Tuesday, January 12, 2010

എന്റെ പുതുവത്സര തീരുമാനം..




എന്റെ പുതുവത്സര തീരുമാനം..

ഓര്‍മ്മയായ കാലം മുതൽ കണ്ടു തുടങ്ങിയതാണേ. എന്നും കാണുന്ന കൊണ്ടാണോ മറ്റുള്ളവര്‍ക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്ഥാനം ആണോ അവൻ എന്നെയും വല്ലാതെ  ആകര്‍ഷിക്കാൻ  തുടങ്ങി. ആ ഇഷ്ടം ആരാധനയോ അഭിമാനമോ പ്രണയമോ ഒക്കെയായി വളര്‍ന്നു. തന്നിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് എന്നുള്ള ആ മനോഭാവം....

ഇടക്കിടെ അവനോടൊപ്പം വന്നെത്തുന്ന സുഹൃത്തുക്കൾ . . . അവരോടും വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു. സത്യം പറയാമല്ലോ അവരേയും കാത്തിരുന്നിട്ടുണ്ട്.  അതു മനസ്സിലാക്കിയപോലെ അവർ വരും എന്നുള്ള ചില സൂചനകൾ ഒക്കെ അവൻ തരികയും ചെയ്യും (കള്ളൻ!‍).

എന്നും അവന്‍ എനിക്കു നല്ല വഴികാട്ടിയായിരുന്നു, ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങൾ, അവനില്‍ക്കൂടിയാണ് എനിക്കു കിട്ടിയിരുന്നത്. ഞാന്‍ പറയാൻ തുടങ്ങിയാൽ തീരില്ല അവനേക്കുറിച്ചുള്ള വര്‍ണ്ണനകൾ.  എവിടെയും എന്നും എനിക്കു കൂട്ടായിരുന്നവൻ. എന്നും കാലത്തു ഉണരുന്നതു പോലും അവനു വേണ്ടിയാണ് എന്നു എനിക്കു തോന്നാതിരുന്നിട്ടില്ല.

അവനു പകരക്കാരായി പലരും വീട്ടിനുള്ളിൽ  അധികാരത്തോടെ കയറിവരികയും അവനെക്കാൾ കേമന്മാരാകാന്‍, സ്ഥാനം പിടിക്കാൻ, ഒക്കെ ശ്രമിക്കയും ചെയ്തു.  എന്തോ അവരോടൊന്നും വലിയ താല്‍പര്യം  തോന്നിയതേയില്ലാ എനിക്ക്. എന്നാൽ ഈയിടെയായി എനിക്കു അവനേയും സഹിക്കാന്‍ വയ്യാതെയായി. എനിക്കു പ്രായം കൂടിയതുകൊണ്ടാണോ? അതോ പ്രതികരിക്കാനുള്ള കഴിവുകൾ ഒന്നും ഇല്ലാതെ ഇളിച്ചു നില്‍ക്കുന്ന അവനോടുള്ള ദേഷ്യമാണോ .... എനിക്കറിയില്ല.

അവനേ ഞാന്‍ ഈയിടെയായി കാണുമ്പോളെല്ലാം അവൻ മരണത്തിന്റെ അവതാരകനായിട്ടാണോ വരുന്നതു എന്നൊരു തോന്നൽ... ജീവിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പിൽ പലതരം പലവിധം മരണമാര്‍ഗ്ഗങ്ങൾ നിരത്തുന്നു. ജീവിക്കുന്നതിലും എളുപ്പം മരണം, മരിക്കുന്നതിലും വിഷമം ജീവിതം”  ഇവന്‍ എന്തൊക്കെയാ ഈ പറയുന്നേ? എനിക്കു നിന്നേ ശരിക്കും ഭയമായിത്തുടങ്ങി.


             വയ്യ...വയ്യ.. പുലര്‍കാലത്തെത്തുന്ന ഇവന്റെ കൂടെയുള്ള, ഈ കെട്ടിമറിയല്‍, ആ ചുറ്റിപ്പിടുത്തത്തില്‍ കിടന്നുള്ള ശ്വാസം‌മുട്ടൽ  ഇനി വയ്യ. നിന്റെ കാലടിയൊച്ചക്കായ് കാത്തുകിടക്കില്ല ഇനി മുതൽ ഞാന്‍.  എനിക്കു പ്രഭാതം കാണണംപ്രഭാത സൂര്യനേ കാണണം, പുലര്‍കാലഭംഗിയിൽ പ്രകൃതിയെ അറിയണം.  എന്റെ പുതുവത്സര തീരുമാനം...ഇനി എനിക്കു അവനുമായുള്ള പുലരിക്കൂട്ടു വേണ്ട, ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിടിച്ചു അവരോടൊപ്പം  ഇനിയുള്ള പ്രഭാതങ്ങള്‍ .........ഒരു പൂമ്പാറ്റയേ പോലെ പാറി നടക്കണം എനിക്കും....

30 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ പുതുവത്സര തീരുമാനം..

ശ്രീ said...

പ്രായത്തിന്റെ കുഴപ്പമല്ല ചേച്ചീ... ഇപ്പോ മരണങ്ങളല്ലേ കൂടുതലും നടക്കുന്നത്. അപ്പോ അതല്ലേ അവന് അറിയിയ്ക്കാനും പറ്റൂ...

എന്തായാലും നടക്കാന്‍ തുടങ്ങുന്നു എന്ന തീരുമാനം നല്ലതു തന്നെ :)

Balu puduppadi said...

നന്നായിട്ടുണ്ട്. എന്നാല്‍ ഇത് ഒരു കവിതക്കു പറ്റിയ വിഷയമായിരുന്നു.

SAJAN S said...

ആശംസകള്‍ :)

Sukanya said...

അങ്ങനെ നല്ല "നടപ്പുകാരി" ആവാന്‍........ ഞാനും തീരുമാനിച്ചിട്ട് കുറെയായി. തീരുമാനം മാത്രം നടക്കുന്നു. ;-)

ഞാന്‍ ഇരിങ്ങല്‍ said...

കമിതാക്കള്‍ വിവാഹം കഴിക്കാന്‍ പറ്റാതാകുമ്പോള്‍ പലപ്പോഴുംജീവിതം അവസാനിപ്പിക്കുന്നത് എന്തിനാണെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. അവരപ്പോള്‍ ആലോചിക്കുന്നത് മരണത്തെ കുറിച്ചാണ്. മരിച്ചു കഴിഞ്ഞാല്‍ ഭും..! ശൂന്യം. ഒന്നുമില്ല. അതു പോലെ യാണ്‍ പ്രഭാതത്തിലെ വരികള്‍ക്കിടെയിലെ ഈ കെട്ടിമറയലുകള്‍. മരണ ചിന്തപോലും മരണത്തെയും പ്രായത്തേയും കൂടെ കൊണ്ടു വരും.
എന്നും സൂര്യനെ സ്വപ്നം കാണുന്ന ഒരു സുഹൃത്തെനിക്കുണ്‍ട്. അവന്‍ എന്നും സൂര്യനെ പോലെ ചിരിക്കുന്നവന്‍ കൂടിയാണ്.
നന്നായി ഈ എഴുത്ത്.
സേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

നന്നായി തീരുമാനം

[ nardnahc hsemus ] said...

ആ.. ആ.. നടക്കട്ടെ നടക്കട്ടേ.....

nandakumar said...

നന്നായി ചേച്ചി, പക്ഷെ തീരുമാനം തെറ്റിച്ച് മറ്റൊരു പോസ്റ്റ് ഇടാന്‍ സാധിക്കാതെ വരട്ടെ എന്ന് ആശംസിക്കുന്നു.
ഇതുപ്പൊലെ ഞാനും തീരുമാനം എടുക്കാറുണ്ടായിരുന്നു. ഭാഗ്യത്തിന് അത് തീരുമാനങ്ങള്‍ തന്നെയായി ഇരുന്നു. :)
(മാസങ്ങള്‍ ഒരുപാടായി ഉദിച്ചുവരുന്ന ഒരു സൂര്യനെ കണ്ടിട്ട്)

റോസാപ്പൂക്കള്‍ said...

നല്ല ചിന്തകള്‍...
ആശംസകള്‍..

Unknown said...

nannayittundu.ennum prabhathatha sooryne pole prakasam chorinjathakatte sesham kaalam ennu aasamsikkunnu.aayiram prabhatha sooryne kaanaanaakatte...koode nadakkan pattatte..

Junaiths said...

നടക്കട്ടെ...നടക്കട്ടെ...നമ്മളോടാ കളി..പക്ഷെ സൂക്ഷിച്ചു നടക്കണേ..

Kaithamullu said...

(മാസങ്ങള്‍ ഒരുപാടായി ഉദിച്ചുവരുന്ന ഒരു സൂര്യനെ കണ്ടിട്ട്)-nandan.

പ്രായത്തിന്റെ കുഴപ്പമല്ല ചേച്ചീ...
-shree

ഞാനും തീരുമാനിച്ചിട്ട് കുറെയായി. തീരുമാനം മാത്രം നടക്കുന്നു.
Sukanya

-As keyman is on strike (on my PC), I subscribe to the above.

Thanks kilukks!

Thabarak Rahman Saahini said...

പുതുവത്സരാശംസകള്‍,
ഈ വര്‍ഷമെങ്കിലും അപകട മരണവാര്‍ത്തകള്‍ കുറവായിരിക്കട്ടെ.

ചാണക്യന്‍ said...

മരണ വാർത്തകൾ അരോചകം തന്നെ....

Gopakumar V S (ഗോപന്‍ ) said...

കുഞ്ഞുനാളിൽ അക്ഷരങ്ങളെ പരിചയപ്പെടാനും സ്നേഹിക്കാനും, പിന്നെ വാർത്തകളിൽ താൽപര്യവും പൊതുവിജ്ഞാനവും വളരാൻ വേണ്ടി, എന്നും രാവിലെ ബെഡ്കോഫിയുടെ സമയത്ത് അച്ഛൻ അന്നത്തെ പത്രം ഉറക്കെ വായിപ്പിക്കുമായിരുന്നു. അന്നത്തെ പത്രത്തിലെ എറ്റവും ഭീകരമായ വാർത്ത, "പഞ്ചാബിൽ ഭീകരർ മുപ്പത്തിരണ്ടു പേരെ വെടിവച്ചു കൊന്നു" എന്നതൊക്കെയായിരുന്നു... സംശയമുള്ള വാർത്തകൾ അച്ഛൻ വിശദീകരിച്ചു തരുമായിരുന്നു...

ഇന്നോ..... ശരിയായ അർത്ഥം തന്നെ വികൃതമാക്കിയ (വ്യഭിചരിക്കപ്പെട്ട) വാക്കുകളും വാർത്തകളും... തലക്കെട്ടുകളിൽ ‘പീഡനം’, ‘അനാശാസ്യം’, ‘വാണിഭം’, ‘കുംഭകോണം’....കുട്ടികൾ അർത്ഥം ചോദിച്ചാൽ വിശദീകരിക്കാൻ പറ്റാത്തത്ര സംഭവങ്ങൾ!!!!

ഇന്നത്തെ കാലത്തെ പത്രം കണികാണാതിരിക്കുന്നതു തന്നെ നല്ലത്...

പുലർകാലം പ്രകൃതിയുമൊത്ത്... വളരെ നല്ലത് തന്നെ...ആശംസകൾ ഉഷാമ്മേ...നാട്ടിലെത്തി, നാടിന്റെ സുഗന്ധം നുകരാൻ....

കാട്ടിപ്പരുത്തി said...

കടുത്ത തീരുമാനങ്ങളുമായാണല്ലോ പുറപ്പാട്-

Typist | എഴുത്തുകാരി said...

പുലര്‍കാലം പ്രകൃതിയോടൊത്ത്, നല്ല കാര്യം.

ബഷീർ said...

പുതുവത്സര തീരുമാനത്തിന് ഐക്യദാർഡ്യം...
കിലുങ്ങട്ടെ. കിലുക്കാം പെട്ടി :)

മുരളി I Murali Mudra said...

തീരുമാനങ്ങള്‍ എങ്ങനെയൊക്കെ ആയാലും ഈ വര്‍ഷം വളരെ നല്ലതായി വന്നു ഭവിക്കട്ടെ..
ആശംസകള്‍

iDeaZ said...

nannayi ammulu...pakshe randu divasam kazhinju ee theerumanam edutha kaaryan marannu pokaruthu...

alla vere oru doubt ...ithukondaano randu divasamaayittu enne phone cheyyaathathu??? :(

അരുണ്‍ കരിമുട്ടം said...

ബാലു പറഞ്ഞതാ സത്യം, ഇതൊരു കവിതക്ക് പറ്റിയ സബ്ജക്റ്റായിരുന്നു
നന്നായിട്ടുണ്ട്

മാണിക്യം said...

എന്റെ പൊന്നു കൊച്ചേ ഇതെന്നാപറ്റി?
നാട്ടില്‍ പോകുന്ന കോളാണോ?
ഏതായാലും എടുത്ത തീരുമാനത്തില്‍
ശങ്കര്‍ സിമന്റ് പോലെ ഉറച്ചു നില്‍ക്കുക.

mazhamekhangal said...

ushasse, jnanum pathram vaayikkarilla. enthina ennuthonnum theerumaanam nannayi.

mrniiiceguy said...

:-I

പൊറാടത്ത് said...

തീരുമാനത്തിന് എത്രനാൾ ആയുസ്സുണ്ടാകുമെന്ന് കണ്ടറിയാം.

എന്നാലും, അവന് പകരം വേറെ ആരെയാ കണ്ട് വെച്ചിരിക്കുന്നത്? :)

ഗീത said...

ശരിയാണ്, ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അങ്ങു വിട്ടേക്കുക. പുലര്‍കാലത്ത് സൂര്യനും, കിളികളും, പൂക്കളും, പൂങ്കാറ്റുമൊക്കെ കൂട്ടുകാരായി വരുമല്ലോ.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിടിച്ചു അവരോടൊപ്പം ഇനിയുള്ള പ്രഭാതങ്ങള്‍ .........ഒരു പൂമ്പാറ്റയേ പോലെ പാറി നടക്കാന്‍ എന്റെ കൂടെ വന്ന എല്ലവര്‍ക്കും സ്വാഗതം....ഓടിവായോ...

Murali K Menon said...

theerumaanangaL aRinju...
angane paadilla ennu paRayaan pattillallo.... pinne theerumaanangaL edukkunna aaL ottum mOSamallaaththa manassinte udama koodi aavumbOL....
ellaa bhaavukangaLum nErunnu.

MANOJ.S said...

കടുത്ത തീരുമാനങ്ങള്‍ ഒന്നും വേണ്ട . ഉറക്കം സന്തോഷകരമാകട്ടെ.