Monday, August 27, 2012

സ്നേഹസമർപ്പണം എന്നും ആ ഓണവില്ല്

എന്റെ പൂജാമുറിയേയും എന്റെ വീടിനേയും അനുഗ്രഹിക്കാനും അലങ്കരിക്കാനും വേണ്ടി എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഗോപൻ എനിക്കു സമ്മാനമായി അതിമനോഹരമായ ഒരു ഓണവില്ല് തന്നു.അതു കാണുന്നവരെല്ലാം അതിന്റെ ചരിത്രം, നിർമ്മാണം പ്രത്യേകതകൾ എല്ലാം ചോദിച്ചു തുടങ്ങിയപ്പോൾ ഞാനും ഓണവില്ലിനെക്കുറിച്ചു കൂടുതലറിയാൻ ശ്രമിച്ചു.അതിനും എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഗോപൻ ആണ്. ഞാൻ അറിഞ്ഞതും മനസ്സിലാക്കിയതും എല്ലാം എന്റെ ബൂലോകത്തിനും പങ്കുവൈക്കുന്നു.  തെറ്റുകൾ ഉണ്ടങ്കിൽ ദയവായി തിരുത്തിതരണം പുതിയ അറിവുകൾ ഉണ്ടങ്കിൽ അത് പറഞ്ഞും തരണം എന്റെ പ്രിയ വായനക്കാർ.  ഓണവില്ലു സമ്മാനമായിതന്ന് ,അതിനെക്കുറിച്ചുള്ള അറിവുകൾ പകർന്നു തന്ന് എനിക്കു ഇതെഴുതാൻ പ്രചോദനമായ ഗോപന് വിവാഹസമ്മാനമായി(ഉത്രാടം നാളിൽ ഗോപന്റെ കല്യാണം ആണ്)ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു.
 ശ്രീപത്മനാഭസ്വാമിക്ഷേത്രം, തിരുവനന്തപുരം എന്ന പൈതൃകനഗരത്തിന്റെ ഉത്ഭവം മുതക്കുതന്നെ പ്രാധാന്യമഹിക്കുന്ന ഒന്നാണ്.  തിരുവിതാംകൂ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം, പേരിലും പെരുമയിലുമെന്നപോലെ ആചാരാനുഷ്ഠാനങ്ങളിലും പ്രസിദ്ധമാണ്.  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടും, പൈങ്കുനിഉത്സവവും, അപശിഉത്സവും, പിന്നെ വളരെയധികമൊന്നും അറിയപ്പെടാത്തതായ അനവധി ചടങ്ങുകളും ക്ഷേത്രത്തിന്റെ ചൈതന്യത്തിന് മാറ്റ് കൂട്ടുന്നു. 
        ക്ഷേത്രചടങ്ങുകളുടെ കൂട്ടത്തി ഏറെ പ്രധാനപ്പെട്ടതും എന്നാ ജനസാമാന്യത്തിന് വളരെയൊന്നും അറിയാത്തതുമായ ഒന്നാണ് തിരുവോണനാളിലെ ഓണവില്ല് സമപ്പണം.  ഓണവില്ല് സമപ്പണത്തെക്കുറിച്ചും അതിന്റെ നിമ്മാണ വൈവിധ്യത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചുമൊക്കെ എനിക്കറിയാവുന്നത് ഞാ പങ്കുവയ്ക്കട്ടേ.

ഐതിഹ്യം
        മഹാബലി ചക്രവത്തിയുടെ സന്ദശനമെന്നതിനൊപ്പം വാമനാവതാരദിനമായി കൂടി തിരുവോണനാളിനെ കണക്കാക്കുന്നതിനാലാണ് ഇത്തരം ഒരാചാരമുണ്ടായതത്രേ.  വാമനാവതാരം പൂണ്ട മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയ വേളയി, മഹാവിഷ്ണുവിനോട് വിശ്വരൂപം കാണണമെന്ന് മഹാബലി അപേക്ഷിക്കുന്നു.  അതനുസരിച്ച്, വിഷ്ണു തന്റെ വിശ്വരൂപം കാണിക്കുന്നു.  വിഷ്ണുഭക്തനായ തനിക്ക് ഭഗവാന്റെ കാലാകാലങ്ങളിലുള്ള അവതാരങ്ങളും ലീലകളും ഓരോ വഷവും കാണണമെന്നുണ്ടെന്നും താ പ്രജകളെ സന്ദശിക്കുന്ന വേളയി അതിനുള്ള ഭാഗ്യമുണ്ടാക്കിത്തരണമെന്നും മഹാബലി വിഷ്ണുവിനോട് അഭ്യത്ഥിച്ചു.  അതിന് തന്റെ അവതാരങ്ങളും  ലീലകളും ഇനി ചിത്രങ്ങളായി ദേവശില്പിയായ വിശ്വകമ്മാവിനു മാത്രമേ കാട്ടിത്തരുവാ സാധിക്കുകയുള്ളുവെന്നും പ്രജകളെ സന്ദശിക്കാ വരുമ്പോ അങ്ങേയ്ക്കത് കാണാമെന്നും മഹാവിഷ്ണു മഹാബലിയ്ക്ക് ഉറപ്പു കൊടുത്തു. അത് പ്രകാരം വിശ്വകമ്മദേവ പ്രത്യക്ഷപ്പെട്ട് അനുചരന്മാരെക്കൊണ്ട് ദേവവൃക്ഷങ്ങളുടെ തടിയി മഹാവിഷ്ണുവിന്റെ അവതാരങ്ങളും ലീലകളും വരച്ച് വിഷ്ണുസന്നിധിയി എത്തിച്ചു.  തിരുവോണനാളി എഴുന്നള്ളുന്ന മഹാബലിക്കു കാണുന്നതിന് വേണ്ടിയാണ് ഓരോ വഷവും ഓണവില്ലുക നിമ്മിച്ചു പോരുന്നത്.  ആ മഹത്കമ്മം ഇന്നും ഒരാചാരമായി തുടരുന്നു.
        ചരിത്രത്തിന്റെ ഇടനാഴിയിലെവിടെയോ എപ്പോഴോ ഒരു ചെറിയ കാലയളവി  നിലച്ചുപോയ ഓണവില്ല് സമപ്പണം പുരനാരംഭിച്ചത് ശ്രീ വീരഇരവിവമ്മയുടെ കാലത്തായിരുന്നുവെന്ന് മതിലകം ഗ്രന്ഥവരിയി രേഖപ്പെടുത്തിക്കാണുന്നു.  (മതിലകം രേഖ ചരുണ 24 ഓല 55).  കൊല്ലവഷം 677 ആണ്ടി ക്ഷേത്രം പുതുക്കിപ്പണിതപ്പോഴും ആചാരം നിലച്ചില്ല.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചടങ്ങ് ഓരോ വഷവും ചിങ്ങമാസത്തിലെ തിരുവോണനാളി രാവിലെ അഞ്ചിനും ആറിനും മദ്ധ്യേയുള്ള ശുഭമുഹൂത്തത്തി ക്ഷേത്രാങ്കണത്തി വച്ച് നടത്തുന്നു.
വില്ല് തയ്യാറാക്കുന്ന വിധം
        അനുഷ്ഠാനത്തിന്റെയും വ്രതശുദ്ധിയുടെയും പൂണ്ണതയിലാണ് വില്ല് നിമ്മാണം,  ശ്രീരാമകൃഷ്ണ ഭഗവാന്റെ ഇഷ്ടവൃക്ഷമായ കടമ്പ് വൃക്ഷത്തിന്റെ തടിയിലാണ് വില്ലുക നിമ്മിക്കുന്നത്.  മഹാഗണിയുടെ തടിയും ഉപയോഗിക്കാറുണ്ട്.  തടി മിനുക്കിയെടുത്ത് പലകകളാക്കുന്നു.  നാലരയടി, മൂന്നരയടി എന്നീ അളവുകളിലാണ് മരപ്പലകക തീത്തെടുക്കുന്നത്.  പലകക വില്ലിന് ആവശ്യമായ തരത്തി പാകപ്പെടുത്തിയെടുക്കുന്നു.  ഈ വില്ലുക വ്രതശുദ്ധിയോടുകൂടി ഇരുന്നാണ് പണിയുന്നത്.  41ദിനം വ്രതമെടുത്താണ് ഓണവില്ലിന്റെ പണി ആരംഭിക്കുന്നത്.  മിഥുനമാസത്തി വില്ലിനായി തടി തിരഞ്ഞെടുക്കുമ്പോ തന്നെ വ്രതം തുടങ്ങും.  വില്ലി ആദ്യം ചുവന്ന ചായം തേയ്ക്കുന്നു.  അതി പഞ്ചവണ്ണങ്ങ ഉപയോഗിച്ചാണ് ചിത്രമെഴുതുന്നത്.  ഈ നിറങ്ങളെല്ലാം പ്രകൃതിദത്ത ചേരുവകളി നിന്നാണെടുക്കുന്നത്.  ചെങ്കപൊടി, വെള്ളപ്പൊടി തുടങ്ങിയവ വിവിധ തരത്തി യോജിപ്പിച്ചാണ് നിറങ്ങ നിമ്മിക്കുന്നത്.  ചിത്രം വരച്ചശേഷം നാലുചുറ്റും കുരുത്തോലകൊണ്ട് അലങ്കരിച്ച് ചുവന്ന ഞാ കെട്ടും.  ഞാ, കുഞ്ചലം എന്നിവ നിമ്മിക്കുന്നത് തിരുവനന്തപുരം പൂജപ്പുര സെട്ര ജയിലിലെ അന്തേവാസിക 41 ദിവസം വ്രതമെടുത്താണ്.  വില്ല് നിമ്മിച്ച ശേഷം ആചാരി കുടുംബത്തിന്റെ വീട്ടി കുടുംബപരദേവതയ്ക്കു മുപി പൂജിച്ച ശേഷമാണ് സമപ്പിക്കുന്നത്.
ഓണവില്ല് സമപ്പണം
        കൊല്ലവഷം 677 ആണ്ടി ഓണവില്ല് സമപ്പണം പുനരാരംഭിച്ച ശേഷം എല്ലാ വഷവും മുടങ്ങാതെ ഈ ചടങ്ങ് തുടന്നു വരുന്നു.  തിരുവോണനാ പുലച്ചെ അഞ്ചിനും ആറിനും മദ്ധ്യേയാണ് ഈ ചടങ്ങ് നടക്കുന്നത്.  ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന്റെ പടിയി വച്ച് പൂജാരിയി നിന്ന് ഓണക്കോടിക വാങ്ങുന്നതോടെ ചടങ്ങുകക്ക് ആരംഭമാകുന്നു.  ആചാരി കുടുംബാംഗങ്ങ ഭക്ത്യാദരപൂവ്വം വില്ലുക ഭഗവാനെ കാണിച്ച് സമപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്.  തുടന്ന് മതിലകം എക്സിക്യൂട്ടീവ് ഓഫീസറും ക്ഷേത്രഭാരവാഹികളും ചേന്ന് പൂജാരിയുടെ സാന്നിദ്ധ്യത്തി ഏറ്റുവാങ്ങും.
        ഓണവില്ലുക വാദ്യഘോഷത്തോടെയും വായ്ക്കുരവയോടും പാണിവിളക്കിന്റെ വെളിച്ചം വിതറുന്ന അന്തരീക്ഷത്തി ക്ഷേത്രത്തിനുള്ളിലേയ്ക്ക് എഴുന്നള്ളിക്കുന്നു.  കിഴക്കേ നടയ്ക്കകത്ത് കയറി പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തി വച്ചിരിക്കുന്ന പള്ളിപ്പലകയി വയ്ക്കുന്നു.  പട്ടുഞാ, തൊങ്ങ, ഓലക്കാ മുതലായവ കെട്ടിയലങ്കരിച്ചതിനു ശേഷം ശുദ്ധികമ്മം ചെയ്ത് പത്മനാഭസ്വാമിയുടെ തിരുനടയിലെത്തിക്കും.  വലിയ വില്ല് രണ്ടെണ്ണം പത്മനാഭസ്വാമിയുടെ ഉദരഭാഗത്ത് ഇരുവശങ്ങളിലായും മറ്റ് ആറെണ്ണം നരസിംഹമൂത്തി, ശ്രീരാമ, ശ്രീകൃഷ്ണ എന്നീ മൂത്തികളുടെ വിഗ്രഹങ്ങളി ചാത്തുന്നു.
        ഭഗവാന് ഓണവില്ല് ചാത്തുമ്പോ വില്ലുണ്ടാക്കുന്ന ആചാരി കുടുംബക്കാക്ക് ദക്ഷിണയും നൈവേദ്യപ്രസാദവും ലഭിക്കും.  നൈവേദ്യപൂജക കഴിഞ്ഞ ഭഗവാനെ തൊഴാ ആചാരി കുടുംബത്തിനാണ് ആദ്യ അവകാശം.  തുടന്ന് ഓണവില്ലുക ചാത്തിയ ഭഗവാനെ തൊഴാ ശ്രീപത്മനാഭദാസനായ തിരുവിതാംകൂ മഹാരാജാവും കുടുംബാംഗങ്ങളും എത്തിച്ചേരും.  തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളി ക്ഷേത്രത്തി വച്ച് പൂജിച്ചശേഷം ഓണവില്ലുക കൊട്ടാരത്തിലെ പൂജാമുറിയി ഒരു വഷം വരെ സൂക്ഷിക്കുകയാണ് പതിവ്.  ഈ ദിവസങ്ങളി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങക്ക് പ്രതിഷ്ഠയി ചാത്തിയിരിക്കുന്ന ഓണവില്ലുകശിക്കാവുന്നതാണ്.
        തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തി മാത്രമല്ല, കന്യാകുമാരി ജില്ലയിലെ തിരുവട്ടാ ആദികേശവപെരുമാ ക്ഷേത്രത്തിലും ഓണവില്ല് സമപ്പണം നടത്തുന്നുണ്ട്.  തിരുവിതാംകൂറിന്റെ പൂവ്വതലസ്ഥാനമായ പത്മനാഭപുരം കൊട്ടാരത്തി ഓണവില്ലുകളുടെ ശേഖരം നേരിട്ട് കാണാവുന്നതാണ്.

വില്ലിന്റെ ആകൃതിയിലുള്ള പ്രത്യേകത
        ഓണവില്ല് അഥവാ പള്ളിവില്ലിന്റെ രൂപം നമ്മുടെ സങ്കപ്പത്തിലുള്ള വില്ലിന്റെ രൂപത്തി നിന്ന് വ്യത്യസ്തമാണ്.  അര ഇഞ്ച് കനത്തിലുള്ള പലകയി നാലരയടി, നാലടി, മൂന്നരയടി നീളത്തിലാണ് മൂന്ന് തരത്തിലുള്ള ഓണവില്ലുക.  ഈ പലകക രണ്ട് വശവും കൂത്ത രീതിയി വാസ്തുശാസ്ത്രപ്രകാരം രൂപപ്പെടുത്തിയ ശേഷം മഞ്ഞയും ചുവപ്പും വണ്ണങ്ങ തേയ്ക്കുന്നു.  അതിനു ശേഷമാണ് ചിത്രങ്ങ വരയ്ക്കുന്നത്.
        ഓണവില്ല് അതിന്റെ ആകൃതിയിൽ ഒരു വള്ളത്തിനെപ്പോലെയിരിക്കുന്നു.  കേരളത്തിനെ വഞ്ചിനാട് എന്നാണല്ലോ അറിയപ്പെടുന്നത്.  അതുകൊണ്ടായിരിക്കാം നമ്മുടെ പൂവ്വിക വഞ്ചിയുടെ രൂപത്തി മരപലകകളുണ്ടാക്കി അതിൽ ചിത്രങ്ങ വരച്ച് കേരളത്തിന്റെ ഒരു മാതൃകയാക്കി അന്നത്തെ കാലത്ത് ക്ഷേത്രത്തി സമപ്പിച്ചിരുന്നത്.
        തച്ചുശാസ്ത്രവിധിപ്രകാരം പണിതീന്ന പലകയുടെ ആകൃതിയും ഗുണമേന്മയും അവയി വരച്ചിരിക്കുന്ന ചിത്രങ്ങളുടെയും, വണ്ണങ്ങളുടെയും, തെരഞ്ഞെടുപ്പും അവ തമ്മിലുള്ള പൊരുത്തവും എല്ലാംകൂട്ടി യോജിപ്പിച്ചാ ശാസ്ത്രവിധിപ്രകാരം മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിന്റെ കുളിമയ്ക്കും ഉതകുന്ന തരത്തി നിമ്മിച്ചിരിക്കുന്നവയാണെന്ന് മനസ്സിലാക്കാം ഓണവില്ലുകൾ

ഓണവില്ലിലെ ചിത്രങ്ങളുടെ പ്രത്യേകത
        ഓണവില്ലിലെ രചനാവിഷയം വ്യത്യസ്തവും ആലങ്കാരികവുമാണ്.  വില്ലിന്റെ ആകൃതിയ്ക്കനുസരിച്ച് കടഞ്ഞെടുത്ത തടിയി ആദ്യം ചുവന്ന ചായം തേയ്ക്കുന്നു.  പിന്നീട് പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പഞ്ചവണ്ണങ്ങ കൊണ്ടുള്ള ചായങ്ങളാലാണ് ചിത്രം വരയ്ക്കുന്നത്.  മൂന്നര മുത നാലര അടി വരെ നീളമുള്ള നാലു ജോഡി വില്ലുകണാണ് നിമ്മിക്കുന്നത്. 
        നാലരയടി നീളമുള്ള രണ്ടു വില്ലുകളി അനന്തശയനം, സപ്തഷിക, ദിവാകരമുനി, കൗണ്ഡില്യ മഹഷി, ഗരുഡ, നാരദ, ശ്രീലക്ഷ്മി, ഭൂലക്ഷ്മി, കാവഭൂതങ്ങ, അശ്വനിദേവന്മാ, ബ്രഹ്മാവ്, ശിവലിംഗം, താമര, ശംഖ്, ചക്രം, ഗദ, പത്മം, വാ, പരിച, അമ്പ്, വില്ല്, സൂര്യചന്ദ്രന്മാ, ദീപങ്ങ എന്നിവയാണ് ചിത്രീകരിച്ചിരിക്കുന്നത്.  ഇതിനെ  പറയുന്നു.  പള്ളികൊണ്ടു കിടക്കുന്ന മഹാവിഷ്ണു പ്രധാന കഥാപാത്രമായി വരുന്നതു കൊണ്ടാണിതിനെ പള്ളിവില്ലെന്ന്  വിളിക്കുന്നത്.
        നാലടി നീളമുള്ള അടുത്ത രണ്ടു വില്ലിന് ദശാവതാര വില്ല് എന്നാണ് പറയുന്നത്.  അവതാര ചിത്രീകരണങ്ങ, ശ്രീരാമപട്ടാഭിഷേകം, ശബരീമോക്ഷം, ഭരതന്റെ ശ്രീരാമപാദപൂജ എന്നിവയാണ് മുഖ്യമായും ആവിഷ്കരിച്ചിരിക്കുന്നത്.
        ചെറിയ വില്ലി ശ്രീകൃഷ്ണ ലീലകളാണ് അവതരിപ്പിക്കുന്നത്.  വെണ്ണമോഷണം, കാലിമേച്ചി, ഊഞ്ഞാലാട്ടം,  കാളിയമദ്ദനം, തൊട്ടിലി കിടക്കുന്നത്, വിശ്വരൂപ ദശനം തുടങ്ങിയവ ഇതി വരയ്ക്കുന്നു.
        ചുവന്ന ചായം തേച്ച പലകകളി വിവിധ വണ്ണങ്ങളിലാണ് വരയ്ക്കുന്നത്.  പിന്നി രൂപങ്ങ മാത്രമേ വരയ്ക്കൂ.  വരച്ചു പൂത്തിയായാ അതി ഞാ കെട്ടി പരദേവതയ്ക്കു  മുപി പൂജയ്ക്കു വയ്ക്കും.  ഈ എട്ടു വില്ലുകളാണ് പത്മനാഭന് സമപ്പിക്കുന്നത്.  അവതാരങ്ങളി ശ്രീകൃഷ്ണനെയും ശ്രീരാമനെയും മാത്രമേ പ്രത്യേകം സൂചിപ്പിക്കുന്നുള്ളൂ.  ദീഘമായ കാലയളവാണ് ഇവക്കുള്ളത്.  കൂടാതെ മറ്റവതാരങ്ങളെക്കാൾ സൗമ്യഭാവത്തിലുള്ളവരാണ് ശ്രീകൃഷ്ണനും ശ്രീരാമനും.  ഇതിലെ ചിത്രങ്ങ വരയ്ക്കാനുപയോഗിക്കുന്ന നിറങ്ങ ചൈനയിലെ ചിത്രകലാമേഖലയി ഉപയോഗിച്ചു വരുന്നുണ്ട്.  ചൈനക്കാരുടെ വരവിലൂടെയായിരിക്കാം ഈ നിറക്കൂട്ടുക നമുക്ക് ലഭിച്ചത്. അതോ ഇവിടെനിന്നു ചൈനാക്കാർ കൊണ്ടുപോയതോ?
ഓണവില്ല് തയ്യാറാക്കുന്നവ
        അനന്തപുരിയ്ക്ക് ഓണത്തെക്കുറിച്ചുള്ള് ആചാരങ്ങ ഏറെയില്ല.  എങ്കിലും നൂറ്റാണ്ടുകളായി നാം ഓമനിക്കുന്ന നിശബ്ദമായ ഒരാചാരമാണ് ശ്രീപത്മനാഭസ്വാമി മുമ്പാകെ ശ്രീ വിരാഡ് വിശ്വകമ്മ ദേവനെ സ്മരിച്ച് ചെയ്യുന്ന ഓണവില്ല് അഥവാ പള്ളിവില്ല്.  നിറപ്പകിട്ടാന്ന ഈ ഓണവില്ല് നിമ്മിക്കാനുള്ള അവകാശം തലമുറകളായി തിരുവിതാംകൂ രാജകൊട്ടാരം മൂത്താശാരി കുടുംബത്തി പെട്ട കലാകാരന്മാക്കാണ്.  തിരുവനന്തപുരത്ത്, കരമന വാണിയംമൂല മേലാറന്നൂ വിളയി വീട്ടി പരേതനായ ശ്രീരാമസ്വാമി മഹാദേവനാശാരി ഓണവില്ല് നിമ്മിക്കുന്ന കലയിലെ കുലപതിയായിരുന്നു.  ശ്രീപത്മനാഭസ്വാമിയ്ക്ക് സമപ്പിക്കാ വിശ്വകമ്മാവിനെ ഉപാസിച്ച് ചെയ്യുന്ന ഈ ദിവ്യകമ്മം തിരുവിതാംകൂ രാജകുടുംബാംഗം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശിപികളുടെ  തലമുറയായ  മേപറഞ്ഞ കുടുംബക്കാക്ക് കപ്പിച്ചു നകിയ അവകാശമാണ്.  ഈ അവകാശം തലമുറകളി നിന്ന് തലമുറകളിലേയ്ക്ക് കൈമാറിവരുന്നു.
        തിരുവിതാംകൂ രാജകൊട്ടാരത്തിലെ മൂത്താശാരി കുടുംബമായ  വിളയി വീട്ടിലെ അഞ്ചാമത്തെ തലമുറയാണ് പാരമ്പര്യസിദ്ധി കൈമുതലക്കി ഇപ്പോ ഓണവില്ല് ഒരുക്കുന്നത്.  മഹാദേവനാചാരിയുടെ മരണശേഷം വിളയി വീട്ടി ബികുമാറും ബന്ധുക്കളും അവകാശം ഏറ്റെടുത്തു.  രവീന്ദ്രനാചാരിയുടെ മക ബികുമാ, സഹോദരന്മാരായ ക്ഷേത്രശിപി സുദശന, സുലഭ, മഹാദേവനാചാരിയുടെ പുത്ര ഉമേഷ്‌കുമാ, മഹാദേവനാചാരിയുടെ സഹോദരങ്ങളായ ഗോപി, മഹേന്ദ്ര, നാഗേന്ദ്ര തുടങ്ങി കുടുംബത്തിലെ എല്ലാ പുരുഷന്മാരും ഓണവില്ല്  നിമ്മിച്ച് വരച്ച് പൂത്തിയാക്കുന്നതിന് പ്രയത്നിക്കാറുണ്ട്.  മിഥുനമാസാവസാനം നല്ല ദിവസവും സമയവും നോക്കി, 41 ദിവസത്തെ വ്രതമേടുത്താണ് ഇവ വില്ല് നിമ്മിക്കുന്നത്.  മൂത്താശാരി ഏപ്പിച്ച് കൈമാറിയ കരവിരുതിന്റെ നിറപ്പകിട്ടിന് പത്മനാഭസ്വാമിയുടെ അനുഗ്രഹവുമുണ്ട്.  ക്ഷേത്രശിപ്പികളി പ്രമുഖനായ മരപ്പണി വിഭാഗത്തി പെട്ട ശിപികളുടെ ദൈവം മഹാവിഷ്ണുവാണ്.  അതുകൊണ്ടാണ് വിഷ്ണുക്ഷേത്രത്തി മാത്രം ഈ ആചാരം നടക്കുന്നത്.  കൂടാതെ അവരുടെ ചിത്രരചനാ വൈഭവം പ്രകടിപ്പിക്കാനുള്ള ഒരവസരം കൂടിയാണ്.
        തിരുവോണദിനത്തി പത്മനാഭസ്വാമിക്ക് തിരുമുകാഴ്ചയായി ഓണവില്ല് സമപ്പിക്കുന്നത് പത്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുള്ള ആചാരമാണ്.  പത്മനാഭസ്വാമിക്ക് മുന്നി എല്ലാ കഴിവുകളും സമപ്പിച്ച് ഞാ അങ്ങയുടെ ദാസനായിരിക്കുന്നുവെന്ന പ്രതീകാത്മക അത്ഥത്തിലാണ് ഓണവില്ല് സമപ്പിക്കുന്നത്.  സമ്പസമൃദ്ധിയുടെ പ്രതീകാത്മകമായ നേച്ച വില്ലുക ശുദ്ധിയോടുകൂടി വീടുകളി സൂക്ഷിക്കുന്നത് ഐശ്വര്യം നിറയ്ക്കും എന്നാണ് വിശ്വാസം.  കേരളീയരുടെ ദേശീയോത്സവമായ ചിങ്ങമാസത്തിലെ തിരുവോണദിനത്തി നൂറ്റാണ്ടുകളായി നടത്തിവരുന്ന ഈ ചടങ്ങിന് വഷം കഴിയുംതോറും മാറ്റ് ഏറി വരുന്നു.      
        ഈ ഓണത്തിന് ഓണാശംസയായി ബൂലോകത്തിന് ഞാനും എന്റെ പ്രിയ സുഹൃത്ത് ഗോപനും ഈ ഓണവില്ല് സമർപ്പിക്കുന്നു.
             എല്ലാവർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ ഓണാശംസകൾ.............

Monday, August 6, 2012

രാഘവപ്രതിജ്ഞ


ജാനകിയും രാഘവനും മാതൃകാ നാമധാരികളായ മുറപ്പെണ്ണും മുറച്ചെറുക്കനും.വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം ഒളിച്ചോടിപ്പോയി നടത്തി നാട്ടില്‍ പ്രസിദ്ധരാവുകയും ചരിത്രം സൃഷ്ടിക്കയും ചെയ്തവര്‍. പ്ലസ് റ്റു വരെ പഠിച്ച ജാനകിക്ക് ഒണ്‍ലി റ്റു വരെ പഠിച്ച സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് എന്നും അഭിമാനം മാത്രം. രാഘവനേക്കുറിച്ചു ജാനകി പറഞ്ഞ മഹത് വചനം നാട്ടുകാര്‍ ഒന്നാകെ അവരുടെ മനസ്സുകളില്‍ തങ്കലിപികളില്‍ എപ്പോഴും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. “രണ്ടാം ക്ലാസില്‍ ഇയാളു പഠിത്തം നിര്‍ത്തിയത് നന്നായി , ആ അറിവിന്റെ മഹത്വം ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ? വിദ്യാഭ്യാസം കൂടിപ്പൊയിരുന്നങ്കില്‍ ആ ഒറ്റക്കാരണത്താല്‍ ഈ ലോകം മുഴുവന്‍ മറ്റു പലരേയും സഹിക്കുന്നപോലെ, ഇയാളേയും സഹിക്കേണ്ടി വന്നേനേ”.

പറയുന്നവന്‍ അറിയുന്നില്ല, കേള്‍ക്കുന്നവന്‍ ഒന്നുമേ അറിയുന്നില്ല എന്ന തരത്തിലുള്ള പല പല സംഭാഷണങ്ങള്‍ , ചോദ്യോത്തരങ്ങള്‍, വാചകമത്സരങ്ങള്‍ മുതലായവ ആ വീട്ടില്‍ നിന്നുമുയരുന്നത് ഞങ്ങളുടെ ചുറ്റുവട്ടത്തില്‍ മിക്ക സമയങ്ങളിലും അലയടിച്ചിരുന്നു,കൂടുതലായും ചില വൈകുന്നേരങ്ങളില്‍. അതൊന്നും പുതിയ കാര്യങ്ങള്‍ ആയിരുന്നില്ല.എന്നാല്‍ ഈയിടെയായി നേരഭേദം ഇല്ലാതെ എപ്പോഴും വഴക്കും ബഹളവും തന്നെ. ചുറ്റുവട്ടത്തുള്ളവര്‍ക്കും കൂടെ സമാധാനക്കേടായിട്ട് എന്തിനാ ഈ ബഹളം എന്നുള്ള ചോദ്യത്തിനുത്തരം തേടി നേരിട്ട് ആ വീട്ടിലേക്കു പോകാന്‍ ഞാന്‍ തീരുമാനിച്ചു. ചില സമയങ്ങളില്‍ ഉച്ചസ്ഥായിയില്‍ കേട്ട രാഘവ സംഭാഷണങ്ങളില്‍ നിന്നും വഴക്കിന്റെ അടിസ്ഥാനം എന്തോ കൊടുക്കല്‍ വാങ്ങല്‍ ആണ് എന്നു എനിക്കു തോന്നിയിരുന്നു.


ഒരു വൈകുന്നേരം ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മാതൃകാനാമധാരികള്‍ വളരെ അച്ചടക്കത്തോടെ പരസ്പരം നോക്കിയിരിക്കുന്നതാണ് കണ്ടത്. അടുത്ത ഗുസ്തിക്കു മുന്‍പുള്ള ഒരു തയ്യാറെടുപ്പായി തോന്നി ആ ഇരുപ്പ്. എന്നേക്കണ്ടതും രണ്ടാളും ഒന്നിളകിയിരുന്നു. വെളിയില്‍നിന്നും വരുന്ന ആളെ നോക്കി ഒന്നു ചിരിക്കാന്‍ പോലും വയ്യാത്ത അത്ര വിഷമം എന്താണാവൊ ഈ രാഘവജാനകിമാര്‍ക്കിടയില്‍ സംഭവിച്ചത്?എന്നാലും ജാനകി എന്നേ തിണ്ണയിലെക്കു ക്ഷണിച്ചു. അവരോടൊപ്പം ആ നിശ്ശബ്ദ മീറ്റിംഗിന്റെ ഭാഗമായി ഞാനും അവിടെ ഇരുന്നു.

കുറച്ചു നേരത്തേക്ക് മൌനം ഒരു പ്രാര്‍ത്ഥനയായി കരുതിയിട്ട് ഞാന്‍ തന്നെ സംസാരിക്കാന്‍ തുടങ്ങി.
"എന്തു പറ്റി രണ്ടാള്‍ക്കും?”
അവരുടെ പ്രശ്നത്തിനു ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ആദ്യമായി ഒരാള്‍ വന്ന സന്തോഷത്തോടെ രണ്ടു പേരും എനിക്കിരുപുറവും വന്നിരുന്നു. പുറമേ സന്തോഷവും ഉള്ളാലേ ചെറിയ ഒരു ഭയവും(എന്തു തെറിയും എപ്പോള്‍ രഘവവായില്‍ നിന്നു വരും എന്ന് അറിയില്ലാല്ലോ)തോന്നിയെങ്കിലും ,എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളായ ഇവരുടെ പ്രശ്നം എന്റേതും കൂടിയല്ലേ (ഒരു ഗാന്ധിയന്‍ ചിന്ത) എന്നൊക്കെ മനസ്സില്‍ തോന്നിപ്പിച്ചുകൊണ്ട് അവരുടെ ഇപ്പോഴുള്ള ആ ഭീകര പ്രശ്നം എന്തായാലും ഞാന്‍ കേള്‍ക്കാന്‍ തയ്യാറായി.

രാഘവന്‍ തന്നെ തുടക്കമിട്ടു.

“ഈ ഭയങ്കരി, എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസി, ഇവളുണ്ടല്ലോ പാവമായ എന്നെ ചതിച്ചു കുഞ്ഞേ.....”


കൂട്ടുകാരിയുടെ മുന്‍പില്‍ വച്ച് ആത്മനിയന്ത്രണം വിട്ടു പോകല്ലേ എന്നു ജാനകി മനസ്സില്‍ പറയുന്നത് അവളുടെ മുഖഭാവത്തില്‍ നിന്നും അപ്പോള്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞു.


‘എന്താ രാഘവാ ചതിക്കുകയോ,അതും ഈ പ്രായത്തിലോ? അറിയാതെ ഞാന്‍ ചോദിച്ചു പോയി.


രാഘവന്‍;ങൂം.... പ്രായത്തിന്റെ കാര്യം ഒന്നും പറയാതിരിക്കയാ ഭേദം, പെണ്ണല്ലേ വര്‍ഗ്ഗം,
ചതി കണ്ടുപിടിച്ചവര്‍, ചതിയും കൊണ്ടു നടക്കുന്നവര്‍.......”(വടി കൊടുത്ത് അടി മേടിച്ച പോലെയായി ഞാന്‍)രാഘവന്‍ തുടര്‍ന്നു“എന്റെ അമ്മയെന്ന സ്ത്രീ അവരുടെ എണ്‍പതാമത്തെ വയസ്സില്‍ പുരുഷന്മാരായ എന്റെ അച്ഛനേയും എന്നേയും ചതിച്ചില്ലേ?”...ങൂം...........


‘യ്യോ......അങ്ങനേയും ഒരു സംഭവം നടന്നോ?
അതെന്താ? അറിയാതെ ചോദിച്ചു പോയി ഞാന്‍.


രഘവന്‍ തുടര്‍ന്നു,“എന്റെ പാവം അച്ഛനെ, ഈ പാവം എന്നെ, ഒരിക്കലും വിശ്വസിക്കാന്‍
കൊള്ളാത്ത ഇവളേ ഏല്‍പ്പിച്ചിട്ടു മുങ്ങിയില്ലേ ആ തള്ള”.


“മരിച്ചു പോയ ആ അമ്മായിയെക്കുറിച്ചു പറയുന്നതു കേട്ടില്ലേ ഈ ദുഷ്ടന്‍” ജാനകി ഒന്നു പൊറുപൊറുത്തു.


എനിക്കു ചിരിയും ഒപ്പം തന്നെ കരച്ചിലും വരുന്നുണ്ടായിരുന്നു.


അമ്മയേക്കുറിച്ചു പറയുന്നതു കേട്ടിട്ടായിരിക്കാം അകത്തു കിടന്നിരുന്ന അച്ഛനും അവിടേക്കു വന്നു ഞങ്ങളുടെ അടുത്തിരുന്നു. എന്നേക്കണ്ടതും അച്ഛന്‍ പറഞ്ഞു“ മോളു വന്നിട്ടുണ്ടന്നു അറിഞ്ഞാരുന്നു, തീരെ നടക്കാന്‍ വയ്യ,അല്ലേല്‍ ഒന്നു വന്നേനെ ഞാന്‍ അവിടേക്ക്. മോള്‍ ഇങ്ങോട്ടു വന്നത് നന്നായി, ഈയിടെയായി ഇവിടുത്തെ പുകിലു കാരണം ആരും ഈ വഴി വരാതെയായി”.


അച്ഛന്‍ നിര്‍ത്തിയതും രാഘവന്‍ ചാടി വീണു.”അറിയാം അച്ഛാ, നിങ്ങള്‍ പറയുന്നതേ എന്നെ കുറിച്ചു തന്നെയാണ് എന്നെനിക്കറിയാം,എങ്ങനെ ഞാന്‍ ബഹളം വൈക്കാതിരിക്കും?ഈ ബഹളം ഇത്രയും ഉണ്ടാക്കിയിട്ടും, ഇത്രയും ദിവസമായിട്ടും, എന്റെ പ്രശ്നത്തിനു നിങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞോ?എനിക്കെല്ലാം മനസ്സിലായി അച്ഛാ, നിങ്ങള്‍ അമ്മാവനും മരുമകളും ഒറ്റക്കെട്ടാ...“


രാഘവന്‍ എന്റെ നേരെ തിരിഞ്ഞു പറയാന്‍ തുടങ്ങി ”ഞാന്‍ പറയുന്നതു കുഞ്ഞു സൂക്ഷിച്ചു കേള്‍ക്കണം,(ശ്രദ്ധിച്ചു എന്ന വാക്കിനു പകരം ആണ് രാഘവന്‍ സൂക്ഷ്ച്ചു എന്നു പറഞ്ഞത്.
പല വാക്കുകളും രാഘവ ശബ്ദതാരാവലിയില്‍ ഇല്ല,സ്വന്തമായ ചില വാക്കുകള്‍ പലയിടത്തും പ്രയോഗിക്കും.കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായാല്‍ പോരേ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.)
കുഞ്ഞിന്റെ കൂട്ടുകാരിയാണല്ലോ ഈ സാമദ്രോഹി. ഇവളോട് എന്റെ കിണ്ടി തിരിച്ചു തരാന്‍ ഒന്നു പറയാമോ?”


ഒരു കിണ്ടിക്കു വേണ്ടി ഇക്കണ്ട ബഹളം മുഴുവനും ഉണ്ടാക്കുന്നതു എന്തിനാ ഈ ജാനകി എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ അവളേയൊന്നു നോക്കി. പല്ലും കടിച്ചു പിടിച്ച് എന്തു പറയണം എന്നറിയാത്ത ഒരു അവസ്ഥയില്‍ അവള്‍ എന്നേ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.


മരുമകളുടെ ആ ദയനീയാവസ്ഥ കണ്ട് അമ്മാവന്റെ മനസ്സലിഞ്ഞു. വരാന്തയില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്ന കിണ്ടി കാണിച്ചുകൊണ്ട് അച്ഛന്‍ മകനോടു പറഞ്ഞു,
“നിനക്കു കിണ്ടി മതിയെങ്കില്‍ ഇതെടുത്തുകൊണ്ടുപോയി ആര്‍ക്കാന്നു വച്ചാ കൊടുത്തു തുലക്ക്, എന്റെ അപ്പൂപ്പന്റെ കിണ്ടിയാ ,സാരമില്ല, എന്നാലെങ്കിലും ഇവിടെയൊരു സമാധാനം കിട്ടട്ടെ.”


രാഘവന്റെ ക്ഷമ മുഴുവനും നശിച്ച ഒരു കാഴ്ച്ചയാ പിന്നീട് ഞാന്‍ അവിടെ കണ്ടത്.
രഘവന്‍ അലറി പറഞ്ഞു“നിങ്ങടെ അപ്പൂപ്പന്റേ കാല്‍ക്കാശിനു വിലയില്ലാത്ത ഈ പരട്ട കിണ്ടി അല്ല എനിക്കു വേണ്ടത് ,ലക്ഷങ്ങള്‍ വിലയുള്ള എന്റെ സ്വന്തം കിണ്ടിയാ എനിക്കു വേണ്ടത്”.


വിറഞ്ഞു തുള്ളുന്ന രാഘവന്‍ പറഞ്ഞതു കേട്ടു ഞാന്‍ ഞെട്ടിപ്പോയി.ഇത്ര വിലപിടിപ്പുള്ള കിണ്ടിയോ? എന്താദ്?സ്വര്‍ണ്ണക്കിണ്ടിയോ?????


ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത എന്റെ അവസ്ഥ കണ്ടു അച്ഛന്‍ പറഞ്ഞു,”എന്റെ പൊന്നു കുഞ്ഞേ വെള്ളമടിച്ചടിച്ച് ഇവനു വട്ടാ”.


“ങാ... സത്യം പറഞ്ഞാല്‍ ഉടനെ വട്ടാന്നു പറഞ്ഞു പരത്തിക്കോ,എന്റെ അച്ഛന്‍ എന്നു പറയുന്ന ഈ മനുഷ്യനും എന്റെ ഭാര്യ എന്നു പറയുന്ന ഈ രാക്ഷസിയും കൂടി എന്നെ പറഞ്ഞു മയക്കി എന്റെ കിണ്ടി......”
രഘവന്‍ ഇത്രയും പറഞ്ഞതും ഇതുവരെ മിണ്ടാതിരുന്ന ജാനകി കൈയില്‍ വച്ചിരുന്ന ക്ഷമയുടെ നെല്ലിപ്പലക വലിച്ചെറിഞ്ഞ് രംഗപ്രവേശം ചെയ്ത് എന്റെ നേരെ ഒരു ചോദ്യം.


“വല്ലതും മനസ്സിലായോ കുഞ്ഞേ??...”


ഞാന്‍ ഉണ്ട് എന്നും ഇല്ല എന്നും പറഞ്ഞില്ല.എങ്ങനെയെങ്കിലും അവിടെനിന്നും പോയിക്കിട്ടിയാല്‍ മതി എന്ന അവസ്ഥയായിരുന്നു എന്റേത് അപ്പോള്‍.


രാഘവന്‍ വീണ്ടും എന്തോ പറയാന്‍ ഭാവിച്ചതും ജാനകി ഒരു അലറല്‍ “മിണ്ടിപ്പോകരുത്,ബോധമില്ലാത്ത വിവരദോഷി”. അവിടെ രാഘവന്‍ വായടച്ചു താല്‍ക്കാലികമായി.


ജാനകിക്കു ഭാഷാ പ്രയോഗത്തില്‍ പണ്ടേയുള്ള നൈപുണ്യം ഇപ്പോഴും ഒട്ടും തന്നെ മാറ്റു കുറയാതെ കാത്തു സൂക്ഷിക്കുന്നുണ്ട് മിടുക്കത്തി എന്നു എനിക്കു അപ്പോള്‍ തോന്നി.
പക്ഷെ ജാനകിയുടെ മിടുക്കൊന്നും തന്നെ ബാധിക്കുന്നേയില്ല ,ഏതു സമയത്തും എന്തും ഞാന്‍ പറയും എന്ന ഭാവത്തില്‍ തന്നെയിരുന്നു മിടുമിടുക്കന്‍ രാഘവന്‍.


പെട്ടന്നു ജാനകിയുടെ കണ്ണുകള്‍ നിറഞ്ഞു, ഒഴുകിയ കണ്ണീര്‍ തുടച്ചു കൊണ്ട് അവള്‍
വീണ്ടും പറഞ്ഞു തുടങ്ങി“ഇയാള്‍ പറയുന്ന ഈ കിണ്ടി പ്രശ്നം എന്താണന്നോ?..
സൂക്കേടു വന്നു എന്റെ രണ്ടു കിഡ്നിയും പോയി... ജീവിതത്തില്‍ ഒരു പൊരുത്തവും ഇല്ലായിരുന്നങ്കിലും കിഡ്നി പൊരുത്തം ഉണ്ടായിരുന്നു,ഞാന്‍ മരിച്ചു പോകും എന്ന ഒരു അവസ്ഥയില്‍ ,അമ്മാവന്റെ നിര്‍ബ്ബന്ധം കൊണ്ട്, എന്റെ കഷ്ടകാലത്തിന്, ഈ മനുഷ്യന്റെ ഒരു കിഡ്നി എനിക്കു തന്നു കുഞ്ഞേ”.ജാനകി ഏങ്ങലടിച്ചു കൊണ്ടേയ്യിരുന്നു.


രാഘവന്‍ വീണ്ടും പറച്ചില്‍ തുടങ്ങി: “തന്നന്നോ, ആരു തന്നന്ന്???അടിച്ചു മാറ്റിയതാ,ആണുങ്ങളുടെ വിലപിടിപ്പുള്ളതെല്ലാം അടിച്ചു മാറ്റുന്നത് ഭാര്യമാരും അവരുടെ വീട്ടുകാരും അല്ലാതെ ആരാ”.............


ഉടനെ ജാനകി;”മിണ്ടാതിരിക്കു മനുഷ്യാ അന്തസ്സുള്ള ഭാര്യമാരാരേലും കേട്ടാല്‍ നിങ്ങടെ പേരില്‍ മാനനഷ്ടത്തിനു കേസു കൊടുക്കുമേ...


എന്തോ പുതിയ ഒരു കാര്യം കേട്ടപോലെ രഘവന്‍; “ങേ...അങ്ങനെയുള്ള ഭാര്യമാരും ഉണ്ടോ?? എന്റെ അറിവില്‍ ഇല്ല”.


‘പോ മനുഷ്യാ !എല്ലാം അറിയുന്ന ഒരു ജ്ഞാനി വന്നിരിക്കുന്നു.”


ജനകീരാഘവ സംവാദം പാരലലായി തുടരുന്നതിനോടൊപ്പം ജാനകി തന്റെ കദനകഥ എന്നോട് തുടര്‍ന്നു:“ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം വന്നു.ആര്‍ക്കോ ഒരു കിഡ്നി വേണം,കുറെ പണം കൊടുക്കാം എന്നോ മറ്റോ. കള്ളുഷാപ്പിലിരുന്ന് ഏതോ ഒരു പരമദ്രോഹി ഈ മനുഷ്യനു അതു വായിച്ചു വിശദീകരിച്ചു കൊടുത്തു. അന്നു തുടങ്ങിയതാ കുഞ്ഞേ ഈ വീട്ടിലെ ബഹളം”.


“എന്റെ പൊന്നുകുഞ്ഞേ അന്നേരമാ ഞാന്‍ അറിയുന്നേ ഇത്ര വിലപിടിപ്പുള്ള സാധനം ആണ് ഒരു വിലയും ഇല്ലാത്ത ഈ കഴുതക്കു(അവിടെ കഴുത ഇല്ലാഞ്ഞത് എന്റെ ഭാഗ്യം) ഞാന്‍ ബ്രീ ആയിട്ട് കൊടുത്തത് എന്ന്, ”രാഘവന്‍ വിഷമത്തോടെ പറഞ്ഞു...മനസ്സിലെ വിഷമം മുഖത്തും കാണാമായിരുന്നു. (ബ്രീ-ഫ്രീ എന്നാണ് ).


ഒരു സ്വാന്ത്വനം എന്ന നിലയില്‍ ഞാന്‍ പറഞ്ഞു:“എന്തായാലും രാഘവന്‍ കിഡ്നി ജാനകിക്കു കൊടുത്തുപോയി,ഇനിയതു ഉപയോഗിക്കാന്‍ എങ്ങനെയാ വേറൊരാള്‍ക്ക്.........എന്നെ മുഴുവനും പറയാന്‍ അനുവദിക്കാതെ രാഘവന്‍ ചോദിക്കയാ “ങൂം...ങൂം...എന്താ ഉപയോഗിച്ചതൊന്നും നമ്മള്‍ വില്‍ക്കാറില്ലേ? വങ്ങാറില്ലേ? ഉപയോഗിക്കാറില്ലേ? പിന്നെ എനിക്കു കാശിനോടെ ആര്‍ത്തിയൊന്നും ഇല്ല.സെക്കാണ്ട്(സെക്കന്‍ഡ് ഹാന്‍ഡ് ആണ് ഉദ്ദേശിച്ചത്) ആയതുകൊണ്ട് പാതി വില തന്നാല്‍ മതിയല്ലോ .വങ്ങുന്നവര്‍ക്കും സന്തോഷം എനിക്കും സന്തോഷം...


മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ നിന്ന എന്നേയും, നിസ്സഹായയായി നിന്ന ജാനകിയേയും, അമ്മാവനായ ആ പാവം അച്ഛനേയും എല്ലാം ഞെട്ടിച്ചു കൊണ്ട് രാഘവന്‍ പറഞ്ഞു:“എന്റെ കിണ്ട്യാണ് ഇവടേതെങ്കില്‍ അതു ഞാന്‍ അടിച്ചു മറ്റിയിരിക്കും,അതിനു കഴിഞ്ഞില്ലങ്കില്‍ രാഘവനു ലക്ഷം പോയി, രഘവന്‍ തോറ്റു പോയി എന്നൊന്നും ആരും വിചരിക്കണ്ടാ....ങൂം....“
കുറച്ചു നേരത്തെ മൌനത്തിനും ദീര്‍ഘനിശ്വാസത്തിനും ശേഷം സ്വല്‍പ്പം സമാധനത്തോടെ എന്നെ നോക്കി പറഞ്ഞു“ ഇവരറിയാത്ത ഒരു രഹസ്യം ഉണ്ട്, ഒരു കിണ്ടി കൂടെ ഉണ്ടല്ലോ എന്റെ കൈയില്‍, അതു വിറ്റു ഞാന്‍ ലക്ഷാധിപതിയായി ഈ കുലദ്രോഹികളുടെ മുന്‍പില്‍ ഞെളിഞ്ഞു ജീവിച്ചു കാണിച്ചു കൊടുന്നതു കുഞ്ഞു കണ്ടോണം”........


ഭീക്ഷ്മ പ്രതിജ്ഞയേക്കാള്‍ ഭീകരമായിപ്പോയ ആ രാഘവപ്രതിജ്ഞയുടെ മുന്‍പില്‍ തലയും കുനിച്ചു ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു.എന്നെ പിന്തുടരുന്ന അന്തം വിട്ടിരിക്കുന്ന ആ നാലു കണ്ണുകളിലേക്ക് ഒന്നു കൂടെ തിരിഞ്ഞു നോക്കാന്‍ എനിക്കായില്ല.അല്ലെങ്കില്‍ ധൈര്യം ഉണ്ടായില്ല.......