Wednesday, July 23, 2008

മധുരനൊമ്പരം


അറിയാതെ ജനിച്ച പുഞ്ചിരി
അറിഞ്ഞു ജനിച്ച നീര്‍മിഴി
അറിയാതെ കിട്ടിയ ചുംബനം
അറിഞ്ഞു കിട്ടിയ താഡനം
അറിയാതെ വന്ന കര്‍മ്മങ്ങള്‍
അറിഞ്ഞു വന്ന ഓര്‍മ്മകള്‍
അറിയാതെ ചെയ്ത വാഗ്ദാനം
അറിഞ്ഞു ചെയ്ത സഹായം
അറിയാതെ കണ്ട സ്വപ്നങ്ങള്‍
അറിഞ്ഞു കണ്ട യാഥാര്‍ത്ഥ്യങ്ങള്‍
അറിയാതെ തന്ന സ്നേഹവും
അറിഞ്ഞു തന്ന ദ്രോഹവും
അറിയാതെ വന്ന തെറ്റുകള്‍
അറിഞ്ഞു തന്ന ശിക്ഷകള്‍
അറിയാതെ കിട്ടിയതൊക്കെയും മധുരം
അറിഞ്ഞു കിട്ടിയതൊക്കെയും നൊമ്പരം
അറിയാതെയും അറിഞ്ഞും കിട്ടിയതൊക്കെയും മധുരനൊമ്പരം

37 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"മധുരനൊമ്പരം"

അരുണ്‍ കരിമുട്ടം said...

ആദ്യപ്രാസത്തില്‍ എഴുതിയ കവിതക്ക്,
ആദ്യമായി വായിച്ച വ്യക്തി എന്ന നിലയില്‍
ആദ്യത്തെ തേങ്ങാ ഞാന്‍ ഉടക്കുന്നു.

ഒരു മധുര നൊമ്പരം തന്നെ.കലക്കി...

ശ്രീ said...

“അറിയാതെ കിട്ടിയതൊക്കെയും മധുരം
അറിഞ്ഞു കിട്ടിയതൊക്കെയും നൊമ്പരം
അറിയാതെയും അറിഞ്ഞും കിട്ടിയതൊക്കെയും മധുരനൊമ്പരം”

അതു കൊള്ളാമല്ലോ ചേച്ചീ.
:)

മാണിക്യം said...

പുഞ്ചിരിയും നീര്‍മിഴിയും
ചുംബനവും താഡനവും
കര്‍മ്മങ്ങളും ഓര്‍മ്മകളും
വാഗ്ദാനവും സഹായവും
സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
സ്നേഹവും ദ്രോഹവും
തെറ്റുകളും ശിക്ഷകളും
മധുരവും നൊമ്പരവും
ഓരോ അനുഭവങ്ങളും
ജീവിതത്തിന് ഊടും പാവും
നെയ്യുകയായിരുന്നു
ഒന്നോര്‍ക്കുക ഇവയില്ലായിരുന്നകില്‍
എടുത്ത് പറയാനെന്താ ഉണ്ടാവുക?
അറിയാതെയും അറിഞ്ഞും
കിട്ടിയതൊക്കെയും ജീവിതസമ്പാദ്യങ്ങള്‍
മധുരനൊമ്പരം ഈ ജീവിതം!!
സ്നേഹാശംസകളോടേ മാണിക്യം

Murali K Menon said...

njaan "thavika" upEkshichchathaayirunnu. ithaa mattoraaL Ettetuththirikkunnu.
santhOsham

ചന്ദ്രകാന്തം said...

ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത..മധുരവും..നൊമ്പരവും. നല്ല വീക്ഷണം.

ദാസ്‌ said...

മധുരം
ത്രിമധുരം
നിന്‍ വാക്കുകള്‍
പൂത്തുലയുന്ന ചിന്തകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വളരെ നന്നായിരിക്കുന്നു കവിതയിലുള്ള ഈ ശ്രമം .
ചിന്തയും, ഭംഗിയും ഒരുപോലെ..

ഭാവുകങ്ങള്‍.

കാവലാന്‍ said...

"അറിഞ്ഞു കിട്ടിയതൊക്കെയും നൊമ്പരം"

കൊള്ളാം കൊള്ളാം.......

Ranjith chemmad / ചെമ്മാടൻ said...

ഹെന്റെ ചേച്ചീ
കൊള്ളാലോ,
ഒടുവിലൊടുവില്‍
ഒരു കവിതയെഴുതിയപ്പോള്‍
അതിത്ര നന്നാകുമെന്ന് കരുതിയില്ല.
കഥയായാലും, കവിതയായാലും
കുറിപ്പുകളായാലും
അതിനൊരു
പക്വമായ,
ജീവിത നൈരന്തര്യത്തില്‍ നിന്ന്
അരിച്ചെടുത്ത
തീക്ഷ്ണമായ നിരീക്ഷണപാടവമുണ്ട്.
ഇനിയീ തൂലികയില്‍ നിന്ന്
ഞങ്ങള്‍ക്ക് കവിതക്കനലുകളും
പ്രതീക്ഷിക്കാമല്ലോ.......

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാ‍ല്ലൊ കിലുക്കാം പെട്ടി മറ്റേല്ലാ പോസ്റ്റില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു ചിന്തയാണല്ലൊ..
ശരിയാണ് അറിയാതെ നല്‍കുന്നതും കിട്ടുന്നതും സ്സ്നേഹം അറിഞ്ഞു നല്‍കുന്നതും കിട്ടുന്നതും നൊമ്പരം.
അസ്തമയ സൂര്യന്റെ കുകുമചെപ്പിനുള്ളിലെ
നിഴല്‍ സംഗമത്തിനായ്കാത്തിരിപ്പു ഞാന്‍ ഏകനായ്. ആശംസകള്‍,

ദിലീപ് വിശ്വനാഥ് said...

ഇതിപ്പോ എന്തൊക്കെ എവിടുന്നൊക്കെ കിട്ടിയെന്നു പറയാന്‍ പറ്റില്ലല്ലോ

ഹരീഷ് തൊടുപുഴ said...

അറീഞ്ഞും അറിയാതെയും അല്ലേ ചേച്ചീ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അറിയാണ്ട് എഴുതീതാണോ?

Unknown said...

അറിയാതെ ഞാനും ഇവിടെ വന്നു പൊയി.
വായിച്ച വരികള്‍ അറിയാതെ രസിച്ചു പോയി.

പൊറാടത്ത് said...

മധുരമുള്ള നൊമ്പരം.. :)

അനില്‍@ബ്ലോഗ് // anil said...

പ്രാസത്തിന്റെ പൌരാണിക യുഗത്തിലേക്കു മടക്കയാത്രയാണൊ?പ്രാസങ്ങള്‍ വലിച്ചെറിഞ്ഞു പൊസ്റ്റ് മോഡേണ്‍ ആകൂ...... (ചുമ്മാ ഒരു ..)

സുല്‍ |Sul said...

ippozhum onnum onnum immini valya onnu thanne alle chechi ;)
kavitha koLLaam.

-sul

smitha adharsh said...

വായിച്ചു തീര്‍ത്തപ്പോള്‍ നൊമ്പരത്തേക്കാള്‍ അനുഭവപ്പെട്ടതു മധുരം തന്നെ

Kichu $ Chinnu | കിച്ചു $ ചിന്നു said...

അറിയാതെ വന്നതാ ഇവിടെ
അറിഞ്ഞു വായിച്ച്പ്പോ ഇഷ്ടാ‍ായി..
അറിയാതെ കമന്റിപ്പോയി.... :)

Kaithamullu said...

അറിയാതെ ജനിച്ച നീര്‍മിഴി
അറിഞ്ഞു ജനിച്ച നറുമൊഴി,
അറിയാതെ കിട്ടിയ താഢനം
അറിഞ്ഞ് കിട്ടിയ തലോടല്‍...

-‍ ഞാനും തവിക എഴുതിപ്പോകുമോയെന്ന് ഭയന്നു പോകുന്നു, കിലുക്ക് സ്!

രസികന്‍ said...

നന്നായിരുന്നു നല്ല വരികൾ
അതുമാത്രമല്ല അക്ഷരത്തിലുള്ള തുടക്കം കാണാൻ ഒരു ചന്തമുണ്ടായിരുന്നു
ആശംസകൾ

കുറുമാന്‍ said...

കവിത കൊള്ളാംട്ടോ (എനിക്കൊന്നും മനസ്സിലായില്ല)

ഗുരുജി said...

അറിയാതെയും അറിഞ്ഞും കിട്ടിയതൊക്കെയും മധുരനൊമ്പരം”

ചേച്ചി കവിതയിലേക്കും‌ തിരിഞ്ഞോ? നന്നായിരിക്കുന്നു. അറിഞ്ഞ്കിട്ടിയ മധുരങ്ങളുമില്ലേ ജീവിതത്തില്‍...അറിയാതെ വന്ന നൊമ്പരങ്ങളും....

Unknown said...

അ....
അമ്മ....
അച്ഛന്‍.....
അ പിന്നെയും മധുരിക്കുന്ന ഓര്‍മ്മകള്‍ തന്നു.. നന്ദിയുണ്ട് കിലുക്കംസ്..
വ്യത്യസ്തമായ ശ്രമത്തിനു..

നന്ദു said...

അതങ്ങിനെയാണ് ചേച്ചീ, അറിഞ്ഞ് നൽകുന്നതിൽ അധികവും നൊമ്പരങ്ങൾ മാത്രമാവും!. വല്ലപ്പോഴും മാത്രമേ അറിഞ്ഞു കൊണ്ട് മധുരം വീണുകിട്ടൂ..

നല്ല വരികൾ :)

Anil cheleri kumaran said...

അറിയാതെ കിട്ടുന്നതൊക്കെ മധുരം
ശരിയാണു..
കവിത വളരെ നന്നായിരിക്കുന്നു.

ഗീത said...

ആ മധുരങ്ങളും നൊമ്പരങ്ങളും മധുരനൊംബരങ്ങളായി മനസ്സില്‍ തങ്ങി....

കിലുക്കൂ, സത്യമായിട്ടും സമയം കിട്ടുന്നില്ല ഒന്നും വായിക്കാന്‍. അല്ലാതെ കിലുക്കിനോടെന്തു പിണക്കം? സോറി കേട്ടോ.

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

അരുണ്‍ കരിമുട്ടം said...

എന്തേ പുതിയ പോസ്റ്റ് ഒന്നുമില്ലേ?

ഒരു സ്നേഹിതന്‍ said...

അറിയാതെ വായിച്ചു..
അറിഞ്ഞു കമ്മന്റുന്നു..

നന്നായിട്ടുണ്ട് ഈ മധുരനൊമ്പരം..

നരിക്കുന്നൻ said...

അറിയാതെ കിട്ടിയതൊക്കെയും മധുരം
അറിഞ്ഞു കിട്ടിയതൊക്കെയും നൊമ്പരം

അതങ്ങിനെയാണ്. എങ്ങിനേയോ കറങ്ങിത്തിരിഞ്ഞിവിടെ എത്തിയതാ. മുഷിപ്പിച്ചില്ല. നന്ദി. വളരെ നല്ലകവിത.

ബഷീർ said...

മുന്നെ വായിച്ചിരുന്നു. അന്ന് കമന്റാന്‍ പറ്റിയില്ല. ഇന്ന് ഒന്ന് കൂടി വായിച്ചു. നല്ല വാക്കുകള്‍ മുന്നെ പലരു പറഞ്ഞിരിക്കുന്നു. അത്‌ തെന്നെ എനിക്കും പറയാനുള്ളൂ..

അടുത്തായി ഒന്നും കിലുക്കി കാണുന്നില്ല ..

Sureshkumar Punjhayil said...

Nomparangalellam, Madhuratharam thanne. Ashamsakal Chechy...!!!

Unknown said...

Valare nallathu

Devi said...

amme....kidillam...amma ee level ethiyathu arinjilla ketto....

Devi said...

amme athu chinnante pic aano?