Saturday, July 13, 2013

സ്നേഹവൃണങ്ങളുടെ കാവൽക്കാർ

                സ്നേഹവൃണങ്ങളുടെ കാവൽക്കാർ
                           ഒന്നിച്ചിരുന്നവർ തമ്മിലടിച്ചു 
                           തമ്മിലടിച്ചവർ വെല്ലുവിളിച്ചു
                           വെല്ലുവിളിച്ചവർ ചേരിതിരിഞ്ഞു
                           ചേരിതിരിഞ്ഞവർ ചേർത്തുപിടിച്ചു
                           ചേർത്തുപിടിച്ചവർ ആർത്തുചിരിച്ചു
                           ആർത്തുചിരിച്ചവർ ഓർത്തുചിരിച്ചു
                           തമ്മിലടിച്ചവർ  ഭിന്നിച്ചിരുന്നു 
                           ഭിന്നിച്ചിരുന്നവർ ഒന്നിച്ചിരുന്നു 
                           ഒന്നിച്ചിരുന്നവർ തേങ്ങിക്കരഞ്ഞു   
                           തേങ്ങിക്കരഞ്ഞവർ ഒന്നിച്ചിരുന്നു .

നിറഞ്ഞ സ്നേഹങ്ങളെ തകർത്ത ആഴമുറിവുകളുടെ  ഭീകരവൃണങ്ങൾ, ഏതു മരുന്നിട്ടാലും ഉണങ്ങാതെ ഉണങ്ങിയപോലെ പൊറ്റപിടിച്ചു മയങ്ങി കിടക്കും.
ഇടക്കിടെ ചൊറിയും പൊട്ടും ഒലിക്കും, പിന്നെയും നടിച്ചുകിടക്കും.... ഇളിഞ്ഞചിരികൊണ്ട് സ്നേഹവൃണങ്ങളേ ഹൃദയത്തിൽ ഒളിപ്പിക്കുന്ന മനുഷ്യാ! നിങ്ങളിലാരോ പറഞ്ഞു,"സോദരർ തമ്മിലെ പോരൊരു പോരല്ല " എന്ന്.
തെറ്റ് ..... ഒരിക്കലും മറക്കാത്ത പൊറുക്കാത്ത സോദരർപോരല്ലേ അന്നും ഇന്നും എന്നും.....
                                                 
                          മറക്കണം (ഇല്ല )  
                          മറക്കരുത്  (ഇല്ലേയില്ല) 
                          പൊറുക്കണം(ഇല്ല)
                          പൊറുക്കരുത്(ഇല്ലേയില്ല)
   
              'മറക്കാത്തവർ പൊറുക്കാത്തവർ ക്രൂരന്മാർ   
              മറക്കുന്നവർ പൊറുക്കുന്നവർ നിഷ്ക്കളങ്കർ
              മറക്കാത്തവർ പൊറുക്കുന്നവർ ജ്ഞാനികൾ'.

 ക്രൂരന്മാരും നിഷ്കളങ്കരും ജ്ഞാനികളും സഹോദരങ്ങൾ, 
 സ്നേഹവൃണങ്ങളെ മനസ്സിൽസൂക്ഷിക്കുന്ന കാവൽക്കാർ.  
     

14 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ക്രൂരന്മാരും നിഷ്കളങ്കരും ജ്ഞാനികളും സഹോദരങ്ങൾ,
സ്നേഹവൃണങ്ങളെ മനസ്സിൽസൂക്ഷിക്കുന്ന കാവൽക്കാർ.

മാണിക്യം said...

കിലുക്ക്സ് നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടായി ..

vettathan said...

മനുഷ്യ കഥ എന്നും ഇത് തന്നെയല്ലേ?

ajitha kaimal said...

ushachechi,ezhuthiyathu valare istapettu...........ethra paramamaya sathyam...........

ajith said...

സ്നേഹഗാഥകള്‍

Gopakumar V S (ഗോപന്‍ ) said...

കുറെ നാൾക്ക്ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമായി ഉഷാമ്മേ....നന്നായിരിക്കുന്നു....

Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Johnson said...

Kaalaththinte nerkkaazhcha

Johnson said...
This comment has been removed by the author.
Kalavallabhan said...

ജീവിതത്തിന്റെ ഒരു ചിത്രം.
എങ്കിലും ഇതെഴുതാൻ പ്രേരിപ്പിച്ച ഘടകമേതാണ്‌ ?

VIJOOS said...

നന്നായി..ഇനിയും കൂടുതല്‍ എഴുതാന്‍ തോന്നട്ടെ..

ബഷീർ said...

ഈ സ്നേഹമന്ത്രണകിലുക്കം നന്നായി ചേച്ചീ

Mano Swathi Koppam said...

ആൾ ദി ബെസ്റ്റ്......

sm sadique said...

"മറക്കാത്തവർ പൊറുക്കുന്നവർ ജ്ഞാനികൾ” ജ്ഞാനികൾ ആയില്ലങ്കിലും നമുക്കും ജ്ഞാനികളെ പോലെ ആകാൻ ശ്രമിക്കാം. ആശംസകൾ.........