കൊല്ലങ്ങള്‍ക്കു മുന്‍പ് മനസ്സു നിറച്ച ഒരു ഏപ്രില്‍18 ഉണ്ടായി।അതു ഒരു ചിത്രം ആയിരുന്നു।എന്നാല്‍ 2008 ഏപ്രില്‍18 ഒരിക്കലും ഒരു ചിത്രം അയിരുന്നില്ല യാഥാര്‍ഥ്യം തന്നെയായിരുന്നു.എന്റെ മനസ്സു നിറഞ്ഞു തുളുമ്പിയ ഒരു കാഴ്ച്ചയായിരുന്നു. അനുഭവമായിരുന്നു.
യു.എ.ഇ.ബ്ലോഗേര്‍സിന്റെ പലരുടെയും ചേച്ചിയുടെ,ചിലരുടെ അമ്മയുടെ, ബ്ലോഗ് കുഞ്ഞുമക്കളുടെ പ്രിയപ്പെട്ട ആന്റിയുടെ ഞാനുള്‍പ്പെടുന്ന വളരെ ചുരുക്കം ചിലരുടെ മാത്രം ‘അതുല്യയുടെ ഏപ്രില്‍ 18 ‘ ചന്ദ്രകാന്തം എന്നെ 17നു വൈകിട്ടു വിളിച്ചിട്ട് അതുല്യേച്ചിക്ക് ഒരു താല്‍ക്കാലിക യാത്രയയപ്പു പരിപാടി ഷാര്‍ജ ജസീറപാര്‍ക്കില്‍ രാവിലെ 10 മണിക്ക് ഉണ്ട് എന്നു പറഞ്ഞതും’ഞാനും വരുന്നുണ്ട്’ എന്നു ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും പറഞ്ഞു .ഷാര്‍ജ വരെ എങ്ങനെ പോകും എന്നൊന്നും ആലോചിച്ചതേയില്ല.(എന്നെ കൂടെ കൂട്ടി കൊണ്ടു പോയതിനു കൈതമുള്ള് മാഷിനോടും, വഴിപോക്കനോടും നന്ദി).കാരണം ഇതിനു മുന്‍പ് നടന്ന നല്ല ഒരു ബ്ലോഗേര്‍സ് മീറ്റ്, (അതും ഞാന്‍ തമസിക്കുന്നതിനു വളരെ അടുത്തുള്ള ക്രീക്ക് പാര്‍ക്കില്‍)നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഷ്ടപ്പെടുത്തിയ ഒരു ദുഷ്ടയാണ് ഞാന്‍. അപ്പൂന്റെ ലോകത്തിലൂടേ അതിന്റെ വിവരണം കണ്ട ഞാന്‍ അനുഭവിച്ച സങ്കടം എത്ര എഴുതിയാലും തീരില്ല.
ഈ ബ്ലോഗ് ലോകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും യാത്ര പറഞ്ഞു പോകാന്‍ പറ്റുമോ?യാത്രയയക്കാന്‍ പറ്റുമോ?ഒരിക്കലും പറ്റില്ല എന്ന് ഇന്നലത്തെ ഒത്തുചേരലില്‍ ഞാന്‍ മനസ്സിലാക്കി.സ്നേഹം നിറഞ്ഞു തുളുമ്പിയ കുറച്ചു സമയം.സ്നേഹം നിറഞ്ഞ മനസ്സുള്ളവര്‍. അതു മുഴുവനായും ഒരു പിശുക്കും കാട്ടാതെ പ്രകടിപ്പിക്കാന്‍ മനസ്സുള്ളവര്‍. നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ തിരിച്ചറിഞ്ഞ ഒരു ദിവസം ആയി എന്റെ ജീവിതത്തില്‍ ഏപ്രില്‍18.
‘അതുല്യക്ക് തുല്യ അതുല്യ മാത്രം’മനസ്സില്‍ നിന്നും മായാത്ത ഒരു ഏപ്രില്‍18 വീണ്ടും ഉണ്ടായതില്‍ ദൈവത്തിനു നന്ദി.അതുല്യക്കു എല്ലാ നന്മകളും നേരുന്നു.
27 comments:
‘അതുല്യയുടെ ഏപ്രില്‍ 18 ‘
വിവരണം നന്നായിട്ടുണ്ട് കിലുക്കാമ്പെട്ടീ..
ചേച്ചിയെ, ഈ വിവരണം നന്നായി.. മനസ്സില്‍ കൊണ്ടൂ എന്നു മനസ്സിലായി.
നല്ല വിവരണം അതൂല്ല്യ ചേച്ചിയുടെ വിട പറയല്‍
എല്ലാവര്ക്കും ഒരു വേദന തന്നെയാണു
നവമൊരു വേദനയുള്ളിലൊതുക്കിയ ഏപ്രില്‍ പതിനെട്ടേ,
ഞങ്ങടെ മിഴിനീര് ഗംഗയിലെന്തിന് മുങ്ങാന്‍ വന്നൂ നീ?
-വീണ്ടും!
നല്ല യാത്രാമൊഴി(പ്രയോഗം ശരിയാണാവോ ,ഇവിടെ നിന്നു പോയാലും അതുല്യാജി നമ്മുടെ ഇടയിലൊക്കെ ഉണ്ടാവുമല്ലോ)കിലുക്കാംപെട്ടി.
ഈ വരികളിലൂടെ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്, ഒത്തു ചേരലിന്റെ ആ സുഖം...
കിലുക്കാംപെട്ടീ..,മനസ്സിനെ സ്പര്‍ശിച്ച ഒരു വിവരണം..ഇതു വരെ ബ്ലോഗ് മീറ്റിങ്ങിനൊന്നും പങ്കെടുത്തിട്ടില്ലാത്ത പുതുമുഖമായ എനിക്കു ബൂലോഗകൂട്ടായ്മയുടെ സ്നേഹവും,കരുതലും മനസ്സിലാക്കി തന്നു ഈ പോസ്റ്റ്...അതുല്യേച്ചിക്കു എല്ലാ വിധ നന്മകളും ആശംസിക്കുന്നു...
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. മറക്കില്ല ഈ ദിവസം.
ഇതിനുമുന്‍പ്, വളരെ കുറച്ചു മാത്രം പരിചയമുള്ള അതുല്യേച്ചി, കൊല്ലങ്ങളോളം ബന്ധമുള്ളവരെപ്പോലെ പെരുമാറിയതും,
ഒരിയ്ക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്നെ, എല്ലാ സ്നേഹവാല്സല്യങ്ങളോടും കൂടി ഉഷേച്ചി വാരിപ്പുണര്‍ന്നതും,
അവിടെ വന്നിരുന്ന ഓരോരുത്തരുമായും കുറെനേരം രസകരമായി ചെലവഴിച്ചതും... എല്ലാമെല്ലാം... മറക്കാനാവാത്ത നല്ല അനുഭവങ്ങള്‍.
മനസ്സില്‍ നിറയെ സന്തോഷം.
പിള്ളേരെ നോക്കി അതുല്ലേച്ചി നമ്മളെ മറക്കാതിരുന്നാല്‍ മതി.
എല്ലാവര്ക്കും നന്ദി നന്ദി, ലോകമെമ്പാടും സ്നെഹപ്പൊട്ടുകള് വാരി വിതറിക്കൊണ്ടിരിക്കുന്ന മലായാളം ബ്ലോഗേ നിനക്കും നന്ദി...
അത് ശരി, ഇങ്ങനെ ഒരു കുറിപ്പിവിടെ ഇട്ടിട്ടുണ്ടായിരുന്നാ....
നന്നായിട്ടോ വിവരണം
ഇതാരാപ്പാ എന്റെ ബ്ലോഗില്‍ വന്നതു? കുക്കുറൂ എന്റെ ബ്ലോഗില്‍ ആദ്യമായി വന്നതിനും വായിച്ചതിനും(നിന്റെ മറുപടി അറിയാം ആരു വയിച്ചൂന്നാ, എന്നാലും പോട്ടെ)കമന്റിയതുനും സന്തോഷം
ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കണമെന്നു മോഹമുണ്ടായിരുന്നു. അതിപ്പോള്‍ ശക്തമായി...നന്നായിട്ടുണ്ടു, ട്ടോ!
അതുല്യേച്ചിയ്ക്ക് യാത്രാ മംഗളങ്ങള്‍!
ഈ പോസ്റ്റ് നന്നായി, ചേച്ചീ.
enthaayaalum ingngane oru oththu cheralinenkilum mukham kaaNikkaan thOnniyathu nannaayi. njaanoru bloggerallE ennu paRanjnju pinmaaRunna aaLaayathukoNtu ezhuthiyathaaNu.
pinne athulya sharja vittu engottaaNu pOkunnathennu paRanjnjilla. allenkil aarkkaaNu bLOg vittu pOkaan kazhiyuka.
NB: Mumbayile koottukaarante office muRiyil thidukkaththil nOkkiyittu commentunnathaaN~. sorry for mangLish.
നല്ല വിവരണം.
ഒത്തുചേരാന്‍ വന്നതില്‍ സന്തോഷം ..ഇനി ബ്ലോഗെഴുത്തു തുടരാതിരിക്കാന്‍ കഴിയില്ലല്ലോ :)
അതുല്ലേച്ചിക്കു എല്ലാവിധ ആശംസകളും
:-)
ജ്യോതി, ശ്രീ,മുരളിമാഷ്,വഴിപോക്കന്,കിച്ചു&ചിന്നു എല്ലാവര്ക്കും നന്ദി.
വൈകിയ ഒരു ശലഭമായിപ്പോയല്ലൊ മാഷെ...
ഈ പോസ്റ്റ് ഇന്നാ കണ്ടത് കെട്ടൊ..
അതുല്യേച്ചീയുടെ യാത്രയയപ്പുമായി അടുത്തിടെ ഒരുപാട് പോസ്റ്റ് കണ്ടിരുന്നു എന്നാലും ഇവിടെ എത്താന്‍ വൈകി..
ഒരു സൌഹാര്ദ്ധബന്ധത്തിന്റെ അടുപ്പം യുഗങ്ങളോളും നിലനില്ക്കും..
ചിലപ്പോള്‍ മുജ്ജ്ന്മസുകൃതം കൊണ്ട് നേടൂന്ന ചില സുന്ദരമുഹൂര്ത്തങ്ങളും ആ ബന്ധത്തില്‍ ഉടലെടുക്കും ഗുഡ്...
വന്നതിനും കമന്റിട്ടതിനും നന്ദി സജീ..
nalla oru viverannam,....nannayittundu ketto,..touching,...
sathish
ചേച്ചീ..
കുന്നങ്കുളമില്ലാത്ത മാപ്പുപോലെ ആ ഫോട്ടത്തിലും കുറിപ്പിലും ഒരു മഹാനെ മിസ് ചെയ്തല്ലോ? :)
നിങ്ങടെ നാട്ടുകാര്യേ കെട്ടി കൂടെപ്പൊറുക്കുന്ന ഒരുത്തനെ!!
അതുപാടില്ല! ങാഹാ!!:)
നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ പറഞ്ഞതു വേറേ ആരെക്കുസിച്ചാണു മോനേ ഹരിക്കുട്ടാ, നിനക്കതു മനസ്സിലായില്ല അല്ലെ?പിന്നെ ഫോട്ടോസ്. ആ രക്തത്തില്‍ എനിക്കു പങ്കില്ല. ബാക്കി നേരിട്ടു പറയാം.
സജീ, സതീഷ് നന്ദി
കിലുക്കാമ്പെട്ടിയുടെ പഴയ പോസ്റ്റൊന്നും വായിക്കാൻ പറ്റുന്നില്ല. എന്തോ കുഴപ്പം കാണിക്കുന്നു. എന്നാൽ കാണാവുന്നതൊക്കെ മധുരം, ഇനി കാണാനുള്ളതും നന്നായിരുക്കും എന്നൗ പ്രതീക്ഷ, കുഴപ്പം മാറ്റി എല്ലാ പോസ്റ്റും വായിക്കാൻ അവ്സരം ഒരുക്കുമോ
ഏന്റെ ഊരും തിരുവല്ല തന്നെ
www.thiruvallabhan.blospot.com
:)
Post a Comment