Monday, October 1, 2012

തിരുശേഷിപ്പുകൾ

       ഓക്ടോബർ ഒന്ന്  വയോജന ദിനം....വയസ്സായവർക്കും ഒരു ദിനം.  മനസ്സാൽ വയസ്സായവർക്കോ ഈ ദിനം? ശരീരത്താൽ വയസ്സായവർക്കോ ഈ ദിനം??  ഇത് വയസ്സായിപ്പോയവർ ഉണ്ടാക്കിയതോ? വയസ്സാവാൻ പോകുന്നവർ ഉണ്ടാക്കിയതോ?ആഘോഷിക്കാൻ ഇങ്ങനെയും ഒരുദിനം. രോഗദിനങ്ങൾ പോലും ആഘോഷമാക്കുന്ന കാലത്ത്  ഈ വയോജനദിനവും ഒരാഘോഷം.   .ഇങ്ങനെ ഒരു ദിനം ആർക്കുവേണ്ടി???? വയോജനദിനാശംസകൾ ആരും ആഗ്രഹിക്കുമെന്നും  ആസ്വദിക്കുമെന്നും തോന്നുന്നില്ല.
                 മരണംപോലെ സത്യമായ വാർദ്ധക്യത്തെ വഴിയിലും വൃദ്ധസദനങ്ങളിലും പുതുതലമുറ ഒഴിവാക്കുന്നു?  മറവിയിലും തളർച്ചയിലും രോഗത്തിലും വലയുന്ന  അമ്മയും അച്ഛനും എന്ന വയോജനത്തെ, ജീവിക്കാനുള്ള പരക്കം പാച്ചിലിൽ അവർക്കു ചുമക്കാൻ കഴിയുന്നില്ല. ഒന്നും ആരുടേയും കുറ്റമല്ല.എത്ര തിരക്കുകൾക്കിടയിലും കണ്ണിലെ കൃഷ്ണമണിപോലെ വീട്ടിലെ വയസ്സായവരെ സംരക്ഷിക്കുന്നവരും ഉണ്ട്. ആ നന്മമനസ്സുകളേ നമിക്കുന്നു.


                                   


പറയാനും  പങ്കുവയ്ക്കാനും പകർന്നുകൊടുക്കാനും ഒരുപാട് സ്നേഹത്തോടൊപ്പം ജീവിതാനുഭവങ്ങളുമായി , പുതുതലമുറയെ കാത്തിരിക്കുന്ന ആർക്കും വേണ്ടാത്ത    വൃദ്ധതലമുറ.............
ന്യായം ആരുടെഭാഗത്തായാലും, എന്തിന്റെ പേരിലായാലും  നമ്മൾ   ഉപയോഗിക്കുന്ന "പൊട്ടച്ചട്ടി" നമുക്കായി നമ്മുടെ മക്കളും കരുതും. നന്മയുടെ, സ്നേഹത്തിന്റെ, അറിവിന്റെ, ജീവിതാനുഭവങ്ങളുടെ, തിരുശേഷിപ്പുകളുമായി  തെരുവുകളിലും വൃദ്ധസദനങ്ങളിലും സ്വന്തം വീടിനുള്ളിലും അവഗണിക്കപ്പെടുന്ന  വാർദ്ധക്യമെന്ന സത്യത്തെ വയോജനദിനം എന്ന ആ ഒരു ദിവസമെങ്കിലും  വരുംകാലവയോജനങ്ങൾ ഒന്നോർത്തിരുന്നങ്കിൽ...........................

9 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ന്യായം ആരുടെഭാഗത്തായാലും, എന്തിന്റെ പേരിലായാലും നമ്മൾ ഉപയോഗിക്കുന്ന "പൊട്ടച്ചട്ടി" നമുക്കായി നമ്മുടെ മക്കളും കരുതും. നന്മയുടെ, സ്നേഹത്തിന്റെ, അറിവിന്റെ , ജീവിതാനുഭവങ്ങളുടെ, തിരുശേഷിപ്പുകളുമായി തെരുവുകളിലും വൃദ്ധസദനങ്ങളിലും സ്വന്തം വീടിനുള്ളിലും അവഗണിക്കപ്പെടുന്ന വാർദ്ധക്യമെന്ന സത്യത്തെ വയോജനദിനം എന്ന ആ ഒരു ദിവസമെങ്കിലും വരുകാലവയോജങ്ങൾ ഒന്നോർത്തിരുന്നങ്കിൽ...........................

Unknown said...

ഇങ്ങനെ ഒക്കെ ദിവസമുണ്ടല്ലേ

മണ്ടൂസന്‍ said...

ന്യായം ആരുടെഭാഗത്തായാലും, എന്തിന്റെ പേരിലായാലും നമ്മൾ ഉപയോഗിക്കുന്ന "പൊട്ടച്ചട്ടി" നമുക്കായി നമ്മുടെ മക്കളും കരുതും.
ആശംസകൾ.

അപ്പു ആദ്യാക്ഷരി said...

ചിലകാര്യങ്ങൾ കൊണ്ടേ അറിയൂ ചേച്ചീ. അതുതന്നെയാണ് പ്രായമായവരെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന ഇന്നത്തെ ആളുകൾക്കും വരാൻ പോകുന്നത്.. പിന്നെ നമ്മുടെ ഈ തലമുറയ്ക്ക് അധികം ആയുസില്ല എന്ന് ആശ്വാസവും കാണുമായിരിക്കും

jayanEvoor said...


ഇനിയുള്ള കാലം നമ്മൾ ആരെന്നുമെന്തെന്നും ആർക്കറിയാം!

മക്കൾക്കു നാം മാതൃകയായാൽ അവർ നമ്മെ വഴിയിൽ തള്ളില്ല.

Prabhan Krishnan said...

“..നമ്മൾ ഉപയോഗിക്കുന്ന "പൊട്ടച്ചട്ടി" നമുക്കായി നമ്മുടെ മക്കളും കരുതും..!”

നടുക്കുന്ന ഓര്‍മ്മപ്പെടുത്തല്‍..!
സംശയമില്ല ഉറപ്പാണ്.
എനിക്കുവേണ്ടി ഞാന്‍ തന്നെ ഒന്നു വാങ്ങും..!

ജന്മസുകൃതം said...

വരും കാലങ്ങൾ വരെ കാത്തു നിൽക്കെണ്ടതുണ്ടോ ഇന്നും സംഭവിച്ചു കൊണ്ടിക്കുന്നത് അതല്ലെ.. വൃദ്ധസദനങ്ങളുടെ എണ്ണം ദിനം പ്രതികൂടി വരുന്നു....നമുക്കു നാം സ്വയം പൊട്ടച്ചട്ടി വാങ്ങി ക്കൂട്ടാൻ സമയം കണ്ടെത്തുകയാണ്.സംഭവാമി യുഗെ യുഗെ...!!!

Echmukutty said...

നന്നായി എഴുതി, അഭിനന്ദനങ്ങള്‍.

Philip Verghese 'Ariel' said...

നൂറിന്റെ തികവ് കണ്ടു!! നൂറ്റി ഒന്നാമന്‍ ഞാന്‍. അഭിനന്ദനങ്ങള്‍ .
ഇവിടെയെതാല്‍ അല്‍പ്പം വൈകി facebook ലൂടെ എത്തി അതെ നമ്മെ വളര്‍ത്തി വലുതാക്കിയവരെ നമ്മുക്ക് മറക്കാതിരിക്കാം ഈ കുറിപ്പ് അതിന്റെ ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍, "എന്തിന്റെ പേരിലായാലും നമ്മൾ ഉപയോഗിക്കുന്ന "പൊട്ടച്ചട്ടി" നമുക്കായി നമ്മുടെ മക്കളും കരുതും"
ഇത് മറക്കാതിരുന്നാല്‍ പലതും നമുക്ക് ഒഴിവാക്കാം. ഇതോടുള്ള ബന്ധത്തില്‍ അടുത്തിടെ കണ്ട ഒരു നല്ല വീഡിയോ ദൃശ്യം എന്റെ ബ്ലോഗില്‍ ചേര്‍ത്തത് ഇവിടെ ചേര്‍ക്കുന്നു
അമ്മമാരെ നമുക്ക് മറക്കാതിരിക്കാം "മാതാവിന്റെ കാല്‍ച്ചുവട്ടില്‍ സ്വര്‍ഗ്ഗം"