Tuesday, February 14, 2012

14-2-12=0 (പൂജ്യം = പൂർണ്ണം)പൂർണ്ണമീദിനം

     ഫെബ്രുവരി 14- ലോകത്തിന്റെ സ്നേഹദിനം .. സുന്ദരമായ വാലൻന്റൈൻ ദിനം (സൈയ്ന്റ് വാലൻന്റൈൻ ദിനം). സ്നേഹിക്കുന്നവരുടെ മാത്രം ദിനം....

    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്താരെങ്കിലും ഉണ്ടോ? ഒരിക്കലും ഇല്ല.  മനുഷ്യനുമാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കുള്ളിലും സ്നേഹം, പ്രണയം എല്ലാം നിറഞ്ഞു നിൽക്കയല്ലേ? എന്തിനു ദൈവം എന്നാൽ സ്നേഹം (GOD IS LOVE)എന്നല്ലേ?

തിരക്കോടു തിരക്കല്ലേ എല്ലാവർക്കും.  എന്തു നല്ല ഒരു ദിവസം അല്ലേ ഈ സ്നേഹദിനം? ഇങ്ങനെയുള്ള  ദിനങ്ങൾ കലണ്ടറിൽ നമ്മളേ നോക്കി ചിരിക്കുമ്പോൾ  നമ്മളും അറിയാതെ ഉള്ളാലെ ഒന്നു പുഞ്ചിരിക്കില്ലേ?? നമ്മളുടെ മനസ്സും ഹൃദയവും സ്നേഹത്താൽ തലോടുന്നവരേ, ഒരു കള്ളച്ചിരിയോടെയെങ്കിലും ഓർക്കാതിരിക്കാൻ കഴിയുമോ ആർക്കെങ്കിലും? ഒരു നുള്ളു സ്നേഹമെങ്കിലും മനസ്സിനുള്ളിൽ മറ്റൊരുജീവനു വേണ്ടി സൂക്ഷിക്കാത്തവരുണ്ടാകുമോ?
     ലോകമെമ്പാടുമുള്ള ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് (ആണും പെണ്ണും തമ്മിലുള്ള സ്നേഹം  മാത്രമല്ല) ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറി ആ ഇഷ്ടംഒന്നു ബലപ്പെടുത്തുന്നു. അതിനു പണം മുടക്കി വലിയ പൊതി ഒന്നും വാങ്ങണ്ട. പ്രിയപ്പേട്ടവരെ എന്നും എപ്പോഴും ഓർക്കുന്നപോലെ അല്ലാതെ ആത്മാർഥമായിട്ടൊന്ന് ഓർമ്മിച്ചാൽ മതി, ഒരു സ്നേഹസമ്മാനമായി നമ്മുടെ ആ ചിന്ത  അവരിൽ എത്തും  (ആർക്കും ഇത് ശ്രമിച്ചു നോക്കാം).
           ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം.  വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂയെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ലന്നും ചക്രവർത്തിക്ക് തോന്നി.  അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. അന്ന് വാലൻന്റൈൻ എന്നൊരാളായിരുന്നു ബിഷപ്പ്,  അദ്ദേഹം പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിലായി.. അന്ധയായ ആ കുട്ടിക്ക് ജയിലഴികൾക്ക് പിന്നിൽ എവിടെ നിന്നോ കേട്ടിരുന്ന ശബ്ദം മാത്രമായിരുന്നു ആ പ്രണയം. ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും, കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
         'ബിഷപ്പിന്റെ ആത്മാർഥമായ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു ' കണ്ടില്ലേ സ്നേഹത്തിന്റെ ശക്തി എത്രമാത്രമാണെന്ന്??. ഇതു കഥയായിക്കോട്ടെ ചരിത്രമായിക്കോട്ടെ കാലം  കടന്നുകടന്ന് ഇന്നു നമ്മളിൽ എത്തി അത്.  തലമുറകളൂടെ നിലനില്പിനുവേണ്ടി ദൈവം എല്ലാ ജീവജാലങ്ങൾക്കും കൊടുത്ത ഒരു വികാരം ദുരുപയോഗം ചെയ്യുന്ന മനുഷ്യർ  എന്നെങ്കിലും പ്രണയത്തിന്റെ, സ്നേഹത്തിന്റെ അർഥം  അദൃശ്യമായ നന്മയുള്ള  ഒരു ശക്തിയാണ്  തിരിച്ചറിയുമോ?
          വിദേശരാജ്യത്തുള്ള ഒരു ഷോപ്പിങ്ങ്മാളിൽ  ഒരു വാലന്റൈൻഡേയുടെ തലേന്ന് പോകാൻ എനിക്ക്   മഹാഭാഗ്യം കിട്ടി (അതെ ആ കാഴ്ചകൾ മഹാഭാഗ്യം തന്നെയായിരുന്നു).  അന്നു അവിടെ  ഞാൻ ഒരു കാഴ്ചകണ്ടു. എൺപതുവയസ്സിനു മുകളിൽ പ്രായം ഉള്ള രണ്ട് അമ്മമാർ .. അവരുടേ ഭാഷ എനിക്കു മനസ്സിലായില്ല. എന്റെ മോൾ എന്നോടു പറഞ്ഞുതന്നു "അവർ അവരുടെ കൂട്ടുകാർക്കു വേണ്ടി വാലൻന്റൈൻസ്സ് ഗിഫ്റ്റ്സ് നോക്കുവാ" എന്ന്. ഒരാൾ വാക്കിംഗ്സ്റ്റിക്ക് ഒക്കെ കുത്തി, മറ്റെ ആൾ വീൽ ചെയറിലും.   കുറെ സമയം ഞാൻ അവരെ നോക്കി നിന്നു.   അവരിലെ ആ സന്തോഷം. ഇത്ര വയസ്സായിട്ടും ജീവിതത്തോടൂള്ള  സ്നേഹം......നമിക്കുന്നു മനസ്സാൽ ഞാൻ  ആ സംസ്കാരത്തെ. നാൽപ്പതു വയസ്സാവുമ്പോഴേക്കും 'ഇനി എനിക്കെന്തു ജീവിതം' എന്നു പറയാൻ നിർബ്ബന്ധിക്കപ്പേടുന്നവരുടെ നാട്, ജീവിതാനുഭവങ്ങളാൽ സമ്പന്നാരായ നമ്മുടെ മുതിർന്നവരെ 'കടുംവെട്ടുകൾ(ഉപയോഗമില്ലാത്തവർ)' എന്നു പറഞ്ഞു അവരുടെ അത്മവീര്യം നശിപ്പിക്കുന്നവരുടെ നാട്, ദൈവത്തിന്റെയും,   എന്റെയും സ്വന്തം നാടിനെ, ആ സംസ്കാരത്തെ നിറകണ്ണുകളോടെ അപ്പോൾ ഞാൻ  ഓർത്തു.
 കടതിണ്ണയിൽ കിടന്നുറങ്ങിയ വൃദ്ധയെ ആക്രമിക്കുന്ന(മറ്റേവാക്ക് എഴുതാൻ എനിക്കാവില്ല), ട്രെയിനിലും ബസ്സിലും  എന്തിനു  സ്വന്തം വീടുകളിൽ പോലും പെണ്ണായിപ്പോയതു കൊണ്ട് രക്ഷയില്ലാത്ത, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു വാലന്റൈൻസ്ഡെയിക്കു എതിരേ ഉയരുന്ന കോലാഹലങ്ങൾ കാണുമ്പോൾ ഇവിടുത്തെ സദാചാരസംരക്ഷകരെ  നിങ്ങളും ഈ കേരളം  നന്നാവാൻ സമ്മതിക്കാത്തതിൽ ഒരു കൂട്ടർ ആണ്.
        വാക്കുകളിൽക്കൂടെ, വരകളിൽക്കൂടെ, വർണ്ണങ്ങളിൽക്കൂടേ, വരികളിൽക്കൂടെ ഈ ബൂലോകം മുഴുവനും പ്രണയം നിറക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ....... ഒരു കുളിർകാറ്റുപോലെ ജീവിതത്തെ തലോടുന്ന പ്രണയത്തിനെ മനസ്സു നിറയെ സ്നേഹിക്കൂ...മനസ്സുനിറഞ്ഞ സ്നേഹത്തെ  ആരോ നീട്ടിയ പുണ്യമായ് പ്രണയിക്കൂ..... ഈ സ്നേഹദിനം ആഘോഷമാക്കൂ......

20 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വാക്കുകളിൽക്കൂടി, വരകളിൽക്കൂടി, വർണ്ണങ്ങളിൽക്കൂടി, വരികളിൽക്കൂടി ഈ ബൂലോകം മുഴുവനും പ്രണയം നിറക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ....... ഒരു കുളിർകാറ്റുപോലെ ജീവിതത്തെ തലോടുന്ന പ്രണയത്തിനെ മനസ്സു നിറയെ സ്നേഹിക്കൂ...മനസ്സുനിറഞ്ഞ സ്നേഹത്തെ ആരോ നീട്ടിയ പുണ്യമായ് പ്രണയിക്കൂ..... ഈ സ്നേഹദിനം ആഘോഷമാക്കൂ......

Gopakumar V S (ഗോപന്‍ ) said...

ഉഷാമ്മേ....ഒറ്റശ്വാസത്തിനു തന്നെ വായിച്ചു.... മനസ്സുനിറഞ്ഞ സ്നേഹത്തോടെ....ഒരുപാട്, ഒരുപാട് വാലന്റൈൻ ദിനാശംസകൾ....

mini//മിനി said...

സ്നേഹം നിറഞ്ഞൊഴുകുന്ന ഈ പോസ്റ്റ് ഇന്ന് രാവിലെ തന്നെ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഇനി ഞാനെന്റെ വാലന്റൈൻ പോസ്റ്റ് പബ്ലിഷ് ചെയ്യട്ടെ. ആശംസകൾ.

കൊമ്പന്‍ said...

ഈ സുന്ദര കുസുമ ങ്ങളുടെ ഈ ദിനത്തോട് എനിക്ക് ഒരു യോജിപ്പും ഇല്ലെങ്കിലും ഈ ദിവസം എങ്ങനെ ഉണ്ടായി എന്ന കഥ മനസ്സിലാകാന്‍ ആയി
സ്നേഹഹികുന്നവരെ ഓര്‍ക്കാന്‍ നിക്കൊരു ദിവസത്തിന്റെയും ആവശ്യം ഇല്ല

Appu Adyakshari said...

വാലന്റൈൻസ് ഡേയുടെ പിന്നിലെ കഥ അറിയില്ലായിരുന്നു. വായിക്കാൻ സാധിച്ചതിൽ സന്തോഷം.

പിന്നെ കണക്കിലെ പൂജ്യത്തിനു "ശൂന്യം" എന്നാല്ലാതെ മറ്റൊരു അർഥവുമില്ല ചേച്ചീ.

khaadu.. said...

"പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.."

സ്നേഹഹികുന്നവരെ ഓര്‍ക്കാന്‍ ദിവസത്തിന്റെ ആവശ്യം ഇല്ല

Pradeep Kumar said...

എല്ലാ ദിനങ്ങളും സ്നേഹദിനങ്ങളാവട്ടെ... ആശംസകള്‍...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്നെ സ്നേഹിക്കുന്നവരെ കണ്ടതിൽ സന്തോഷം.വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ഗോപൻ: പതിവില്ലാതെ തന്നെ നേരത്തെ വന്നല്ലോ,
മിനീ: "സ്നേഹം നിറഞ്ഞൊഴുകുന്ന ഈ പോസ്റ്റ് " എന്ന പറച്ചിൽ കണ്ടപ്പോൾ സന്തോഷമായി.
കൊമ്പ്ൻ:ഈ ദിവസം എങ്ങനെ ഉണ്ടായി എന്ന കഥ മനസ്സിലാക്കാന്‍ ആയില്ലേ?നല്ലത്
അപ്പു:അപ്പോൾ ഈ കുട്ടിക്കും ഒരു കഥ പറഞ്ഞുതരാൻ കഴിഞ്ഞു എനിക്ക്. ?അപ്പു പൂജ്യത്തന് പൂജ്യമായത്,പൂർണ്ണമായത്.ശൂന്യമായത് എന്നു മൂന്ന് അർഥം എന്റെ അന്വേഅഷണങ്ങളീൽ കിട്ടിയിരുന്നു. തർക്കിക്കുവല്ല. വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.
കാട്: "പ്രണയിക്കുക ആത്മാര്‍ത്ഥമായ് മാത്രം.." അതുതന്നെ
പ്രദീപ്: എല്ലാ ദിനങ്ങളും സ്നേഹദിനങ്ങളാവട്ടെ...

ശ്രീനാഥന്‍ said...

ഉചിതമായി പോസ്റ്റ്, വലന്റ്യിൻ കഥ, സന്തോഷം, ആശംസകൾ!

പൊറാടത്ത് said...

പൂജ്യം പൂര്‍ണ്ണമാക്കിയ ഈ പോസ്റ്റ് ഹൃദയത്തില്‍ തന്നെ ..

എന്റെ മോളൂ....പ്രണയം സുന്ദരം..

സ്നേഹത്തോടെ.

സതീഷ്

Sandeep.A.K said...

പ്രണയദിനത്തിന്റെ വര്‍ണ്ണ പകിട്ടില്‍ നാം കാണാതെ പോകുന്ന ചിലതുണ്ട്.. അതൊരു ഉപഭോഗസംസ്കാരത്തിന്റെ ഉത്പന്നമാണ്... പ്രണയത്തെ വിറ്റ്‌ കാശു വാരുന്ന കച്ചവടക്കണ്ണുകള്‍ നാം കാണാതെ പോകരുത്... പ്രണയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഒരു ദിവസം നടത്തുന്ന extravaganzaകളെ എതിര്‍ക്കുന്നു...

മണ്ടൂസന്‍ said...

ഈ സ്നേഹം ഒരു ദിവസം മാത്രമായി ഒതുക്കുന്ന ഈ രിതിയോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും അതിന്റെ പിറവി മനസ്സിലാവാൻ ഈ കഥ സഹായിച്ചു. കുറച്ചൊക്കെ നേരത്തെ അറിയാമായിരുന്നെങ്കിലും. ആശംസകൾ.

കലി said...

manasu niranju... nannayi ezhuthi...aashamsakal

കുസുമം ആര്‍ പുന്നപ്ര said...

വാലന്‍റയിന്‍സ് ഡേ എന്നു കേള്‍ക്കുമ്പോള്‍ അത് പാശ്ചാത്യരെ അനുകരിക്കലായി പലരും പറയുന്നതു കേള്‍ക്കാം. പക്ഷെ സ്നേഹത്തിനു വേണ്ടിയുള്ള ആദിവസം പവിത്രമാണ്.

വേണുഗോപാല്‍ said...

പ്രണയ ദിനത്തിന് ഇങ്ങിനെ ഒരു സമ വാക്യം കൂടി ഉണ്ടെന്നു തലകെട്ടില്‍ നിന്നാണ് മനസ്സിലായത്‌ ... പൂജ്യം = പൂര്‍ണം
ഇഷ്ടായി ഇത്
മനസ്സ് നിറഞ്ഞ സ്നേഹത്തോടെ

വര്‍ഷിണി* വിനോദിനി said...

എന്റെ ഹൃദയത്തിലും നിനക്കായ് ഒരു ഇടം തന്നിരിയ്ക്കുന്നു പ്രിയേ..!

Lakshmi Suresh said...

ഞാന്‍ ആദ്യമായിട്ടാണ് auntyude ബ്ലോഗ്‌ വായിക്കുന്നത് ... സ്നേഹം നിറഞ്ഞ ഈ ബ്ലോഗ്‌ എന്നിക്ക് ഒരുപാട ഇഷ്ടപ്പെട്ടു... നന്മകള്‍ നേരുന്നു...

അനില്‍കുമാര്‍ . സി. പി. said...

സ്നേഹം നിറഞ്ഞ ഒരു മനസ്സിനല്ലേ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ എഴുതാന്‍ കഴിയൂ!
സ്നേഹാശംസകള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ശ്രീ നാഥൻ : വായിച്ച് അഭിപ്രായം പറഞ്ന്തിന് നന്ദി.

പൊറാടത്ത്: വന്നതിനു വായിച്ചു കമന്റിയതിന് ഒക്കെ നന്ദി .കൂട്ടത്തിൽ മോളൂ എന്നുള്ള വിളികണ്ടപ്പോൾ ഞാൻ എഴുതിയതൊക്കെ തിരിച്ചെഴുതിയാലോ എന്നു തോന്നി. കിച്ചു മോന്റെയും കുട്ടു മോന്റെയും അമ്മച്ചിയെ ഒരു പയ്യൻസ് വന്നു മോളൂന്നു വിളിച്ചപ്പോൾ ഹ ഹ ഹ ......

സന്ദീപ്:"പ്രണയത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഒരു ദിവസം നടത്തുന്ന extravaganzaകളെ എതിര്‍ക്കുന്നു..." ഞനും അതേ പറഞ്ഞുള്ളു.. അഭിപ്രായം പറഞ്ഞന് നന്ദി.

മണ്ടസൻ: ഒരു കഥ കേട്ടില്ലേ ? സന്തോഷമായി.

കലി: എന്റേയും മനസ്സു നിറഞ്ഞു ആ അഭിപ്രായം കണ്ടപ്പോൾ.

കുസുമം:'സ്നേഹത്തിനു വേണ്ടിയുള്ള ആദിവസം പവിത്രമാണ്.'അതു തന്നെയാ ഞാനും ഉദ്ദേശിച്ച്ത്. വന്നല്ലോ വായിച്ചു ഒരു അഭിപ്രായം പറഞ്ഞല്ലോ. സന്തോഷം.

വേണു ഗോപാൽ:"പ്രണയ ദിനത്തിന് ഇങ്ങിനെ ഒരു സമ വാക്യം കൂടി ഉണ്ടെന്നു തലകെട്ടില്‍ നിന്നാണ് മനസ്സിലായത്‌ ... പൂജ്യം = പൂര്‍ണം
ഇഷ്ടായി ഇത്
മനസ്സ് നിറഞ്ഞ സ്നേഹത്തോടെ"..മനസ്സ് നിറഞ്ഞ സ്നേഹത്തോടെ ഞാനും പറയുന്നു ന്ദി..

വർഷിണീ..ഞാനും തന്നിരിക്കുന്നു എന്റെ ഹൃദയത്തിലും നിനക്കായ് ഒരിടം.

ലക്ഷ്മിക്കുട്ടീ:: ചക്കരമുത്തേ ..എന്റെ ബ്ലോഗ്ഗിൽ വന്നതിന് വായിച്ചു അഭിപ്രായം പറഞ്ഞതിന് സന്തോഷം മക്കളേ.
ഓ:ടോ:മോൾടെ ബ്ലൊഗ് ഞാൻ വായിക്കാൻ വരുന്നണ്ട്.

അനിൽ:"സ്നേഹം നിറഞ്ഞ ഒരു മനസ്സിനല്ലേ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ എഴുതാന്‍ കഴിയൂ!
തീർച്ചയായും അതു കൊണ്ടാണല്ലോ അനിലിനേപ്പോലെ ഒരു ബ്ലോഗ്പുലി ഈ ആരുമല്ലാത്ത കിലുക്കാംപെട്ടിയിൽ വന്നുവായിച്ച് കമൻടിട്ടതും...ആ നല്ല മനസ്സിനും നന്ദി.....

റിനി ശബരി said...

വൈകി പൊയെങ്കിലും ..
ഒരിക്കലും വാടാത്ത പുഷ്പമാണ്
പ്രണയമെന്ന സത്യമെന്നറിഞ്ഞ് കൊണ്ട് ..
ഈ സമസ്യ കൊള്ളം കേട്ടൊ ..
വരികളില്‍ പ്രണയമുണ്ട്
എഴുതുന്ന മനസ്സിലും ..
വാലന്റയിന്റേ ഈ കഥ
എപ്പൊഴോ കേട്ടിട്ടുണ്ട് പക്ഷേ
മറന്ന് പൊയിരുന്നു ,,
ഓര്‍മകള്‍ കൊണ്ടു തന്നതിന് നന്ദി ..
പ്രണയത്തിന്റെ പേരില്‍ ഇന്ന്
എന്തൊക്കെയാണ് ..നടക്കുന്നത് ..
മഴയുടെ കുളിരു പൊലെ മനസ്സില്‍
പവിത്രമാം സ്നേഹം ,പ്രണയം ഒക്കെ
സൂക്ഷിക്കുന്നവര്‍ വിരളമാകാം ഇന്ന് ..
കാമത്തിന്റെ പുറം ചട്ടയായ് പ്രേമം എന്ന
ഉദാത്തമായ വികാരം മാറപെട്ടിരിക്കുന്നു ..
അതിനേ തിരിച്ചറിയാതെ പറന്നടുക്കുന്ന ശലഭങ്ങള്‍
കരിഞ്ഞു വിഴുന്നുണ്ട് ,ഒരു മഴ പൊലും അന്യമായീ ..
പ്രണയത്തിന് കാലമോ, ഭാഷയോ, ദേശമോ ,ബാധകമല്ലെന്ന്
ഈ വരികള്‍ അടിവരയിടുന്നു ,കാലം വെള്ള രേഖകള്‍ പടര്‍ത്തുമ്പൊള്‍ ഈ ലോകം
തന്നെ അവര്‍ക്ക് അന്യമായെന്ന്
കണ്ട് പുറം തള്ളുന്ന മനസ്സുകള്‍ അറിയിന്നുണ്ടൊ
നാളേ കാലം അവര്‍ക്ക് സമ്മാനിക്കുന്ന നേരുകളെ !
ഈ പാവങ്ങളുടെ ഉള്ളിലേ സ്നേഹം കൊതിക്കുന്ന മനസ്സുകളേ ..
സദാചാരവാദികള്‍ കൂടുന്നുണ്ട് നമ്മുക്ക് ചുറ്റും
ഒരു നേട്ടവുമില്ലാത്ത മനസ്സുകളുമായീ
മനസ്സിലേ ചില തുടുപ്പുകള്‍ അവസ്സാന പാദത്തില്‍
വായിച്ചെടുക്കാം ..വീണ്ടും വരാം ..