Wednesday, August 12, 2009

ഗംഗാ പ്രളയം




മൌലിയില്‍ ഗംഗ നിറഞ്ഞുനിന്നു
ഒഴുകുവാനാകാതെ തങ്ങിനിന്നു
ജടയിലെ ഗംഗതന്‍ വിങ്ങലാല്‍
ശിവമൌലിയില്‍ ഭാരമേറെയായി...

കൈകളാല്‍ ഗംഗേ തടഞ്ഞു നിര്‍ത്തും
പാരിന്‍ മക്കളേയോര്‍ത്തു തപിച്ചു ശംഭു
സര്‍വംസഹക്കായ് വിലപിച്ച ദേവന്‍
മാനവ ശാപത്തെ കണ്ടു മുന്നില്‍..

തീക്ഷ്ണാംശുയേറ്റു വരണ്ടുഭൂമി
പൊള്ളലുകളാല്‍ മൃതപ്രായയായി
ഒഴുകുവാനാകത്ത ഗംഗതന്‍ തേങ്ങലില്‍
തൃക്കണ്ണു താനേ തുറന്നുപോയി...

അക്കണ്ണില്‍ ഗംഗ പ്രവാഹമായി
മന്നിടത്തില്‍ മഹാപ്രളയമായി
സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി...

വിങ്ങലുകള്‍ വിള്ളലുകള്‍ മാറിയാ-
ക്ഷിതിയും ഭഗീരഥിയും ഗീതികളായ്
ശംഭുവോ ധ്യാനനിമഗ്നനായി
ഗംഗയും ഭൂമിയും ധന്യകളായ്......

26 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

‘മൌലിയില്‍ ഗംഗ നിറഞ്ഞുനിന്നു
ഒഴുകുവനാകതെ തങ്ങിനിന്നു
ജടയിലെ ഗംഗതന്‍ വിങ്ങലാല്‍
ശിവമൌലിയില്‍ ഭാരമേറെയായി‘

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കൊള്ളം..വളരെ ഇഷ്ടായി

t.a.sasi said...

വരികള്‍ക്കു നല്ല ഒഴുക്കുണ്ട്
ദുര്‍ഗ്രഹത ഒട്ടും ഇല്ല
കവിത ഇനിയും പോരട്ടെ..

Unknown said...

ഹായ് ചേച്ചീ,,,,, കൊള്ളാലോ ശിവഗംഗ.. ഒഴുകട്ടങ്ങനെ ഒഴുക്കട്ടെ.........

ബഷീർ said...

ഒഴുകട്ടെ ഗംഗാ പ്രവാഹം.. ഭൂമിയെ തണുപ്പിച്ചു കൊണ്ടിനിയും... ആശംസകൾ

Cartoonist said...

ഗംഗാപ്രളയം രാഘവപ്രതിജ്ഞയ്ക്കു മുന്‍പില്‍
വിറയാര്‍ന്നു നില്‍ക്കുന്നു..
(കവികുലമല്ലെ.. ഇതിലും ചെറിയ പ്രയോഗം വയ്യ) :)

Unknown said...

"Ivide thapassininnaarkku Neram..??" enna Madhusoodanan nairude Ganga enna kavithayile varikal pettennu orma vannu...!!!
Assalaayittundu...!!!! :) :) :)

മാണിക്യം said...

അക്കണ്ണില്‍ ഗംഗ പ്രവാഹമായി
മന്നിടത്തില്‍ മഹാപ്രളയമായി
സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി...

കിലുക്കാംപെട്ടിയിലെ ഗാംഭീര്യമുള്ള
ഒരു കിലുക്കം
നല്ലൊരു കവിത ബൂലോകത്തെയതില്‍
അതിയായ സന്തോഷം

സുല്‍ |Sul said...

“സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി...“

ഇനിയെത്ര കാത്തിരിക്കണം.

നല്ലവരികള്‍!
-സുല്‍

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു ചേച്ചി
ചിന്തയില്‍ കാണുന്നില്ലല്ലോ?
:)

കാവലാന്‍ said...

കൊള്ളാം നല്ല താളമുള്ള കവിത അഭിനന്ദനങ്ങള്‍ :)

Sureshkumar Punjhayil said...

Gangayude vingal, Sivaniloode nammilekkum...!

Manoharam, Ashamsakal...!!!

പൊറാടത്ത് said...

ഇതത്ര ചെറിയ കിലുക്കമല്ലാല്ലോ...

നന്നായിരിയ്ക്കുന്നു..

Kaithamullu said...

ധ്യാനനിമഗ്നനായി ഞാനും നില്‍ക്കുന്നു,ഈ കവിത വായിച്ച്!

Anil cheleri kumaran said...

അതീവ മനോഹരം.. തുടരുക..

കണ്ണനുണ്ണി said...

ഭംഗിയായി ചേച്ചി...
ഒഴുക്കുള്ള വരികള്‍...

Junaiths said...

ചേച്ചി...നല്ല വരികള്‍..

ഞാന്‍ ഇരിങ്ങല്‍ said...

നന്നായി:
പ്രണയ ഭംഗുരം വിരഹ കാമനം
ഗംഗേ അമ്രത ഗംഗേ..

:)
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

smitha adharsh said...

നന്നായിരിക്കുന്നു..നല്ല വരികള്‍..

വരവൂരാൻ said...

അഭിനന്ദനങ്ങള്‍....ഇഷ്ടായി

Murali K Menon said...

thrikkaNNu thuRannu bhasmamaakkumenna aRivine oru change aakki gangaa pravaaham nadaththiyathinu abhinandanangaL.
koLLaaaam.

വയനാടന്‍ said...

വേറിട്ടൊരു കവിത.നന്നായിരിക്കുന്നു. ആശം സകൾ

പാവപ്പെട്ടവൻ said...

നന്നായിരിക്കുന്നു..നല്ല വരികള്‍..
അഭിനന്ദനങ്ങള്‍....ഇഷ്ടായി

Gopakumar V S (ഗോപന്‍ ) said...

"ഒഴുകുവാനാകത്ത ഗംഗതന്‍ തേങ്ങലില്‍
തൃക്കണ്ണു താനേ തുറന്നുപോയി...

അക്കണ്ണില്‍ ഗംഗ പ്രവാഹമായി
മന്നിടത്തില്‍ മഹാപ്രളയമായി
സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി..."

ശക്തമായ ചിന്തകള്‍ വളരെ സരസമായ ഭാഷയിലും ശൈലിയിലും ആവിഷ്കരിക്കുംപോഴാണ് സാധാരണക്കാര്‍ക്ക് അവ പ്രാപ്തമാകുന്നത്. കിലുക്കാംപെട്ടിക്കു നമ്മെ ആവശ്യമുള്ളപ്പോഴൊക്കെ ഹൃദ്യമായി ചിരിപ്പിക്കാനും, അതെ സമയം വളരെ ശക്തമായി, തന്‍റെ വേറിട്ട ചിന്തകളുടെ
അതീവസരസമായ അവതരണത്തിലുടെ കാര്യമായി ചിന്തിപ്പിക്കാനും കഴിയുന്നത്‌ അസൂയാവഹമായ കഴിവ് തന്നെ, ദൈവാനുഗ്രഹം തന്നെ, പറയാതെ വയ്യ.... എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ.....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വന്നു വയിച്ചവര്‍ക്കെല്ലാം ഒരുപാട് നന്ദി............

Umesh Pilicode said...

ടീച്ചറെ നന്നായി