Sunday, August 11, 2013

മൃഗത്വം......... ..

പൂർവികരോ, ഗുരുക്കന്മാരോ, നമ്മളേ നയിക്കുന്ന അദൃശ്യശക്തികളോ, ആരൊക്കെയോ നമ്മൾ മനുഷ്യജീവികൾക്കു കൽപ്പിച്ചുതന്ന ചിലത്‌-,  മനുഷ്യത്വം, മാതൃത്വം, പിതൃത്വം ,ഗുരുത്വം, '...........ത്വം' എന്നിങ്ങനെ പലതരം മഹത്വത്തിന്റെ കുറേ സ്ഥാനങ്ങൾ.


ഇതെല്ലാം നശിപ്പിച്ച ഒരു സമൂഹത്തിന്റെ നടുവിൽ കിടന്ന് പൊന്നോമനമക്കൾ ശാരീരികമാനസിക പീഡനങ്ങൾ അനുഭവിച്ചും കണ്ടും കേട്ടും പേടിച്ചു നിലവിളിക്കുന്നു. മാറോടുചേർത്ത് ഓമനിച്ചു താലോലിച്ചു വളർത്തേണ്ട  കുഞ്ഞുങ്ങളേ   ആർക്കൊക്കെയോ കടിച്ചുകീറി നശിപ്പിച്ചു കൊല്ലാൻ വലിച്ചെറിഞ്ഞു കൊടുത്ത അമ്മമാരേ നിങ്ങൾചെയ്ത പാപത്തിന്റെ  തീവ്രത നിങ്ങൾ അറിയുന്നുണ്ടോ?

                                                    
                         
                                               ( പാവം ഷെഫീക്കിന് അവനെ പ്രസവിച്ച അമ്മയുണ്ട്. പീഡിപ്പിക്കപ്പെട്ട പലകുട്ടികൾക്കും പെറ്റമ്മയുള്ളവരാണ്).

മാതൃത്വം എന്ന ദൈവീകമായ അവസ്ഥയേ ചില അമ്മമാർ കുറ്റബോധം തെല്ലുമില്ലാതെ കുരിശ്ശിൽ തറയ്ക്കുന്ന ഈ ഭൂമിയിൽ, ഒരു മൃഗം മനുഷ്യകുഞ്ഞിനെ ഒരുരാത്രിമുഴുവനും നെഞ്ചോടുചേർത്ത് ചൂടുനൽകി ജീവൻരക്ഷിച്ച സംഭവം മനുഷ്യനേ 'മൃഗം'എന്നുവിളിച്ചു തരംതാഴ്ത്തുന്ന മനുഷ്യപിശാചുക്കൾക്ക് ഒരുവെല്ലുവിളിയാണ്. മൃഗങ്ങളുടെ തെറിവാക്കുകളുടെ നിഘണ്ടുവിൽനിന്നുപോലും അവർ 'മനുഷ്യൻ ' എന്ന ആ പദം  എന്നേ എടുത്തുകളഞ്ഞിരിക്കും.......................!

തനിക്കു തന്ന സംരക്ഷണത്തിനു പകരം  അമ്മയ്ക്കുവേണ്ടി പറിച്ചെടുത്ത കാട്ടുപൂക്കൾ കങ്കാരുവിനു കൊടുത്ത്  ആ കുട്ടി മനുഷ്യകുലത്തിന്റെ മാനം മൃഗകുലത്തിനു മുൻപിൽ  കാത്തു.
                                             
               
                                                 (എല്ലാ  മൃഗങ്ങളും ഏറ്റവും കൂടുതൽ അക്രമകാരികളാകുന്നത് അവയുടെ കുട്ടികൾ എതെങ്കിലും വിധത്തിൽ ശല്യം ചെയ്യപ്പെടുന്നു എന്നു  തോന്നുമ്പോഴാണ്)
                   

Saturday, July 13, 2013

സ്നേഹവൃണങ്ങളുടെ കാവൽക്കാർ

                സ്നേഹവൃണങ്ങളുടെ കാവൽക്കാർ
                           ഒന്നിച്ചിരുന്നവർ തമ്മിലടിച്ചു 
                           തമ്മിലടിച്ചവർ വെല്ലുവിളിച്ചു
                           വെല്ലുവിളിച്ചവർ ചേരിതിരിഞ്ഞു
                           ചേരിതിരിഞ്ഞവർ ചേർത്തുപിടിച്ചു
                           ചേർത്തുപിടിച്ചവർ ആർത്തുചിരിച്ചു
                           ആർത്തുചിരിച്ചവർ ഓർത്തുചിരിച്ചു
                           തമ്മിലടിച്ചവർ  ഭിന്നിച്ചിരുന്നു 
                           ഭിന്നിച്ചിരുന്നവർ ഒന്നിച്ചിരുന്നു 
                           ഒന്നിച്ചിരുന്നവർ തേങ്ങിക്കരഞ്ഞു   
                           തേങ്ങിക്കരഞ്ഞവർ ഒന്നിച്ചിരുന്നു .

നിറഞ്ഞ സ്നേഹങ്ങളെ തകർത്ത ആഴമുറിവുകളുടെ  ഭീകരവൃണങ്ങൾ, ഏതു മരുന്നിട്ടാലും ഉണങ്ങാതെ ഉണങ്ങിയപോലെ പൊറ്റപിടിച്ചു മയങ്ങി കിടക്കും.
ഇടക്കിടെ ചൊറിയും പൊട്ടും ഒലിക്കും, പിന്നെയും നടിച്ചുകിടക്കും.... ഇളിഞ്ഞചിരികൊണ്ട് സ്നേഹവൃണങ്ങളേ ഹൃദയത്തിൽ ഒളിപ്പിക്കുന്ന മനുഷ്യാ! നിങ്ങളിലാരോ പറഞ്ഞു,"സോദരർ തമ്മിലെ പോരൊരു പോരല്ല " എന്ന്.
തെറ്റ് ..... ഒരിക്കലും മറക്കാത്ത പൊറുക്കാത്ത സോദരർപോരല്ലേ അന്നും ഇന്നും എന്നും.....
                                                 
                          മറക്കണം (ഇല്ല )  
                          മറക്കരുത്  (ഇല്ലേയില്ല) 
                          പൊറുക്കണം(ഇല്ല)
                          പൊറുക്കരുത്(ഇല്ലേയില്ല)
   
              'മറക്കാത്തവർ പൊറുക്കാത്തവർ ക്രൂരന്മാർ   
              മറക്കുന്നവർ പൊറുക്കുന്നവർ നിഷ്ക്കളങ്കർ
              മറക്കാത്തവർ പൊറുക്കുന്നവർ ജ്ഞാനികൾ'.

 ക്രൂരന്മാരും നിഷ്കളങ്കരും ജ്ഞാനികളും സഹോദരങ്ങൾ, 
 സ്നേഹവൃണങ്ങളെ മനസ്സിൽസൂക്ഷിക്കുന്ന കാവൽക്കാർ.  
     

Friday, December 28, 2012

മുലപ്പാലിന്റെ പ്രളയഭീതി അന്നും ഇന്നും


      ലോകാവസാനമോ?  എന്താണിത്? അവ ഒന്നായൊഴുകി. ഒരു ജലസമാധിയിലേക്ക് ജീവിതം  സമപ്പിക്കാ വയ്യാത്ത മാതൃത്വം മക്കളേ നെഞ്ചോടു ചേത്ത്പിടിച്ച് ആ മഹാപ്രളയത്തിനെതിരെ പൊരുതിക്കൊണ്ടെയിരുന്നു.  ശരീരം തളന്നു തളന്നു വരുന്നത് മനസ്സിലാക്കിയ ആ മനസ്സ് ഒന്നു മനസ്സിലാക്കി. മക്കളി ഒരാളെ കൈവിട്ടേ പറ്റൂ.   പേടിച്ചു നിലവിളിക്കയും ഇടക്കിടെ അമ്മയെ ചുറ്റിയിരുന്ന കൈക മുറുകുകയും ചെയ്യുമ്പോ അമ്മയാണാശ്രയം എന്നു പ്രതീക്ഷിക്കുന്ന ആ മകളേ വലംകൈ മുറുകെ പിടിച്ചു.  അമ്മ എന്നാ മുലപ്പാലിന്റെ മണം അതൊന്നുമാത്രം അറിയാവുന്ന മക, ഭയം അറിയാത്തവ ജീവിതം അറിയാത്തവൾ, ഒന്നുമറിയാത്തവ...... ഇടംകൈ പതുക്കെപതുക്കെ അയഞ്ഞതും നുണയുന്ന ചുണ്ടുമായ് അവ പറന്നകന്നതും അമ്മയുടെ സ്വബോധം മറഞ്ഞതും ഒന്നിച്ചായിരുന്നു..

             പാ നിറഞ്ഞു മുലക വിങ്ങിനിറഞ്ഞ വേദനയി അവ ഞെട്ടിയുണന്നു. ചെളിയിലും വെള്ളത്തിലും കുതിന്നൊരു കൈ അപ്പോഴും അമ്മയെന്ന  സ്നേഹത്തെ വിശ്വാസത്തെ ചുറ്റിപ്പിടിച്ചിരുന്നു. അവളി നിന്നുയന്ന സമാധത്തിന്റെ ചുടുനിശ്വാസം ആ അമ്മയുടെ കവിളി തട്ടിയപ്പോ മുലക നിറഞ്ഞു പാ പുറത്തേക്ക്  ഒഴുകിയപ്പോ കൈവിട്ടുകളഞ്ഞ മകളെയോത്ത്. നെഞ്ചുപൊട്ടി കണ്ണടച്ചു കിടന്നവ തേങ്ങുമ്പോ കാലി ഒരു ചലനം.  . അമ്മയുടെ കാപെരുവിര നുണഞ്ഞു  കാലി ചുറ്റികിടന്ന അവളേ അമ്മ വലിച്ചെടുത്ത് തന്റെ നെഞ്ചിലേക്കിട്ടു. അമ്മയുടെ മനസ്സിന്റെ തേങ്ങലും മുലപ്പാലിന്റെ വിങ്ങലും അവ ഒരു സ്വാന്തനം പോലെ നുണഞ്ഞിറക്കി. 
ഇന്ന് എട്ടുവയസ്സും പന്ത്രണ്ടുവയസ്സുള്ള രണ്ടു പെകുട്ടികളുടെ ആ അമ്മ സ്കൂളി പോയ അവരേ കാത്ത് വീടിനു വെളിയി നിക്കുമ്പോ അവരുടെ മനസ്സും മുഖവും ആ ജല പ്രളയത്തി പെട്ടതിലും ഭയം നിറഞ്ഞു കാണുന്നു. ഇന്നത്തെ ഈ പീഢന പ്രളയത്തിനിന്നും ഈ പെതലമുറയെ എങ്ങനെ കാത്തു രക്ഷിക്കും എന്നോത്ത്? 


                                   
 എട്ട്  വർഷങ്ങൾക്ക് മുൻപ് സുനാമിത്തിരകൾ കവർന്നെടുത്ത മക്കളെയോർത്ത് ഇന്നും തേങ്ങുന്ന  അമ്മമ്മാർക്കും, ഇന്നത്തെ പീഢനസുനാമിയിൽ നിന്ന് സ്വന്തം മക്കളെ രക്ഷിക്കാൻ വെമ്പുന്ന ഇന്നത്തെ അമ്മമാർക്കും സമർപ്പണം.