Sunday, December 7, 2008

കുന്തിയായ് മാറിയ ഗാന്ധാരി



മഴമേഘങ്ങള്‍ ആകാശത്തു നിറയുന്നതും അതിനിടയിലൂടെ സൂര്യന്‍ കടലിലേക്കു താഴുന്നതും ഇരുട്ട് പതിയെ പതിയെ കടന്നു വന്ന് എന്നെ പൂര്‍ണ്ണമായി മൂടുന്നതും ഞാന്‍ അറിഞ്ഞു.

ചുറ്റും കൂരിരുട്ട്, എത്ര സമയം വെളിച്ചത്തെ തേടി? ഓര്‍മ്മയില്ല.ഒട്ടും തന്നെ ഓര്‍മ്മയില്ല.

വെളിച്ചംവന്നു.... ഭയാനകമായ വെളിച്ചം....വിശ്വരൂപദര്‍ശനം പോലെ.
എന്തൊക്കെയായിരുന്നു ഞാന്‍ കണ്ടത്? മനസ്സിലാക്കിയത്?ആ വെളിച്ചം എന്നുള്ളില്‍ ഭീതിയുണര്‍ത്തി.ഭയം കൊണ്ട് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഹോ.....എല്ലാം വീണ്ടും ഇരുട്ടിലായി. എന്തൊരു സമാധാനം.

പതിയെ പതിയെ പതിയെ കണ്ണുകള്‍ എന്തിന്റെയോ നേരിയ മറവിലൂടെ കാണാന്‍ തുടങ്ങി.
മങ്ങിയ ശാന്തമായ വെളിച്ചം. ഇരുട്ടിലായിരുന്നപ്പോള്‍ അറിയാഞ്ഞതും ശക്തമായ വെളിച്ചത്തില്‍ കണ്ടു ഭയന്നതും ഒന്നും ആയിരുന്നില്ല ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടറിഞ്ഞു തുടങ്ങിയവ.


വിശ്വസിച്ചവര്‍, സ്നേഹിച്ചവര്‍......
ഇരുളില്‍ തപ്പുന്നവനൊന്നും അറിയുന്നില്ല എന്നു മനസ്സിലാക്കിയവര്‍.
ഇരുളിലായ എന്റെ അവസ്ഥയെ ഭംഗിയായി ഉപയോഗിച്ചവര്‍.

മങ്ങിയ ആ വെളിച്ചത്തില്‍ ഒന്നു ഞാന്‍ അറിഞ്ഞു തുടങ്ങി ഞാന്‍ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും ചെയ്തതും എല്ലാം തെറ്റ്.ഭയങ്കരമായ തെറ്റുകള്‍. എന്റെ ഇരുട്ടില്‍ ഞാന്‍ അറിയാതെ എന്നെകൊണ്ട് തെറ്റുകള്‍ ചെയ്യിച്ചു ഒരു തെറ്റും ചെയ്യാത്തവര്‍,ഒന്നായി കൈകോര്‍ത്തു പിടിച്ചു എനിക്കു ചുറ്റും ആനന്ദനൃത്തം ആടുന്നു ആഘോഷിക്കുന്നു ജീവിതത്തെ ഉത്സവമക്കി തകര്‍ക്കുന്നു.

ആര്‍ത്തട്ടഹസിക്കുന്ന ആ നല്ലവരുടെ , എന്റെ മനസ്സിന്റെ, ഒക്കെ മുന്‍പില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി മനസ്സാക്ഷി എന്ന നീതിപീഠത്തിനു മുന്നില്‍ തല കുനിച്ചു നിന്നു ഞാന്‍.തെറ്റുകള്‍ എല്ലാം ഏറ്റുപറഞ്ഞു.ജീവിതം ആഘോഷിക്കുന്നവര്‍ ഒന്നും അതു കേട്ടതായിപ്പോലും ഭാവിച്ചില്ല.മനസ്സെന്ന കോടതിയോ ഒന്നും ക്ഷമിച്ചതും ഇല്ല.

മനസ്സെന്ന കോടതി എനിക്കു നേരെ വിരല്‍ ചൂണ്ടി...............
ഒന്നൊന്നായി എന്റെ തെറ്റുകള്‍ ചൂണ്ടികാണിച്ചു.........
സ്നേഹം കൊണ്ടു കണ്ണുകളെ മൂടിക്കെട്ടി സ്വയം ഗാന്ധാരിയായവള്‍.
ആ ഇരുളിലിരുന്നു ചുറ്റിലും സ്നേഹം മാത്രം ആ‍ണ് എന്നു വിശ്വസിച്ചവള്‍.
സ്വന്തം ആത്മാവിനെ,മനസ്സിനെ,എന്തിനു ശരീരത്തിനെപ്പോലും സ്നേഹിക്കാത്തവള്‍.
സ്വയം സ്നേഹിക്കാത്തവര്‍ക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കാത്ത വിഡ്ഡി.നീ ശിക്ഷിക്കപ്പെടണം.....ഒരു ഇളവു ഞാന്‍ നിനക്കു തരുന്നു. മനസ്സാക്ഷി പറഞ്ഞു.
“നിന്റെ ശിക്ഷ നിനക്കു സ്വയം വിധിക്കാം”

ഒരു നിമിഷം പോലും വൈകിയില്ല ചിന്തിച്ചില്ല ശക്തമായി വിധിച്ചു.

“‘എന്നിലെ ഗാന്ധാരിയെ അഗ്നിദേവനു സമര്‍പ്പിക്കുക”
.........................................................

ആ ചിതയില്‍ നിന്നും ഉയര്‍ന്നു വന്നവളെ ‘കുന്തീദേവിയെ’ഞാന്‍ പൂര്‍ണ്ണമായും സ്വീകരിച്ചു.
ആ അവാഹന ശക്തിയെ ഉള്‍ക്കൊണ്ടു കൊണ്ട് സ്വയം മാത്രം സ്നേഹിക്കുന്നവളായി ഞാന്‍.

സ്വയം സ്നേഹത്താല്‍ സ്വന്തം കുഞ്ഞിനെപ്പോലും...........

സ്വയം സ്നേഹിക്കാന്‍ തുടങ്ങിയ എന്നേ പെട്ടന്നു ആരോ കെട്ടിപ്പുണരുന്നതും
ചുംബനങ്ങള്‍ കൊണ്ടു മൂടുന്നതും ഞാന്‍ അറിഞ്ഞു.
ഒട്ടും മൂടലില്ലാതെ തെളിമയുള്ള കണ്ണുകളോടെ ആദ്യമായി ഞാന്‍ തിരിച്ചറിയുന്നു അതു ആരാണ്ന്ന്.

ഇതുവരെ ക്രൂരമായി തടവിലാക്കിയിരുന്ന എന്നിലെ ഞാന്‍ ആയിരുന്നു അത്.

പെട്ടന്നു കടലില്‍ നിന്നും വന്ന തണുത്ത ശക്തമായ കാറ്റ് എനിക്കു ചുറ്റും സുഖം നിറഞ്ഞ ഒരു കവചം തീര്‍ത്തതു പോലെ.

ഇതാണ് സ്നേഹം...................ഇതു മാത്രം ആണ്.

33 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഹോ....ഇതാണ് സ്നേഹം...................ഇതു മാത്രം ആണ്.

ശ്രീ said...

കൊള്ളാം ചേച്ചീ
:)

ബഷീർ said...

വായിച്ചു :)

വിശദമായി ഒരിക്കൽ കൂടി വായിച്ചിട്ട്‌ കമന്റാം

നന്ദന said...

വായിച്ചു ചേച്ചീ.ഇഷ്ടമായി ഈ വരികള്‍

G.MANU said...

നന്നായി

യൂനുസ് വെളളികുളങ്ങര said...
This comment has been removed by the author.
ബഷീർ said...

ചേച്ചി,
ഞാന്‍ വാഗ്ദത്തം നിറവേറ്റി.. ഒരിക്കല്‍ കൂടി വന്നു .വിശദമായി വായിച്ചു. പക്ഷെ വിശദമായി അഭിപ്രായം പറയാന്‍ എനിക്കാവുന്നില്ല. എങ്കിലും പറയട്ടെ ഈ വിചിന്തനം നന്നായി.

Kaithamullu said...

ഗാന്ധാരി,
കുന്തി,
പിന്നെ...
-പാഞ്ചാലി?

(നല്ല ചിന്തകള്‍, ഉഷേ...!)

വേണു venu said...

ഞാന്‍ കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതും ചെയ്തതും എല്ലാം തെറ്റ്.ഭയങ്കരമായ തെറ്റുകള്‍.
ശരികളും തെറ്റുകളും മനസ്സിലാക്കി വരുമ്പോഴേയ്ക്കും എല്ലാം കഴിയാതെ നില്‍ക്കുന്ന ഒന്നു മാത്രം , സ്നേഹം.:)

സുല്‍ |Sul said...

കുന്തിയേയും ഗാന്ധാരിയേയും തുലാസിന്റെ രണ്ടു തട്ടിലിരുത്തിയല്ലേ. ഇനി കുന്തിക്കും ഒരു വീണ്ടുവിചാരമുണ്ടാകുന്നതെന്നാണ്? സ്വന്തം മകനെ യുദ്ധത്തിനയക്കുമ്പോള്‍ “വിജയിച്ചു വരൂ” എന്ന രണ്ടുവാക്ക് ഉരിയാടാനാവാതിരിക്കുമ്പോഴോ. എല്ലാം എല്ലായ്പോഴും ശരിയാവുന്നില്ല. ഇപ്പോള്‍ ശരിയെന്നത് പിന്നെ മാറി മറിയാമല്ലോ.

എന്തായാലും ചിന്ത നന്ന്.
-സുല്‍

കഥ പറയുമ്പോള്‍ .... said...

ചേച്ചി...മനോഹരം...
:)

മുസാഫിര്‍ said...

നന്നായിരിക്കുന്നു.ഭൂമിയുടെ മറ്റെ അറ്റത്തുന്ന് നിന്നും ബ്ലോഗിങ്ങ് തുടങ്ങി അല്ലെ ?

Murali K Menon said...

"veLichcham dhukhamaaNuNNi thamassallO sukhapradham"

athupOkatte......

enthaaNippOL ingane.....
theTTum Sariyum chinthichchu antham vittu nilkkaan maathram.....
OK... aththaram chinthakaLute avasthhaye maaTTi nirththiyaal rachana manOharam......

sorry for manglish....as it is from cybercafe.

Anil cheleri kumaran said...

kollaam.

ഞാന്‍ ഇരിങ്ങല്‍ said...

ഒരു നാടകം കാണുമ്പോലെയാണ് ഞാനിത് വായിച്ചത്. ഇരുളും വെളിച്ചവും ഇടകലര്‍ന്ന ഒരു ആശയ സംഘട്ടനം. മാത്രമല്ല മനസ്സിനെ അതിന്റെ തേരില്‍ കുതിരകളെ വിട്ട് പായിക്കുന്ന രാജകുമാരിയോ രാഞ്ജിയോ ഒക്കെ ആകുന്നു എഴുത്തുകാരി.
കുറുക്കനെ പോലെ 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന് പറയാന്‍ ഇഷ്ടപ്പെടാതെ എന്നാല്‍ വീണുകിട്ടിയ മുന്തിരി... ഓ ഇതിനെന്ത് സ്വാദാണെന്ന് പറയാന്‍ ഒരുമ്പെടുന്ന കഥാകാരി ഗാന്ധാരിയുടെ കണ്ണിലെ കെട്ടഴിക്കുകയും കുന്തിയായ് മാറി പലരേയും കാമിക്കുകയും എന്നാല്‍ ഇതൊന്നുമല്ല സത്യത്തില്‍ ആത്മരതി യാണ് അത്യുത്തമം എന്നോ അതു മല്ലെങ്കില്‍ സ്വവര്‍ഗ്ഗരതിയാണ് അതി സ്നേഹമെന്നോ ഉള്ള സൂചന നല്‍കി അവസാനിപ്പിക്കുന്ന കുറിപ്പ് ആശയ വ്യക്തത ഉണ്ടെങ്കിലും ആശയ ക്ലിപ്തത അനുഭവിക്കുന്നില്ലേ എന്ന് സംശയിക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

ചേച്ചീ വായിച്ച അന്ന് ഒരു കമന്റ് ഇട്ടിരുന്നു...
അത് എവിടെയോ ഒലിച്ചു പോയീന്നു തോന്നുണു...
അഗ്രഗേറ്ററില്‍ വരാത്തതിനാല്‍ പറഞ്ഞപോലെ ലിങ്ക് ഇട്ടിട്ടുണ്ട്...

siva // ശിവ said...

അതെ....ഇതാണ് സ്നേഹം...നന്നായി...

sreeNu Lah said...

നന്നായി

പകല്‍കിനാവന്‍ | daYdreaMer said...

നല്ല അവതരണം...ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗാന്ധാരി ഒരിക്കലും കുന്തിയാവണ്ട :(

വികടശിരോമണി said...

വേറിട്ട ചിന്താമാർഗം.നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

സ്നേഹം കൊണ്ട് അന്ധയായവൾക്കും സ്വയം സ്നേഹം കൊണ്ട് സ്വന്തം കുഞ്ഞിനെ പോലും ഉപേക്ഷിച്ചവൾക്കും ഇടയിലുള്ള അന്തരം. ഇതിലേവിടെയൊക്കെയാണ് ശരികളും തെറ്റുകളും ഒളിഞ്ഞിരിക്കുന്നത്. മനസ്സിൽ ഗാന്ധാരിക്ക് കുന്തിയേക്കാൾ ഉയർന്ന സ്ഥാനമാണ്.

smitha adharsh said...

ഇഷ്ടപ്പെട്ടു..പറയാന്‍ വന്നത് എനിക്ക് എന്തോ,എഴുതാന്‍ പറ്റിയില്ല..
ഇഷ്ടപ്പെട്ടു എന്ന് ഒരിക്കല്‍ കൂടി.

Sureshkumar Punjhayil said...

Manoharam. Ashamsakal...!!!

അരുണ്‍ കരിമുട്ടം said...

വായിച്ച് ചേച്ചി,വേറിട്ടൊരു ശൈലി,നന്നായിരിക്കുന്നു

rajan said...

....sangeetham pole kattil alinjethunna mozhi, eare ishtamayi
_rajan
_http://www.pbase.com/prrajan

വിജയലക്ഷ്മി said...

nalla avatharanam...aashamsakal!

Mahesh Cheruthana/മഹി said...

വേറിട്ട ചിന്തകൾ കൊള്ളാം!

Sapna Anu B.George said...

സ്നേഹത്തിനുടയവനും ഉറ്റവരും സ്നേഹം മാത്രം...ഇവിടെ കണ്ടതില്‍ സന്തൊഷം ഉഷസ്സ്

Unknown said...

ഇതാണ് സ്നേഹം...................ഇതു മാത്രം ആണ്......... :)

ullas said...

ഇതു സ്നേഹം തന്നെയോ .അറിയില്ല ,എങ്കിലും സ്വാര്‍തഥ ആകാന്‍ വഴിയില്ല .

വിജയലക്ഷ്മി said...

nannaayirikkunnu...