Monday, July 25, 2011

“ ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ....”


  ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ 

ramanamam | Online Karaoke


        ഇത് കര്‍ക്കിടക മാസം. അല്ല രാമായണമാസം. രാമായണം നിറഞ്ഞു നില്‍ക്കുകകല്ലേ മാധ്യമങ്ങളിലെല്ലാം. വീടുകള്‍നിറയേ, നാടുനിറയേ രാമായണമയം.

   രാമായണം, അര്‍ത്ഥം മനസ്സിലാക്കി കേള്‍ക്കാനും വായിക്കാനും  തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് അത് മാനസ്സികമായി ആനന്ദവും, സമാധാനവും, ഓരോതവണ വായിക്കുമ്പോള്‍ പുതിയ പുതിയ അറിവുകളും തന്നുകൊണ്ടേയിരിക്കുന്നു. കര്‍ക്കിടക കാലാവസ്ഥയില്‍  രോഗങ്ങളും അപടങ്ങളും മരണങ്ങളും കൂടുതലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ദു:ഖങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമിടയില്‍ ഒരു ആശ്വാസമായിട്ടായിരിക്കാം നമ്മുടെ പൂര്‍വ്വികര്‍ രാമായണം വായന  തുടങ്ങിവച്ചത്.

        എത്രയോ കാലം മുന്‍പുതന്നെ എഴുതിയെന്ന് വിശ്വസിക്കുന്ന ആദികാവ്യമായ രാമായണത്തില്‍ മൃഗങ്ങളും പക്ഷികളും മനുഷ്യരും മരങ്ങളും ചെടികളും എല്ലാം പരസ്പരം സഹായിക്കുന്ന, സ്നേഹിക്കുന്ന, ആശ്രയിക്കുന്ന ഒരു ലോകമാണ് നമ്മുടേതെന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്. ജഡായു, സമ്പാദി തുടങ്ങിയ പക്ഷികള്‍ , വാനരന്മാര്‍ , കരടി, മരങ്ങളും, ചെടികളും, സമുദ്രം, പര്‍വതം, എന്തിന് കുഞ്ഞണ്ണാരക്കണ്ണന്‍ വരെ... മനുഷ്യന്‍ എങ്ങനെ ജീവിക്കണം, പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണം,നമ്മള്‍ പ്രകൃതിയോടിങ്ങി ജീവിക്കുമ്പോള്‍ പ്രകൃതിയിലുള്ളവയെല്ലാംതന്നെ മനുഷ്യനെ എത്രമാത്രം സംരക്ഷിക്കുന്നു അങ്ങനെയെന്തെല്ലാം എത്ര ഗംഭീരമായി, മനോഹരമായി പറഞ്ഞിരിക്കുന്നു.

 "വനദേവതമാരേ ! നിങ്ങളുമുണ്ടോ കണ്ടു വനജേഷ്ണയായ സീതയെ, സത്യം ചൊല്‍‌വില്‍ !
മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷി സഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു പക്ഷ്മളാക്ഷിയെ മമ ചൊല്ലുവില്‍ പരമാര്‍ത്ഥം.
വൃക്ഷവൃന്ദമേ പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?"
       ഇവിടെ സീതയെ രാമന്‍ അന്വേഷിക്കുന്നത് ആരോടൊക്കെയാണെന്ന് കണ്ടില്ലേ.

        എനിക്ക് രാമായണത്തില്‍ എത്ര വായിച്ചാലും മതിയാവാത്ത, ഓരോ വരികളിലും ഓരായിരം അര്‍ത്ഥങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഭാഗം ലക്ഷ്മണോപദേശം - ജീവിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വഴികാട്ടിയായ വരികള്‍ . എല്ലാ അമ്മമാരും  മക്കള്‍ക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഇതുപോലെയൊക്കെയുള്ള ഉപദേശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ

അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ,
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം,
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നയോധ്യയെന്നോര്‍ത്തീടടവിയെ”

രാമായണത്തിലെ തന്നെ ഏറ്റവും മഹത്തരമെന്ന് പറയുന്ന വരികളാണിവ.
അഗ്രജന്‍ തന്നെ പരിചരിച്ചെപ്പോഴുമഗ്രേ നടന്നു കൊള്ളേണം പിരിയാതെ എന്നുള്ളത് നാടും വീടും വിട്ട് ജീവിക്കുമ്പോള്‍  നമ്മുടെ ജീവിതത്തെ രക്ഷിക്കുന്ന കര്‍മ്മം എന്തായാലും അതായിരിക്കണം കൂടെയുള്ളതും പിരിയാതെയും. രാ‍മനെ അച്ഛനായും സീതയെ അമ്മയായും വനത്തെ അയോദ്ധ്യയായും കാണണമെന്നു പറയുന്നതില്‍ നിന്ന് എനിക്ക് മനസ്സിലായത്, ലോകത്ത് എവിടെയായാലും പിതൃ-മാതൃ, സഹോദരീ-സഹോദര  സ്ഥാനീയര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അവരെ മനസ്സിലാക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക. നമ്മുടെ  അടുത്തുള്ള പ്രായമായവരെ ബഹുമാനിക്കാത്ത, സ്നേഹിക്കാത്ത, കണ്ടെന്നുതന്നെ ഭാവിക്കാത്തവര്‍ നാട്ടിലുള്ള അച്ഛനമ്മമാരെയോര്‍ത്ത് ദുഃഖിക്കുമോ? ഏത് സ്ത്രീയെയും കാമക്കണ്ണുളോടെ മാത്രം കാണുന്ന ഒരു വിഭാഗം, അമ്മപെങ്ങന്മാരെ, പെണ്‍‌മക്കളെ, ബഹുമാനിക്കുമോ സ്നേഹിക്കുമോ? വനത്തെ അയോദ്ധ്യയായി കാണുക എന്നാല്‍ , നമ്മള്‍ ജീവിക്കുന്നിടമാണ് നമ്മുടെ രാജധാനി. വാടക വീടല്ലേ ഇത്രയൊക്കെ വൃത്തി മതി, അത്രയധികം സൂക്ഷിക്കണ്ട എന്നു പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ വേണ്ടപോലെ മനസ്സിലാക്കിയാല്‍ ജീവിതമെത്ര സുന്ദരമാക്കാം, എത്ര ദുഃഖങ്ങള്‍ ഒഴിവാക്കാം.

          വളരെ വികൃതമായും വികലമായും പുരാണങ്ങളെയും അതിലെ കഥാപാത്രങ്ങളെയും ഹാസ്യമെന്നു പറഞ്ഞ് ഹാസ്യത്തെ പോലും വികൃതമാക്കുന്ന രീതിയിലുള്ള ചില പോസ്റ്റുകള്‍ വളരെ അറിവും കഴിവും ഭാഷപ്രാവീണ്യവും ഉള്ളവരുടെ പല ബ്ലോഗിലും, അതുപോലെ തന്നെ പല മാധ്യമങ്ങളിലും കാണാന്‍ ഇടയായിട്ടുണ്ട്. ഇത്ര അക്ഷരസമ്പന്നതയും അറിവും ഉള്ളവര്‍ എന്തേ ഇങ്ങനെയൊക്കെ  ചിന്തിക്കുന്നു എന്നോര്‍ത്ത് വിഷമം തോന്നിയിട്ടുണ്ട്. അതുപോലെ ഒന്നായിരുന്നു ഇന്നലെ ഞാന്‍ കേട്ട ഒരു ചോദ്യവും, “എന്തിനാ രാമായണം വായിക്കുന്നേ?”   (മാ! നിഷാദ” (മനുഷ്യാ, അരുതേ) എന്നു പറയാന്‍ ഞാനാളല്ലല്ലോ.)  എന്റെ പരിമിതമായ അറിവുകള്‍ വച്ച് ഞാന്‍ പറയുന്ന മറുപടി  ഒരുപക്ഷേ  അറിവുള്ള ആര്‍ക്കും തൃപ്തിയാവില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം.. എന്നാലും രാമായണം വായിക്കുന്നതെന്തിനെന്ന ചോദ്യത്തിന് എനിക്ക് ഇങ്ങനെ തോന്നി. ഒരു മോഡേണ്‍ ആര്‍ട്ട്പോലെ.... ‌‌‌‌‌ഒന്നും മനസ്സിലാകാത്തവര്‍ക്ക് തോന്നും എന്താ ഇത് എന്ന്. മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവനവന്റെ ഭാവനക്കും ചിന്തക്കും മനോസുഖത്തിനും  ഒക്കെവേണ്ടുന്നപോലെ അത് ആസ്വദിക്കാം  അനുഭവിക്കാം ഉപയോഗിക്കാം.

                           അതുപൊലെ വേറൊരു  രീതിയില്‍ ഇങ്ങനെയും ഒന്നു ചിന്തിച്ചു(വായിക്കുന്നവര്‍ ക്ഷമിക്കണേ).
ഇന്ന് സമാധാനവും, സന്തോഷവും, ആശ്വാസവും കിട്ടാന്‍ വേണ്ടി ബിവറേജ് ഭഗവാന്റെ അമ്പലനടയില്‍ ജാതിമതഭേദമന്യേ  ഒരുമയോടെ ക്ഷമയോടെ എത്രസമയവും, പണവും ചിലവാക്കാന്‍ തയ്യാറായി നില്‍ക്കുന്നവരോട് അത് എന്തിന് എന്നുചോദിച്ചാല്‍ കിറുകൃത്യമായൊരുത്തരം ഉണ്ട്. ആ അനുഭൂതി, ആ ലഹരി, അതിന്റെ സുഖം അതില്‍നിന്നു കിട്ടുന്ന സമാധാനം, ആശ്വാസം......... എന്നാലോ ലഹരി ഉപയോഗിക്കാത്ത ഒരാള്‍ക്ക് അതിനേക്കുറിച്ച് എത്ര വിവരിച്ചാലും മനസ്സിലാവുകയേ ഇല്ല. ചിലതെല്ലാം   അനുഭവിച്ചറിയണം. അതുപോലെതന്നെയാണ് ഈ രാമായണംവായനയും... (ജീവിതവഴികാട്ടികളായ വേദപുരാണഗ്രന്ഥങ്ങളെല്ലാം തന്നെ)  അതൊരു അനുഭൂതിയാണ്, നിര്‍വൃതിയാണ്, അത് വായിച്ചനുഭവിച്ചു തന്നെ മനസ്സിലാക്കേണ്ടതാണ്.(ഇങ്ങനെ ഒരു ഉപമ പറയേണ്ടി വന്നതിന് ആദികവിയായ വാല്മീകിയോട്, അക്ഷരലക്ഷ്മിയോട്  ഞാന്‍ മാപ്പു ചോദിക്കുന്നു.)               
             തിരക്കുകളൊക്കെ തീര്‍ത്ത് സ്വസ്ഥമായിരിക്കുമ്പോളല്ലേ നമ്മള്‍ ജീവിതത്തില്‍ ആസ്വദിക്കേണ്ട പലതും ചെയ്യുക. പണ്ട് കാര്‍ഷികവൃത്തിയുടെ തിരക്കുകളുമായി മനുഷ്യന്‍ ജീവിച്ചിരുന്ന കാലത്ത് മഴക്കാലമായ കര്‍ക്കിടകത്തിലേ വായിക്കാനും ചികിത്സിക്കാനും ശരീരവും മനസ്സും ഊര്‍ജ്ജസ്വലമാക്കാനും സമയം കിട്ടിയിരുന്നുള്ളൂ. എല്ലാത്തിനും ഉള്ളപോലെ ഒരു കേടുതീര്‍ക്കല്‍, അഴിച്ചുപണി, എല്ലാവര്‍ഷാവസാനവും ഒരു നവീകരിക്കല്‍ (റിപ്പയര്‍ & റിനവേഷന്‍). പിന്നെ ചിങ്ങം (പുതുവര്‍ഷം) മുതല്‍ ഉന്മേഷവാന്മാരായി ആരോഗ്യവാന്മാരായി അദ്ധ്വാനിച്ച് ജീവിക്കും. അപ്പൊഴേ!! നമുക്കും വരും ചിങ്ങപ്പുലരിയെ ഉന്മേഷത്തോടെ ഉത്സാഹത്തോടെ ആരോഗ്യത്തോടെ വരവേല്‍‌ക്കാന്‍ ഈ കര്‍ക്കിടകത്തിലേ  തയ്യാറെടുക്കാം അല്ലേ?

23 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അപ്പോഴേ നമുക്കും വരും ചിങ്ങപ്പുലരിയെ ഉന്മേഷത്തോടെ ഉത്സാഹത്തോടെ ആരോഗ്യത്തോടെ വരവേല്‍‌ക്കാന്‍ ഈ കര്‍ക്കിടകത്തിലേ തന്നെ തയ്യാറെടുക്കാം അല്ലേ?

ജെ പി വെട്ടിയാട്ടില്‍ said...

ഐഡിയല്‍ പോസ്റ്റ് ഫോര്‍ രാമായണമാസം.

ബെസ്റ്റ് കോമ്പ്ലിമെന്റ്സ്

ജെ പി @ തൃശ്ശിവപേരൂര്‍

Gopakumar V S (ഗോപന്‍ ) said...

ഒരുപാട് വലിയ കാര്യങ്ങള്‍ ഇത്ര ലളിതമായി പറഞ്ഞുതന്നല്ലോ ഉഷാമ്മേ...നന്നായി....

പിന്നെ, രാമായണ പാരായണം സ്വന്തം ശബ്ദത്തില്‍ തന്നെയായത് ഹൃദ്യമായി...

ശരിയായ സമയത്തെ വളരെ ശരിയായ എഴുത്ത്... സ്നേഹാശംസകള്‍

ശ്രീനാഥന്‍ said...

രാമായണത്തെക്കുറിച്ച് ഉചിതമായി എഴുതി. സന്തോഷം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>>ഇന്ന് സമാധാനവും, സന്തോഷവും, ആശ്വാസവും കിട്ടാന്‍ വേണ്ടി ബിവറേജ് ഭഗവാന്റെ അമ്പലനടയില്‍ ജാതിമതഭേദമന്യേ ഒരുമയോടെ ക്ഷമയോടെ എത്രസമയവും, പണവും ചിലവാക്കാന്‍ തയ്യാറായി നില്‍ക്കുന്നവരോട് അത് എന്തിന് എന്നുചോദിച്ചാല്‍ കിറുകൃത്യമായൊരുത്തരം ഉണ്ട്. ആ അനുഭൂതി, ആ ലഹരി, അതിന്റെ സുഖം അതില്‍നിന്നു കിട്ടുന്ന സമാധാനം, ആശ്വാസം......... എന്നാലോ ലഹരി ഉപയോഗിക്കാത്ത ഒരാള്‍ക്ക് അതിനേക്കുറിച്ച് എത്ര വിവരിച്ചാലും മനസ്സിലാവുകയേ ഇല്ല. ചിലതെല്ലാം അനുഭവിച്ചറിയണം. അതുപോലെതന്നെയാണ് ഈ രാമായണം <<ലഹരിയിൽ നിന്ന് സമാധാനം കിട്ടുമെന്നാണോ ചേച്ചീ :(

kaithamullu : കൈതമുള്ള് said...

വളരെ സന്തോഷം ഉഷാജി.
രാമായണം അര്‍ത്ഥഗാംഭീരതയോടെ പാടിയിരിക്കുന്നു, മധുരമായി!

Kalavallabhan said...

താങ്കളുടെ അഭിപ്രായങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. വായനയുടെയും അറിവിന്റെയും ലഹരി അനുഭവിച്ചറിയണം.
ഈ രാമായണ മാസക്കാലത്ത് (കഴിഞ്ഞ ഞായർ) വടക്കേ ഇൻഡ്യയിലെ ഒരു നഗരത്തിൽ ഞങ്ങൾ മൂന്നുപേരുകൂടി രാവിലെ 8മണിക്ക് തുടങ്ങി രാത്രി 10.30 ആയതോടുകൂടി രാമായണം വായിച്ചു തീർത്തു. കൂടാതെ ദിവസ വായനയുമുണ്ട്.

ഒരു ചിങ്ങപ്പുലരിയ്ക്കു വേണ്ടി തയ്യാറെടുക്കാം.

അനില്‍കുമാര്‍ . സി.പി said...

രാമായണത്തെ കുറിച്ച് ലളിതവും മനോഹരവുമായി എഴുതി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ച താത യഥാ സുഖം

എന്ന വരികളുടെ അര്‍ത്ഥ തലങ്ങള്‍ പൂര്‍ണ്ണമായും അദ്ധ്യാത്മരാമായണത്തീല്‍ വരികള്‍ക്കു ഉള്‍ക്കൊള്ളന്‍ കഴിഞ്ഞിട്ടില്ല.

ഇതിനു പത്തു തരത്തില്‍ അര്‍ത്ഥങ്ങള്‍ പറഞ്ഞതായി ഐതിഹ്യമാല പറയുന്നു.

രാമനെ വിഷ്ണു (ദശം - ചിറകു വാഹമായവന്‍ രഥമായവന്‍ അതായത്‌ ഗരുഡവാഹനന്‍) ആണെന്നും സീത മാ- ലക്ഷ്മി ആണെന്നും രാമന്‍ പോയ അയോധ്യ അടവി - കാട്‌ ആണെന്നും ഒരു തരത്തില്‍

ഏതായലും ഈ പോസ്റ്റിനു നന്ദി

VIJOOS said...

kaavyam sukeyam kadha raaghaveeyam
Karthavu Thunchthulavaaya Divyan
Chollunnatho Bhakthimaya swarathil
Aananda Labdhikkini ENthu venam?

Usha Chechy, you have also chosen my favorite words from Ramayana.
When I was reading some of those lines, I got tears in my eyes,
Maybe I became a young boy listening to my Amm's reading of Ramayana, while lying in her lap.
We, me & Sindhu have been reading Ramayana evry year together for the last 16 years!
Every time, it throws up new meanings, new understandings, new appreciations of this life!

VIJOOS said...

kaavyam sukeyam kadha raaghaveeyam
Karthavu Thunchthulavaaya Divyan
Chollunnatho Bhakthimaya swarathil
Aananda Labdhikkini ENthu venam?

Usha Chechy, you have also chosen my favorite words from Ramayana.
When I was reading some of those lines, I got tears in my eyes,
Maybe I became a young boy listening to my Amm's reading of Ramayana, while lying in her lap.
We, me & Sindhu have been reading Ramayana evry year together for the last 16 years!
Every time, it throws up new meanings, new understandings, new appreciations of this life!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ജെ.പി സര്‍ : ആദ്ദ്യം വന്നു വായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി.

ഗൊപന്‍ :അതേ ലളിതം അതുതന്നെയാണേ ഞാനും ഉദ്ദേശിച്ചത്.ഹി ഹി അതു കേട്ടു അല്ലേ?സന്തോഷം മൊനെ.

ശ്രീനാഥന്‍ :സന്തോഷം നന്ദി

ബഷീര്‍ : സത്യമായിട്ടും എനിക്കറിയില്ല.

ശശിയേട്ടാ :സന്തോഷം ഈ കമന്റ് കണ്ടപ്പോള്‍ .“രാമായണം അര്‍ത്ഥഗാംഭീരതയോടെ പാടിയിരിക്കുന്നു, മധുരമായി!”സത്യമാണോ? അതൊ എന്നെകളിയാക്കിയതാണോ?

അനില്‍കുമാര്‍ :നന്ദി

ഇന്‍ഡ്യാഹെറിറ്റേജ് :ചില പൊസ്റ്റുകളെ ചിലരുടെ കമന്റുകള്‍ സമ്പന്നമാക്കും. എന്റെ പോസ്റ്റിനെ സമ്പന്നമാകിയതിന് ഒരുപാടു നന്ദി.
രാമായണത്തെക്കുറിച്ച് അങ്ങേക്കുള്ള അറിവ് ഒരു വലിയ പോസ്റ്റാക്കി ഞങ്ങള്‍ക്കു പങ്കുവൈക്കണം എന്നൊരു അപേക്ഷകൂടെയുണ്ട്.
എന്റെ ബ്ലോഗില്‍ വന്നു ഒരു കമന്റ് തന്നതിന്,അങ്ങയുടെ വിലപ്പെട്ട സമയത്തിനും ,വാക്കുകള്‍ക്കും ഒരുപാടു നന്ദി.....

വിജൂസ് : സന്തോഷം,നന്ദി വന്നതിനും ഓര്‍മ്മകള്‍ പങ്കുവച്ചതിനും.

sm sadique said...

നന്മ നിറഞ്ഞ മനസ്സിന് നിറയെ നന്ദി.......

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രാമായണത്തെകുറിച്ച്‌ എനിക്കുള്ള അറിവ്‌ തുച്ഛമാണ്‌
പക്ഷെ അറിയാവുന്നതു മിക്കവാറും എന്റെ ബ്ലോഗിലുണ്ടല്ലൊ- ധാരാളം പോസ്റ്റുകളിലായി

ഇപ്പോ കര്‍ത്താജിയും അതു തന്നെ ചെയ്യുന്നു ദാ ഇവിടെ

സ്മിത മീനാക്ഷി said...

കര്‍ക്കിടകമെത്തുമ്പോള്‍ വായിച്ചു തുടങ്ങും, എന്റെ മടിയും മറ്റുമായി അത് ഇടയ്ക്ക് നില്ക്കും , സത്യത്തില്‍ ഇതുവരെ പൂര്‍ണമായി വായിച്ചിട്ടില്ല, ഇങ്ങനെയൊക്കെ ഒരാള്‍ പറഞ്ഞുതരുന്നതു കേള്‍ക്കുമ്പോള്‍ തന്നെ ആനന്ദമനുഭവിക്കുന്നു. സ്നേഹപൂര്‍വ്വം നന്ദി.

സുജിത് കയ്യൂര്‍ said...

ഉചിതമായി എഴുതി..........

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സാദിഖ് :വന്നതിന് വായിച്ചതിന് അഭിപ്രായം പറഞ്ഞതിന് നന്ദി.

സുജിത് :സന്തോഷം നന്ദി

സ്മിതകുട്ടീ :മടികൊണ്ടു സമ്പന്നയാണു ഈ ഞാനും. അമ്മയുടെ വായന കേട്ടു കിട്ടിയ അറിവുകള്‍ ,വായിക്കാന്‍ ഉള്ളൊരു താല്‍പ്പര്യം, പിന്നെ ഞാന്‍ അമ്മയും അമ്മൂമ്മയും ഒക്കെയായപ്പോള്‍ കുട്ടികള്‍ക്ക് ‘നമ്മുടെ’ എന്നുപറഞ്ഞു കൊടുക്കാന്‍ വേണ്ടി വായിക്കാന്‍( പുരാണങ്ങള്‍ )തുടങ്ങി.
വന്നതിനും വായിച്ചു പ്രോത്സാഹിപ്പിച്ച്തിനും സന്തോഷം മോളേ.

ഇന്ത്യാ ഹെരിറ്റേജ് :എല്ലാം വന്നു വായിക്കാം.

എനിക്കുചുറ്റും വീടും അമ്പലവും മാത്രമായി കഴിയുന്ന ഒരു കുഞ്ഞു ലോകം ഉണ്ട്. ഞാന്‍ ഇതിലെഴുതിയത് അവര്‍ക്കു പറഞ്ഞുകൊടുത്തപ്പോള്‍ ആ മുഖങ്ങളില്‍ കണ്ട ഭാവം...സന്തോഷം.എന്നേക്കൊണ്ട്'അണ്ണാറക്കണ്ണനും തന്നാലായത്' അത്രതന്നെ. വീണ്ടും വന്നതില്‍ സന്തോഷം.

krishnakumar513 said...

വളരെ ഉചിതമായി....

ഗീത said...

എന്തിനാ രാമായണം വായിക്കുന്നതെന്ന ചോദ്യം - അതിനുത്തരം പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഇതൊരു വെറും സാങ്കൽ‌പ്പികകഥ, ഒരിക്കലും നടന്നിരിക്കാനിടയില്ലാത്തത് എന്നൊക്കെ പറയുമായിരിക്കും.
മതപരതയും ഭക്തിഭാവവും മാറ്റിവച്ച് നമുക്ക് നോക്കാം.
ഉത്തമനായ ഒരു മനുഷ്യൻ എങ്ങനെയൊക്കെ ആയിരിക്കണം എന്നുള്ള പാഠങ്ങളാണ് രാമായണപാ‍രായണത്തിൽ നിന്ന് നമുക്ക് കിട്ടുന്നത്. വിവിധ മനുഷ്യബന്ധങ്ങളുടെ ഉന്നതതലങ്ങളാണല്ലോ രാമായണത്തിൽ വിവരിച്ചിരിക്കുന്നത്. സത്യവും ധർമ്മവും പരിപാലിക്കുന്നതിന്റെ ആവശ്യവും മഹത്വവും നമുക്ക് വെളിവാക്കി തരുന്നു. ഈ ഭൂമിയിൽ നന്മ നിറഞ്ഞൊരു ജീവിതം നയിക്കാൻ വേണ്ടുന്ന പാഠങ്ങളൊക്കെ രാമായണത്തിൽ നിന്നു കിട്ടും. ഇത്രയൊക്കെ പോരേ രാമായണം എന്തിനു വായിക്കുന്നു എന്ന ചോദ്യത്തിനുത്തരമായി?
നല്ല പോസ്റ്റ് കിലുക്കേ.

Vaishakh said...

valare nalla ramayanam...........nalla kaaryam

Echmukutty said...

കിലുക്കാം പെട്ടിയുടെ കിലുക്കം കേട്ടു, സന്തോഷിച്ചു.
പോസ്റ്റും കേമമായിട്ടുണ്ട്.

കുമാരന്‍ | kumaran said...

പോസ്റ്റ് നന്നായിട്ടുണ്ട്. നന്ദി.

പ്രഭന്‍ ക്യഷ്ണന്‍ said...

അവിടെയും ഇവിടെയുമൊക്കെയായുള്ള വായനയേ എനിക്കും ഉണ്ടായിട്ടുള്ളു.
വീണ്ടും വീണ്ടും ത്വരയുണ്ടാകുന്ന ഒരസാധാരണ വായന..!
മനസ്സില്‍ തങ്ങുന്ന ചില വരികള്‍ ഫേസ്ബുക്കിലൂടെ കൂട്ടുകാര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

എന്തായാലും സന്ദര്‍ഭോചിതമായ ഈ എഴുത്തിന് ഒത്തിരി ആശംസകള്‍..!!