത് സന്തോഷം ..ഗീതേച്ചിക്കും ആ വിവരം എത്തിച്ചു തന്ന കിലുക്കാം പെട്ടിചേച്ചിക്കും ആശംസകള്‍ ..അഭിനന്ദനങ്ങള്‍."

ഒരുപാട് സന്തോഷം ബഷീറേ... നന്ദി.

keraladasanunni said...

"പൊങ്കാലയെക്കുറിച്ച് എഴുതിയത് മനസ്സില്‍
തട്ടുന്ന വിധമായി. അതില്‍ പങ്കെടുത്തതും
ഗുരുസ്ഥാനീയയായ വ്യക്തിയുടെ പുസ്തക പ്രകാശനത്തിന്ന് പങ്കു കൊള്ളാനായതും
ഭാഗ്യം തന്നെ."
ആത്മാർഥമായ ഈ അഭിപ്രായത്തിനു നന്ദി.

പൊങ്കാലയെക്കുറിച്ച് എഴുതിയത് മനസ്സില്‍
തട്ടുന്ന വിധമായി. അതില്‍ പങ്കെടുത്തതും
ഗുരുസ്ഥാനീയയായ വ്യക്തിയുടെ പുസ്തക പ്രകാശനത്തിന്ന് പങ്കു കൊള്ളാനായതും
ഭാഗ്യം തന്നെ.

Blogger റോസാപൂക്കള്‍ said...

"പെണ്‍പൂക്കള്‍ക്ക് ആശംസകള്‍."
നന്ദി ...റോസാപ്പൂക്കളേ.

റിനീ ശബരി; പോസ്റ്റിനേക്കൾ വലിയ കമന്റ്. ഈ കുഞ്ഞിപോസ്റ്റിട്ട് എന്റെ ബ്ലൊഗിനെ അനുഗ്രച്ചതിനു നന്ദി.

Blogger വേണുഗോപാല്‍ said...

" നന്നായി ... പൊങ്കാലയിലും ശ്രീമതി ഗീതയുടെ പുസ്തക പ്രകാശനത്തിലും സംബന്ധിക്കാന്‍ കഴിഞ്ഞല്ലോ !

ആശംസകള്‍"
നന്ദി.....സന്തോഷം.

Blogger പട്ടേപ്പാടം റാംജി said...

"പെണ്പൂക്കള്‍ക്ക് ആശംസകള്‍.
പോസ്റ്റിലെ സന്തോഷം മനസ്സിലും വിരിഞ്ഞു"

ഒരുപാടുസന്തോഷം .നന്ദി.


Blogger iDeaZ said...

ammalee...ishtappettu....evideyo oru sukhamulla mullu konda maathiri.... :)"

ഒത്തിരി സന്തോഷമായി മോനേ. ഒരു അഭിപ്റയം പറഞ്ഞല്ലോ...

കുസുമം: സന്തോഷം നന്ദി.

Blogger കൊമ്പന്‍ said...

" എത്തിയല്ലോ കിട്ടിയല്ലോ പെണ്‍ പൂക്കള്‍ ആശംസകള്‍".
നല്ല ഇമ്പമുള്ള അഭിപ്രായം നന്ദി..

കലി:" അമ്മയെ തൊഴുത പ്രതീതി ഈ വാക്കുകളില്‍ നിന്നും ലഭിച്ചു...
ഇഷ്ട വരദായിനിയായ ആറ്റുകാലമ്മ അനുഗ്രഹിക്കട്ടെ ... ഭാവുകങ്ങള്‍".
നന്ദി. സന്തോഷം.

പ്രദീപ്കുമാർ, കാട് :സന്തോഷം നന്ദി.

Blogger sreekumar said...

edi,nannayittuundu.thudaruka.waiting for the next one. ചേട്ടാ. സന്തോഷം വന്നു വായിച്ച് അഭിപ്രായം പറഞ്ഞതിന്..

edi,nannayittuundu.thudaruka.waiting for the next one.

March 16, 2012 8:58 AM
Delete
Blogger വര്‍ഷിണി* വിനോദിനി said...

" പെൺപൂക്കൾ ഇനിയും വിരിയട്ടെ....ആശംസകൾ ട്ടൊ...!"

പ്രോൽസാഹനത്തിനു നന്ദി.

Blogger മനോജ് കെ.ഭാസ്കര്‍ said...

"പൊങ്കാലപ്പായസം കഴിച്ചു,
പെണ്‍പൂക്കള്‍ക്ക് ആശംസകള്‍."
മധുരമുള്ള ഈ അഭിപ്രായത്തിനും നന്ദി..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

Blogger ഗീത said...

" ഉഷസ്സേ, ഈ പോസ്റ്റ് കാണാൻ വൈകിപ്പോയതിൽ ആദ്യമേ ക്ഷമാപണം.

ഉഷ പറഞ്ഞതുപോലെ തന്നെ. ഇത്തവണ പൊങ്കാലദിവസം രാവിലെ ചെറിയ ചാറ്റമഴക്കുളിര്. ഭക്തകോടികൾ ആറ്റുകാലമ്മയ്ക്ക് നേദ്യമൊരുക്കുന്നത് ആരാധനയോടെ കണ്ടുനിൽക്കുന്ന അരുണന്റെ കരങ്ങളിൽ നിന്ന് ചൂട് പാടേ മാറ്റിക്കളയാൻ വിശറിയുമായി ചുറ്റിക്കറങ്ങുന്ന മാരുതൻ. എല്ലാത്തരം ഭേദഭാവങ്ങളും മാറ്റിവച്ച് ഒരേമനസ്സോടെ സൌഹൃദത്തോടെ അന്യോന്യം സഹായിച്ച് അടുത്തടുത്ത് നിന്ന്‌ പൊങ്കാലയിടുന്നവർ. ആ ദിവസത്തിന്റെ പുണ്യവും പ്രത്യേകതയും ഒന്നു വേറെ തന്നെ.
പൊങ്കാലയെ കുറിച്ച് എഴുതിയതിനൊപ്പം എന്റെ പുസ്തകപ്രകാശനത്തെ കുറിച്ചുകൂടി എന്റെ കൂട്ടുകാരിക്ക് എഴുതാൻ പറ്റിയത് ദേവിയുടെ അനുഗ്രഹമായി ഞാൻ കരുതുന്നു. അല്ലെങ്കിൽ ഞാൻ അറിയിക്കാതിരുന്നിട്ടും കൃത്യം ആ ചടങ്ങ് നടക്കുന്ന സമയത്ത് തന്നെ ഗോപനും കിലുക്കാമ്പെട്ടിയും കൂടി, വളരെ യാദൃശ്ചികമായി അവിടെ എത്തിപ്പെടില്ലായിരുന്നല്ലോ. എന്റെ പൊന്നനിയത്തിക്ക് മനസ്സു നിറഞ്ഞ നന്ദി. ഒപ്പം ഗോപനും."

എന്റെ ഗീതച്ചേച്ചി... നല്ല ആളാണ് കേട്ടോ. പേടിപ്പിച്ചു ശരിക്കും.ചേച്ചി ഒന്നും പറയാതെയിരുന്നപ്പോൾ ആകെ വിഷമമായി.
ഒത്തിരി സന്തോഷമായി ഇപ്പോൾ എനിക്ക്.
പൊങ്കാലയേക്കുറിച്ച് ഒരു കുഞ്ഞിപോസ്റ്റ് കമന്റാക്കി ഇവിടെ ഇട്ടതിനും നന്ദി ചേച്ചി.

Echmukutty said...

ഞാൻ എത്താൻ വൈകിപ്പോയി. എന്നാലും മനസ്സ് നിറഞ്ഞ ആശംസകൾ.

നന്നായി എഴുതി കേട്ടൊ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ കിലുക്കാമ്പെട്ടിയിൽ എച്ചുമുവുടെ കമന്റ് കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല, ഭയങ്കര സന്തോഷമായി. നന്ദി കല.

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ, വരികളിലെ ശക്തിയും സാരസ്യവും എപ്പോഴത്തെയും പോലെ അതീവഹൃദ്യം തന്നെ; ഒപ്പം ഒരു നല്ല സാമൂഹ്യവിമർശനവും, അസ്സലായി.
പിന്നെ, ഇതിലൊക്കെ എനിക്കും കൂടെക്കൂടാനായത് വളരെ ഭാഗ്യം തന്നെ....
ഒരുപാടിഷ്ടപ്പെട്ടു.....

കോണത്താന്‍... said...

ഉഷശ്രീ ,പെട്ടികളെല്ലാം തുറന്നു കണ്ടു .ഇനിയും പെട്ടികള്‍ നിറയട്ടെ .സ്നേഹപൂര്‍വ്വം .മറ്റൊരാള്‍

മാണിക്യം said...

ഞാന്‍ എത്താന്‍ വൈകിയോ? യേയ് വൈകിട്ടിയില്ല ലേശം ലേറ്റ് അത്ര തന്നെ.
ബാക്കി നേരില്‍ നാളെ ഞാന്‍ നാട്ടിലേയ്ക്ക് വരുന്നു ജാഗ്രതൈ!