രാത്രിമഴയുടെ സംഗീതം എന്നും എനിക്കു ലഹരി ആയിരുന്നു.അതും എന്റെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള നടുമുററത്തേക്കു പെയ്യുന്ന മഴ. പല ഭാവത്തിലും താളത്തിലും വന്നിരുന്ന എല്ലാ മഴകളും എന്നും ഞാന്‍ ഒരുപാടൊരുപാട് ആസ്വദിച്ചിരുന്നു.ചില രാത്രികളില്‍ ഉറങ്ങാതെ മഴ കച്ചേരി കേട്ടു കേട്ടു ഞാന്‍ നേരം വെളുപ്പിച്ചിട്ടുണ്ട്.
എന്റെ പ്രവാസ ജീവിതത്തില്‍ എന്നും എനിക്കു നഷ്ടപ്പെട്ടതും ആ മഴ സംഗീതം മാത്രം.ചില രാത്രികളില്‍ കണ്ണുകള്‍ ഇറുക്കിയടച്ചു നടുമുറ്റത്ത് പെയ്യുന്ന രാത്രിമഴയും അതിലെ സംഗീതവും മനസ്സിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കാറും, അതു ആസ്വദിക്കാന്‍ കഴിയാറും ഉണ്ട് എന്നുള്ളതും ഒരു സുഖം തന്നെയാണേ.
എത്ര ആര്‍ത്തലച്ച് വരുന്ന മഴയാണങ്കിലും, ഒരു കാറ്റിന്റെ തലോടലില്‍ ആലസ്യം പേറി വരുന്ന മഴയാണങ്കിലും, ഒരു ചാറ്റല്‍ മഴ ആണങ്കിലും എന്റെ നാലുകെട്ടിന്റെ പായല്‍ പിടിച്ച ഓടുകളില്‍ തട്ടിയും തകര പാത്തികളില് കൂടി ഒഴുകിയും നാദ താള ലയങ്ങളോടെ നടുമുറ്റത്തേക്കു പതിക്കുന്ന ഓരോ മഴത്തുള്ളിയിലും നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന (നില്ക്കുന്ന) ആ സംഗീതം ഒരു അത്ഭുതം തന്നെയാണ് .കവിതയും സംഗീതവും പേറി വന്നിരുന്ന മഴകളിൽ മനോഹരമായ പ്രണയവും , സ്നേഹവും ഒക്കെ നിറഞ്ഞു നില്ക്കുന്നതും കണ്ടിട്ടുണ്ട്.എപ്പോഴും മഴയെ കാത്തിരിക്കുന്നത് ഒരു ശീലമായി മാറുകയും ചെയ്തു.
ഈ മരുഭൂമിയില്‍ ഒരിക്കലും എന്റെ നടുമുറ്റവും അവിടെ എത്തിയിരുന്ന , എത്തുന്ന മാസ്മരിക ശക്തിയുള്ള രാത്രി മഴകളും വരില്ല എന്നറിയാമയിരുന്നു എങ്കിലും എന്നും ഞാന്‍ കാത്തിരുന്നു, കാതോര്‍ത്തിരുന്നു;എല്ലായിപ്പോഴും.അത്ഭുതം എന്നല്ലാതെ എന്തു പറയാന്‍, എന്നെ കുളിര്‍കോരിയണിയിപ്പിച്ച എന്റെ മഴസംഗീതത്തിനും അപ്പുറമായി ഒരു അവര്‍ണ്ണനീയ ശബ്ദം(സംഗീതം) എന്നേ തേടിയെത്തി,അതും ഒരു രാത്രിയില്‍.
.ഇതു ആരെങ്കിലും വായിക്കുമെങ്കില്‍ പലര്‍ക്കും നിസ്സാരമായി തോന്നുമായിരിക്കാം.എന്നാല്‍ വെറും ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം തന്നെയാണ്.
/ ദിവസം ഇതായിരുന്നു.2004 ഒക്ടോബര്‍ 8. സമയം 8.25 രാത്രി എന്റെ പ്രിയപ്പെട്ട കവി ശ്രീ കൈതപ്രം തിരുമേനി എന്റെ ഫോണിലേക്ക് കേരളത്തിൽ നിന്നും വിളിക്കുകയും പതിനഞ്ചു മിനിിറ്റോളം അദ്ദേഹവുമായും ഭാര്യ ദേവിയുമായും സംസാരിക്കാനുള്ള അവസരം എനിക്ക് തരികയും ചെയ്തു.ആ ധന്യ നിമിഷം.... വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു .
അദ്ദേഹം എന്നെ വിളിക്കാനുണ്ടായ കാരണം ഞാന്‍ അദ്ദേഹത്തിനയച്ച ഒരു കത്താണ്.ആ കത്തെഴുതാന്‍ എനിക്കു പ്രചോദനമായത് അദ്ദേഹത്തിന്റെ ഒരു കവിതയും. 2004 ലെ ഓണ സമയത്ത് അത്തം മുതല്‍ പത്തു ദിവസം തിരുമേനി ജീവന് റ്റിവിയില്‍ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ ഒരു ദിവസത്തെ കവിത ‘വിന്ധ്യാവലി’ എന്നതായിരുന്നു. തിരുമേനിക്കല്ലതെ ആര്‍ക്ക് ഇങ്ങനെ ഒരു കവിത നമ്മള്‍ക്കു തരാന്‍ പറ്റും എന്നു ഓര്‍ത്തപ്പോള്‍ കാണിച്ച ഒരു സാഹസം ആയിരുന്നു ആ കത്തെഴുത്ത്. അഡ്രസ്സ് ഒന്നും അറീയില്ലായിരുന്ന.കേരളത്തില്‍ എത്തിയാല്‍ അതു അദ്ദേഹത്തിനു കിട്ടും എന്നറിയാമായിരുന്നു. കിട്ടി !
എന്റെ മനസ്സില്‍ മായാതെ കിടക്കുന്ന അതിലെ വരികള്‍ ശ്രീ കൈതപ്രം തിരുമേനിയോടു കടപ്പാട് അറിയിച്ചു കൊണ്ട് ഇവിടെ എഴുതട്ടെ.
വിന്ധ്യാവലി
മുനിമാര്‍ക്കുപോലുമുണ്ട് ആശ്രമ പത്നിമാര്‍
മാനവരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനുമുണ്ടൊരു മഹാറാണി,
റാണി വിന്ധ്യാവലി..റാണി വിന്ധ്യാവലി.
മാനുഷരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനും ഉണ്ടൊരു മഹാറാണി,
ആരോരുമറിയാത്ത വിന്ധ്യാവലി
ഭാരത സ്ത്രി രത്നമെന്നു പുകള്‍പെറ്റ
നിത്യ സതീരത്നമായ് വിന്ധ്യാവലി..
പ്രണയ പര്‍വങ്ങള്‍ പരത്തി പറയുവാന്‍
പുണ്യപുരാണത്തിലായിരമേടുകള്‍
എങ്കിലും എപ്പോഴും മാവേലി മന്നന്
ഈ മലയാളമണ്ണിലെഴുന്നെള്ളുന്നത്
ഏകനായ് എന്നും ഏകനായ് മാത്രം.
അര്‍ദ്ധനാരീശ്വര കലപനാ വൈഭവം
കവിതയില്‍ വിളമ്പുന്ന കവി വര്യരേ
നിങ്ങള്‍ മാവേലി മന്നന്റെ പാതി മെയ്യാം സഖി
വിന്ധ്യാവലിയെ മറന്നതെന്തേ..
വിന്ധ്യാവലിയെ മറന്നതെന്തേ??
21 comments:
ഹ്യദയത്തില്‍ പെയ്ത മഴ ..
ഒരു അനുഭവക്കുറിപ്പ്.
നന്നായിട്ടുണ്ട്
ആശംസകള്‍...
poem is very nise time is over i'llbe back.
മഴയുടെ സംഗീതം അത് എന്നും മനസ്സിനെ കുളിര്‍പ്പിക്കുന്നതാണ്. ഗൃഹാതുര ചിന്തകളിലേക്ക് പ്രവാസി മലയാളിയെ വലിച്ചിഴക്കുന്നതിനു മഴ ഒരു പ്രധാന കണ്ണിയാണ്.
വിന്ധ്യാവലിയെ ഓര്‍ക്കേണ്ടതില്ല...കാരണം മറക്കുന്നതാണല്ലോ ഓര്‍ത്തെടുക്കുക... അപ്പോള്‍ എന്നും മനസ്സില്‍ കൊണ്ടു നടക്കുന്ന വിന്ധ്യാവലിയെ മാവേലി മന്നന് മറന്നീട്ടില്ല, പക്ഷെ സാധാരണ ജനങ്ങള്‍ മറക്കുന്നു. ഭാര്യയും ഭര്‍ത്താവിനേയും മറന്ന് യക്ഷിയും ഗന്ധര്‍വ്വന്മാരുമായി അവര്‍ കഴിയട്ടെ.
ഭാവുകങ്ങള്‍!
'അര്‍ദ്ധനാരീശ്വര കലപനാ വൈഭവം
കവിതയില്‍ വിളമ്പുന്ന കവി വര്യരേ
നിങ്ങള്‍ മാവേലി മന്നന്റെ പാതി മെയ്യാം സഖി
വിന്ധ്യാവലിയെ മറന്നതെന്തേ..'
മൂര്‍ച്ചയേറിയ വരികള്‍ !
വിന്ധ്യാവലി യെ പരിചയപ്പെടുത്തിയ കവിക്കും,
രാത്രി മഴയുടെ അകമ്പടിയോടെ അനുഭവം പങ്കുവെച്ച
കിലുക്കത്തിനും ഭാവുകങ്ങള്‍.
the rythm of the rains ....perfect depiction...feel... felt...found...your words tend to messimerise.....so simple and impactful....I made someone read , what You wrote....continue writing unhindred !!!
ചേച്ചീ, നല്ല കുറിപ്പ്. (നല്ല കവിതയും).
അതേ, ഇരുകൈക്കുമ്പിളുകളും ചെവിയോടു ചേര്‍ത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒന്നു വച്ചേ, നാട്ടിലെ മഴയുടെ ഇരമ്പം കേള്‍ക്കാം!
പെയ്തിറങ്ങുന്ന ഒരായിരം മഴനൂലുകല്‍..
മരുപച്ചയുടെ സ്വാന്തനം പോലെ...സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ ... കൊള്ളാം by :- പെയ്തു തോരാത്ത മഴ
എന്റെ നലുകെട്ടിലേക്കു വരികയും മഴയും സഗീതവും അസ്വദിക്കുകയും ചെയ്ത ദ്രൌപദി, കാവാലന്,മേനോന് മാഷ്, വഴിപോക്കന്, ബി, അപ്പു, എസ് വി എന്റെ സന്തോഷം അറിയിക്കുന്നു.
ഓര്‍മ്മക്കുറിപ്പു് നല്ലൊരു ഇടവപ്പാതി രാത്രിയുടെ ഓര്‍മ്മകള്‍ നല്കി.കവിത ഒരു ചാറ്റല്‍ മഴയായും.:)
കഴിഞ്ഞ രാത്രി എപ്പോഴൊ ഞാന്‍ ഞട്ടിയുണര്‍ന്നു: പുറത്തപ്പോള്‍ കേട്ടു മഴയുടെ സംഗീതം!
ഹൃദയം തുടി കൊട്ടി: മഴ പെയ്യുന്നോ ഈ അസമയത്ത്?
എയര്‍ കണ്ടീഷണറുകള്‍ മുരളാത്തതിനാല് നിശ്ശബ്ദമായ അന്തരീക്ഷത്തില്‍, മുകള്‍ നിലയിലാരോ പ്രവര്‍ത്തിപ്പിച്ച ഒരെയര്കണ്ടീഷനില് നിന്ന് താളത്തില്‍ പതിച്ചുകൊണ്ടിരുന്ന വെള്ളത്തുള്ളികളുടെ സംഗീതമായിരുന്നു അത്!
നിരാശ തോന്നി, ഏറെ.
കിലുക്കാംപെട്ടി കൊണ്ട് വന്ന ഓര്‍മ്മകളില്‍ മുഴുകിയിരിക്കട്ടെ, ഇനി കുറച്ച് നേരം, കണ്ണുകളടച്ച്!
--------
ആരോരുമറിയാത്ത വിന്ധ്യാവലി
ഭാരത സ്ത്രി രത്നമെന്നു പുകള്‍പെറ്റ
നിത്യ സതീരത്നമായ് വിന്ധ്യാവലി..
ആരോര്‍ക്കാന്‍ അവരെ, ഒരു കൈതപ്രമല്ലാതെ!
ramaayanathile urmila aano mahabaliyude vindyavali.....paavam.
ella sthree rathnangalum avrude kaanthante priya pathni aayirikkane........jay sreeram.
ദേവദുന്ദുഭി സാന്ദ്രലയം എന്നെഴുതിയെത്തിയ കവിയെ നേരിട്ടു പരിചയപ്പെടാന്‍ പറ്റിയത് ഭാഗ്യം തന്നെ,ആശംസകള്‍..!
mazahyudey sangheetham ,....
oru vela enney entey gramathil veettillekke kondupoyi,..mazhyulla oru rathrryillekke,....thanx killukkam,....was very nice ,..
ആരും ഓര്‍ക്കാതെ പോയ വിന്ധ്യാവലി യെ ഓര്‍ത്ത കൈതപ്രം നമ്പൂതിരിക്കും ..അതൊരു പോസ്റ്റാക്കിയ കിലുക്കാമ്പെട്ടിക്കും അഭിനന്ദനങ്ങള്‍......!!!
മഴയും സംഗീതവും ഒരുപോലെ ആസ്വദിച്ച ഒരു പൂക്കാലം..
കവിത ഹൃദയത്തില്‍ മഴപെയ്യിച്ചു എന്ന് പറയുമ്പോള്‍ എഴുത്തില്‍ തീര്‍ത്തും മഴ നിറഞ്ഞു നിന്നത് ഈ എഴുത്തിനെ ഹൃദയത്തിലേക്കടുപ്പിച്ചു. Post
പഴയതാണെങ്കിലും ഇന്നാണ് വായിച്ചത്.
മനസ്സുകള്‍ തമ്മില്‍ വാക്കുകളില്‍ കൂടി സംവദിക്കുമ്പോഴാണല്ലോ മറ്റൊരു ഹൃദയ വാതായനം തുറക്കുന്നത്. അതു കൊണ്ട് തന്നെ നാട്ടില്‍ നിന്ന് കൈതപ്രം തിരുമേനി ഫോണ്‍ ചെയ്തതൂം
എഴുത്തില്‍ ഹൃദയം ഉണ്ടായിരുന്നു എന്നുള്ളത് ചെറിയ കാര്യമല്ല.
സാധാരണ വീട്ടമ്മ എന്നു പറഞ്ഞാല്‍ എല്ലാ അറിയുന്നവള്‍ തന്നെയാണ് അത്രയും കാര്യങ്ങള്‍ മറ്റ് പലര്‍ക്കും അറിയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
വായിച്ചു. ആസ്വദിക്കാൻ.മഴയുടെ സംഗീതവും,മനസ്സിൽ തോന്നുന്ന പ്രണയവും സ്നേഹവും എല്ലാ വളരെ നന്നായിരിക്കുന്നു. മഹാബലിയുടെ വിന്ധ്യാവലി എനിക്ക് ഒരു പുതിയ ആറിനാണ്. വളര നന്നായിരിക്കുന്നു. എൻറെ പ്രിയ അനിയത്തിക്ക് ആശംസകൾ അനുമോദനങ്ങൾ.
വായിച്ചു. ആസ്വദിക്കുന്നുണ്ടോ.മഴയുടെ സംഗീതവും, മനസ്സിൽ തോന്നുന്ന പ്രണയവും സ്നേഹവും എല്ലാം നന്നായി പ്രതിപാദിച്ചിരിക്കുന്നു. മഹാബലിയുടെ വിന്ധ്യാവലി എനിക്ക് ഒരു പുതിയ ആറിനാണ്. എൻറെ പ്രിയ അനിയത്തിക്ക് ആശംസകൾ അനുമോദനങ്ങൾ.
വായിച്ചു. ആസ്വദിച്ചു. വളരെ നന്നായിരിക്കുന്നു. മഹാബലിയുടെ വിന്ധ്യാവലി ഒരു പുതിയ ആറിവാണ്. പ്രിയ അനിയത്തിക്ക് ആശംസകൾ അനുമോദനങ്ങൾ.
Post a Comment