Saturday, July 2, 2011

മനസ്സിലൊരു വിങ്ങലായ്.....ഈ ശബ്ദം


ഈ ശബ്ദം  കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു. വന്ദേ മുകുന്ദ ഹരേ......എന്ന വരികളില്‍ക്കൂടി ഒരിക്കലും നിലക്കാതെ ആ ശബ്ദമാധുര്യം  ഇന്നും എന്നും  നമുക്കു കേള്‍ക്കാം...

Vandemukunda | Online Karaoke

(ചിത്രം:ദേവാസുരം - 1993, സംവിധാനം - ഐ വി ശശി, ഈ ഗാനം സംഗീതം നല്‍കി ആലപിച്ചത് - ശ്രീ.എം.ജി.രാധാകൃഷ്ണന്‍, രാഗം-മധ്യമാവതി - ഈ ചിത്രത്തില്‍ വളരെ ചെറിയ വേഷത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ശ്രീ.ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആലപിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം, ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള രംഗമാണ്.  ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക വായിച്ചിരിക്കുന്നത് ശ്രീ.തൃപ്പൂണിത്തുറ ഹരിദാസ് ആണ്).



പ്രണയം മനസ്സില്‍ ഉള്ള എല്ലാവര്‍ക്കും എന്നും ഒരുവിങ്ങലായ സംഗീതം ...... 
.......ഓ മൃദുലേ.....


(1982 ല്‍ പുറത്ത് വന്ന, പി.ചന്ദ്രശേഖര്‍ സം‌വിധാനം ചെയ്ത ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെതാണ് ഈ ഗാനം.  രചന - സത്യന്‍ അന്തിക്കാട്, സംഗീതം - എം.ജി.രാധാകൃഷ്ണന്‍, ആലാപനം - യേശുദാസ്.  ഈ ഗാനരംഗത്തെ നടന്‍ ദിലീപും നടി പൂര്‍ണ്ണിമ ജയരാമുമാണ്.  ഈ ഗാനത്തിന്റെ തന്നെ മറ്റൊരു മൂഡിലുള്ളതും, പിന്നെ, പ്രണയവസന്തം തളിരണിയുമ്പോള്‍, രജനീ പറയൂ എന്നിവയാണ് മറ്റ് ഗാനങ്ങള്‍ ).

ഈ പാട്ടിന്റെ പിന്നില്‍ എം ജി സഹോദരന്മാരുടെ വലിയ ഒരു സ്നേഹത്തിന്റെ കഥയുണ്ട്

 

2001-ല്‍ പുറത്തിറങ്ങിയ, സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത  “അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെ ..ശലഭം വഴിമാറുമാ മിഴിരണ്ടിലും.. എന്ന ഗാനത്തിന് എറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു.  എം.ജി.ശ്രീകുമാറും  ചിത്രയും പാടിയ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കാനഡ രാഗത്തിലാണ്.  എസ്സ്.രമേശന്‍ നായരുടെതാണ് വരികള്‍. ബിജുമേനോനും ലക്ഷ്മി ഗോപാലസ്വാമിയും മാസ്റ്റര്‍ അശ്വിനുമാണ് രംഗത്ത്.


ഒരുപാടു ലളിതഗാങ്ങളും,  സിനിമാഗാനങ്ങളും , ശാ‍സ്ത്രീയസംഗീതവും  എല്ലാം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നമുക്കുണ്ട്. എന്നാലും എനിക്കു എന്നും പ്രിയപ്പെട്ടവ ഞാന്‍  എഴുതിയെന്നേയുള്ളൂ.
ആ മഹാ കലാകാരന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ കണ്ണീര്‍പ്രണാമം................                                                                                                                                                                   

14 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ ശബ്ദം കേള്‍ക്കാതെയായിട്ട് ഒരു വര്‍ഷം...പിന്നിട്ടു....മനസ്സിലൊരു വിങ്ങലായ്.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

aa sabdam...

http://www.youtube.com/watch?v=fTiwuOjqpbU

ശ്രീ said...

ഒരു വര്‍ഷമായല്ലേ...

keraladasanunni said...

ഇന്നാളാണ് ആ സംഗീത പ്രതിഭ മണ്‍മറഞ്ഞതെന്ന് തോന്നുന്നു. ഉചിതമായ അനുസ്മരണം.

Echmukutty said...

vande mukundahare .........maatram mati.aa prathibhayute maattariyaan.
uchitamaya anusmaranam!

etra paattukal.....orikkalum marakkan kazhiyaathava.....

Devi said...

gud one amma !!!

വിധു ചോപ്ര said...

പാട്ടുകളിഷ്ടമാണെങ്കിലും പാട്ടുമായി ബ്വന്ധപ്പെട്ട മറ്റു കാര്യങ്ങളിലേക്കൊന്നും കടക്കാറില്ലാത്തതു കൊണ്ട് ഇതുപോലുള്ള കാര്യങ്ങളൊന്നും മനസ്സിലേക്ക് വരാറേയില്ല . സത്യത്തിലിത് മഹാപ്രതിഭകളോടുള്ള അനാദരവിനു തുല്യമായ കാര്യംതന്നെ. ആ സ്മരണക്കു മുൻപിൽ പ്രണാമം ഒപ്പം ഓർമ്മിപ്പിക്കലിന് നന്ദി. അവിടെ സംഗീത ശേഖരം ഉണ്ടെകിൽ അസൌകര്യമില്ലാത്തപ്പോൾ മെയിൽ ചെയ്തു തന്നാൽ ഉപകാരമായി. ക്ഷണത്തിന് വളരെ നന്ദി. ആശംസകൾ നേരുന്നു.

sm sadique said...

ബാക്കിവെച്ച സംഗീതത്തിലൂടെ, ആ സ്വരം രൂപം ഭാവം ഓർമയിൽ ഇന്നും ജീവിക്കുന്നു... എങ്കിലും, എന്റെ ശബ്ദം എനിക്ക് തന്നെ കേൾക്കാൻ കഴിയാത്ത ദിനത്തെ ഞാൻ കാതേർക്കുന്നു... “അവസാന മണിയടി ഒച്ച”

അനില്‍കുമാര്‍ . സി. പി. said...

മനസ്സിന്റെ ഈ വിങ്ങല്‍ ഒരു വട്ടം കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി.

ഈ വരികള്‍ ഇപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ വയ്യ:

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും...

ചന്തു നായർ said...

പ്രീയ...ഉഷശ്രീ...ഈ ഓർമ്മപ്പെടുത്തൽ നന്നായി.... പക്ഷേ ഓർക്കുമ്പോൾ വേദന തോന്നുന്നൂ.... അത്രയ്ക്ക അടുപ്പമായിരുന്നൂ ഞങ്ങൾ തമ്മിൽ..അതുകോണ്ട് തന്നെ ഒന്നും പറയാൻ എന്നെക്കൊണ്ട് കഴിയുന്നില്ലാ...പറയാൻ ഒരുപാടുണ്ട്താനും...അതൊക്കെ പിന്നീടൊരിക്കൽ ആകാം............

Anonymous said...

ഓർമ്മപ്പെടുത്തൽ നന്നായി....ആശംസകള്‍.....

സ്മിത മീനാക്ഷി said...

വന്ദേ മുകുന്ദ ഹരേ....
aa Sabdathinum ee ormmappeduthalinum vandanam ...

( kshamikkuka , malayalam font pani mudakki.)

Gopakumar V S (ഗോപന്‍ ) said...

നിലയ്ക്കാത്ത ഈണമായി, ഒരു നനുത്ത സ്പര്‍ശമായി എന്നും...പലപ്പോഴും ഒരു വിങ്ങലായി അദ്ദേഹത്തിന്റെ ഈണങ്ങള്‍ ... ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി ഉഷാമ്മേ...

Murali K Menon said...

അദ്ദേഹം മരിച്ചപ്പോള്‍ ഓര്‍മ്മക്കുറിപ്പെഴുതിയ ഞാന്‍ പിന്നീട് ജീവിച്ചിരിക്കുന്നവരെ തിക്കിതിരക്കി നടന്നപ്പോള്‍ വാര്‍ഷികം മറന്നുപോയി. ഉഷയുടെ എഴുത്ത് തുടരൂ...ഭാവുകങ്ങള്‍!