Sunday, April 13, 2008
കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍
മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്.ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു.എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി(അമ്മയുടെ ചേച്ചി)പറഞ്ഞുതന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു.പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം.എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.
ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതായിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.
അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ.ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ട്ണേയിരുന്നു.ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആകുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.
ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്തസ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന് തീരുമാനിച്ചു.
പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി.നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.
നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്.വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.പൂജാരി പോയതക്കം നോക്കി നടതുറന്നു ആഭരണംഎല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി.അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും.ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി.കാര്യം മനസ്സിലാകത്ത അവന് തന്നെ പൊതിഞ്ഞു നില്ക്കുന്ന ആളുകളെ നോക്കീ.പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
”ഹായ് എന്തൊരു ഭംഗി“. ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ടു അണിഞ്ഞൊരുങ്ങി നില്ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു.തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല.എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി.കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.
കുട്ടിമുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരുവലിയ കുട്ടി ചെറിയകുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ട്ത്രെ.ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ.കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.
ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്ക്കുന്ന ഈ കഥ പറഞ്ഞു തന്ന..
അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന..
എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.
എന്റെ പ്രിയപ്പെട്ട എല്ലാവര്ക്കും “വിഷു ആശംസകള്‍”
Subscribe to:
Post Comments (Atom)
23 comments:
എന്റെ പ്രിയപ്പെട്ട എല്ലാവര്ക്കും “വിഷു ആശംസകള്‍”
വിഷു ആശംസകള്‍...
വിഷു ആശംസകള്‍...
നന്മ നിറഞ്ഞ നാളെക്കായി..
വിഷു ആശംസകള്‍
മനോഹരമായ ഒരു കഥയുടെ കെട്ടഴിച്ചതിനു നന്ദി.
വൈകിയാണെങ്കിലും വിഷുവില്‍ തുടങ്ങിയ ഈ വേഷം നന്നാവാന്‍ ആശംസിക്കുന്നു...
എവിടയോ കേട്ടു മറന്ന ഒരു കഥ .....സ്നേഹം നിറഞ്ഞ വിഷു അശംസകള്്
ഭഗവാന്റെ വാരിയെറിഞ്ഞ ആഭരണങ്ങളാണ് കൊന്നപ്പൂക്കള്‍ എന്ന കഥ കുട്ടിക്കാലത്തെപ്പോഴോ കേട്ടതായ് ഓര്‍ക്കുന്നു.
ബ്ലോഗില്‍ ഉഷാറായതിന് അഭിനന്ദനങ്ങള്‍ ഒപ്പം വിഷു ആശംസകളും
Hey Usha !
"Konnapoovu"-a beauty added ...I managed to get this read to me (can't read malayalam)..Your thoughts make even a normal, simple situation thought-provoking,interesting and so impactful.A message that gets embedded in the heart to be carried along....You are amazing...pen your thoughts more often....Prasaanth B
ഈ കഥ ഞാനും കേട്ടിട്ടുണ്ട്. ഭഗവാന്റെ കിങ്ങിണി അരഞ്ഞാണത്തിലെ പൊന്നരമണികളാണ് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കൊന്നപ്പൂക്കളായി തീര്‍ന്നതെന്ന്...
എനിക്കും ആ കഥ വിശ്വസിക്കാന്‍ തന്നെയാണിഷ്ടം...
എന്റെ ബ്ലോഗില്‍ വന്ന എല്ലാവര്ക്കും നന്ദി.
നല്ലൊരു വിഷുക്കഥ.
ആശംസകള്‍
ഞാനും കേട്ടിട്ടുണ്ട് ഈ കഥ.
വൈകിയെങ്കിലും വിഷു ആശംസകള്‍, ചേച്ചീ.
:)
:-)
upaasana
മനു,ശ്രീ, ഉപാസന, നന്ദി.
വൈകിയെങ്കിലും `വിഷു ആശംസകള്‍` നേരുന്നു........... പിന്നെ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനു വളരെയേറെ നന്ദിയുണ്ട്.
വളരെ മനോഹരമായ കഥ...മനസ്സില്‍ കൊന്നപ്പൂക്കളുദെ സൌന്ദര്യം ഏറീ...
ഹരീഷ്, ചിത്ര, തസ്കരന്, വന്നതിനും വായിച്ചതിനും നന്ദി.
amme..radha ammachi ee kadha enikkum paranjuthannittundu....
ഭഗവാന്റെ അപദാനങ്ങള്‍ കഥയായി പറയാനും ഭാഗ്യം വേണം .ചേച്ചി എല്ലാ ഭാവുകങ്ങളും നേരട്ടെ!
ഭഗവാന്റെ അപദാനങ്ങള്‍ വാഴ്ത്താനും ഭാഗ്യം വേണം . ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു!
ഭഗവാന്റെ അപദാനങ്ങള്‍ വാഴ്ത്താനും ഭാഗ്യം വേണം . ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു!
ഭഗവാന്റെ അപദാനങ്ങള്‍ കഥയായി പറയാനും ഭാഗ്യം വേണം .ചേച്ചി എല്ലാ ഭാവുകങ്ങളും നേരട്ടെ!
ഭഗവാന്റെ അപദാനങ്ങള്‍ കഥയായി പറയാനും ഭാഗ്യം വേണം .ചേച്ചി എല്ലാ ഭാവുകങ്ങളും നേരട്ടെ!
Post a Comment