പാതാള രാജധാനിയില്‍ മാവേലിത്തമ്പുരാന്റെ ഭൂലോകയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നു. ഇപ്പോഴുള്ള ഓണാഘോഷങ്ങള്‍ എത്ര നാള് നീളുമെന്നറിയാത്തതു കൊണ്ട് പട്ടുടുപ്പുകളും, ആഭരണാദികളും, ഓലക്കുടകളും , പലതരം പാദരക്ഷകളും എല്ലാം കുറെയേറെ കൊടുത്തു വിടേണ്ടതുണ്ട്.ഒന്നും പറയണ്ട വിന്ധ്യാവലിക്കു തിരക്കുതന്നെ. സേവകര്‍ക്കെല്ലാം ആജ്ഞകള്‍ കൊടുത്തും, അഭിപ്രായങ്ങള്‍ പറഞ്ഞും ആയമ്മ പാഞ്ഞു നടക്കുന്നു. ഓ! വിന്ധ്യാവലിയെ മനസ്സിലായില്ലേ? നമ്മുടെ പാതാള രാജ്ഞി...മിസ്സസ്സ്. മഹാബലി...
തന്നെ ഭൂമിയിലേക്കു അയക്കാന്‍ ഇത്തവണ എന്തോ പതിവില്ലാത്ത ഒരു ഉത്സാഹം വിന്ധ്യക്കുട്ടിക്കുള്ളത് മഹാബലി പ്രത്യേകം ശ്രദ്ധിച്ചു. എന്നിട്ടു ഭൂമിയിലെ മിക്ക ഭര്ത്താക്കന്മാരെയും പോലെ ആ ഉത്സാഹം മനസ്സിലായതായി ബലിയും ഭാവിച്ചതേയില്ല. കഴിഞ്ഞതവണ താന്‍ ഭൂമിയില്‍ പോയി വന്നപ്പോള്‍ കൊണ്ടു കൊടുത്ത ടി.വി.വിത്ത് ഡിഷ് സെറ്റ് ‘ക്ഷ’ പിടിച്ചൂന്നാ തോന്നണെ. അതിനേക്കാള്‍ കേമം ആയി വല്ലതും ഇത്തവണ തടഞ്ഞാലോ എന്നു വിചാരിച്ചായിരിക്കും ഈ മിടുക്കത്തീടെ ഉത്സാഹമെന്നൊക്കെ മഹാബലി മനസ്സില്‍ ചിന്തിക്കാതെയും ഇരുന്നില്ല. തൃലോകങ്ങളിലേയും ഭര്ത്താക്കന്മാരുടെ ചിന്തകളെ തകിടം മറിക്കുന്ന തരത്തിലാണ് ഭാര്യമാരു ചിന്തിക്കുന്നതെന്നു ഈ പാതാളരാജാവിനു അറിയില്ലാന്നുണ്ടൊ ആവോ??
പകലത്തെ ജോലിഭാരത്തിന്റെ ക്ഷീണം തീര്‍ക്കാനായി സ്പടികഗ്ലാസില്‍ ഒരു ലാര്‍ജ് സോമരസവും എടുത്ത് ഉദ്യാനത്തിലെ ഊഞ്ഞാല് ബെഞ്ചില്‍ ആടിക്കൊണ്ടിരുന്ന ബലിയുടെ അടുത്തേക്ക് മൂന്നുലോകങ്ങളിലേയും ഒരു റാണിമാരും
ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു ഗംഭീരന്‍ ഭവ്യതയുമായി രാജ്ഞി വരുന്നതു കണ്ട് രാജാവിന്റെ മനസ്സിനുള്ളില്‍ ഇരുന്നു കരിമ്പൂച്ചകള്‍ പറഞ്ഞു,“ മഹാരാജാവേ...വലിയ ഒരു അപകടം അടുത്തു വരുന്നതു കണ്ടോ?? ജഗ്രതൈ.”
“എനിക്കു നിന്നെ അറീല്ലേടി പാറൂ” എന്ന ഒരു ഭാവത്തോടെ‘ ഞാന്‍ ഒരു മണ്ടന്‍ എന്ന നാട്യത്തോടെ രാജാവ് ചോദിച്ചു “എന്തെ ഒരു കള്ളച്ചിരി, പുര്‍ണ്ണചന്ദ്രനേപ്പൊലെ ഉണ്ടല്ലോ എന്റെ മഹാറാണി ഇന്ന്?”വിന്ധ്യക്കുട്ടീടെ അപ്പോഴത്തെ ആ ഭാവം എന്തെന്ന് രാജാവിനും മനസ്സിലായില്ല. പെട്ടന്നു പുറകില്‍ പിടിച്ചിരുന്ന കൈ രാജാവിനു നേരെ ഒരു നീട്ട് അതില്‍ ഒരു ഗ്ലാസും കൂട്ടത്തില്‍ ഒരു കൊഞ്ചലും “ഒരു ചെറുത് എനിക്കും കൂടെ തരൂന്നേ....”. ഒന്നു വീശാന്‍ കമ്പനിക്കു ഭാര്യയേത്തന്നെ കിട്ടിയ ഭാഗ്യവാന്മാരയാ അപൂര്‍വ ഭര്ത്താക്കന്മാരില് ഒരാള്‍ താന്‍ ആണല്ലോ എന്ന സന്തോഷത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ബലി പറഞ്ഞു”ചെറുതാക്കണ്ടടോ ഒരു വലുതു തന്നെ തട്ടിക്കോ”..സോമരസം ഗ്ലാസ്സില്‍ ഒഴിച്ച് കാഠിന്യം കുറക്കാന്‍ അല്പം ഇളനീര് ചേര്‍ക്കാന്‍ തൂടങ്ങവെ മഹാറാണി ബലിയുടെ കൈ തടഞ്ഞു “അയ്യേ.. വേണ്ടാ... വേണ്ട... വേണ്ട...” രാജാവ് ഞെട്ടിയേ ഇല്ല.... ഒരു ചെറിയ ചിരിയോടെ ചോദിച്ചു “നീറ്റ് അടിക്കാന്‍ പോവാ നീ?” വിന്ധ്യക്കുട്ടി ഒരിക്കലും മായാത്ത ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത ചെറു ചിരിയോടെ പറഞ്ഞു“പിന്നെ.. നിങ്ങളു കാണിച്ച മണ്ടത്തരം കാരണം ഭൂമിയിലോ ജീവിക്കാന്‍ പറ്റിയില്ല , ഇനി നീറ്റ് അടിച്ചു ഇവിടുന്നു പെട്ടന്നു പോകാന്‍ എനിക്ക് പറ്റില്ല.” എന്നും പറഞ്ഞ് മറ്റെകൈയില്‍ പിടിച്ചിരുന്ന പാക്കറ്റ് പൊട്ടിച്ച് സോമരസത്തില്‍ ചേര്‍ത്ത് ഒറ്റ വലി.പകുതിയും അകത്താക്കി ഗ്ലാസ് അവിടെ വച്ച് ഊഞ്ഞാലില്‍ രാജാവിനോടൊപ്പം ഇരുന്ന് ആട്ടം തുടങ്ങി. സോമരസത്തില്‍ ചേര്‍ത്ത ഫ്രൂട്ടിടെ കവറിലേക്കു നോക്കിയ തമ്പുരാന്റെ വളിച്ച മുഖഭാവം കണ്ട് വിന്ധ്യക്കുട്ടി പറഞ്ഞു, “കഴിഞ്ഞതവണ അങ്ങു ഭൂമിയില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്ന പൊതികളുടെ കൂടെ ഇതും ഉണ്ടായിരുന്നു.ഹി..ഹി..”
ഈ വിലപിടിപ്പുള്ള സോമരസത്തില്‍ എന്തിനാ കഴുതേ നീ ഇതു ചേര്‍ത്തത് എന്നു ബലി മനസ്സില്‍ വിചാരിച്ചത് മനസ്സിലാക്കി ഒരു കണ്ണിറുക്കി കൊണ്ട് റാണി പറഞ്ഞു “ അല്ല തമ്പുരാനേ സേവകരാരേലും ഇതുവഴി വന്നാലേ നമ്മളു അങ്ങേടെയൊപ്പം ഇരുന്നു സുരപാനം ചെയ്യുന്നു എന്നു പറഞ്ഞു പരത്തണ്ട, നമ്മള് ഫ്രൂട്ടി ആണല്ലോ കഴിക്കുന്നേ എന്നു വിചാരിച്ചോളും.” “ഹോ! ഇതുപോലെ ഇവളുടെ ബുദ്ധി പലപ്പോഴും പ്രവര്‍ത്തിച്ചില്ലായിരുന്നങ്കില്‍ ഈ പാതാളത്തീന്നും എന്നെ ആരേലും ചവിട്ടി താഴ്ത്തിയേനേ!..മിടുക്കികുട്ടി” ബലി ആത്മഗതം പറഞ്ഞു.
പെട്ടന്നു അന്തരീക്ഷം മാറി. വിന്ധ്യമോള്‍ടെ ചിരി മാഞ്ഞു സങ്കടം വരാന്‍ ഉള്ള ഒരു ഭാവം.”എന്താടാ ഫ്രൂട്ടി പെരുമാറാന്‍ തുടങ്ങിയോ?” ബലി ചോദിച്ചു.”ഒന്നു ചുമ്മതിരി എന്റെ തമ്പുരാനെ ഒരു അഞ്ചു ഫ്രൂട്ടി വരെ ഒക്കെ ഞാന്‍ നിന്നു കഴിക്കും പിന്നെ..... ഇരുന്നു കൊണ്ട് ഒരു .......” മുഴുമിപ്പിക്കാന്‍ ബലി സമ്മതിച്ചില്ല.... “നിന്റെ കപ്പാസിറ്റി എനിക്കറീയില്ലേടീ പാറൂ, അതു പോട്ട്, നിനക്കെന്നാ പെട്ടന്നു ഒരു വിഷമം വന്നെ?” വിന്ധാവലി അവരുടെ വിഷമം പറയാന്‍ തുടങ്ങി ” കുറേ നാളായി ഓണാഘോഷം എന്നും പറഞ്ഞു എന്റെ തമ്പുരാന് എന്തു പോക്കാ ഈ പോകുന്നെ? പണ്ടൊക്കെ അഞ്ചോണം കഴിഞ്ഞാല്‍ ആറാം പക്കം അങ്ങു ഇവിടെ തിരിച്ച് എത്തീരുന്നില്ലെ?ഇപ്പോള്‍ കുറേ കൊല്ലങ്ങളായി എട്ടും പത്തും മാസം തെണ്ടിത്തിരിഞ്ഞു കൂറനാറിയായി തിരിച്ചു വരുന്ന ആ വരവു സഹിക്കാന്‍ വയ്യ എനിക്കു (നാറ്റവും). വന്നാലോ ഭൂമിയില്‍ നിന്നും പറ്റുന്ന അഴുക്കെല്ലാം കഴുകി ഇറക്കി നിങ്ങളെ ഒരു അസുരക്കോലം ആക്കുമ്പോളേക്കും വീണ്ടും ഓണമാകും.ആ വാമനന് നിങ്ങക്കു മാത്രം അല്ല എനിക്കും പണി തന്നതാ ഈ ഓണാഘോഷം. പാതാളഭരണവും ഒറ്റക്കുള്ള ജീവിതവും ... എല്ലാംകൂടെ എനിക്കു വയ്യ.” ഒരിക്കലും പിണങ്ങാത്ത പരിഭവങ്ങള്‍ പറയാത്ത തന്റെ
പാവം ഭാര്യയുടെ സ്നേഹത്തേ ഫ്രൂട്ടിയുടെ തലോടല്‍ ആയി സംശയിച്ചല്ലോ എന്നോര്‍ത്ത് ബലിക്കു വിഷമം തോന്നി.
മഹാബലി തെല്ലു ജാള്യതയോടെ പറഞ്ഞു “കുഞ്ഞൂ.. (സ്നേഹം മനസ്സില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ മാത്രം വിളീക്കുന്ന വിളി} ഇപ്രാവിശ്യം കുറച്ചു നേരത്തേ പോകണം. അമേരിക്കയില്‍ ചില സ്ഥലത്തു ഇത്തവണ നേരത്തെയാ ഓണം. എല്ലാ സ്ഥലത്തും ഞാന്‍ സമയത്ത് എത്തിയില്ലങ്കില്‍ ഈ സുന്ദരാനായ നമുക്കു പകരം വല്ല കുടവയറന്മാരേയും പിടിച്ചു വൃത്തികെട്ട ഒരു മീശയും ഫിറ്റ് ചെയ്ത് മുത്തുക്കുടയും വാദ്യഘോഷങ്ങളുമായി എഴുന്നള്ളിച്ചു നിര്‍ത്തും. പല വര്‍ഷങ്ങളിലും ആ ദു:ഖസത്യത്തിനു സാക്ഷിയാകെണ്ടിയും വന്നിട്ടുണ്ട് നമുക്ക്.”
അമേരിക്ക എന്നു കേട്ടപ്പോള്‍ മഹാരാജാവിന്റെ കുഞ്ഞൂന് ചെറിയ ഒരു ചിരി വന്നു മുഖത്ത് കൂട്ടത്തില്‍ ഒരു നിശ്ശബ്ദതയും.(വളരേ അപൂര്‍വം കാണുന്ന ഒന്നാണേ ഈ സൈലന്‍സ്)
പെട്ടന്നു ദേവിയുടെ മൊബൈല്‍ റിങ്ങ് ചെയ്തു. പാതാളത്തിലേ ഒരേ ഒരു മൊബൈല്‍.ഒരുതവണത്തെ ഭൂമിപര്യടന വേളയില്‍ കിട്ടിയ ഒരു സമ്മാനം.ആധുനിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നേക്കാള്‍ മിടുക്കി തന്റെ ഭാര്യയാണ് എന്നറിയാവുന്ന ബലി ഫോണും രാജ്ഞിക്കു നല്കി.റിങ്ങ് ചെയ്ത ഫോണുമായി റാണി കൂറച്ചു ദൂരെ മാറിനിന്നു രണ്ടു മൂന്നു മൂളലും തലകുലുക്കും അല്ലാതെ സംസാരം ഒന്നും കേട്ടില്ല രാജാവ്.എന്നാലും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു കുറെ നാളായിട്ടുള്ള ഈ ഫോണ്‍ വരവും അതിനുശേഷം ഉള്ള ദേവിയുടെ ഒരു ചിന്തയും....പെട്ടന്നു ഫോണ്‍ ഓഫ്ഫാക്കി ദേവി തിരിച്ചു വന്നു ഗ്ലാസ്സില്‍ ബാക്കിയിരുന്ന രസത്തില്‍ നിന്നും ഒരു ലേശം കൂടെ കഴിച്ചു. എന്നത്തേയും പോലെ ഫോണ്‍ വന്നതിനു ശേഷമുള്ള മൌനം അപ്പോഴും തുടര്‍ന്നു.പെട്ട്ന്നു ബലി സംസാരിക്കാന്‍ തുടങ്ങി”മോളേ....അന്തസ്സില്ലാത്ത പണിയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതു എന്നറിയാം എന്നാലും ദേവിയുടെ ഈ മൌനം ആലോചന പ്രത്യേകിച്ചു ഫോണ്‍ വന്നു കഴിഞ്ഞാല്‍ എന്താണന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.”
മൌനം തുടര്‍ന്നപ്പോള്‍ രാജാനവിനു ആകെ വിഷമമായി.ചോദ്യം അസ്ഥാനത്തായോ?അസാമാന്യ വ്യക്തിത്വത്തിനുടമയായ തന്റെ റാണിയോട് അന്തസ്സില്ലാത്ത ചോദ്യമായിപ്പോയോ താന്‍ ചോദിച്ചത് എന്നു ആലോചിച്ചിരുന്നപ്പോള്‍ ദേവി ചിരിച്ചു കൊണ്ടു പറഞ്ഞു “ ഈ ചോദ്യം ഞാന്‍ കാത്തിരിക്കയായിരുന്നു രാജാവേ” .ഉത്തരം കേള്‍ക്കാന്‍ രാജാവ് റെഡിയായി. ദേവി പറയാന്‍ തുടങ്ങി “കുറച്ചു നാള് മുന്‍പിവിടെ ഒരു സംഭവം ഉണ്ടായി. എനിക്കു ഒറ്റക്കു മാനേജ് ചെയ്യാവുന്നതായതു കൊണ്ട് അങ്ങയേ അറിയിച്ചില്ല എന്നെയുള്ളു.നാഗപൂജക്കു ഭൂമിയില്‍ പോയി വന്നപ്പോമുതല്‍ നമ്മുടെ ഉണ്ണിനാഗത്തിന്റെ തലയില്‍ വച്ചിരുന്ന രത്നം കാണുന്നില്ല.അതു അന്വേഷിച്ചു ഭൂമിയില്‍ എത്തിയ സേവകര്‍ എവിടെയും കയറാതെ കറങ്ങി നടക്കുന്ന, എല്ലാം അറിയുന്ന, കാണുന്ന, ഒരു വഴി പോക്കനെ കണ്ടു. അയാള്‍ പറഞ്ഞു കേട്ട കഥകള്‍ സേവകര്‍ എന്നോടു വന്നു പറഞ്ഞു. കൂട്ടത്തില്‍ അയാളുടെ മൊബൈല്‍ നമ്പരും.ഞാന്‍ വിളിച്ചു ആ വഴിപോക്കനെ .അയാള്‍ പറഞ്ഞു തന്ന ആ പുതിയ ലോകത്തിന്റെ കഥ എന്നെ വിസ്മയിപ്പിച്ചു തമ്പുരാനേ.... അതിന്റെ പേരാണ് തിരുമനസ്സേ ബൂലോകം.നമ്മുക്കും അതു പോലെ ഒരു പുളുലോകം ഇവിടെ പാതാളത്തിലും തുടങ്ങണം. എന്റെന് തമ്പുരാന് അതിനു വേണ്ടതെല്ലാം കൊണ്ടുവേണം ഇത്തവണ മടങ്ങി വരാന്‍.”
പിന്നെ പറഞ്ഞതൊന്നും മഹാബലിക്കു പിടികിട്ടിയില്ല... ലാപ്റ്റൊപ്, സോഫ്റ്റ് വെയര്‍,അഗ്രിഗേറ്റര്‍,ഹെറിട്ടേജ്, ആദ്യക്ഷരി, അപ്പു,,കായംകുളംസൂപ്പര്,വീരപ്പന്, ഓഎന്നാപറയാനാ, വിവരംകെട്ടവന്‍, നിരക്ഷരന്,കൂറ ,കൂതറ, പാറു, കുണ്ടാമണ്ടി, ഇരിങ്ങല്‍, കുരങ്ങന്, ചന്ദ്രകാന്തം, പൊറാടത്ത് ,കുറുമാന്, ഇത്തിരി ,വിശാലന്, കുമാരന്,കാന്താരിക്കുട്ടി,ഗീതാഗീതികള്‍,ചെമ്മാട്,പകല്‍കിനാവന്‍,വല്യമ്മായി,തറവാടി,ഹരിയണ്ണ(ണ്ണാ)ന്, പാവപ്പെട്ടവന്, കോമരം ,സത്യമിദം,സുല്‍, മുരളിക...... കൈതമുള്ള് .ഗോപൂന്റെ ലോകം, റെയര്‍ റോസ്,കണ്ണനുണ്ണി..............................................................................................................................................................................................................................................................(ബൂലോകത്തിലെ മുഴുവന്‍ പേരുകളും ഇവിടെയുണ്ടേ.........)“സ്റ്റോ......പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്പ്. മഹാബലി കരഞ്ഞു പറഞ്ഞു, എന്നിട്ടു ചോദിച്ചു നമ്മുടെ നാഗക്കുട്ടീടെ രത്നം എവിടെടീീീീീീീീീീീ????“ “അതാന്നു മനുഷ്യാാ ഈ ബൂലോകത്തിലെ മാണിക്യം“...........റാണി പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു“. എന്നിട്ടു കൊഞ്ചി ചോദിച്ചു “അപ്പോള്‍ നമ്മുടെ പുളു ലോകം.....??”
“ഓ കെ ഡണ്‍ ” മഹാബലി പറഞ്ഞു.
ഭൂലോകത്തിലേക്കു യാത്രയാക്കുമ്പൊള്‍ റാണി വിന്ധ്യാവലി ഒരിക്കല്‍ക്കൂടെ പറഞ്ഞു”മറക്കല്ലേ കുട്ടാ”.അപ്പോള്‍ മഹാബലി മനസ്സില്‍ തീരുമാനമെടുത്തു”ഇത്തവണ ഭൂലോകപരിപാടികള്‍ പെട്ടന്നു തീര്‍ത്ത് എനിക്കു ഒന്നു കറങ്ങണം, കാണണം, അറിയണം ഈ ഗംഭീരബൂലോകത്തെ.എന്റെ വിന്ധ്യാവലിയുടെ പുളുലോകം എന്ന സ്വപ്നം ഒരിക്കലും മിസ്സാവാന്‍ പാടില്ല.
എല്ലാവര്ക്കും ഈ കിലുക്കാമ്പെട്ടിയുടെ ഓണാശംസകള്‍
50 comments:
ഓ കെ ഡണ്‍” മഹാബലി പറഞ്ഞു.
ഭൂലോകത്തിലേക്കു യാത്രയാക്കുമ്പൊള്‍ റണി വിന്ധ്യാവലി ഒരിക്കല്‍ക്കൂടെ പറഞ്ഞു”മറക്കല്ലേ”.അപ്പോള്‍ മഹാബലി മനസ്സില്‍ തീരുമാനമെടുത്തു”ഇത്തവണ ഭൂലോകപരിപാടികള്‍ പെട്ടന്നു തീര്‍ത്ത് എനിക്കു ഒന്നു കറങ്ങണം ഈ ബൂലോകത്തില്‍.കാണണം അറിയണം എന്റെ വിന്ധ്യാവലിയുടെ പുളുലോകം എന്ന സ്വപ്നം ഒരിക്കലും മിസ്സാവാന്‍ പാടില്ല.
എല്ലാവര്ക്കും ഈ കിലുക്കാമ്പെട്ടിയുടെ ഓണാശംസകള്‍
“ഓ കെ ഡണ്‍”കിലുക്കാംപെട്ടി
ഇതുങ്ങു കലങ്ങി കലക്കി ട്ടോ
ആത്മാര്‍ത്ഥമായ ഓണാശംസകള്‍
“ഓ കെ ഡണ്‍”....കിലുക്കാംപെട്ടി
ഇതുങ്ങു കലങ്ങി.. കലക്കി.. ട്ടോ
ആത്മാര്‍ത്ഥമായ ഓണാശംസകള്‍
പാതാളത്തിലേക്കു താഴ്ന്നു പോകവേ മഹാബലി രാജാവിനു മനസ്സിലായി
ഇതു ചതിയായിരുന്നു.
പക്ഷെ പോണ പോക്കില്‍ മൂപ്പരു വാമനനോടു അപേക്ഷിച്ചു
വര്‍ഷത്തിലൊരിക്കല്‍ എനിക്കു പ്രജകളെ കാണാനുള്ള അനുവാദം തരണം.
വാമനന് പറഞ്ഞു.
ഒ.കെ ഗ്രാന്‍ഡഡ്.
പക്ഷെ മിസിസിനെ കൊണ്ടു വരാന്‍ പാടില്ല.
(മിസിസിനെ കൊണ്ടു വന്നിരുന്നെങ്കില്‍ വിസിറ്റിംഗ് വിസക്കു വന്നിട്ടു ഫാമിലി വിസയെടുക്കേണ്ടി വന്നേനെ!)
ഓണാശംസകള്‍
Enthayalum Kilukkampettiyude mahabalikku ente bhoolokathekku su swagatham...!
Manoharam, Ashamsakal...!!!!
Ellavarkkum njangaludeyum onashamsakal...!!!
മാവേലിക്ക് ബുലോകം കാട്ടിക്കൊടുത്തതിനും അങ്ങേരെക്കൊണ്ട് തന്നെ "കുഞ്ഞു" എന്ന് വിളിപ്പിച്ചതിനും കയ്യടി മുഴുവന്‍ വിന്ധ്യാവലിക്ക് കൊടുക്കണോ നമ്മുടെ ഈ കൊച്ചു കിലുക്കാംപെട്ടിക്കു തരണോ എന്നാണ് സന്ദേഹം. എന്തായാലും ഓണത്തിനു വളരെ നല്ല ഒരു വിഭവം തന്നെ നേരത്തെ കിട്ടിയതില്‍ സന്തോഷം...... എല്ലാപേര്‍ക്കും ഓണാശംസകള്‍ ..... കിലുക്കാംപെട്ടി കസറി .....
“തൃലോകങ്ങളിലേയും ഭര്ത്താക്കന്മാരുടെ ചിന്തകളെ തകിടം മറിക്കുന്ന തരത്തിലാണ് ഭാര്യമാരു ചിന്തിക്കുന്നതെന്നു ഈ പാതാളരാജാവിനു അറിയില്ലാന്നുണ്ടൊ ആവോ"
ഈശ്വരാ.... എന്താ ഈ കേട്ടത്..!! :) :)
കസറി കിലുക്കേ... അത്തത്തിന്റന്നുതന്നെ കിട്ടിയ ഈ ഓണസമ്മാനത്തിന് ഒരുപാട് നന്ദി.
ഈ ഓണസമ്മാനത്തിന് നന്ദി. സന്തോഷം... അതിലും സന്തോഷം മറ്റൊരു കാര്യത്തിനാ....
“ലാപ്റ്റൊപ്, സോഫ്റ്റ് വെയര്‍,അഗ്രിഗേറ്റര്‍, ആദ്യക്ഷരി, അപ്പു,ഇരിങ്ങല്‍, കുരങ്ങന്, ചന്ദ്രകാന്തം, പൊറാടത്ത് ,കുറുമാന്, ഇത്തിരി ,വിശാലന്, കുമാരന്, പാവപ്പെട്ടവന്, കോമരം ,സത്യമിദം, കൈതമുള്ള്...” ഇതെല്ലാം ഈ വരവില്‍ മഹാാാാാബലി അടിച്ചു മാറ്റി കൊണ്ടു പോകുമല്ലോ എന്നോര്‍ത്ത്. എന്നിട്ട് വേണം ഈ ബൂലോകത്ത് ഒന്ന് വിലസാന്‍..
-സുല്‍
പണ്ടൊക്കെ അഞ്ചോണം കഴിഞ്ഞാല്‍ ആറാം പക്കം അങ്ങു ഇവിടെ എത്തീരുന്നില്ലെ?ഇപ്പോള്‍ കുറേ കൊല്ലങ്ങളായി എട്ടും പത്തും മാസം തെണ്ടിത്തിരിഞ്ഞു കൂറനാറിയായി തിരിച്ചു വരുന്ന ആ വരവു സഹിക്കാന്‍ വയ്യ എനിക്കു(നാറ്റവും).
ബൂ ഹ ഹ, കൊള്ളാം നാഗവല്ലീ :)
ഹാപ്പി ഓണം.
അപ്പോ ഓണം കഴിഞ്ഞാ മാവേലി “കാണണം അറിയണം എന്റെ വിന്ധ്യാവലിയുടെ പുളുലോകം“ എന്നും പറഞ്ഞ് ബൂലോഗത്തിലേക്കിറങ്ങും,അല്ലേ?
- അതിന് മുന്‍പേ രക്ഷപ്പെടണം സ്വന്തം ഭൂലോകത്തിലെ കുളു ലോകത്തിലേക്ക്....
(ഇതെന്തൊരു കലക്കന്‍ മാണിക്യകിലുക്കാ കിലുക്ക്സേ...!)
അസ്സലന് അവതരണമാനല്ലോ..
ഒരു നീറ്റ് അടിച്ച മാതിരി...
ഓണാശംസകള്‍
ചേച്ചിയേ, അപ്പോ തമാശയും ഇണങ്ങും അല്ലേ! ഓണാശംസകൾ..! നല്ല രസമായിട്ടു വായിച്ചു
ഹ ഹ ഇത് കലക്കി ചേച്ചി...
അപ്പൊ ബൂലോകര്‍ക്ക് ഇത്തവണ മാവേലിയുടെ കൂടെ ഓണം അടിച്ചു പൊളിക്കാം.. :)
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage said...
അപ്പൊ മഹാബലിയ്ക്ക് മാസ്കും ടാമിഫ്ലൂയും ഒന്നും കൊടുത്തു വിട്ടില്ലേ
August 23, 2009 8:08 AM
വീ കെ said...
മഹാനയ മഹാരാജാ മഹാബലി
അങ്ങേക്കു ‘ബൂലോകത്തേക്ക് സ്വാഗതം.
August 23, 2009 8:47 AM
ബിന്ദു കെ പി said...
ഓഹോ, അപ്പോൾ മാവേലിയ്ക്ക് ഇത്തവണ ബൂലോകത്തും കറങ്ങാൻ പ്ലാനുണ്ടല്ലേ..? അല്ലാ..നമ്മുടെ ബൂലോകമാണിക്യത്തേയും തിരികെ കൊണ്ടുപോകുമോ..? :)
August 23, 2009 9:52 AM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
അടിക്കുമ്പോൾ സ്ഥാനം നോക്കി അടിക്കുന്ന ശീലം ഉണ്ട് ഈ വിന്ധ്യാവലിക്കു അല്ലേ?
ഭാവനയേത് യാഥാർത്ഥ്യമേത്..?
നല്ല എഴുത്ത് !നന്ദി ആശംസകൾ!!
August 23, 2009 12:03 PM
പൊറാടത്ത് said...
കിലുക്കാം പെട്ടിയില്‍ വായിച്ചു. നല്ലൊരു ഓണച്ചിരിക്ക് വഴിയൊരുക്കിയതിന് കിലുക്കാമ്പെട്ടിയ്ക്ക് നന്ഡ്രിഹള്..
August 23, 2009 9:34 PM
" എന്റെ കേരളം” said...
എന്റെ ചേച്ചി.........
രാവിലെ തന്നെ ചിരിപ്പിച്ച് കളഞ്ഞല്ലോ........
ഉഗ്രൻ.........പറയാതെ വയ്യാ......
ഇതാണ് ഭാവന...............എനിക്ക് ഒക്കെ ഈ ജന്മത്ത് നടക്കാത്തത്.......
August 23, 2009 10:02 PM
മനോവിഭ്രാന്തികള്‍ said...
കിലുക്കാംപെട്ടി ഈ ചെയ്തതു തീരെ ശരിയായില്ല. "മാണിക്യ"ത്തെ പറ്റി ഒരു പോസ്റ്റ് "ചാമ്പണം" എന്നൊരു പൂതി മനസ്സിലുണ്ടായിരുന്നു. ആ ചാന്‍സ് ആണു താങ്കള്‍ നഷ്ടപ്പെടുത്തിയതു.
നന്നായിരിക്കുന്നു. ഭാവനകള്‍ കാടു കയറുന്നതു ഇവിടെ കാണാമായിരുന്നു !!!!
August 24, 2009 1:17 AM
jayanEvoor said...
“ അതാന്നു മനുഷ്യാാ ഈ ബൂലോകത്തിലെ മാണിക്യം“...........
Ha ! Ha!!!
Great!
August 24, 2009 1:48 AM
അരുണ്‍ കായംകുളം said...
ഹ..ഹ..ഹ
ചേച്ചിക്ക് നല്ല ഭാവനയാണല്ലോ?
ഓണാശംസകള്‍
August 24, 2009 2:14 AM
ഗംഭീരായിട്ടുണ്ട്ട്ടോ. എങ്ങനെയാ പറ്റണേ ഇതൊക്കെ?
അപ്പോഴിനി മാവേലിയും കൂടി ബൂലോഗത്തേക്കിറങ്ങാന് പോവ്വ്വാണല്ലേ.
“എനിക്കു നിന്നെ അറീല്ലേടി പാറൂ”
അറിയാം എന്നൊക്കെ തോന്നും, ഒരു കോപ്പും അറീല തമ്പുരാന്........ :)
ഉഗ്രൻ! മവേലിയേക്കൂടി വെറുതേ വിടരുത്...
ഓണാശംസകൾ
എല്ലാവര്ക്കും ഈ കിലുക്കാമ്പെട്ടിയുടെ ഓണാശംസകള്‍
നന്നായിട്ടുണ്ട്, അവതരണശൈലി നന്നായിഷ്ടമായി. ഓണാശംസകള്‍
കൊള്ളാം കിലുക്ക്സ് !
പരിപ്പു കൂട്ടി ഫസ്റ്റ് റൌണ്ട് ഊണ്
ഫിനിഷ് ചെയ്തപോലെ....
വിന്ധ്യാവലിയുടെ ചിന്തകള്‍ സുന്ദരമായി കോപ്പി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.
എഴുത്തില്‍ ഇടയ്ക്കിടെ വരുന്ന ആക്ഷേപ ഹാസ്യം സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ് എഴുത്തുകാരിയുടേതെന്ന് തോന്നിപ്പിക്കും വിധം സുന്ദരമായി.
“എന്നിട്ടു ഭൂമിയിലെ മിക്ക ഭര്ത്താക്കന്മാരെയും പോലെ ആ ഉത്സാഹം മനസ്സിലായതായി ബലിയും ഭാവിച്ചതേയില്ല“
അതു പോലെ
“തൃലോകങ്ങളിലേയും ഭര്ത്താക്കന്മാരുടെ ചിന്തകളെ തകിടം മറിക്കുന്ന തരത്തിലാണ് ഭാര്യമാരു ചിന്തിക്കുന്നതെന്നു ഈ പാതാളരാജാവിനു അറിയില്ലാന്നുണ്ടൊ“
തുടങ്ങി ജീവിതത്തെ വളരെ നന്നായി നിരീക്ഷിക്കുന്ന എഴുത്തുകാരിയെ അഭിനന്ദിക്കാതെ വയ്യ.
മാത്രമല്ല
“മൂന്നുലോകങ്ങളിലേയും ഒരു റാണിമാരും
ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു ഗംഭീരന്‍ ഭവ്യതയുമായി രാജ്ഞി വരുന്നതു കണ്ട് രാജാവിന്റെ മനസ്സിനുള്ളില്‍ ഇരുന്നു കരിമ്പൂച്ചകള്‍ പറഞ്ഞു“
തുടങ്ങി ചില അതി മനോഹരമായ ഭാവനാക്കൂട്ടും സമ്മാനിക്കുന്നു ഈ എഴുത്തില്‍.
ഇത്രയൊക്കെ ആണെങ്കിലും ഒന്നു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ അതിമനോഹരമാകുമായിരുന്നു ഈ പോസ്റ്റ്. എഴുത്തിനെ ലാഘവ ബുദ്ധ്യാ കാണേണ്ടതില്ലെന്ന് ഓര്‍മ്മിപ്പിക്കുകയും ഒപ്പം അഭിനന്ദനങ്ങളും
ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
കൊള്ളാം ചേച്ചീ... ഓണാശംസകള്‍!
Xcellent one.. liked it very much..
ഭാവന പടര്ന്ന്പന്തലിച്ച് പാതാളം വരെയെത്തി..അല്ലെ.
നന്നായിട്ടുണ്ട് ഈ വേറിട്ടചിന്തകള്‍.
(അപ്പോള്‍ ആ വഴിപോക്കനാണല്ലേ ഈ ഏടാകൂടമെല്ലാം പാതാളം വരെ കൊണ്ടെത്തിയ്ക്കുന്നത്.. 'നിങ്ങളെന്നെ പ്ലോഗറാക്കി' എന്നുള്ള നിലവിളികള്‍ക്കെല്ലാം അങ്ങേര് സമാധാനം പറയേണ്ടി വരും. :) :) )
പൊന്നോണാശംസകള്‍..!!
കിലുക്കാം പെട്ടി ചേച്ചീ.,ഈ കിലുക്കം കലക്കീന്നു പറഞ്ഞാല്‍ പോരാ കലകലക്കി.നല്ല ഭാവനാസമ്പൂര്‍ണ്ണമായ,വേറിട്ടു നില്ക്കുന്ന ഈ ഓണപോസ്റ്റ് വായിച്ചപ്പോള്‍ ഒരോണസദ്യ ഉണ്ട രസം..:)
ഓണാംസകള്‍.....
മഹാബലിക്ക് ഒരു മാസ്ക് കൂടി കൊടുക്കാരുന്നു.. പന്നിപ്പനി മാസ്ക് ഫാഷനല്ലേ ഇപ്പോ
ഇത് കലക്കി,എന്റെ ചേച്ചി എങ്ങനെ എഴുതുന്നു ഇതെല്ലാം,
തകര്‍പ്പന്‍ ഭാവന..അഭിനന്ദന്‍സ്
ഇനി മഹാബലിയുടെ പുളു ലോകത്തില്‍ കാണാം..
വ്യത്യസ്തമായൊരു വായനാനുഭവം...
നന്നായിരിക്കുന്നു...
അഭിനന്ദനങ്ങള്‍,
ഓണാശംസകള്‍..!!
kollam tto....chechi adichu polikkuva
കൊത്തിക്കൊത്തി മുറത്തില്‍ കേറി കൊത്തരുത് എന്നൊരു പ്രയോഗം ഉണ്ട്.
അതുപോലെ ബ്ലോഗിബ്ലോഗി പാതാളത്തില്‍ കേറി ബ്ലോഗരുത്.
നല്ല രസം ഉണ്ട് വായിക്കാന്‍. ഓണത്തിന് എല്ലാ പ്രസിദ്ധീകരണങ്ങളും വിശേഷാല്‍ പ്രതി ഇറക്കുന്നതിരക്കിലാ....ഇപ്പോ ദാ ബ്ലോഗിലും ഒരു വിശേഷാല്‍ പ്രതി ....
അഭിനന്ദനങ്ങള്‍
എനിക്ക് വയ്യ. പാതാളത്തിലും ബ്ലോഗ് വന്നാലുള്ള അവസ്ഥയേ... :)
നല്ല ഭാവന. ഈ കോമഡി ലൈനങ്ങ് തുടരരുതോ ? :)
ഓണാശംസകള്‍ കിലുക്കാം പെട്ടീ... :)
hahahahahahah ghambheeram,..kalakki,.
alla onnu chodichotte,,,,aa fruty prayogam ,,chechiiiiiii froooty kutikkarundooooooooo,....nalla capasity ,."4 frooty adichalum onnum sambhavikkilla,".....
manoharam ayirikkunu,..
namanirancha onashamsakal,...
കലക്കി കിലുക്കാംപെട്ടി. ഇഷ്ടപ്പെട്ടു പോസ്റ്റ്
bheshaayirikkunu...ammukutty...namukku nannee bodhichu...
ശ്രീമതി കിലുക്കാമ്പെട്ടി എഴുതി
ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍
എന്ന പരിപാടിയിലും പോസ്റ്റ് ചെയ്തിരുന്ന
'മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നം' ആണ് ഇത്തവണ സ്ത്രീബ്ലോഗിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്, എന്നറിയുന്നതില്‍ അതിയയ സന്തോഷം
കിലുക്കാം പെട്ടിക്ക് അനുമോദനങ്ങള്‍
ഓണാശംസകൾ!!!!!
ലോകം മുഴുവൻ കറങ്ങി നടന്ന് പന്നിപ്പനീം കൊണ്ട് പാതാളത്തേക്ക് ചെന്നാൽ മാവേലി വിവരറിയും.
അഭിനന്ദനങ്ങള്‍ കിലുക്കേ....
പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിന്റിടക്ക് മാവ്സ് വാമനന് സാറിനോട് ഒറ്റ റിക്വസ്റ്റുനടത്തി.
വര്‍ഷത്തില്‍ പത്തുദിവസമെങ്കിലും അല്പം മനസമാധാനം വേണമെന്ന്!
ഓക്കെ..താന്‍ ഓണത്തിന്റെ ലീവിനുവരുമ്പോ ഒറ്റക്ക് വന്നാല്‍ മതി.ഭാര്യയെക്കൂട്ടണ്ട!
ധന്യന്‍!!
ചേച്ചിക്ക് ഓണാശംസകള്‍!
:)
അടിപൊളി വിഷയമാണു തിരഞ്ഞെടുത്തത്. ഒരു വ്യത്യസ്തതയുണ്ടായിരുന്നു. നല്ല കണ്ടിന്യുവിറ്റിയും...
ആശംസകൾ..
വായിച്ച എല്ലാരോടും എന്റെ സ്നേഹം നന്ദി ഒക്കെ അറിയിക്കുന്നു.
Ente Ushachechi...enthoru bhavanaya...athigambheeram aayittunduKetto..entha aa oru avatharana shaili...kalakki chechi..ethra abhinandhichaalum mathyaavilla..
എഴുത്തില്‍ നല്ല കൈത്തഴക്കം.... നല്ല പോസ്റ്റ് ആശംസകള്‍
ഇത്തവണ മഹാബലി തൃശ്ശൂരില്‍ വീണതറിഞ്ഞില്ലേ..?
അക്ഷേപഹാസ്യകുറിപ്പ് ക്ഷ പിടിച്ചു.
kalakki amme...innaanu ithonnu samadhaanamaayi aaswadichu vaayichathu.....amma comedyil oru prasthaanam thanne aakuvaanallo...
വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും.........എല്ലാവര്ക്കും നന്ദി നന്ദി നന്ദി.......
Post a Comment