Monday, March 22, 2010

വളര്‍ന്ന് ചെറുതായി...

വളര്‍ന്ന് ചെറുതായി....
ആ മാറോട് ചേര്‍ന്നു നിന്നാ-
തായ് മാഹാത്മ്യം മനസ്സിലാക്കി.
കൊതി തോന്നി, ഒപ്പം ആഗ്രഹവും
അതുപോലെയാവാന്‍ , വളര്‍ന്ന് വലുതാവാന്‍,
താങ്ങാവാന്‍ , തണലാവാന്‍ ...
സ്വതന്ത്രനായി കുതിച്ചുയരവേ,
പിന്‍ പിടുത്തങ്ങളറിഞ്ഞതേയില്ല.
വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു,
ജന്മം ലക്ഷ്യത്തിലെത്തി.
വളര്‍ന്നു വളര്‍ന്നങ്ങു ചെറുതായി
മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...
തായ്‌വേരറ്റ ബോണ്‍സായി മാത്രമായി..

22 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വളര്‍ന്നു വളര്‍ന്നു ചെറുതായി
മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...

പട്ടേപ്പാടം റാംജി said...

തായ്‌വേരറ്റ ബോണ്‍സായി മാത്രമായി....

ശ്രീ said...

പാവം.

എങ്ങനെ വളരേണ്ടതാ... മനുഷ്യന്റെ ക്രൂരത തന്നെ അല്ലേ ഇതും...?

ഒഴാക്കന്‍. said...

ഒരു വലിയ ബോണ്‍സായി

Sukanya said...

മനുഷ്യന്റെ കൈപിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിന്റെ ഫലം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബോണ്‍സായി..\
അസ്സലായി.
ഇന്നത്തെ വിദ്യാര്‍ഥികള്‍ ഇതിന്റെ പര്യായമാണോ?

മാണിക്യം said...

*****ഉഷശ്രീയുടെ birthday on March 24! **എത്രയും സ്നേഹമുള്ള ഉഷക്ക് ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ. പ്രാര്‍ത്ഥനയോടെ ജോച്ചി..

കാട്ടിപ്പരുത്തി said...

അടക്കിപ്പിടിച്ച് മുറിച്ച് നിന്നെ ഞാന്‍ സ്വന്തമാക്കി

പകല്‍കിനാവന്‍ | daYdreaMer said...

ഉഷ ചേച്ചിയ്ക്ക് പിറന്നാള്‍ ആശംസകള്‍. :)

ചിന്ന said...

nalla aasayam, thaangaayilla, thanalaayilla...but iam here to wish u a verrrry haaaaappppyy B'day, happy returns too, God Bless, kaanaan othilla, othiri kettu pakshe, next time then, good day!!!

Gopakumar V S (ഗോപന്‍ ) said...

പാവം ബോൺസായി, വളർന്ന് വളർന്ന് ചെറുതായി... ശ്രദ്ധിക്കപ്പെടാതെ പോകുന്ന പാവം ബോൺസായിയുടെ നൊമ്പരം ആരറിയാൻ... സുന്ദരം...സരസം....
==================================
ഉഷാമ്മേ, ഇന്ന് പിറന്നാളല്ലേ.... സ്നേഹം നിറഞ്ഞ പിറന്നാളാശംസകൾ...

ഒരു നല്ല പിറന്നാൾ സമ്മാനം ദേ, ഇവിടെ ഉണ്ടല്ലോ... മാണിക്യം ചേച്ചിക്ക് നന്ദി...

Kuntham Kudathil said...

പ്രായായി
ചെറുതായി
ബോണ്‍സായി
അസ്സലായി

Akbar said...

ഗീത ടീച്ചറുടെ കവിത വായിച്ചാണ് ഇവിടെ എത്തിയത്. ആ മനസ്സ് കവര്‍ന്ന സഖി (കിലുക്കാംപെട്ടി)ആരാണെന്നരിയണമല്ലോ. കണ്ടു ഇപ്പോള്‍ തിരിച്ചു പോകുന്നു. വീണ്ടു വരാം.

Sabu Kottotty said...

...ആശംസകള്‍...

mazhamekhangal said...

valarnnu cheruthakunna cheruppam...

Sabu Hariharan said...

മൂത്ത് മുരടിച്ച് മൃതപ്രായമായി
താങ്ങായില്ല, തണലായില്ല...

shocked!
felt a pain inside after reading those lines...

അക്ഷരപകര്‍ച്ചകള്‍. said...

Nannayi ezhuthiyirikkunnu. Valare ishtamayi.
Prakruthiye kaivellayil othukkan shramikkunna manushyanum bonsay aakukayanennu avar thanne ariyunnilla.
Valarnnu valarnnu cheruthakunna manushyan....avande chintha.....Parithapakaram thanne!!!

Kuntham Kudathil said...

boNsaayikkaRiyaamo, thanoru boNsaayiyaaNennu?

... Thamassallo sukhapradham

എന്‍.ബി.സുരേഷ് said...

ഒരോ ജന്മത്തിനും ഒരോ തണല്‍.
ഒര്രൊ തണലിനും ഒരോ ജന്മം.
കൊതിച്ചതൊന്നും ആവില്ല
അവ്വുന്നതൊന്നും കൊതിക്കില്ല.
കൊതി ക്കുന്നതും വിധിക്കുന്നതും
വെവ്വേറെയാവുമ്പൊ
നിരാശയെന്നല്ലെ ജീവിതത്തിന്റെ മറ്റൊരു പേര്.
ഒരു തുള്ളി സാഫല്യം
ഒരുതുള്ളീ നിര്‍വൃതി
ഒരു തുള്ളി സ്നെഹം
ഒരു തുള്ളി സങ്കടം. ഈ കവിതയിലുണ്ട്.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വന്നല്ലോ വായിച്ചല്ലോ അഭിപ്രായം പറഞ്ഞ് ഈ കുഞ്ഞു ബ്ലോഗിനേ പൊസ്റ്റിനേ അനുഗ്രഹിച്ചല്ലോ.ഒരുപടു നന്ദി സ്നേഹം ...

മന്‍സു said...
This comment has been removed by the author.
Pranavam Ravikumar said...

Very Good Thoughts!

Keep Writing Madam! Seems you didn't post anything after April 14.

regards