Saturday, August 27, 2011

ചില്ലുകൊട്ടാരം


    വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതേ വിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!
   എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്, പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണെന്നള്ള കാര്യം പോലും പലപ്പോഴും മറന്നു പോയി. മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.
   
ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല. ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!
   വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം...ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം...സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം...ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!! 

15 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം. ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം..സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം..
ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!

Kattil Abdul Nissar said...

ചെറുപ്പത്തില്‍ നമ്മള്‍ ചോറും കറിയും കളിച്ചിട്ടുണ്ട്.
അപ്പോഴൊന്നും അത് കളി ആണെന്ന് വിചാരിച്ചിട്ടില്ല. ഇവിടെ ചീട്ടു കൊട്ടാരം പണി
യുമ്പോഴും അങ്ങനെ എല്ലാം മറന്നു ഉയരത്തിലേക്ക് നാം കയറുന്നു. വിരലുകള്‍ എത്ര വന്നാലും നാം പണിത് കൊണ്ടേ ഇരിക്കും . നമുക്ക് സ്വപ്നം കാണാന്‍ പറ്റുന്നിടത്തോളം .......

keraladasanunni said...

ചീട്ടുകൊട്ടാരം തകര്‍ക്കാന്‍ വിരലുകള്‍ ഇനിയും വന്നുകൊണ്ടേയിരിക്കും. വീണ്ടും വീണ്ടും കൊട്ടാരം 
പണിതുകൊണ്ടേയിരിക്കാം.

Prabhan Krishnan said...

...രലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!

അവയറിയുന്നില്ലല്ലോ പടുത്തുയര്‍ത്തിയവന്റെ നിശ്വാസങ്ങള്‍..!!

ആശംസകള്‍..!!

jayanEvoor said...

വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!

ഹോ!
സത്യം!

കലി said...

.സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം...ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!


സ്വപ്‌നങ്ങള്‍ അങ്ങനെ ആണ്... നമുക്ക് മാത്രം വിലയുള്ളവ ... ചീട്ടുകൊട്ടരങ്ങള്‍ ... എന്റെ മനസിലും... പലവട്ടം തകര്‍ന്നെങ്കിലും പിന്നെയും ... വിരലുകള്‍ ഇല്ലെങ്കില്‍ നമ്മള്‍ ഏകരല്ലേ... നല്ല പോസ്റ്റ്‌

കലി said...

.സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം...ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!


സ്വപ്‌നങ്ങള്‍ അങ്ങനെ ആണ്... നമുക്ക് മാത്രം വിലയുള്ളവ ... ചീട്ടുകൊട്ടരങ്ങള്‍ ... എന്റെ മനസിലും... പലവട്ടം തകര്‍ന്നെങ്കിലും പിന്നെയും ... വിരലുകള്‍ ഇല്ലെങ്കില്‍ നമ്മള്‍ ഏകരല്ലേ... നല്ല പോസ്റ്റ്‌

ശ്രീനാഥന്‍ said...

ചീട്ടു കൊട്ടാരങ്ങളും വിരലുകളും. ഇഷ്ടമായി.

സ്മിത മീനാക്ഷി said...

അക്ഷരങ്ങള്‍ കൊണ്ടൊരു ചീട്ടുകൊട്ടാരം.

അനില്‍കുമാര്‍ . സി. പി. said...

ഈ അക്ഷര കിലുക്കവും ഇഷ്ടമായി.

Gopakumar V S (ഗോപന്‍ ) said...

അസൂയയുടെയും അസഹിഷ്ണുതയുടെയും വിരലുകൾ എന്നും നമ്മുടെ കൊച്ചുകൊച്ചു ചില്ലുകൊട്ടാരങ്ങൾക്കു നേരെ കൂർത്തനഖം നീട്ടും....സത്യം...

എത്ര നല്ല നിരീക്ഷണം, ഉഷാമ്മേ...

Echmukutty said...

സത്യമാണ് പറഞ്ഞത്. അധികമൊന്നും പറയേണ്ടതില്ലല്ലോ.
ഈ കൈയടക്കം ഇഷ്ടമായി.

ഋതുസഞ്ജന said...

വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം. ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം..സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം..
ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!സത്യം!ഇഷ്ടമായി.

ബഷീർ said...
This comment has been removed by the author.
ബഷീർ said...

ചിന്തനീയമായ വരികൾ..

ഒരിക്കൽ തകർന്നടിയുമെന്നറിന്ഞിട്ടും നാം പടുത്തുയർത്തുന്നു ചീട്ടുകൊട്ടാരന്ങൾ