Monday, September 24, 2007

കുഞ്ഞു കഥ.


എന്റെ'മീനു' വായിച്ച് മനസ്സില്‍ നേരിയ വേദന തോന്നിയ മീനുവിന്റെ അമ്മക്കും,നിഷ്കളങ്കമായ കണ്ണുകളോടെ ഈ ലോകത്തിലേക്കു നോക്കുന്ന എന്റെ മീനുവിനും,
എല്ലാ മക്കള്‍ക്കും വേണ്ടി......
ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു.....
ഓര്‍മ്മ വരുന്നില്ല.

കാക്കകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു.
ഒരേ ദിവസം ജനിച്ചവര്‍.

ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി.
വഴക്കുതീര്‍ക്കാന്‍ ദൈവം ആവുന്നതും ശ്രമിച്ചു.എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു.
"ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."

ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി,മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും..
വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.

19 comments:

സുല്‍ |Sul said...

നല്ല കഥ.
-സുല്‍

കുഞ്ഞന്‍ said...

അവരുടെ വഴക്ക് നമുക്കനുഗ്രഹം..

നല്ല കഥ..:)

ശ്രീ said...

“ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി,മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും...”

അതു നന്നായി... നല്ല കുട്ടിക്കഥ!
:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എല്ലയിടത്തും കുഞ്ഞുങ്ങള്‍ മീനുവിനേപ്പോലെയാന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കുറച്ചുകാലം മുന്‍പ് എന്റെ സുഹ്യത്തുപറഞ്ഞ സംഭവമോര്‍ത്തു പോകുന്നു. കുഞ്ഞുങ്ങളുടെ ചുറ്റുപാടുകള്‍ എത്ര മാത്രമവരെ സ്വാധീനിക്കുന്നു എന്നുള്ളതിനുള്ള മറ്റൊരു തെളിവ്..സംഭവമിങ്ങനെ..

മലയാളത്തെ വലരെയധികം സ്നെഹിക്കുന്നയെന്റെ സുഹ്യത്ത്, മകളെ കുഞ്ഞു കഥകള്‍ പരിചയപ്പെടുത്തി, മലയാളം ഇന്‍ജക്ടു ചെയ്യുന്നു..
ഈ പ്രാവിശ്യം,ഒരു അയ്യപ്പപണിക്കര്‍ കവിത പറഞ്ഞു കൊടുക്കുന്നു..കവിതയിലെ കഥാംശമിങ്ങനെ,

രാവുമുഴുവന്‍ പ്രതാപിയായി കത്തിനിന്ന ചന്ത്രനു രാവിലെയായപ്പോളൊരു ആഗ്രഹം..കുറച്ചുകൂടി സമയം തന്റെ പ്രതാപം മാനത്തു തെളിഞ്ഞു നില്‍കണം.സ്മാര്‍ടായ ചന്ത്രന്‍ സൂര്യന്റെ കാലുപിടിച്ചു, കുറച്ചു സമയം കൂടി മാനത്തു നില്‍ക്കാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു..
‘ഒ കെ, ഒരു രണ്ടുമണിക്കൂര്‍ ഓവര്‍ ടൈം നാം അനുവദിച്ചിരിക്കുന്നു..,പക്ഷെ നാളെ ഞാന്‍ നേരത്തെ ഉദിക്കും’.സൂര്യന്‍ പറഞ്ഞു . രണ്ടു പേരും ഷെഡുളില്‍ സന്തുഷ്ടരായി സസുഖം കഴിഞ്ഞു..
അയ്യപ്പപണിക്കര്‍ കവിതയിങ്ങനെ അവസാനിപ്പിച്ചു.

ഇതുകേട്ട സുഹ്യത്തിന്റെ മകള്‍,പറയുന്നു..
‘അച്ഛാ,അങ്ങനെയല്ല കഥയുടെ അവസാനം..
..ചന്ത്രന്‍ സൂര്യനോടു കൂടുതല്‍ സമയം ചോദിച്ചപ്പോള്‍, സൂര്യന്‍ സമ്മതിച്ചില്ല. വാക്കുതര്‍ക്കമയി..വഴക്കായി..അടിയായി..
രാവിലെ എല്ലാവരും മാനത്തു നോക്കിയപ്പോള്‍, സൂര്യനും ചന്ത്രനും പൊരിഞ്ഞയടി. നാട്ടുകാരിടപെട്ടു.
രണ്ടു പേരോടും പിരിഞ്ഞു പോകാന്‍ പറഞ്ഞു, ഒരു രക്ഷയുമില്ല..പൊരി‍ഞ്ഞയടി. ഗതികെട്ട നാട്ടുകാര്‍, ഏണിവെച്ചു മാനത്തു കയറി രണ്ടിനേയും അടിച്ചോടിച്ചു..!!‘

എപ്പടി കുഞ്ഞുമോള്‍..?
അവളുടെ ചുറ്റുപാടും നടക്കുന്ന കര്യങ്ങളിങ്ങനെയൊക്കെയണ്. റിയാലിറ്റിയില്‍ തന്നെ കുഞ്ഞുങ്ങള്‍ കാര്യങ്ങളെ കാണണമെന്നുള്ളതില്‍ സംശയമില്ല,,അതിന്റെ കൂടെ നന്മയുടെ അംശങ്ങളും
നമ്മള്‍ ശീലിപ്പിക്കേണ്ടി വരും..

ഇത്തരമൊരു ചിന്തക്കു തുടക്കമിട്ട കിലുക്കം,
ഞാനും പറയുന്നു..
..അവര്‍ നന്മ നിറഞ്ഞു പാറിപ്പറക്കട്ടെ !

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

കമന്റ്സ് ഇട്ട എല്ലാര്‍ക്കും നന്ദി.കുഞ്ഞുങ്ങള്‍ക്ക് ഉള്ള കഥകളും കുഞ്ഞുങ്ങള്‍ പറഞ്ഞ കഥകളും കൊണ്ട് നിറ്യട്ടെ ബ്ലോഗുകളും നമ്മുടെ മനസ്സുകളും.

Murali K Menon said...
This comment has been removed by the author.
Murali K Menon said...

എല്ലാവരും പറഞ്ഞിരിക്കുന്നു ഇതൊരു നല്ല കഥയാണെന്ന്. എനിക്കങ്ങനെ തോന്നുന്നില്ല. കുറേ പേര്‍ പറഞ്ഞതുകൊണ്ടു മാത്രം ഒരു കഥയും നന്നാവണമെന്നില്ല.

പക്ഷെ ഇതൊരു കവിതയാണ്. അല്ലെങ്കില്‍ കവിതപോലെ, ഭാവഗീതം പോലെ മനോഹരമാണെന്നു ഞാന്‍ പറയും. "small is beautiful" എന്നു പറഞ്ഞതുപോലെ. അതുവിചാരിച്ച് “കുഞ്ഞുങ്ങള്‍ക്ക് ഉള്ള കഥകളും കുഞ്ഞുങ്ങള്‍ പറഞ്ഞ കഥകളും കൊണ്ട് നിറ്യട്ടെ“ എന്നൊക്കെ പറഞ്ഞാല്‍ എന്നെപോലുള്ളവര്‍ എന്തു ചെയ്യും എന്റെ ഈശ്വരാ.. വന്നു കയറിയ ഉടനെ കുട്ടിക്കഥകള്‍ക്ക് ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചാലേ, ഞങ്ങളും സംഘടിക്കും എന്നു മാത്രമേ പറയുന്നുള്ളു.

വഴിപോക്കന്‍ കമന്റായ് നടത്തിയ കഥയും മനോഹരം തന്നെ.

ചന്ദ്രകാന്തം said...

മേഘങ്ങള്‍ പൊടിഞ്ഞ്‌ കാക്കകളും, മാരിവില്‍ പൊടിഞ്ഞ്‌ പൂമ്പാറ്റകളും.. നല്ല ഭാവന.
ഒരു സംശയം... അതിലെ വര്‍ണ്ണമേഘപ്പൊട്ടുകളാണോ... പൂക്കള്‍?

simy nazareth said...

നല്ല കഥ. എന്നാലും മേഖങ്ങള്‍ പൊടിഞ്ഞാല്‍ മഴയല്ലേ ഉണ്ടാവുക? അല്ലെങ്കില്‍ വെള്ള എന്തെങ്കിലും? കാര്‍മേഖങ്ങള്‍ പൊടിഞ്ഞാല്‍ ചിലപ്പൊ കാക്ക ആവും അല്ലേ.

വേണു venu said...

കുഞ്ഞു കഥ, നല്ല ഭാവന നെയ്ത കിന്നരി തൊപ്പി പോലെ.:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കണ്ടില്ലെ മേന്‍നേ ... കുട്ടികള്‍ ഇട്ട കമ്ന്റ്സ്. എല്ലാവരിലും ഇല്ലേ ഈ കുഞ്ഞുകഥകള്‍ ഇഷ്ടപ്പെടു ന്ന കുഞ്ഞുങ്ങള്‍....

സഹയാത്രികന്‍ said...

നന്നായി പറഞ്ഞു.... നല്ല കുഞ്ഞിക്കഥ...

:)

വഴിപോക്കന്‍ ചേട്ടന്റെ കമന്റും നന്നായിരിക്കുന്നു

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
തുടരുക

ഉപാസന || Upasana said...

ചെറുകഥ ഇഷ്ടപ്പെട്ടു
:)
ഉപാസന

Unknown said...

ithu enikku vendi eshuthiya katha aano?meenu oru penkutti aanennum,3vayassu muthal aval ellam arinjirikkanamennum,nammude achara anushtanangalkkoppam thanne aval valaranamennum aagrahikkunna orammayanu njan.kilukkampettikku vishamam aayenkil
sorryyyyyyyyyyy..........
avalude oro vaakkukalum ipol kooduthal srethikkunnu..
thanku.
oru paavam amma.

ജ്വാല said...

katha nannaayee.
veendum ezuthuu

മനോജ് കുമാർ വട്ടക്കാട്ട് said...

ശാപം പേറുന്നവരുടെ ഭൂമി!

(ഇങ്ങിനൊരു കഥ കേട്ടിട്ടില്ലായിരുന്നു)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ പോസ്റ്റ് വായിച്ചു കമന്റ്സിട്ട എല്ലാവര്‍ക്കും നന്ദി.