Tuesday, November 1, 2011

മലയാളത്തിന്റെ പുതുപ്പിറവി


               സമ്പന്നമായ ഭാഷയും സംസ്കാരവുമുള്ള മനോഹരമായ ഒരു നാടിന്റെ ജന്മദിനം, ഇന്ന് - ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ. എങ്ങനെയും വളച്ചൊടിക്കാവുന്ന ഭാഷയാണ് മലയാളമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ മലയാളം. സംസാരശൈലി കേട്ടാൽ ആള് ഏത് ജില്ലയിൽ നിന്നെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാലിന്നത്തെ നമ്മുടെ മക്കൾ കേരളത്തിനു മാത്രമായി ഒരു മലയാളത്തിനു ജന്മം കൊടുത്തു. നാടോടുമ്പോൾ കുഞ്ഞുങ്ങൾ നടുവേ ഓടിയ്ക്കോട്ടേ. പുതിയ ഭാഷ കേട്ട്, ആസ്വദിച്ച്, നമ്മളും പഠിക്കണം. ഇല്ലെങ്കിൽ നാളെ നമ്മുടെ മക്കളോട് ആശയവിനിമയം നടത്താൻ നമ്മൾ വല്ലാതെ  ബുദ്ധിമുട്ടും.
        വിദേശത്ത് ജനിച്ചു വളരുന്ന ഈ കുട്ടിയുടെ മലയാളം നമുക്കൊന്ന് കേട്ടാലോ.
                ഇവൻ നല്ല മലയാളിയായി വിദേശത്ത് ജീവിക്കട്ടേ. ഇതുപോലെ ഒരുപാട് കൊച്ചുമക്കളെ അവിടെ കാണാം. മലയാളത്തിന്റെ 'അരിയാം, അരിയാം, കുരച്ചരിയാം..' എന്ന പുതുമലയാളം പറയാനറിയാത്ത, തനതുമലയാളം സ്പഷ്ടമായി പറയുന്ന തുഞ്ചന്റെ പൈങ്കിളികളേ, നമ്മുടേ മലയാളി മക്കളെ. ഈ മക്കളെ മലയാളം പഠിപ്പിച്ച അച്ഛനമ്മമാരോട് എത്ര നന്ദി പറഞ്ഞാൽ മതിയാവും, സാക്ഷരകേരളമേ?
            ലോകമലയാളി സമ്മേളനം അമേരിക്കയിൽ നടന്നു എന്ന് പറഞ്ഞ് ഗോഗ്വാ വിളിച്ചവരേ,നിങ്ങൾ അറിഞ്ഞില്ലന്നുണ്ടോ നല്ല മലയാളിയും നല്ല മലയാളവും കേരളത്തിന്റെ സാഹിത്യവും സംസ്കാരവും അറബിക്കടലിൽ ചാടി രക്ഷപെട്ടു! വിദേശരാജ്യങ്ങളിലെല്ലാം കേരളം പിറന്നു വളരുന്നു. കേരളലോകമേ, ലോകകേരളമേ... നിനക്ക് ദീർഘായുസ്സ് നേരുന്നു ഒപ്പം പിറന്നാളാശംസകളും …...

14 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വിദേശരാജ്യങ്ങളിലെല്ലാം കേരളം പിറന്നു വളരുന്നു. കേരളലോകമേ, ലോകകേരളമേ... നിനക്ക് ദീർഘായുസ്സ് നേരുന്നു ഒപ്പം പിറന്നാളാശംസകളും …...

Gopakumar V S (ഗോപന്‍ ) said...

അതെ, പുതുപ്പിറവി തന്നെ, മലയാലം കുരച്ച് കുരച്ച് പരയുന്ന പുതുമലയാളവും, പിന്നെ പ്രവാസികൾ അന്യദേശത്ത് ആത്മാർത്ഥതയോടെ നെഞ്ചിലേറ്റി വളർത്തുന്ന തനിമലയാളവും...

പുതുവത്സരപ്പിറവിയിൽ നല്ല കണി തന്നെ, ശുദ്ധമലയാളത്തിൽ മാതൃസ്നേഹം ആസ്വദിക്കുന്ന ഈ കുട്ടനും ഈ പോസ്റ്റ് കൃത്യസമയത്ത് തന്നെ ഇട്ട ഉഷാമ്മയ്ക്കും ആശംസകൾ

സേതുലക്ഷ്മി said...

മലയാളം സംസാരിക്കുന്നതിന്റെ പേരില്‍, മലയാളികളുടെ തനതായ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ കുട്ടികളെ ശിക്ഷിക്കുന്ന ആധുനിക കാലത്തെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഈ ലേഖനം വായിച്ചിരുന്നെങ്കില്‍....

sm sadique said...

എന്റെ കേരളമേ,നിനക്കെന്റെ പിറന്നാളാശംസകൾ........

Prabhan Krishnan said...

അമ്മ മലയാളത്തിന് പിറന്നാളാശംസകള്‍..!!!

keraladasanunni said...

കേരളപ്പിറവി ദിനത്തില്‍ എല്ലാ ആശംസകളും 

Vp Ahmed said...

വീട്ടില്‍ കുട്ടികള്‍ മലയാളം സംസാരിക്കാന്‍ പാടില്ല എന്ന് വാശി പിടിക്കുന്ന 'സ്വദേശ' മലയാളികള്‍ ഉള്ള ഈ അവസരത്തില്‍, ഈ കേരളപ്പിറവി ദിനത്തില്‍ ഉഷശ്രീയുടെ ലേഖനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍.
http://surumah.blogspot.com

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഏതു ഭാഷയിലാണോ നാം ചിന്തിക്കുന്നത് അതാണ്‌ നമ്മുടെ മാതൃഭാഷ എന്ന് പറയാറുണ്ട്‌.
ഇപ്പോള്‍ നാം ചിന്തിക്കുന്നത് പോലും മംഗ്ലീഷില്‍ ആണല്ലോ.
മലയാളം മരിക്കാതിരിക്കട്ടെ.

കലി said...

nannayi... anukalika prasakstam

jayanEvoor said...

മലയാളം നീണാൾ വാഴട്ടെ!

Anil cheleri kumaran said...

ഇന്റർനെറ്റിലെങ്കിലും മലയാളം വളരുന്നുണ്ടല്ലോ.

മാണിക്യം said...

കേരളപിറവി ദിനാശംസകള്‍!
ഈ മിടുമിടുക്കന്‍ ആരാ?
നല്ല രസമായി പാടിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍.....

Devi said...

:-)

Echmukutty said...

ഇതു കൊള്ളാലോ. അഭിനന്ദനങ്ങൾ.