Tuesday, October 2, 2007
മുഖഛായകള്‍
..ഒരു ജനക്കൂട്ടം തന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു,
മുഖങ്ങളിലൊന്നിലും ഛായകള്‍ ഇല്ലാതെ..ശൂന്യമായ മുഖങ്ങള്‍ !!
ഛായകള്‍ മാത്രമവിടെ കൂനയായി കിടന്നിരുന്നു.അവനവന്റെ അല്ലെങ്കില്‍ അവനവനു യോജിച്ച ഛായകള്‍ തിരഞ്ഞു തിരഞ്ഞ് എല്ലാവരും വളരെ ക്ഷീണിച്ചിരിക്കുന്നു.ആര്‍ക്കും അവരവര്‍ക്കു യോജിച്ച ഒരു ഛായ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല !
വ്യക്തമായ മുഖഛായ ഉള്ള ഒരാള്‍ അപ്പോള്‍ അവിടേക്കു കടന്നു വന്നു.സ്വതസിദ്ധമായ ചെറുചിരിയോടെ അദ്ദേഹം ആ ജനക്കൂട്ടത്തെ വെറുതേ നൊക്കിക്കൊണ്ടു നിന്നു.കൂട്ടം കൂടി നിന്നിരുന്നവര്‍ ഒന്നായി ചോദിച്ചു
"അങ്ങ് ആരാണ്?"
സുന്ദരമായ ആ ചിരി നിലനിര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹം ചോദിച്ചു
'വ്യക്തമായ മുഖഛായയുള്ള എന്നെ നിങ്ങള്‍ അറിയുന്നില്ല,പിന്നെ എങ്ങനെയാണ് ഛായകള്‍ ഒന്നും തന്നെയില്ലാത്ത നിങ്ങളെ പരസ്പരം തിരിച്ചറിയുന്നത് ?. ഒരു നിമിഷം നിങ്ങളെല്ലാവരും എന്നോട് മനസ്സു തുറന്നു സംസാരിച്ചാല്‍ നിങ്ങള്‍ക്കോരോത്തര്‍ക്കും യോജിച്ച മുഖഛായകള്‍ ഞാന്‍ ഇതില്‍ നിന്നും എടുത്തു തരാം‘
ഒരു നിമിഷം എല്ലാവരും ചിന്തയിലാണ്ടു.
പിന്നെ..
മുഖഛായകള്‍ എല്ലാമവിടെ തന്നെ ഉപേക്ഷിച്ച്, പല വഴിക്കു പോയി.. പൊയ് മുഖങ്ങളോടെ...!!
ഒരു കൊച്ചു കുട്ടി മാത്രം പോകാതെ അവിടെ തന്നെ നില്ക്കുന്നതദ്ദേഹം കണ്ടു, നിഷ്കളങ്കമായ മുഖഛായയോടു കൂടി.. പെട്ടന്നു അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു കൊണ്ട് കുട്ടി അതിശയത്തോടെ ചോദിച്ചു.
"കാണുന്നവരുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന, സുന്ദരമയി എപ്പോഴും പുഞ്ചിരിക്കുന്ന ,എല്ലാ മുഖഛായകളും തിരിച്ചറിയാന്‍ കഴിയുന്ന, അങ്ങാരാ മഹാത്മാവേ?"
അദ്ദേഹം പറഞ്ഞു
'സ്വയം തിരിച്ചറിയാന്‍ ഞാന്‍ സഹായിച്ചവരെല്ലാമെന്നെ 'ഗുരുജി' എന്നു വിളിച്ചു.‘
അതിശയത്തോടെ ആ മുഖത്തേക്കു തന്നെ നോക്കി നിന്ന കുട്ടിയോട് ഗുരുജി ചോദിച്ചു
‘എന്താണു കുട്ടീ നിനക്ക് അറിയേണ്ടത്?‘
നന്മ മാത്രം നിറഞ്ഞ മനസ്സോടെ കുട്ടി ചൊദിച്ചു
" ശരിയായ മുഖഛായകള്‍ തിരഞ്ഞു പിടിച്ചു കൊടുക്കുന്ന ആ മഹാവിദ്യ എനിക്കു കൂടി പറഞ്ഞു തരുമോ ഗുരുജീ".
കുറച്ചു സമയം ആ കണ്ണുകളിലേക്കു നൊക്കിയിരുന്നിട്ടദ്ദേഹം പറഞ്ഞു
'മനസ്സിലെ കുട്ടിത്തം പോകതെ സൂക്ഷിക്കൂ..,അപ്പോള്‍ മനസ്സിലെ നന്മയും ഒരിക്കലും നഷ്ടപ്പെടില്ല, നിന്റെ മുഖഛയ നഷ്ടപ്പെടാതെയുമിരിക്കും മറ്റു ഛായകള്‍ കണ്ടെത്താനും കഴിയും. അതു മഹാവിദ്യ ഒന്നും അല്ല കുട്ടീ.'
"പിന്നെ എന്തേ ഗുരുജീ ആ കൂട്ടത്തില്‍ ഒരാള്‍ പോലും മുഖഛായ വേണം എന്നു പറയാഞ്ഞത്?"
‘ഇന്നലകള്‍ വ്യര്‍തഥമായിരുന്നു എന്നു തോന്നുന്ന നാള്‍,ഇന്നിനെ ഉത്‍സവമാക്കണം എന്നു തോന്നുന്ന നാള്‍.. അവരെല്ലാം നമ്മളെ പോലെയുള്ളവരെ തേടി വരും,തനിയെ വന്നു കൊള്ളും,കൊണ്ടു വരാന്‍ ശ്രമിച്ച് നമ്മുടെ ഛായകള്‍ നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം.’
ആ വിരല്‍തുമ്പില്‍ തൂങ്ങി കുട്ടിയും അദ്ദേഹത്തിനൊപ്പം നടന്നു..
Subscribe to:
Post Comments (Atom)
23 comments:
നല്ലതു ചിന്തിക്കാന്‍
നല്ലതു പറയാന്‍
നന്‍മ വിതറാന്‍..
ഒരുപാടു പ്രകാശം പരത്താന്‍,
തെളിയട്ടെയൊത്തിരി തിരിനാളങ്ങള്‍..
കഴിയട്ടെ പൊയ്മുഖമഴിച്ചു
നന്മതന്‍ മുഖമേറ്റാന്‍ !
ഈ നല്ല ചിന്തക്കു ഭാവുകങ്ങള്‍..
അര്‍ത്ഥവത്തായ അപൂര്‍വ്വം ചില ബ്ലോഗുകളിലൊന്ന് എന്ന് പറയുവാന്‍ തോന്നുന്നു. (ഇതുവരെ കണ്ട പോസ്റ്റിംഗ് വെച്ചു പറഞ്ഞതാണ്)
മുഖഛായകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ സമാനമായ മറ്റൊരു കഥ എന്റെ മനസ്സില്‍ വന്നു. മനുഷ്യര്‍ ദു:ഖങ്ങളെക്കുറിച്ച് ദൈവത്തിനോട് നിരന്തരം പരാതിപ്പെട്ടപ്പോള്‍ ദൈവം എല്ലാവരുടേയും ദു:ഖങ്ങളെടുത്ത് ഒരു സ്ഥലത്ത് കൂട്ടിയിട്ടു. എന്നീട്ട് മനുഷ്യരോട് പറഞ്ഞു, നിങ്ങള്‍ക്കിഷ്ടമുള്ള ദു:ഖം തിരഞ്ഞെടുത്തു കൊള്ളുക. എല്ലാവരും അവനവന്റെ ദു:ഖം തന്നെ തിരഞ്ഞെടുത്ത് തിരിച്ചുപോയി. കാരണം താരതമ്യപ്പെടുത്തുമ്പോള്‍ തന്റെ ദു:ഖമാണ് പ്രിയപ്പെട്ടതെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.
എപ്പോഴും കുട്ടിയായിരിക്കാന്‍ കഴിയുക സംഭവ്യമല്ലാത്തതിനാല്‍ കുട്ടികളുടെ നിഷ്ക്കളങ്ക മനസ്സുണ്ടാവാന്‍ ആഗ്രഹിക്കുന്നത് നല്ലതാണ്.
ഇന്നലെകളും, നാളെയും മിഥ്യയാണെന്നും ഇന്നു മാത്രമേ യാഥാര്‍ത്ഥ്യമുള്ളുവെന്നും അതുകൊണ്ട് ഓരോ ഇന്നുകളും സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കണമെന്നും കഥയിലൂടെ പറയുമ്പോള്‍ സന്തോഷിക്കാതിരിക്കുന്നതെങ്ങനെ?
ഇതുവരെയുള്ള എഴുതുന്ന ശൈലി വച്ചു നോക്കുമ്പോള്‍ കിലുക്കാംപെട്ടി വളരെ ഫിലോസഫിക്കലായ് ചിന്തിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. ഭാവുകങ്ങള്‍.....
സ്ഥിരം വായനക്കാരുടെ കൂട്ടത്തില്‍ ഞാനുമുണ്ടാവും പിന്നെ അഭിപ്രായങ്ങള്‍ പോസ്റ്റിനനുസരിച്ചും എന്നു പറഞ്ഞുകൊണ്ട്,
സസ്നേഹം
വഴിപോക്കന്‍ , പിന്നെ മുരളി മാഷ്, രണ്ടു പേരും തന്ന comments നു നന്ദി.ആ comments കൂടെ കിട്ടിയപ്പോള്‍ എന്റെ പോസ്റ്റി നു വല്ലാത്ത ഒരു ഭംഗി എനിക്കു തോന്നുന്നു.പ്രൊത്സാഹനത്തിനു ഒത്തിരി നങി.
നല്ല ഒരാശയം കുഞ്ഞു വരികളിലൂടെ പറഞ്ഞിരിക്കുന്നു, അഭിനന്ദനങ്ങള്‍
ചേച്ചീ...
വളരെ നല്ല ചിന്ത തന്നെ.
നന്നായി ഇഷ്ടപ്പെട്ടു, ഈ പോസ്റ്റ്.
:)
nighooDatha oLippichchu vachchirikunna rachanakaL iniyum pratheekshikkunnu...
ithe vaLare nannaayi
:)
upaasana
njan oru puthiya vaayanakkariyaanu. kilukkampettyude kadhakal vaayichappol oru prathyeka ishttam thonni,ellam lalithavum sarasavum aanu, ennal namme chinthippikkukayum athupole chirippikkukayum cheyyunnu. ennalum "Mukhachaayakal" valare manoharamaaya rachana ennu visheshippikkathirikkan kazhiyunnilla....avatharana shailiyile laalithyavum prashamsaneeyam. nammude 'Innukale' santhoshathode sweekarichu uthsaahapoorvam aakhoshamaakkan ellavarkkum kazhiyatte. iniyum inganeyulla nalla chinthakal unaratte...
bhaavukangalode...
നജീം, ശ്രീ, ഉപാസന, ദേവിക: നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാടു നന്ദിയുണ്ട്. ഓര്‍മ്മകളുടെ ചെപ്പില്‍ നിന്നും പിന്നെ പരിമിതമായ് ഉരുത്തിരിയുന്ന ഭാവനകളില്‍ നിന്നും ഇനിയും എന്തെങ്കിലും തപ്പിയെടുത്ത് എഴുതാന്‍ ശ്രമിക്കാം. നന്ദി എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി
valare nalla avatharanam.nalla bhasha(language).iniyum nalla nalla rajanakal aa viralthumpiloode varane enna prarthanayodeyum,abhinandangalodeyum ....
bindu.
വ്യത്യസ്തമായ എഴുത്ത്.. നന്നായിരിക്കുന്നു...
തികച്ചും മനോഹരമായ പോസ്റ്റ്.
ഇതൊരു മഹാവിദ്യയൊന്നുമല്ലെന്നു പറയുമ്പോഴും അതു വളരെ ദുഷ്കരമാണെന്നും നമ്മുക്കറിയാം അല്ലേ.
കിലുക്കാംപ്പെട്ടി...
നല്ല വിവരണം....അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
കിലുക്കാംപെട്ടി ആദ്യമായ് സന്ദര്‍ശിച്ച് അഭിപ്രായം അറിയിച്ച കണ്ണൂരാന്‍, മുരളി വാളൂര്‍, മഴത്തുള്ളികിലുക്കം എന്നിവര്‍ക്കും, പിന്നെ ബിന്ദുവിന്റെ പ്രോത്സാഹനത്തിനും എന്റെ നന്ദി അറിയിക്കുന്നു.
ഇതിപ്പോഴാണ് കണ്ടത്. നന്നായിരിക്കുന്നു.
കിലുക്കാം പെട്ടീ
നന്നായിരിക്കുന്നു ഈ കുഞ്ഞു ചിന്ത.
ഇനിയും പ്രതീക്ഷിക്കുന്നു.
-സുല്‍
മനസ്സിലെ കുട്ടിത്തം നഷ്ടപ്പെടരുതു്.കുഞ്ഞു മനസ്സില്‍ കള്ളമില്ല. നല്ല കൊച്ചു ചിന്ത കുട്ടിത്തം നഷ്ടപ്പെടുത്താതെ പറഞ്ഞിരിക്കുന്നു.:)
വാത്മീകീ, സുല്‍, വേണുജീ,എന്റെ കുട്ടികഥ വയിക്കുകയും കമന്റിടുകയും ചെയ്തതിനു നന്ദി.
ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.
പുതിയ പോസ്റ്റിനുള്ള തയ്യാറെടുപ്പാവും അല്ലേ, അതോണ്ടായിരിക്കും കുറച്ചുനാളായ് ഒരനക്കവും ഇല്ലാത്തത്. എന്നും ഇവിടെ ഒന്നെത്തി നോക്കാറുണ്ട് കെട്ടോ.. പ്രതീക്ഷയോടെ,
മുരളി മാഷേ... ഞാന്‍ ആദ്യം തന്നെ പറഞ്ഞിരുന്നല്ലോ ഞാന്‍ ഒരു എഴുത്തുകാരി ഒന്നും അല്ല എന്നു.ബ്ലോഗിലെ പല പോസ്റ്റുകളും വായിച്ച് ഒരു ആഗ്രഹം തോന്നി ഞാനും എഴുതിപ്പോയി.ഒരു പ്രതീക്ഷയോടെ എന്റെ ബ്ലോഗില്‍ വന്നു നോക്കിയതിനും കമന്റിട്ടതിനും നന്ദി.എനിക്കും ഒരു പ്രതീക്ഷ ഉണട് ഉടനെ ഒരു പോസ്റ്റ് ഇടാം എന്ന്.
ശരി... അങ്ങനെയാവട്ടെ.. എഴുതും എന്ന് കേട്ടതില്‍ സന്തോഷം
Thanks
kooduthal sradhikaam.
MK Harikuamr.
ഇന്നത്തെ ‘ഡോസിന്‘ നന്ദി :)
ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും
ചെയ്യുന്നവരുടെ ലോകത്തില്‍ചിന്തകള്‍ നശിച്ച് കൊണ്ടിരിക്കുന്ന ഒരോ മനുഷ്യ ജീവിയും
ആ ലോകത്തില്‍ നിന്ന് എന്തെങ്കിലും ഒരു വ്യത്യസ്ഥത തേടിയലയുകയാണിന്ന് ചേച്ചിയെന്ന് തോന്നിപ്പോകുന്നു,,
Post a Comment