സ്വപ്നങ്ങള്‍ ഉറങ്ങുന്നു ഇവിടെ
ഓര്‍മ്മകള്‍ ഉണരുന്നു ഇവിടെ
മൌനങ്ങള്‍ നിറയുന്നു ഇവിടെ
മനസ്സുകള്‍ തേങ്ങുന്നു ഇവിടെ.....
ഈ ഭൂവിന്നവകാശികള്‍ സ്വപ്നങ്ങള്‍ ഇല്ലാത്തോര്
ആരും ഈ ഭൂമിക്കായ് സ്വപ്നം കാണാത്തോര്
അതിരുതര്‍ക്കങ്ങളില്ലാതെ, അവകാശവാദങ്ങളില്ലാതെ
കിട്ടുന്നു തുല്യമായിവിടം ചോദിച്ചീടാതെ....
സ്വപ്നങ്ങളേ ഉറക്കുവാന്‍
ഓര്‍മ്മകളേ ഉണര്‍ത്തുവാന്‍
പൂക്കള്‍ക്കു കാവലാകുവാന്
കാത്തിരിക്കുന്നൂ നമുക്കായി, ഈ സുന്ദരഭൂമി
20 comments:
‘കാത്തിരിക്കുന്നൂ നമുക്കായീ സുന്ദര ഭൂമി’
ആ സുന്ദര ഭൂമിയെ സ്നേഹിക്കാം നമ്മുക്കൊന്നായ്...
ഈയിടെയായി ചിന്തകളൊന്നും സുന്ദരമല്ല കെട്ടോ... ആ സുന്ദരഭൂമിക്കുവേണ്ടി ഇവിടെ ആരും കാത്തിരിക്കുന്നില്ല. അതൊക്കെ എല്ലാവര്ക്കും പതിച്ചുകിട്ടിയിട്ടുള്ളതാണ്. പിന്നെ പൂക്കള്‍ക്കു കാവലാളാവാനൊക്കെ ഭാഗ്യം ചെയ്തവര്‍ അപൂര്‍വ്വമായേ ഉണ്ടാവു.
ദുബായിലെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് നാട്ടിന്‍പുറത്തെ തൊടിയിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ മനസ്സില്‍ വിരിയുന്ന ഒരു കുറുമ്പായ് മാത്രമേ ഞാനിതിനെ കാണുന്നുള്ളു. കിലുക്കാംപെട്ടിയില്‍ നിന്നും സീരിയസ് രചനകള്‍ വിരിയട്ടെ. ഭാവുകങ്ങള്‍.
(അല്ലെങ്കില്‍ കര്‍ക്കിടക മാസമല്ലേ, രാമായണം വായിക്കുക)
സത്യം പറയുന്ന വരികള്‍...
തിരക്കു പിടിച്ചോട്ടമാണ്
അതിരുകളില്ലതെ വാരികൂട്ടുകയാണ്
കടപ്പാടുകള്‍ മറന്ന് അവകാശങ്ങള്‍ക്ക്
ആയുള്ള സമരമാണ്
സ്വന്തം എന്ന പദത്തിനു പരിധികളില്ലാ
സ്നേഹമെന്ന വികരം പദമായ് ചുരുങ്ങുന്നു
എന്നിട്ടോ ഒടുവില്‍ മണ്ണീനടിയില്‍ കൃമിക്കും
പുഴുവിനും ഭക്ഷണമാകുന്നു ഇതിന്നാരറിയുന്നു
ഈ ജീവിത നിരര്‍ത്ഥത ?
ഈ ഭൂവിന്നവകാശികള്‍ സ്വപ്നങ്ങള്‍ ഇല്ലാത്തോര്...
ഏതെങ്കിലും ഒരു പോസ്റ്റ് വായിക്കാതെയോ.. ബോഗ്ഗിൽ വന്ന കമന്റിനു നന്ദി പറയാതയോ .. ഇരിക്കാൻ കഴിയുമെന്ന് സ്വപനം കാണുന്നുണ്ടോ
ഈ സുന്ദരഭൂമിയിൽ... മനോഹരമായിരിക്കുന്നു
മനുചേട്ടന്‍ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്..
സത്യമുള്ള വരികള്‍
നന്നായി, സ്വോപ്ന്നങള് ഉറങ്ങുന്ന അവസ്ഥയെ പറ്റി ചിന്തിക്കാന്‍ പറ്റുമോ
സ്വപ്നങ്ങളെ സ്വപ്നങ്ങളെ നിങ്ങള്‍
സ്വര്‍ഗ്ഗ കുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍ ഇല്ലെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം.....
കവി പാടിയത് ഓര്‍മയില്ലേ ,
ഒന്നുമില്ലെന്നോർത്തു ദു:ഖിക്കുവതെന്തിനു
ആറടി മണ്ണിന്റെ ജന്മികളല്ലോ നമ്മൾ.
ആശം സകൾ
അവസാനം ഈ ഭൂമിയിലേക്കാണു മടക്കമെന്ന് ഓർക്കാൻ പോലും നേരമില്ലാതെ നെട്ടോട്ടമോടുകയല്ലേ ഏവരും..
അവസാനം ആറടി മണ്ണുപോലും സ്വന്തമില്ലാത്തവന്റെ സ്ഥിതിയോർക്കാനെങ്കിലും നാം സമയം കണ്ടെത്തേണ്ടിയിരിക്കുന്നു..
മുരളിമേനോൻ പറഞ്ഞത് സത്യമാണല്ലോ..
വരികള്‍ വളരെ സുന്ദരമാക്കി..
നന്നായിട്ടുണ്ട്
ee manohara theerathu tharumo ini oru janmam koodi ennu ithuvareyum kavikal padatha sundara bhoomi....
കൊള്ളാം, നല്ല ഭാവന.
Nice..
നന്നായിട്ടുണ്ട്
athe kathirikkunnu...ishtaayi
hi ushaa kavitha kollaattoo adipoli , pinney ethu njaan tune cheythu paadikkoottey ?
എന്റെ സുന്ദരഭൂമി കാണാന്‍ വന്നവര്‍ക്കും, അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും,ഒരുപാടു നന്ദി........
റോഷ് അത്രക്കു ഒന്നും ഇല്ലല്ലോ ഇതു. കളിയാക്കിയതാണല്ലേ...
Post a Comment