രൂപ മാറ്റത്തില്‍ സ്വയം ആനന്ദിച്ചു, ആസ്വദിച്ചു, അഹങ്കരിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ മക്കളുണ്ടായപ്പോള്‍ അതിലേറെ സന്തോഷിച്ചു.
പുണ്യജന്മങ്ങളേ മടിയില്‍ കിട്ടിയ ഭാഗ്യത്തില്‍ മനസ്സു നിറഞ്ഞു.
ഈ നഷ്ടസ്നേഹങ്ങളേ ഒന്നു തലോടാൻ , മാറോടു ചേര്‍ക്കാൻ, പാലൂട്ടാൻ -
അവളിലും എന്നിലും ആഗ്രങ്ങള്‍ ആഗ്രഹങ്ങളായൊതുങ്ങി.
ആ മാറില്‍ നിന്നടര്‍ത്തി മക്കളെ ഈ മടിയില്‍ കിടത്തുമ്പോള്‍ അവളുടെ നിശ്വാസം ഞാന്‍ കേട്ടു.
ഈ മടിയില്‍ നിന്നെടുത്തു മക്കളേ ഏതോ കൈകളില്‍ കൊടുക്കുമ്പോള്‍ -
(മര)നിശ്വാസങ്ങള്‍ ആരും കേട്ടതേയില്ല.
പാപജന്മങ്ങളേ പുണ്യജന്മങ്ങളാക്കിയ മാതൃമനസ്സുകള്‍ ധന്യരായി.........
അന്ന് ...................................................................
...............................................................................
ആരോരുമറിയാതെ ഈ അമ്മത്തൊട്ടിലിന്
(മര)ഹൃദയവും തേങ്ങി
എന്തിനെന്നറിയാതെ ഒന്നു വിങ്ങി വിതുമ്പി....................................
21 comments:
ഒരു അമ്മയും മക്കളേ മനസ്സോടെ കളയില്ല.
ഏത് കുഞ്ഞിനേയും സ്വന്തം കുഞ്ഞായി കാണുന്ന
അമ്മമനസ്സുകളേ നിങ്ങള്‍ ദൈവതുല്യര്‍ .
സാഹചര്യ സമ്മര്‍ദം അതല്ലേ
കുഞ്ഞിനെ പ്രസവിച്ചെങ്കിലും അവർ, അമ്മ ആയി മാറിയിരിക്കില്ല.
ഒരു അമ്മയും മക്കളേ മനസ്സോടെ കളയില്ല.
എന്നിട്ടും അനാഥകളായൊരുപാട് കുഞ്ഞുങ്ങള്‍ അമ്മത്തൊട്ടിലില്‍ എത്തുന്നു. :(
'പെറ്റമ്മയെക്കാള്‍ വരുമോ പോറ്റമ്മ' എന്ന പഴമൊഴി ഈ കലികാലത്തില്‍ തിരുത്തി എഴുതപ്പെടുകയാണ്..
ചേച്ചീ..
സ്വാഗതം.
സത്യം പറ.കോട്ടയത്ത് ആസ്പത്രീല് പോയപ്പോ ഈ കുഞ്ഞുങ്ങളെ കണ്ടിരുന്നല്ലേ?
ആ അമ്മയെ കുറ്റം പറയാനൊക്കില്ല,കൊന്ന് കക്കൂസിലോ കാട്ടിലോ എറിഞ്ഞില്ലല്ലോ!!
“നൊന്തുപെറ്റ”വര്‍ക്ക് “നോവ്”ല്യാതായി..!
അതോണ്ട് ,സ്നേഹുല്യാ..ഒട്ടും,ഹെന്നാലും ...
ഇങ്ങനീംണ്ടോ ,ഒരു തള്ളകള്..ഹൌ..!!
കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ചു എന്നുള്ളതുകൊണ്ട് മാത്രം ഒരു സ്ത്രീയെ അമ്മയെന്ന് വിളിക്കാമോ? മരഹൃദയത്തേക്കാള് മരവിച്ച മനുഷ്യ ഹൃദയങ്ങള്‍...
മക്കളെ ഉപേക്ഷിക്കുന്ന അമ്മമാരെ പഴിക്കുന്നസമൂഹം
എന്തുകൊണ്ട് അവർ ഉപേക്ഷിക്കാൻ നിർബന്ധിതരായി എന്ന് ഓർക്കാറേ ഇല്ല.
പാപത്തെ വെറുത്തിട്ട് നിങ്ങൾ പാപികളെ സ്നേഹിക്കാൻ പഠിപ്പിച്ച കൃസ്തുവിനെയും നമ്മൾ മറന്നില്ലേ.
നമ്മൾ പാപത്തെ സ്നേഹിക്കുകയും പാപൈകളെ വെറുക്കുകയും ചെയ്യുന്നു.
ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞുങ്ങളുടെ തന്ത ഈ സമൂഹമാണ്.
ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു. ജന്മാവകാശമായ മുലപ്പാലു പോലും കുടിക്കാനാകാതെ...
ചിലപ്പോള്‍ സ്വന്തം അമ്മമാരോടൊത്തുള്ളതിനേക്കാള് നല്ലൊരു ജീവിതം ഭാവിയില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് കിട്ടിയേക്കാം. അതവരുടെ ഭാഗധേയം. അതങ്ങനെ തന്നെ ആയിരിക്കട്ടേ ദൈവമേ.
ശിശുക്ഷേമ സമിതിയിലെ അമ്മമാരെ മനസ്സുകൊണ്ട് കുമ്പിടുന്നു.
അമ്മത്തൊട്ടിലിന്റെ ഹൃദയം!!
അനാഥകുരുന്നുകള്‍ക്ക് കുറച്ചെങ്കിലും അത്താണിയാകുന്നു..
അമ്മത്തൊട്ടിലുകള്‍ പെരുകുന്നു
മനുഷ്യത്വം മരിക്കുന്നു :(
മക്കളെ ഉപേക്ഷിക്കുന്ന അമ്മമാർക്ക് എന്തിന്റെ പേരിലാണെങ്കിലും മാപ്പ് കൊടുക്കണോ എന്നാണ് എന്റെ ചിന്ത? എന്തിന്? ആ പാവം കുഞ്ഞ് എന്ത് പിഴച്ചു?
ഏത് കുഞ്ഞിനെയും സ്വന്തം കുഞ്ഞായി കാണാൻ മനസുള്ള അമ്മ മനസുകൾ എത്രയുണ്ടാകും ! എന്നാലും കൊന്ന് തള്ളാതെ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്ക് ഒരു പുതു ജീവൻ നൽകുന്ന അമ്മമാർ ആദരിക്കപ്പെടേണ്ടവർ തന്നെ.
ചേച്ചീ-
കാലം മാറുന്നു-അമ്മയും കുഞ്ഞും
ഉഷാമ്മേ,
ആ മരത്തൊട്ടിലിലും ഒരു മാതൃഹൃദയം ദര്‍ശിച്ച ഉഷാമ്മയുടെ മാതൃത്വത്തെയും സ്നേഹത്തെയും ഓര്‍ത്ത് വളരെ വളരെ സ്നേഹവും അഭിമാനം തോന്നുന്നു.
ഉള്ളിലെന്നും ഈ കെടാവിളക്ക് നിലനിര്‍ത്തണേ....
കവിത കാലികപ്രസക്തം.അഭിനന്ദനങ്ങൾ.
hearty congrats.....
മരക്കൂടിലും മാതൃമര്മ്മരം കേട്ടൊരാ-
മരതക മാനസം കണ്ടുഞാന്‍ കവിതയില്‍ ..
മൃദുലമാമാന്ത്രിക വീണയില്‍ വിരിഞ്ഞൊരു
മന്ദ്രധ്വനികള്‍ മനോഹരം മധുരിതം
ഒഴാക്കന്,ഉമേഷ്,മിനി,ഹംസ,ഇസ്മൈല്‍,ഹരി,ഒരുനുറുങ്ങ്,പൊറാടത്ത്,സുരേഷ്, ഗീതേച്ചി,വഴിപോക്കന്,ജിപ്പൂസ്,മനൊരാജ്,ബഷീര്‍,കാട്ടിപ്പരുത്തി, ഗോപന്.പ്രദീപ്,അബ്ദുല്‍ഖാദര്‍
എല്ലാവര്ക്കും നന്ദി.
സുരേഷ് മാഷിന്റെ അഭിപ്രായത്തിന് കീഴെ ഒപ്പിടുന്നു. അവസാന വരിയ്ക്ക് എന്റെ ഒരു സല്യൂട്ട്.
മനസ്സിനെ മഥിയ്ക്കുന്ന വരികൾ എഴുതിയ കിലുക്കാം പെട്ടിയോട് ഒന്നും പറയാനുള്ള കഴിവില്ലാത്തതുകൊണ്ട് ....പോയി വരാം.
മനസ്സിനെ സ്പര്‍ശിക്കുന്ന വരികള്‍..
Post a Comment