നവംബര്‍ ഒന്ന്, കേരളപിറവി. ആഘോഷങ്ങള്‍ പൊടിപൂരം. മലായാളത്തേയും കേരളത്തേയും ഒക്കെ കുറിച്ചു നമ്മുടെ നേതാക്കന്മാരും പ്രമുഖന്മാരും ഒക്കെ സംസരിക്കുന്നതൊക്കെ കേട്ടപ്പോള്‍, കണ്ടപ്പോള്‍, ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍ എഴുതണം എന്നു തോന്നി. ഇതു വലിയ സംഭവങ്ങള്‍ ഒന്നും ആയിരിക്കില്ല.എനിക്കെന്റെ മനസ്സിൽഒരു വിങ്ങല്‍ ഉണ്ടാക്കിയ അനുഭവങ്ങൾ ,അതു കൊണ്ട് പറയുന്നു എന്നേയുള്ളു.
ഒന്നാമത്തെസംഭവം ഇങ്ങനെ.........
വര്‍ഷങ്ങളായി ഒരു പ്രവാസിയാണ് ഞാനും.(ഇപ്പോൾ അല്ല) ഒരിക്കൽ നാട്ടില്‍ നിന്നും കല്യാണം കഴിഞ്ഞു ഭര്‍ത്താവിനോടൊത്തു വന്ന് എന്റെ അടുത്തു തന്നെ താമസിക്കുച്ചിരുന്ന ഒരു മോള്. വിദ്യാസമ്പന്നയാണ്, മിടുക്കിയാണ് . വന്ന് അധികം ആകുന്നതിനു മുന്‍പു തന്നെ നല്ല ജോലി ഒക്കെ കിട്ടി . ഒരു ദിവസം അവള് എന്റെ അടുത്ത് വന്നപ്പോള്‍ കൈയില്‍ ഒരു പേപ്പര്‍ മടക്കി പിടിച്ചിരുന്നു. വന്നു കുറച്ചു കഴിഞ്ഞു അവള് ചോദിച്ചു“ആന്റീ ഇതൊന്നു വായിച്ചു തരാമോ” എന്നു.
ഞാന്‍: “എന്താ മോളേ അത്?”
മോള്: “ഒരു കത്താണ്”.എനിക്കു ചിരി വന്നു.
ഞാന്‍ ചോദിച്ചു,”നിനക്കെന്താ വായിച്ചാല്‍?”
ഉടനെ മോള്:” അതെ ആന്റീ ഇത് മലയാളത്തിലാ, എനിക്കു മലയാളം വായിക്കാന്‍ അറിയില്ല”.
ഞാന്‍:“ ആരുടെ കത്താണ്?”
കുട്ടി:” എന്റെ അമ്മയുടെ”
ഞാന്‍: “മോള്‍ക്കു മലയാളം അറിയില്ലാന്നു അമ്മക്കു അറിയില്ലെ? പിന്നെ എന്താ മലയാളത്തില്‍ അമ്മ എഴുതിയെ?”
മോള്:“അമ്മക്കു അത്ര നന്നായിട്ട് ഇംഗ്ലീഷ് അറിയില്ല”.
ഞാന്‍:മോള് എവിടെയാ പഠിച്ചത്”?അവള് കേരളത്തിലെ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു
ഞാന്‍:“അമ്മക്കെന്താ ജോലി?”
മോള് :“വീട്ടമ്മയാണ്?”
ഞാന്‍ ചോദിച്ചു: “ അമ്മയുടെ കത്തല്ലെ, അതു അന്യയായ ഞാന്‍ വായിക്കുന്നതു ശരിയാണോ, ഭര്‍ത്തവിനോടു പറഞ്ഞൂടെ? അതോ അയാള്‍ക്കും അറിയില്ലെ മലയാളം”?
മോള്: ചേട്ടനു മലയാളം അറിയാം,പക്ഷേ ഈ കത്തില്‍ വീട്ടിലെ ചില പ്രശ്നങ്ങള്‍ ആണ് , അതു ചേട്ടന് അറിയണ്ട, അമ്മ ആരും അറിയാതെ ആരുടെയോ കൈയില്‍ കൊടുത്തു വിട്ട കത്താണ്”.(അപൂര്‍വമായി അത്യാവിശ്യ സമയങ്ങളില്‍ എന്നും ഇന്നും ചിലര്‍ കത്തുകളെഴുതുന്നു).
ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. കത്തു വായിക്കാനായി തുടങ്ങിയപ്പോള്‍ ആദ്യ വരി“എന്റെ പൊന്നു മോള്‍ക്കു ഉമ്മകള്‍”(സ്വന്തം ഭാഷയിലെ ആ സ്നേഹ പ്രകടനം എന്റെ കണ്ണു നിറച്ചു. വികാരപ്രകടനങ്ങൾക്ക് മാതൃഭാഷതന്നെ അറിയാതെ വന്നു പോകും) പിന്നെ അവരുടെ വീട്ടിലെ കുറേ പ്രശ്നങ്ങള്‍.......എഴുതുമ്പോള്‍ അവസാന ഭാഗം ഒക്കെ ആയപ്പോഴേക്കും ആ അമ്മ കരഞ്ഞിരുന്നു എന്നു കണ്ണുനീരു വീണ നിറം മങ്ങിയ വരികളില്‍ നിന്നും മനസ്സിലായി എനിക്കു, അതു കേട്ടിരുന്ന ആ മകള്‍ക്കു മനസ്സിലായോ എന്ന് എനിക്കറിയില്ല.(ആ മോളോടു വിളിച്ചു ചോദിച്ചു അനുവാദം വാങ്ങിയതിനു ശേഷം ആണ് ഞാന്‍ ഇതു എഴുതുന്നത്). നമ്മൾ മലയാളി മാത്രം എന്തേ
നമ്മുടെ മക്കളെ മാതൃഭാഷയില്‍ നിന്നും ഇങ്ങനെ അകറ്റിക്കോണ്ടിരിക്കുന്നത്? എനിക്കു പെട്ടന്ന് ഓര്‍മ്മ വന്നത് ഗോഡ്ഫാദര് എന്ന മലയാളം സിനിമയില്‍ അഛനോട്(എന്‍.എന്‍.പിള്ള) മകന്(ഇന്നസന്റ്) ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്“ആരാ മനസ്സിലായില്ലല്ലോ?” എന്നു.മാതൃഭാഷയെ മക്കളിലെത്തിക്കാത്ത മാതാപിതക്കന്മാരൊക്കെ ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്കു മുന്പില് നിസ്സഹായരായി നില്‍ക്കേണ്ടി വരില്ലേ????
ആരെങ്കിലും ഒക്കെ ഇതു വായിക്കുമെങ്കില്‍ അവരവരുടെ വീട്ടിലെ , കൊച്ചു കുട്ടികളുള്ള അമ്മമാരോടും, അമ്മമാരാകാന്‍ പോകുന്ന സഹോദരിമാരോടും, മക്കളോടും പറയണേ”മക്കളുടെ ആദ്യ ഗുരുക്കന്മാരായ അമ്മമാര്‍ മക്കളെക്കൊണ്ട് ആദ്യം അമ്മേ എന്നു വിളിച്ചു പഠിപ്പിക്കാന്‍,ഇല്ലയെങ്കില്‍ നാളെ അവര്‍ ചോദിക്കും“അമ്മയോ അതാരാ? അമ്മയോ അത് എന്താ?” എന്നു.അതു സഹിക്കാന്‍ പറ്റിയെന്നു വരില്ല ഒരു അമ്മക്കും.
രണ്ടാമത്തെ സംഭവം ഇതാണ്.
ഇത്തവണ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഒരു സംഭവം, അനുഭവിച്ച ആളില്‍ നിന്നും കേട്ടതാണ്. ചിരിക്കയും, ചിന്തിപ്പിക്കയും ഒരു പോലെ ചെയ്തെ ഒരു സംഭവം..ബാഗ്ലൂരിലെ ഒരു എഞ്ചിനിയറിംഗ് കോളേജ്.റാഗിംഗ് നടക്കുന്നു. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള കുട്ടികള്‍ ഉണ്ട്. പുതു വര്‍ഷക്കാരോട് നേതാക്കന്മാര് പറഞ്ഞു”എല്ലാവരും മാതൃഭാഷയില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ഒന്നു മുതല്‍ പത്തുവരെ എഴുതുക.എല്ലാവരും എഴുതി നമ്മുടെ മക്കളും എഴുതി..1, 2 ,3 .......10.
മലയളികുഞ്ഞുങ്ങള്‍ക്കെല്ലാം പടാ പടാ എന്നു കിട്ടി അടി ഇഷ്ടം പോലെ. അടി കൊടുത്തുകൊണ്ട് നേതാക്കന്മാര് ചോദിച്ചു “ഇതാണോടാ മലയാളം അക്കങ്ങള്‍?” “അതേ അതേ ഇതല്ലാതെ മലയാള അക്കങ്ങള്‍ ഞങ്ങള്‍ക്കില്ല, ഇതാണേ മലയാള അക്കങ്ങള്‍ എന്ന്” അതു കൂടെ കേട്ടാപ്പോള്‍ ഇടിയോടിടീ...
നേതാക്കന്മാര്(ഇടിച്ചു കൊണ്ട്)“എടാ മലയാളി കഴുതകളേ ഇതു ഇംഗ്ലീഷ് അക്കങ്ങാളാ, നിനക്കൊക്കെ മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല അല്ലേ?”
മലയാള അക്കങ്ങള്‍ ഉണ്ട് എന്നു പലര്‍ക്കും അറിയില്ല.(അക്ഷരങ്ങളും).എന്നാല്‍ മലയാളിയെ കുടുക്കാന്‍ ഏറ്റവും പറ്റിയത് അവന്റെ ഭാഷ തന്നെയാണ് എന്നു മലയാളി അല്ലാത്ത എല്ലാവര്ക്കും അറിയാമെന്നതിന്റെ തെളിവല്ലെ ഈ റാഗിംഗ്.
ഒരു കോമഡി പരിപാടിയില്‍ ഒരു ചോദ്യോത്തര പംക്തി.
ചോദ്യം”മാതൃഭാഷയല്ലാത്ത എല്ലാ ഭാഷയും അനായാസേന കൈകാര്യം (എഴുതുക, വായിക്കുക, പറയുക) ചെയ്യുന്ന ഒരു ജന്തു?ഉത്തരം “മലയാളി”.
കേട്ടപ്പോള്‍ ചിരി വന്നെങ്കിലും അതിലെ സത്യം ഓര്‍ത്തപ്പോള്‍ കരച്ചിലും വന്നു.
എത്ര ഭാഷ പഠിക്കുന്നതും മഹത്തരം തന്നെയാണ്, ഒരോ ഭാഷയും തരുന്നതു ഓരോ സംസ്കാ
രമാണ്. ഒരോ വ്യക്തിത്വമാണ്. മലയാളിക്കു ഏതു ഭാഷയും പെട്ടന്നു പഠിച്ചെടുക്കാനുള്ള കഴിവുണ്ട് എന്നതു ഏറ്റവും മഹനീയവും ആണ്.അതു മലയാളം എന്ന ഭാഷയില്‍ നിന്നും കിട്ടിയ ഒരു അനുഗ്രഹം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഒരു മയിലിനെ “ഇങ്ങനെ ഭംഗിയിണങ്ങി വിളങ്ങുമൊരീശ്വര സൃഷ്ടിയുണ്ടോ”എന്ന മലയാള വരികളിലൂടെ ഇത്ര മനോഹരമായി നമ്മള്‍ക്കു കണിച്ചു തന്ന ആ മഹാ കവിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ഈ സുന്ദരമായ ഭാഷയെ അരിഞ്ഞ് അരിഞ്ഞു (മലയാലം അരിയാം)കൊല്ലാന്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കരുതേ എന്നു യാചിക്കുന്നു....ഈ കേരളപ്പിറവി ദിനത്തില്‍ ഒരു മലയാളി വീട്ടമ്മ മാത്രം ആയ ഞാന്‍ വേറെ എന്ത് എഴുതാന്‍?
൧ ൨ ൩ ൪ ൫ ൬ ൭൯ ൮ ൦ ഇതാണ് മലയാള അക്കങ്ങള്‍.