ഇടക്കിടെ ഞാന്‍ എന്റെ ഫോണെടുത്ത് അതിലുള്ള എല്ലാ നമ്പരുകളും, പേരുകളും ഒക്കെ നോക്കി കൊണ്ടേയിരുന്നു. ആരെയെങ്കിലും ഒന്നു വിളിച്ചാലോ..”വേണ്ട”..വിഷമിച്ചിരിക്കുമ്പോള്‍ വേണ്ടതും വേണ്ടാത്തതും ഒക്കെ പറയും, പിന്നെ അതൊക്കെ അവസരങ്ങള്‍ നോക്കി നമുക്കു തന്നെ പാരയായി വരും.(അനുഭവം ഗുരു). പെട്ടന്നു എന്റെ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി.. ഒരു പരിചയവും ഇല്ലാത്ത നമ്പര്‍. എടുക്കാതിരിക്കാനും കഴിയില്ല.കാരണം എനിക്കു വളരെ വേണ്ടപ്പെട്ട ഒരാള്‍ പെട്ടന്നു നാട്ടില്‍ പോയപ്പോള്‍ അവരുടെ ഫോണ്‍ എന്റെ ഫോണിലേക്ക് ഡൈവേര്‍ട്ട് ചേയ്തിരിക്കുകയായിരുന്നു.. ഇനി അവരെ ആരെങ്കിലും അത്യാവശ്യത്തിനു വിളിക്കായാണങ്കിലോ?ഞാന്‍ ഫോണെടുത്ത് ഒരു മൂഡും ഇല്ലാതെ ഹലോപറഞ്ഞു. പെട്ടന്നു മറുതലക്കല്‍ നിന്നും വളരെ മര്യാദക്കു ഒരു ചോദ്യം ”സുബൈര്‍ ഇല്ലേ?”
ഞാന്‍ “ഇല്ല”
ചോദ്യം “ഇതു സുബൈറിന്റെ നമ്പര്‍ അല്ലേ?”
ഞാന്‍ “അല്ല ഇതു എന്റെ നമ്പര്‍ ആണ്, അതല്ലേ എന്റെ ഫോണ്‍ റിങ്ങ് ചെയ്തത്।”
പെട്ടന്നു ഡൈവേര്‍ട്ടഡ് സംഭവം ഓര്‍മ്മ വന്ന ഞാന്‍ ചോദിച്ചു ടീച്ചറിനെ വിളിച്ചതാണോ എന്ന് ?
മറുപടി“അല്ല” ..മറുതലക്കല്‍ ഉള്ള ആളു ആകെ ഒരു കണ്ഫ്യ്യൂഷന് അടിച്ചപോലെ തോന്നി എനിക്ക് ..വീണ്ടും മറുതലക്കല്‍ നിന്നും സംസാരം തുടര്‍ന്നു ”ക്ഷമിക്കണം, എനിക്കു കിട്ടിയ നമ്പരില്‍ തന്നെയാണ് ഞാന്‍ വിളിച്ചത്, സുബൈര്‍ ഒരു സൌണ്ട് എഞ്ചിനിയര്‍ ആണ്.. ഞാന്‍ ഒരു ചെറിയ പാട്ടുകാരന് ആണ്, ഒരു സോങ്ങ് റെക്കൊര്‍ഡിങ്ങിനെ കുറിച്ചു പറയാനാണ് വിളിച്ചത്, ..ക്ഷമിക്കണം“. എന്നു പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്യും, എന്നു തോന്നിയപ്പോള്‍ ഞാന്‍ പെട്ടന്നു ചോദിച്ചു“ഈ ചെറിയ പാട്ടുകാരന്റെ പേര് എന്താണ് ?”
മറുപടി “ഞാന്‍........ (പേരു പറഞ്ഞു).”
എന്നിട്ടു അയാള്‍ ആത്മഗതം പോലെയും എന്നോടായിട്ടും പറയുന്നതു കേട്ടു “ഈ നമ്പര്‍ എങ്ങനെ എന്റെ ഫോണില്‍ സേവ് ആയി ?”
ഞാന്‍ ചോദിച്ചു “ആ നമ്പര്‍ ഏതാണ്?” ഒരു നിമിഷത്തെ മൌനത്തിനു ശേഷം നമ്പര്‍ പറഞ്ഞു. അത് എന്റെ നമ്പര്‍ തന്നെയായിരുന്നു. പെട്ടന്നു രണ്ടുപേര്‍ക്കും ഒരു പോലെ ബുദ്ധി തെളിഞ്ഞു.ഒന്നു നമ്മുടെ ഡു, ഒന്നു എത്തിസലാത്ത് .
പിന്നെ രണ്ടുപേരും കൂടെ ഒറ്റച്ചിരിയായിരുന്നു. ഒരു സുഹൃത്ത്ബന്ധത്തിന്റെ തുടക്കം ആയിരുന്നുവോ അത്, അറിയില്ല അയാള്‍ സംസാരം തുടര്‍ന്നു, സാധാരണ പരിചയപ്പെടല്‍ ചോദ്യങ്ങള്‍ തന്നെ. അതിലൊന്നും എനിക്കു വലിയ താല്പര്യംഒന്നും തോന്നിയില്ല. എന്നാല്‍ അയാളുടെ ആ ശബ്ദം അതിന്റെ ഒരു ഗാംഭിര്യം, മാധുര്യം, ഭംഗി ,അതിലുമപ്പുറം ആ മര്യാദ, അതോ ആ സമയത്തെ എന്റെ മാനസികാവസ്ഥയോ ആ സംസാരം തുടരാന്‍ എനിക്കു താല്പര്യം തോന്നി. സംഗീതത്തിനോടുള്ള എന്റെ സ്നേഹം കൊണ്ടായിരിക്കാം ഒരു പാട്ടുകാരനോടാണല്ലോ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നതു ആ സമയത്തു എനിക്കു വല്ലാത്ത ഒരു സമാധാനം തരുന്നതു ഞാനറിഞ്ഞു..
പെട്ടന്നു ഞാന്‍ ചോദിച്ചു “ഒരു പാട്ടു പാടാമോ”
മറുപടി ”അയ്യോ ഇങ്ങനെ പെട്ടന്നു പറഞ്ഞാല്‍ എങ്ങനെയാ പാടുന്നെ?”
ഞാന്‍“പെട്ടന്നു പറഞ്ഞാലും പാടും നല്ല ഒരു പാട്ടുകാരന്”
മറുപടി“ഏതു പാട്ടു വേണം?”
ഞാന്‍ “ഏതായാലും മതി”
കുറച്ചു സമയത്തെ മൌനത്തിനു ശേഷം നല്ല ഒരു ഹമ്മിങ്ങ്, നാലു വരി പാട്ടും........
ഞാന്‍ എന്നെതന്നെ മറന്നു, എന്റെ സങ്കടങ്ങള്‍ എല്ലാം എങ്ങോ പോയി..ആ ഒരു ഗന്ധര്‍വശബ്ദം എവിടെ നിന്നാണ് എന്റെ കാതില്‍ക്കൂടെ ഹൃദയത്തിലേക്കു വന്നത്? ദൈവ സാന്നിധ്യം പ്രിയ സംഗീതമായി നിന്റെ മനസ്സിന്റെ മുറിവുകളില്‍ തലോടാനായി എത്തും എന്നു എന്റെ ഭഗവാന് എന്നോട് പറയുന്നതായി ആ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു..
പ്രിയ ഗായകാ നിന്നോടുള്ള നന്ദി ഞാന്‍ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?നന്ദി എന്ന രണ്ടു അക്ഷരത്തില്‍ ഞാന്‍ അതിനെ ചെറുതാക്കുന്നില്ല..എനിക്കു നീ തന്ന ആ വിലപ്പെട്ട സമയവും ശബ്ദവും,നാലുവരി കവിതയും(പാട്ട്) മറക്കില്ല..
(ഒരു പ്രത്യേക ഭാഷയില്‍ പാടി പ്രശസ്തനായ ആ വ്യക്തിയേയും അദ്ദേഹത്തിന്റെ മകളെയും എല്ലാ മാധ്യമങ്ങളില്‍ കൂടിയും അറിയാമായിരുന്നു എനിക്ക്. ചാനലുകളിലും, സി।ഡികളിലും ഒക്കെ ആ ശബ്ദം കേള്‍ക്കുന്നും ഉണ്ട്.. അതായിരുന്നു സംസാരത്തിന്റെ തുടക്കത്തിലെ ആ ശബ്ദത്തിനോട് ഒരു പരിചയം തോന്നിയിരുന്നത്).
31 comments:
“ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ..
നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ..”
ബിജു നാരായണന് ആണൊ?
കിലുക്കാമ്പെട്ടീ..,..ചെറുതാണെങ്കിലും ഏറേ ഇഷ്ടായി ഈ കുറിപ്പ്...
മനസ്സു തളര്‍ന്ന് , എല്ലാത്തിനോടും മടുപ്പ് തോന്നാവുന്ന ചില നിമിഷങ്ങളുണ്ടു...എന്തു ചെയ്യുമെന്നറിയാതെ ഉഴറിപ്പോവുന്ന സന്ദര്‍ഭം..അങ്ങനെയൊരു സമയത്ത് തന്നെ ദൈവനിയോഗം പോലെ ,സംഗീതത്തിന്റെ കുഞ്ഞലകളാല്‍ മനസ്സിനു സാന്ത്വനമേകിയ പാട്ടുകാരന്.. ഇത്രയും മനോഹരമായ പോസ്റ്റിലൂടെ അദ്ദേഹത്തോട് നന്ദി പറയുന്ന കിലുക്കാമ്പെട്ടിയുടെ മനസ്സിലെ സംഗീതത്തെ തിരിച്ചറിയാനാവുന്നുണ്ടു...
സംഗീത്തിന്റെ സാന്ത്വനം ഒരനുഭവം തന്നെ.
എഴുത്തും ഭാസുരിശ്രുതി പോലെ ഒഴുകി.
പലപ്പോഴും മനസ്സില്‍ വന്നു നിറയും ഒരു ശൂന്യത. അപ്പോള്‍ ചിലരെ വിളിക്കാന്‍ തോന്നും, അല്ലെങ്കില്‍ തോന്നും ആരെങ്കിലും വിളിച്ചിരുന്നെങ്കില്‍ എന്ന്....
-കിലുക്കാംപെട്ടിയുടെ അനുഭവം മാത്രമല്ല വിവരണവും മനോഹരം!
...ഭാസുരിശ്രുതി കാതുകളില്‍ അലയടിക്കുന്നു.
njan daivamalla pazh mulam thandumai alayunna pamaranm pattukaran - gandharvan
ആരാണീ ഗായകന് എന്നുകൂടി പറയരുതോ? ഏതായാലും പ്രശസ്തനാണല്ലോ?
സംഗീതം തരുന്ന സാന്ത്വനം സന്തോഷം ഒക്കെ എത്ര വലുതാണെന്ന് എനിക്കും അറിയാം....
പിന്നെ ഈ പാട്ട് ഞങ്ങള്‍ കോളേജിലെ ക്രിസ്റ്റ്മസ് പരിപാടിക്കു പാടിയിട്ടുണ്ട്.ഏത്ര പാടിയാലും കേട്ടാലും മടുക്കാത്ത പാട്ടാണത്...
“ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ..
നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ..”
നൊമ്പരമുണര്‍ത്തിയ മനസ്സ്സിനെ, ഒരിളം കാറ്റു പോല്‍ ആ നാലു വരികള്‍ തഴുകി കുളിരണിയിച്ചു അല്ലേ..?
ചേച്ചിടെ ഒരോ പോസ്റ്റിനും എന്തേലും പ്രതേകത കാണും ഹരിഷ് ചോദിച്ച പോലെ ബിജു നാരായണന് ആണൊ അത്
നല്ല കുറിപ്പ് കിലുക്കാംപെട്ടി.ജീവിതത്തില്‍ ഇനിയും ആകസ്മികമായ അനുഭവങ്ങള്‍ക്ക് ബാല്യമുണ്ടെന്ന് കാണിച്ചു തരികയല്ലെ മുകളിലിരിക്കുന്ന വലിയ പാട്ടുകാരന് ?
‘ആകെ അസ്വസ്ഥമായിരുന്നു മനസ്സ് .ബ്ലോഗുകളില്‍ക്കൂടെ കറങ്ങി കറങ്ങി ഇരിക്കയായിരുന്നു ഞാന്‍. ഈ അടുത്തകാലത്തായി എനിക്കു കൂട്ടാകുന്നതു പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ ബ്ലോഗുകള്‍തന്നെയാണ് .അതിലൂടെയുള്ള ചുറ്റിക്കറങ്ങലുകള്‍ വല്ലാത്ത ഒരു തരം ആശ്വാസം തരുന്നു പലപ്പോഴും. എന്താന്നറിയില്ല അന്നു ബ്ലോഗുകള്‍ക്കും എന്തോ എന്നോട് ഒരു പരിഭവം പോലെ തോന്നി .അപ്പൊഴത്തെ എന്റെ മാനസികനിലയുടെ പ്രതിഫലനം ആയിരുന്നിരിക്കാം ആ തോന്നലും.‘
ഞാന്‍ പലപ്പോഴും കടന്നു പോകാറുള്ള ഒരു മാനസീകാവസ്ഥ. ആരെങ്കിലും ഒന്ന് ഫോണ്‍ ചെയ്തിരുന്നെങ്കില്‍, ആരോടെങ്കിലും ഒന്നു സംസാരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നൊക്കെ തോന്നുന്ന സന്ദര്‍ഭങ്ങള്‍. അപ്പോള്‍ ഒരു ഫോണ്‍ വിളിയോടൊപ്പം ഒരു പ്രശസ്ത ഗായകന് വിളിച്ച് നാലു വരി പാടി തരിക കൂടി ആകുമ്പോള്‍ ആ അശ്വാസം ഊഹിക്കാം
എന്റെ അസ്വസ്തതയും,ആശ്വാസവും എന്നോടൊപ്പം പങ്കിട്ട ഹരീഷ്,റോസ്,വഴിപോക്കന്,കൈതമുള്ള് മാഷ്, ഇന്ദു,ഗീതാഗീതികള്‍,അത്കന്, അനൂപ്,മുസാഫിര്‍,ലക്ഷ്മി,എല്ലാവര്ക്കും നന്ദി.
ഹരീഷ്, അനൂപ്,ടീച്ചര്‍, അദ്ദേഹം അറബി സംഗീത ലൊകത്തെ പാട്ടുകാരന് ആണ്.അതു ഞാന്‍ എഴുതിയിരുന്നല്ലോ. ഒരുപ്രത്യേക ഭാഷയില്‍ പാടീ.......
wonderfull post ,,yes ,..just like a melody ,..realy ,...thanks killukkampetty,...
........ :)
കണ്ഫ്യൂഷന് തീര്‍ക്കണമേ
എന്റെ കണ്ഫ്യൂഷന് തീര്‍ക്കണമേ.........
പറ മാഷേ ആര..രാ രാ..രാ?
പലസമയങ്ങളിലും മനസ്സിന്റെ വഴികള്‍ നമുക്ക് അപരിചിതമായിരിയ്ക്കും. പറഞ്ഞാലും അനുസരിയ്ക്കാതെ, ചിന്തകളുടെ കാട്ടുപാതകളിലൂടെ പായും. നിര്‍ബന്ധബുദ്ധിയോടെ പിന്നോക്കം നടക്കും.
അപ്പോളൊക്കെ, ഇതുപോലുള്ള അനുഭവങ്ങള്‍, ഈശ്വരസാന്നിദ്ധ്യം പോലെ തോന്നുന്നത് സ്വാഭാവികം.
വീണുകിടക്കുന്നിടത്തുനിന്ന്, കൈപിടിച്ചുയര്‍ത്താന്‍ വരുന്ന ശക്തി, പകരുന്നത് വിവരിയ്ക്കാനാവത്ത സമാധാനം ആണെന്നത് എന്റെയും അനുഭവമാണു ചേച്ചീ.
നല്ല കുറിപ്പ്.
സതീഷ്, രണ്ഞിത്,മുരളിക,ചന്രകാന്തം,വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
രണ്ഞിത്;അറബി സംഗീത ലൊകത്തെ പാട്ടുകാരന് ആണ്.അതു ഞാന്‍ എഴുതിയിരുന്നല്ലോ. ഒരുപ്രത്യേക ഭാഷയില്‍ പാടീ.......
സാന്ത്വനം ഗാനത്തിലൂടെ........നന്നായി.
NB: ശ്ശെ... ഞാന്‍ പാടുന്ന വിവരം എന്തിനാ എല്ലാവരേയും അറിയിച്ചത്... സാരമില്ല, ഇനി ആരെങ്കിലും പാടാന്‍ പറഞ്ഞാല്‍ ഓടാന്‍ നോക്കാം.
തമാശിച്ചതാണേ, ആരും കാര്യമായ് എടുക്കണ്ട ട്ടാ
യ്യൊ വൈപ്പോയേ... ഈയിടെയായി ബൂലോകത്ത് കറക്കം കുറച്ചൂ അതാട്ടൊ..
അല്ല ആരാ ആരാ ആരാച്ചാര്‍ ആണൊ..?
ഓര്‍മകള്‍ക്ക് ഒരു പ്രത്യേക സുഖമാണല്ലെ മാഷെ നാള്‍ക്കുനാള്‍ ഏറുന്ന നോവിന്റെ മാധുര്യം അതിനും ഒരു സുഖമാണ്.. അല്ലെ
സംഗീതം മാലാഖമാരുടെ സംഭാഷണമാണ്...ഹൃദയത്തിന്റെ വിലക്കുകള്‍ മറന്ന് സംഗീതം മനസ്സിന്റെ താളുകളില്‍ എത്തുന്നൂ.. ഗുഡ് എഴുതൂ ഇനിയും
സസ്നേഹം സജി..
മുരളി മാഷേ വന്നു വായിച്ചതിനും കമന്റിട്ടതിനും നന്ദി.മാഷും പാടും അല്ലേ... ഹി ഹി...
മിന്നാമിനുങ്ങെന്തിയേ എന്നു വിചാരിച്ചുട്ടോ ഞാന്‍..എല്ലായിടത്തും പറന്നു നടക്കുവല്ലെ? വൈകി ആണേലും വന്നുവല്ലോ.നന്ദി.
ഭാസുരി ശ്രുതിയായി വന്ന എല്ലവര്‍ക്കും നന്ദി.
നല്ല അനുഭവ കഥ...
ഏതെങ്കിലും ഒരു പാട്ടുകാരി നമ്പര്‍ തെറ്റി എന്നെയും വിളിച്ചിരുന്നെങ്കില്‍...
കുറച്ചു പഞ്ചാര അടിക്കാമായിരുന്നു :)
ആ രഞ്ജിനിയോ മറ്റോ...
ചേച്ചീ...
നല്ലൊരു പോസ്റ്റ്. ആ പ്രത്യേക സാഹചര്യത്തില്‍ പാടിയ ആ പാട്ടും കൊള്ളാം. :)
തസ്കരാ, ശ്രീ നന്ദി, വന്നതിനും വായിച്ചതിനും കമന്റിട്ടതിനും.
തസ്കരാ മനസ്സു തകര്ന്നിരിക്കുമ്പൊളും പഞ്ചാര അടിക്കാന്‍ കഴിയുമെങ്കില്‍ അതും ഒരു ഭാഗ്യമാ. എന്തയാലും എനിക്കു അതിനു കഴിഞ്ഞില്ല എന്നതു എന്റെ നിര്‍ഭാഗ്യവും.
ശ്രി ഏതു ബ്ലൊഗിലും ആദ്യം ഓടിയെത്തുകയും നല്ല വാക്കുകളാല്‍ ഇനിയും എഴുതാന്‍ പ്രൊത്സാഹനം എല്ലവര്‍ക്കും കൊടുക്കുകയും ശ്രി വന്നില്ലാലൊ എന്നു ഞാന്‍ വിചാരിച്ചിരുന്നു.നന്ദി.
ചേച്ചീ, വായിക്കാന്‍ വളരെ വൈകി.
നല്ല കുറിപ്പ് കേട്ടോ. ബാക്കിഞാന്‍ ഫോണീല്‍ ചോദിക്കാം... ഓകേ.. !!
അപ്പുവേ ഒത്തിരി സന്തോഷം.....
സംഗീതം അമൃതമാണ്. അതുണര്‍ത്തുന്ന നാദധാര ഏതു മനസ്സിലാണ് അനുരണനങ്ങളുണ്ടാക്കാതിരിക്കുക. പ്രപഞ്ച സംഗീതത്തിനായി കാതുകൂര്പ്പിച്ചിരിക്കുക.
:)
ചേച്ചി പറഞ്ഞതുകൊണ്ട് ഒരു പാട്ടുപാടിയെന്നേയുള്ളൂ..
ഇനിയിത് ഞാനാണെന്നറിഞ്ഞ് ആള്ക്കാര് എന്നെക്കൊണ്ട് ഒരു പാട്ടുപാടിക്കാന്‍ ക്യൂ നില്ക്കുമല്ലോ..എനിക്കുവയ്യ!
ഈ ചേച്ചീടെ ഒരു കാര്യം!ഞാനപ്പഴേ പറഞ്ഞതാ ആരോടും പറയണ്ടാന്ന്..ഇതിപ്പോ...
:)
ദാസ്, കിച്ചു&ചിന്നു,ഹരി, സന്തോഷം.
ദാസേ ; അവസാനം വന്നു അല്ലെ നീ.
ഹരിക്കുട്ടാ; നീപറഞ്ഞിട്ടല്ലേ ഞാന്‍ പോസ്റ്റ് ഇട്ടത്.“ചേച്ചീ രണ്ടു പെണ്ണായി ഇപ്പോള്‍ ഇനി സൈഡ് വരുമാനം എന്തേലും കൂടെ നോക്കണം. കൂറച്ചു വേദികള്‍ ഒക്കെ കിട്ടിയിരുന്നങ്കില്‍ , ഞാന്‍ പാടുന്ന കാര്യം എല്ലാരോടും ഞാന്‍ തന്നെ പറഞ്ഞാല്‍ അതു പൊങ്ങച്ചം ആയി പോവില്ലെ എന്നൊക്കെ” എന്നിട്ട് ഇപ്പോള്‍.....ഹും
hi dear kilukkam petty, oru paattukaranallengilum paattine orupaadishtapedunna, dinavum adinuveendi samayam kandethunna enikku ningakude ee kadha oru hruthya sparshiyayi eny way thaks
manoharam....ithinumappuram enthuparayanam ennu ariyilla....
...aa manassile vingalinte eriya pankum ariyaavunna oru aalaayathu kondaavam, enikku vaakkukal polum nashttamaayirikkunnu....
Post a Comment