Wednesday, June 13, 2007

സാരസകൊക്കുകള്‍


സാരസകൊക്കുകള്‍ അറിയാമൊ ഇവയെ?എനിക്കും അറിയില്ല. കേട്ടറിഞ്ഞ ഒരു കര്യം പറയാം .ഇണ പൊയാല്‍ പിന്നെ മരണം വരെ നിരാഹാരം ഇരിക്കും.സത്യതില്‍ ഇങ്ങനെ ഒന്നുണ്ടോ?അതോ ഇണയുടെ സ്നേഹം നഷടപെട്ട വേദനയില്‍ നിന്നും ജനിച്ചതാണോ ഇവ. അറിയില്ല. ഒന്നുമാത്രം അറിയാം. സ്നേഹിച്ചു സ്നേഹിച്ചു പരസ്പരം വീര്‍പ്പുമുട്ടിച്ചിരുന്ന എതോ നിമിഷങ്ങളില്‍ അവര്‍ വിചാരിച്ചു ഞങ്ങള്‍ സാരസകൊക്കുകള്‍ , സമാധാനിച്ചു , ആശ്വസിച്ചു, വിശ്വസിച്ചു.

3 comments:

കുടുംബംകലക്കി said...

നല്ലത്. പക്ഷേ, കുറച്ചുകാലം മുന്‍പ് സായ്‌വ് ഒരു കണ്ടുപിടുത്തം നടത്തി: ബഹുഭാര്യാത്വം / ബഹുഭര്‍തൃത്ത്വം സാരസകൊക്കുകള്‍ക്കുണ്ടത്രെ.
:)
(സ്വര്‍ണവര്‍ണമുള്ള, മാനസസരസിലെ അന്തേവാസികളായ അരയന്നങ്ങളാണ് ഐതിഹ്യത്തിലെ സാരസന്‍ കൊക്കുകള്‍.)

Murali K Menon said...

“സാരസകൊക്കുകള്‍” - കാണാന്‍ കുറച്ചു വൈകി. ഇന്നു കുഞ്ഞുകഥകള്‍ വായിച്ചു മടങ്ങുമ്പോള്‍ പഴയ പോസ്റ്റുകള്‍ കൂടി ഒന്നു ശ്രദ്ധിച്ചു. കേള്‍ക്കുമ്പോള്‍ തന്നെ പ്രണയമുണ്ടെന്ന് തോന്നുന്ന പേരുകള്‍. ഇണയെ പിരിയുന്നതായാലും, ജീവിതത്തില്‍ എന്തിനെ പിരിയുന്നതായാലും, അത് താല്‍ക്കാലികമാവട്ടെ, എന്നന്നേക്കുമുള്ളതായിക്കോട്ടെ വേദനാജനകം തന്നെയാണ്. സത്യത്തില്‍ ഇപ്പോള്‍ നിമിഷങ്ങളുടെ വിരഹം തന്നെ ഇഷ്ടപ്പെടാതായിരിക്കുന്നു പ്രിയപ്പെട്ടവര്‍ക്ക്. പക്ഷെ അതോടൊപ്പം ഒന്നുണ്ട്, കാലത്തിനു മായ്ക്കാന്‍ പറ്റാത്ത വേദനകളൊന്നുമില്ല. ഇത് മനുഷ്യര്‍ക്കു ബാധകം. കൊക്കിനതറിയില്ലല്ലോ. സാരസകൊക്കുകളെങ്കിലും ഈ മനോഹര തീരത്ത് കൊതി തീരും വരെ പ്രണയിച്ചു മരിക്കട്ടെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മതിയാകും വരെ ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചവരുണ്ടോ...?

കൊതി തീരും വരെ ഈ ഭൂമിയില്‍ പ്രേമിച്ചു മരിച്ചവരുണ്ടോ?....