Monday, August 27, 2012

സ്നേഹസമർപ്പണം എന്നും ആ ഓണവില്ല്

എന്റെ പൂജാമുറിയേയും എന്റെ വീടിനേയും അനുഗ്രഹിക്കാനും അലങ്കരിക്കാനും വേണ്ടി എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപൻ എനിക്കു സമ്മാനമായി അതിമനോഹരമായ ഒരു ഓണവില്ല് തന്നു.അതു കാണുന്നവരെല്ലാം അതിന്റെ ചരിത്രം, നിർമ്മാണം പ്രത്യേകതകൾ എല്ലാം ചോദിച്ചു തുടങ്ങിയപ്പോൾ ഞാനും ഓണവില്ലിനെക്കുറിച്ചു കൂടുതലറിയാൻ ശ്രമിച്ചു.അതിനും എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഗോപൻ ആണ്. ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും എല്ലാം എന്റെ ബൂലോകത്തിനും പങ്കുവൈക്കുന്നു.  തെറ്റുകൾ ഉണ്ടങ്കിൽ ദയവായി തിരുത്തിതരണം പുതിയ അറിവുകൾ ഉണ്ടങ്കിൽ അത് പറഞ്ഞും തരണം എന്റെ പ്രിയ വായനക്കാർ.  ഓണവില്ലു സമ്മാനമായിതന്ന് ,അതിനെക്കുറിച്ചുള്ള അറിവുകൾ പകർന്നു തന്ന് എനിക്കു ഇതെഴുതാൻ പ്രചോദനമായ ഗോപന് വിവാഹസമ്മാനമായി(ഉത്രാടം നാളിൽ ഗോപന്റെ കല്യാണം ആണ്)ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു.
 ശ്രീപത്മനാഭസ്വാമിക്ഷേത്രം, തിരുവനന്തപുരം എന്ന പൈതൃകനഗരത്തിന്റെ ഉത്ഭവം മുതക്കുതന്നെ പ്രാധാന്യമഹിക്കുന്ന ഒന്നാണ്.  തിരുവിതാംകൂ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം, പേരിലും പെരുമയിലുമെന്നപോലെ ആചാരാനുഷ്ഠാനങ്ങളിലും പ്രസിദ്ധമാണ്.  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും, പൈങ്കുനിഉത്സവവും, അപശിഉത്സവും, പിന്നെ വളരെയധികമൊന്നും അറിയപ്പെടാത്തതായ അനവധി ചടങ്ങുകളും ക്ഷേത്രത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂട്ടുന്നു. 
        ക്ഷേത്രചടങ്ങുകളുടെ കൂട്ടത്തി ഏറെ പ്രധാനപ്പെട്ടതും എന്നാ ജനസാമാന്യത്തിന് വളരെയൊന്നും അറിയാത്തതുമായ ഒന്നാണ് തിരുവോണനാളിലെ ഓണവില്ല് സമപ്പണം.  ഓണവില്ല് സമപ്പണത്തെക്കുറിച്ചും അതിന്റെ നിമ്മാണ വൈവിധ്യത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചുമൊക്കെ എനിക്കറിയാവുന്നത് ഞാ പങ്കുവയ്ക്കട്ടേ.

ഐതിഹ്യം
        മഹാബലി ചക്രവത്തിയുടെ സന്ദശനമെന്നതിനൊപ്പം വാമനാവതാരദിനമായി കൂടി തിരുവോണനാളിനെ കണക്കാക്കുന്നതിനാലാണ് ഇത്തരം ഒരാചാരമുണ്ടായതത്രേ.  വാമനാവതാരം പൂണ്ട മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയ വേളയി, മഹാവിഷ്ണുവിനോട് വിശ്വരൂപം കാണണമെന്ന് മഹാബലി അപേക്ഷിക്കുന്നു.  അതനുസരിച്ച്, വിഷ്ണു തന്റെ വിശ്വരൂപം കാണിക്കുന്നു.  വിഷ്ണുഭക്തനായ തനിക്ക് ഭഗവാന്റെ കാലാകാലങ്ങളിലുള്ള അവതാരങ്ങളും ലീലകളും ഓരോ വഷവും കാണണമെന്നുണ്ടെന്നും താ പ്രജകളെ സന്ദശിക്കുന്ന വേളയി അതിനുള്ള ഭാഗ്യമുണ്ടാക്കിത്തരണമെന്നും മഹാബലി വിഷ്ണുവിനോട് അഭ്യത്ഥിച്ചു.  അതിന് തന്റെ അവതാരങ്ങളും  ലീലകളും ഇനി ചിത്രങ്ങളായി ദേവശില്പിയായ വിശ്വകമ്മാവിനു മാത്രമേ കാട്ടിത്തരുവാ സാധിക്കുകയുള്ളുവെന്നും പ്രജകളെ സന്ദശിക്കാ വരുമ്പോ അങ്ങേയ്ക്കത് കാണാമെന്നും മഹാവിഷ്ണു മഹാബലിയ്ക്ക് ഉറപ്പു കൊടുത്തു. അത് പ്രകാരം വിശ്വകമ്മദേവ പ്രത്യക്ഷപ്പെട്ട് അനുചരന്മാരെക്കൊണ്ട് ദേവവൃക്ഷങ്ങളുടെ തടിയി മഹാവിഷ്ണുവിന്റെ അവതാരങ്ങളും ലീലകളും വരച്ച് വിഷ്ണുസന്നിധിയി എത്തിച്ചു.  തിരുവോണനാളി എഴുന്നള്ളുന്ന മഹാബലിക്കു കാണുന്നതിന് വേണ്ടിയാണ് ഓരോ വഷവും ഓണവില്ലുക നിമ്മിച്ചു പോരുന്നത്.  ആ മഹത്കമ്മം ഇന്നും ഒരാചാരമായി തുടരുന്നു.
        ചരിത്രത്തിന്റെ ഇടനാഴിയിലെവിടെയോ എപ്പോഴോ ഒരു ചെറിയ കാലയളവി  നിലച്ചുപോയ ഓണവില്ല് സമപ്പണം പുരനാരംഭിച്ചത് ശ്രീ വീരഇരവിവമ്മയുടെ കാലത്തായിരുന്നുവെന്ന് മതിലകം ഗ്രന്ഥവരിയി രേഖപ്പെടുത്തിക്കാണുന്നു.  (മതിലകം രേഖ ചരുണ 24 ഓല 55).  കൊല്ലവഷം 677 ആണ്ടി ക്ഷേത്രം പുതുക്കിപ്പണിതപ്പോഴും ആചാരം നിലച്ചില്ല.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചടങ്ങ് ഓരോ വഷവും ചിങ്ങമാസത്തിലെ തിരുവോണനാളി രാവിലെ അഞ്ചിനും ആറിനും മദ്ധ്യേയുള്ള ശുഭമുഹൂത്തത്തി ക്ഷേത്രാങ്കണത്തി വച്ച് നടത്തുന്നു.
വില്ല് തയ്യാറാക്കുന്ന വിധം
        അനുഷ്ഠാനത്തിന്റെയും വ്രതശുദ്ധിയുടെയും പൂണ്ണതയിലാണ് വില്ല് നിമ്മാണം,  ശ്രീരാമകൃഷ്ണ ഭഗവാന്റെ ഇഷ്ടവൃക്ഷമായ കടമ്പ് വൃക്ഷത്തിന്റെ തടിയിലാണ് വില്ലുക നിമ്മിക്കുന്നത്.  മഹാഗണിയുടെ തടിയും ഉപയോഗിക്കാറുണ്ട്.  തടി മിനുക്കിയെടുത്ത് പലകകളാക്കുന്നു.  നാലരയടി, മൂന്നരയടി എന്നീ അളവുകളിലാണ് മരപ്പലകക തീത്തെടുക്കുന്നത്.  പലകക വില്ലിന് ആവശ്യമായ തരത്തി പാകപ്പെടുത്തിയെടുക്കുന്നു.  ഈ വില്ലുക വ്രതശുദ്ധിയോടുകൂടി ഇരുന്നാണ് പണിയുന്നത്.  41ദിനം വ്രതമെടുത്താണ് ഓണവില്ലിന്റെ പണി ആരംഭിക്കുന്നത്.  മിഥുനമാസത്തി വില്ലിനായി തടി തിരഞ്ഞെടുക്കുമ്പോ തന്നെ വ്രതം തുടങ്ങും.  വില്ലി ആദ്യം ചുവന്ന ചായം തേയ്ക്കുന്നു.  അതി പഞ്ചവണ്ണങ്ങ ഉപയോഗിച്ചാണ് ചിത്രമെഴുതുന്നത്.  ഈ നിറങ്ങളെല്ലാം പ്രകൃതിദത്ത ചേരുവകളി നിന്നാണെടുക്കുന്നത്.  ചെങ്കപൊടി, വെള്ളപ്പൊടി തുടങ്ങിയവ വിവിധ തരത്തി യോജിപ്പിച്ചാണ് നിറങ്ങ നിമ്മിക്കുന്നത്.  ചിത്രം വരച്ചശേഷം നാലുചുറ്റും കുരുത്തോലകൊണ്ട് അലങ്കരിച്ച് ചുവന്ന ഞാ കെട്ടും.  ഞാ, കുഞ്ചലം എന്നിവ നിമ്മിക്കുന്നത് തിരുവനന്തപുരം പൂജപ്പുര സെട്ര ജയിലിലെ അന്തേവാസിക 41 ദിവസം വ്രതമെടുത്താണ്.  വില്ല് നിമ്മിച്ച ശേഷം ആചാരി കുടുംബത്തിന്റെ വീട്ടി കുടുംബപരദേവതയ്ക്കു മുപി പൂജിച്ച ശേഷമാണ് സമപ്പിക്കുന്നത്.
ഓണവില്ല് സമപ്പണം
        കൊല്ലവഷം 677 ആണ്ടി ഓണവില്ല് സമപ്പണം പുനരാരംഭിച്ച ശേഷം എല്ലാ വഷവും മുടങ്ങാതെ ഈ ചടങ്ങ് തുടന്നു വരുന്നു.  തിരുവോണനാ പുലച്ചെ അഞ്ചിനും ആറിനും മദ്ധ്യേയാണ് ഈ ചടങ്ങ് നടക്കുന്നത്.  ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന്റെ പടിയി വച്ച് പൂജാരിയി നിന്ന് ഓണക്കോടിക വാങ്ങുന്നതോടെ ചടങ്ങുകക്ക് ആരംഭമാകുന്നു.  ആചാരി കുടുംബാംഗങ്ങ ഭക്ത്യാദരപൂവ്വം വില്ലുക ഭഗവാനെ കാണിച്ച് സമപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്.  തുടന്ന് മതിലകം എക്സിക്യൂട്ടീവ് ഓഫീസറും ക്ഷേത്രഭാരവാഹികളും ചേന്ന് പൂജാരിയുടെ സാന്നിദ്ധ്യത്തി ഏറ്റുവാങ്ങും.
        ഓണവില്ലുക വാദ്യഘോഷത്തോടെയും വായ്ക്കുരവയോടും പാണിവിളക്കിന്റെ വെളിച്ചം വിതറുന്ന അന്തരീക്ഷത്തി ക്ഷേത്രത്തിനുള്ളിലേയ്ക്ക് എഴുന്നള്ളിക്കുന്നു.  കിഴക്കേ നടയ്ക്കകത്ത് കയറി പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തി വച്ചിരിക്കുന്ന പള്ളിപ്പലകയി വയ്ക്കുന്നു.  പട്ടുഞാ, തൊങ്ങ, ഓലക്കാ മുതലായവ കെട്ടിയലങ്കരിച്ചതിനു ശേഷം ശുദ്ധികമ്മം ചെയ്ത് പത്മനാഭസ്വാമിയുടെ തിരുനടയിലെത്തിക്കും.  വലിയ വില്ല് രണ്ടെണ്ണം പത്മനാഭസ്വാമിയുടെ ഉദരഭാഗത്ത് ഇരുവശങ്ങളിലായും മറ്റ് ആറെണ്ണം നരസിംഹമൂത്തി, ശ്രീരാമ, ശ്രീകൃഷ്ണ എന്നീ മൂത്തികളുടെ വിഗ്രഹങ്ങളി ചാത്തുന്നു.
        ഭഗവാന് ഓണവില്ല് ചാത്തുമ്പോ വില്ലുണ്ടാക്കുന്ന ആചാരി കുടുംബക്കാക്ക് ദക്ഷിണയും നൈവേദ്യപ്രസാദവും ലഭിക്കും.  നൈവേദ്യപൂജക കഴിഞ്ഞ ഭഗവാനെ തൊഴാ ആചാരി കുടുംബത്തിനാണ് ആദ്യ അവകാശം.  തുടന്ന് ഓണവില്ലുക ചാത്തിയ ഭഗവാനെ തൊഴാ ശ്രീപത്മനാഭദാസനായ തിരുവിതാംകൂ മഹാരാജാവും കുടുംബാംഗങ്ങളും എത്തിച്ചേരും.  തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളി ക്ഷേത്രത്തി വച്ച് പൂജിച്ചശേഷം ഓണവില്ലുക കൊട്ടാരത്തിലെ പൂജാമുറിയി ഒരു വഷം വരെ സൂക്ഷിക്കുകയാണ് പതിവ്.  ഈ ദിവസങ്ങളി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങക്ക് പ്രതിഷ്ഠയി ചാത്തിയിരിക്കുന്ന ഓണവില്ലുകശിക്കാവുന്നതാണ്.
        തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തി മാത്രമല്ല, കന്യാകുമാരി ജില്ലയിലെ തിരുവട്ടാ ആദികേശവപെരുമാ ക്ഷേത്രത്തിലും ഓണവില്ല് സമപ്പണം നടത്തുന്നുണ്ട്.  തിരുവിതാംകൂറിന്റെ പൂവ്വതലസ്ഥാനമായ പത്മനാഭപുരം കൊട്ടാരത്തി ഓണവില്ലുകളുടെ ശേഖരം നേരിട്ട് കാണാവുന്നതാണ്.

വില്ലിന്റെ ആകൃതിയിലുള്ള പ്രത്യേകത
        ഓണവില്ല് അഥവാ പള്ളിവില്ലിന്റെ രൂപം നമ്മുടെ സങ്കപ്പത്തിലുള്ള വില്ലിന്റെ രൂപത്തി നിന്ന് വ്യത്യസ്തമാണ്.  അര ഇഞ്ച് കനത്തിലുള്ള പലകയി നാലരയടി, നാലടി, മൂന്നരയടി നീളത്തിലാണ് മൂന്ന് തരത്തിലുള്ള ഓണവില്ലുക.  ഈ പലകക രണ്ട് വശവും കൂത്ത രീതിയി വാസ്തുശാസ്ത്രപ്രകാരം രൂപപ്പെടുത്തിയ ശേഷം മഞ്ഞയും ചുവപ്പും വണ്ണങ്ങ തേയ്ക്കുന്നു.  അതിനു ശേഷമാണ് ചിത്രങ്ങ വരയ്ക്കുന്നത്.
        ഓണവില്ല് അതിന്റെ ആകൃതിയിൽ ഒരു വള്ളത്തിനെപ്പോലെയിരിക്കുന്നു.  കേരളത്തിനെ വഞ്ചിനാട് എന്നാണല്ലോ അറിയപ്പെടുന്നത്.  അതുകൊണ്ടായിരിക്കാം നമ്മുടെ പൂവ്വിക വഞ്ചിയുടെ രൂപത്തി മരപലകകളുണ്ടാക്കി അതിൽ ചിത്രങ്ങ വരച്ച് കേരളത്തിന്റെ ഒരു മാതൃകയാക്കി അന്നത്തെ കാലത്ത് ക്ഷേത്രത്തി സമപ്പിച്ചിരുന്നത്.
        തച്ചുശാസ്ത്രവിധിപ്രകാരം പണിതീന്ന പലകയുടെ ആകൃതിയും ഗുണമേന്മയും അവയി വരച്ചിരിക്കുന്ന ചിത്രങ്ങളുടെയും, വണ്ണങ്ങളുടെയും, തെരഞ്ഞെടുപ്പും അവ തമ്മിലുള്ള പൊരുത്തവും എല്ലാംകൂട്ടി യോജിപ്പിച്ചാ ശാസ്ത്രവിധിപ്രകാരം മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിന്റെ കുളിമയ്ക്കും ഉതകുന്ന തരത്തി നിമ്മിച്ചിരിക്കുന്നവയാണെന്ന് മനസ്സിലാക്കാം ഓണവില്ലുകൾ

ഓണവില്ലിലെ ചിത്രങ്ങളുടെ പ്രത്യേകത
        ഓണവില്ലിലെ രചനാവിഷയം വ്യത്യസ്തവും ആലങ്കാരികവുമാണ്.  വില്ലിന്റെ ആകൃതിയ്ക്കനുസരിച്ച് കടഞ്ഞെടുത്ത തടിയി ആദ്യം ചുവന്ന ചായം തേയ്ക്കുന്നു.  പിന്നീട് പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പഞ്ചവണ്ണങ്ങ കൊണ്ടുള്ള ചായങ്ങളാലാണ് ചിത്രം വരയ്ക്കുന്നത്.  മൂന്നര മുത നാലര അടി വരെ നീളമുള്ള നാലു ജോഡി വില്ലുകണാണ് നിമ്മിക്കുന്നത്. 
        നാലരയടി നീളമുള്ള രണ്ടു വില്ലുകളി അനന്തശയനം, സപ്തഷിക, ദിവാകരമുനി, കൗണ്ഡില്യ മഹഷി, ഗരുഡ, നാരദ, ശ്രീലക്ഷ്മി, ഭൂലക്ഷ്മി, കാവഭൂതങ്ങ, അശ്വനിദേവന്മാ, ബ്രഹ്മാവ്, ശിവലിംഗം, താമര, ശംഖ്, ചക്രം, ഗദ, പത്മം, വാ, പരിച, അമ്പ്, വില്ല്, സൂര്യചന്ദ്രന്മാ, ദീപങ്ങ എന്നിവയാണ് ചിത്രീകരിച്ചിരിക്കുന്നത്.  ഇതിനെ  പറയുന്നു.  പള്ളികൊണ്ടു കിടക്കുന്ന മഹാവിഷ്ണു പ്രധാന കഥാപാത്രമായി വരുന്നതു കൊണ്ടാണിതിനെ പള്ളിവില്ലെന്ന്  വിളിക്കുന്നത്.
        നാലടി നീളമുള്ള അടുത്ത രണ്ടു വില്ലിന് ദശാവതാര വില്ല് എന്നാണ് പറയുന്നത്.  അവതാര ചിത്രീകരണങ്ങ, ശ്രീരാമപട്ടാഭിഷേകം, ശബരീമോക്ഷം, ഭരതന്റെ ശ്രീരാമപാദപൂജ എന്നിവയാണ് മുഖ്യമായും ആവിഷ്കരിച്ചിരിക്കുന്നത്.
        ചെറിയ വില്ലി ശ്രീകൃഷ്ണ ലീലകളാണ് അവതരിപ്പിക്കുന്നത്.  വെണ്ണമോഷണം, കാലിമേച്ചി, ഊഞ്ഞാലാട്ടം,  കാളിയമദ്ദനം, തൊട്ടിലി കിടക്കുന്നത്, വിശ്വരൂപ ദശനം തുടങ്ങിയവ ഇതി വരയ്ക്കുന്നു.
        ചുവന്ന ചായം തേച്ച പലകകളി വിവിധ വണ്ണങ്ങളിലാണ് വരയ്ക്കുന്നത്.  പിന്നി രൂപങ്ങ മാത്രമേ വരയ്ക്കൂ.  വരച്ചു പൂത്തിയായാ അതി ഞാ കെട്ടി പരദേവതയ്ക്കു  മുപി പൂജയ്ക്കു വയ്ക്കും.  ഈ എട്ടു വില്ലുകളാണ് പത്മനാഭന് സമപ്പിക്കുന്നത്.  അവതാരങ്ങളി ശ്രീകൃഷ്ണനെയും ശ്രീരാമനെയും മാത്രമേ പ്രത്യേകം സൂചിപ്പിക്കുന്നുള്ളൂ.  ദീഘമായ കാലയളവാണ് ഇവക്കുള്ളത്.  കൂടാതെ മറ്റവതാരങ്ങളെക്കാൾ സൗമ്യഭാവത്തിലുള്ളവരാണ് ശ്രീകൃഷ്ണനും ശ്രീരാമനും.  ഇതിലെ ചിത്രങ്ങ വരയ്ക്കാനുപയോഗിക്കുന്ന നിറങ്ങ ചൈനയിലെ ചിത്രകലാമേഖലയി ഉപയോഗിച്ചു വരുന്നുണ്ട്.  ചൈനക്കാരുടെ വരവിലൂടെയായിരിക്കാം ഈ നിറക്കൂട്ടുക നമുക്ക് ലഭിച്ചത്. അതോ ഇവിടെനിന്നു ചൈനാക്കാർ കൊണ്ടുപോയതോ?
ഓണവില്ല് തയ്യാറാക്കുന്നവ
        അനന്തപുരിയ്ക്ക് ഓണത്തെക്കുറിച്ചുള്ള് ആചാരങ്ങ ഏറെയില്ല.  എങ്കിലും നൂറ്റാണ്ടുകളായി നാം ഓമനിക്കുന്ന നിശബ്ദമായ ഒരാചാരമാണ് ശ്രീപത്മനാഭസ്വാമി മുമ്പാകെ ശ്രീ വിരാഡ് വിശ്വകമ്മ ദേവനെ സ്മരിച്ച് ചെയ്യുന്ന ഓണവില്ല് അഥവാ പള്ളിവില്ല്.  നിറപ്പകിട്ടാന്ന ഈ ഓണവില്ല് നിമ്മിക്കാനുള്ള അവകാശം തലമുറകളായി തിരുവിതാംകൂ രാജകൊട്ടാരം മൂത്താശാരി കുടുംബത്തി പെട്ട കലാകാരന്മാക്കാണ്.  തിരുവനന്തപുരത്ത്, കരമന വാണിയംമൂല മേലാറന്നൂ വിളയി വീട്ടി പരേതനായ ശ്രീരാമസ്വാമി മഹാദേവനാശാരി ഓണവില്ല് നിമ്മിക്കുന്ന കലയിലെ കുലപതിയായിരുന്നു.  ശ്രീപത്മനാഭസ്വാമിയ്ക്ക് സമപ്പിക്കാ വിശ്വകമ്മാവിനെ ഉപാസിച്ച് ചെയ്യുന്ന ഈ ദിവ്യകമ്മം തിരുവിതാംകൂ രാജകുടുംബാംഗം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശിപികളുടെ  തലമുറയായ  മേപറഞ്ഞ കുടുംബക്കാക്ക് കപ്പിച്ചു നകിയ അവകാശമാണ്.  ഈ അവകാശം തലമുറകളി നിന്ന് തലമുറകളിലേയ്ക്ക് കൈമാറിവരുന്നു.
        തിരുവിതാംകൂ രാജകൊട്ടാരത്തിലെ മൂത്താശാരി കുടുംബമായ  വിളയി വീട്ടിലെ അഞ്ചാമത്തെ തലമുറയാണ് പാരമ്പര്യസിദ്ധി കൈമുതലക്കി ഇപ്പോ ഓണവില്ല് ഒരുക്കുന്നത്.  മഹാദേവനാചാരിയുടെ മരണശേഷം വിളയി വീട്ടി ബികുമാറും ബന്ധുക്കളും അവകാശം ഏറ്റെടുത്തു.  രവീന്ദ്രനാചാരിയുടെ മക ബികുമാ, സഹോദരന്മാരായ ക്ഷേത്രശിപി സുദശന, സുലഭ, മഹാദേവനാചാരിയുടെ പുത്ര ഉമേഷ്‌കുമാ, മഹാദേവനാചാരിയുടെ സഹോദരങ്ങളായ ഗോപി, മഹേന്ദ്ര, നാഗേന്ദ്ര തുടങ്ങി കുടുംബത്തിലെ എല്ലാ പുരുഷന്മാരും ഓണവില്ല്  നിമ്മിച്ച് വരച്ച് പൂത്തിയാക്കുന്നതിന് പ്രയത്നിക്കാറുണ്ട്.  മിഥുനമാസാവസാനം നല്ല ദിവസവും സമയവും നോക്കി, 41 ദിവസത്തെ വ്രതമേടുത്താണ് ഇവ വില്ല് നിമ്മിക്കുന്നത്.  മൂത്താശാരി ഏപ്പിച്ച് കൈമാറിയ കരവിരുതിന്റെ നിറപ്പകിട്ടിന് പത്മനാഭസ്വാമിയുടെ അനുഗ്രഹവുമുണ്ട്.  ക്ഷേത്രശിപ്പികളി പ്രമുഖനായ മരപ്പണി വിഭാഗത്തി പെട്ട ശിപികളുടെ ദൈവം മഹാവിഷ്ണുവാണ്.  അതുകൊണ്ടാണ് വിഷ്ണുക്ഷേത്രത്തി മാത്രം ഈ ആചാരം നടക്കുന്നത്.  കൂടാതെ അവരുടെ ചിത്രരചനാ വൈഭവം പ്രകടിപ്പിക്കാനുള്ള ഒരവസരം കൂടിയാണ്.
        തിരുവോണദിനത്തി പത്മനാഭസ്വാമിക്ക് തിരുമുകാഴ്ചയായി ഓണവില്ല് സമപ്പിക്കുന്നത് പത്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുള്ള ആചാരമാണ്.  പത്മനാഭസ്വാമിക്ക് മുന്നി എല്ലാ കഴിവുകളും സമപ്പിച്ച് ഞാ അങ്ങയുടെ ദാസനായിരിക്കുന്നുവെന്ന പ്രതീകാത്മക അത്ഥത്തിലാണ് ഓണവില്ല് സമപ്പിക്കുന്നത്.  സമ്പസമൃദ്ധിയുടെ പ്രതീകാത്മകമായ നേച്ച വില്ലുക ശുദ്ധിയോടുകൂടി വീടുകളി സൂക്ഷിക്കുന്നത് ഐശ്വര്യം നിറയ്ക്കും എന്നാണ് വിശ്വാസം.  കേരളീയരുടെ ദേശീയോത്സവമായ ചിങ്ങമാസത്തിലെ തിരുവോണദിനത്തി നൂറ്റാണ്ടുകളായി നടത്തിവരുന്ന ഈ ചടങ്ങിന് വഷം കഴിയുംതോറും മാറ്റ് ഏറി വരുന്നു.      
        ഈ ഓണത്തിന് ഓണാശംസയായി ബൂലോകത്തിന് ഞാനും എന്റെ പ്രിയ സുഹൃത്ത് ഗോപനും ഈ ഓണവില്ല് സമർപ്പിക്കുന്നു.
             എല്ലാവർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ.............

12 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്നേഹസമർപ്പണം എന്നും ആ ഓണവില്ല്`````````````````````````````````````````````````````എല്ലാവർക്കും ഓണാശംസകൾ

ബിന്ദു കെ പി said...

ഈ പോസ്റ്റ് ഉചിതമായ ഒരു ഓണസമ്മാനമായി.

ഓണവില്ല് എന്ന് കേട്ടിട്ടുള്ളതല്ലാതെ എനിക്ക് അതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു. ഇത്ര വിശദമായി ഇതൊക്കെ മനസ്സിലാക്കിത്തന്നതിന് നന്ദി ചേച്ചീ.

Kalavallabhan said...

"ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ"

അറിവേകുന്ന നല്ല പോസ്റ്റ്‌.
ഗോപന്‌ വിവാഹാശംസകളും

ajith said...

ആദ്യമായാണ് ഓണവില്ല് ഇത്രയ്ക്ക് അറിയുന്നത്

സാബു കൊട്ടോട്ടി said...

വളരെയേറെ ഉപകാരപ്രദമായ ഓണസമ്മാനം...
ഒരുപാടു മനസ്സിലാക്കാൻ പറ്റി. വളരെ നന്ദി...

മാണിക്യം said...ഓണവില്ല് എന്ന്‍ കേട്ടിരുന്നു പക്ഷെ ഇത്രയും ഒന്നും അറിയുമായിരുന്നില്ല
ഈ പോസ്റ്റിന് നന്ദി..


കിലുക്ക്സിന് എന്‍റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ..

എ.സുജിത്ത് said...

ഓണസമ്മാനം
നന്ദി...

ആശ said...

ഉഷച്ചേച്ചീ,
ഓണവില്ല് നിർമ്മിക്കുന്ന ബിൻകുമാർ എന്റെ അനിയൻ സുനിലിന്റെ അയൽക്കാരനാണ്. അതുകൊണ്ട് അനിയനും ഓണവില്ല് സമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.അനിയന്റെ വീട് പാലുകാച്ചിയപ്പോൾ സമ്മാനമായി ബിങ്കുമാർ നൽകിയത് ഓണവില്ലായിരുന്നു.
ഭക്തർക്ക് വഴിപാടായി മുൻകൂട്ടി ഓണവില്ല് ബുക്ക് ചെയ്യാം. ഭഗവാന് സമർപ്പിച്ചശേഷം ഭക്തർക്ക് അത് ലഭിക്കും.

ഗീത said...

ഓണവില്ലിനെ കുറിച്ച് ഇത്രയധികം കാര്യങ്ങൾ ഗ്രഹിച്ച് പറഞ്ഞു തന്നതിനു വളരെ നന്ദി കിലുക്കേ. ഓണവില്ല് ഉഷസ്സിന് ഐശ്വര്യം കൊണ്ടുവരും തീർച്ച. അതു സമ്മാനിച്ച ഗോപനും ഐശ്വര്യം ഉണ്ടാകും.
പിന്നെ ഒരു ചെറിയ കാര്യം ചൂണ്ടിക്കാട്ടട്ടേ.
‘ഓണവില്ലിലെ ചിത്രങ്ങളുടെ പ്രത്യേകത‘ എന്ന ഭാഗത്തെ രണ്ടാമത്തെ പാരയുടെ അവസാനം ഉഷസ്സ് എന്തോ എഴുതാൻ വിട്ടു പോയി എന്നു തോന്നുന്നു. അവിടെ
“ഇതിനെ പറയുന്നു. “
എന്ന് അപൂർണ്ണമായ ഒരു വരി കാണുന്നു. അത് ഒന്ന് ശരിയാക്കണം കേട്ടോ.
പിന്നത്തെ ഒരു കാര്യം - ‘ചരുണ’ എന്നതിനു പകരം ‘ചുരുണ’ എന്നാണ് വേണ്ടത്.

sumesh vasu said...

കൊള്ളാലോ ... നന്നായി... ഇതൊന്നും അറിയില്ലായിരുന്നു

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ, ഇത്തവണത്തെ തിരുവോണത്തിന് ഓണവില്ല് സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാൻ എനിക്ക് ഭാഗ്യം കിട്ടി. ലേഖനത്തിൽ സൂചിപ്പിച്ച ബിൻ കുമാറിന്റെ പ്രത്യേക സഹായത്തോടെ എനിക്ക് ലഭിച്ച വിവാഹ സമ്മാനമായി അത്. എന്തായാലും ഈ സ്നേഹ സമർപ്പണം ഒരുപാട് ഒരുപാട് സന്തോഷമായി...

[ഒ ടോ: ഓണവില്ലിന്റെ കൂടുതൽ വിവരങ്ങൾക്കും ഓണവില്ല് ലഭ്യമാകുന്നതിനായുള്ള നിർദ്ദേശങ്ങൾക്കും 9633928852 എന്ന നമ്പരിൽ ശ്രീ ബിൻ കുമാറിനെ ബന്ധപ്പെടാവുന്നതാണ്)

Echmukutty said...

പണ്ട് കേരളചരിത്രം പഠിച്ച കാലത്താണു ഓണവില്ലിനെപ്പറ്റി വായിച്ചറിഞ്ഞത്. ശരിക്കും ആ ക്ലാസ്സില്‍ തിരിച്ചത്തിയ പോലെയായി.. വളരെ ഭംഗിയായി എഴുതപ്പെട്ട ഒരു പഠനമായിട്ടുണ്ട് ഇത്. ശരിക്കും അച്ചടിയില്‍ വരേണ്ടത്....അഭിനന്ദനങ്ങള്‍.വായിക്കാന്‍ വൈകിയത് എന്‍റെ തെറ്റ്...