കണ്പോളകള് കൊണ്ട് കണ്ണുകളേപൂട്ടി
പല്ലുകളും ചുണ്ടുകളും ചേര്‍ത്തു വായയും മൂടി
ചൂണ്ടുവിരലുകള്‍ കുത്തി ചെവികളും അടച്ചു
പെരുവിരല്‍ വച്ച് മൂക്കിനേയും പൊത്തി
കണ്ടാമൃഗത്തോലിനെക്കാള് കടുപ്പമാക്കി തൊലി
എന്നിട്ടും എന്നിട്ടും എല്ലാം തഥൈവ.
ബന്ധിക്കേണ്ടതിനേ ബന്ധിക്കാന്‍
കോപ്പുമില്ല നമുക്കു കഴിവുമില്ല.
നിരപരാധികളായ കുറ്റക്കാരേ.....
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്.
27 comments:
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്
".....നിരപരാധികളായ കുറ്റക്കാരേ....."
ശരിയാണ്, ഇതു നമ്മുടെ സമൂഹതിന്റെ നേർക്കാഴ്ച്ച തന്നെ.... യഥാർത്ഥത്തിൽ ഉള്ള കാരണങ്ങളെ മൂടി വച്ച്, നമ്മൽ പുറം മിനുക്കി, ഒളിച്ചോട്ടം നടത്തുന്നു, ഇന്ദ്രിയങ്ങളെ പഴിക്കുന്നു... ശരിയായ കുഴപ്പക്കാർ സുഖമായി പരിലസിക്കുന്നു....
കാലികപ്രസക്തിയുള്ള വിഷയം, ശക്തവും സുന്ദരവുമായ ആഖ്യാനം.... അഭിനന്ദനങ്ങൾ...
ശക്തം.. സുന്ദരം.
paavam indriyangal.......ishtamaayi ammulu... :)
".....നിരപരാധികളായ കുറ്റക്കാരേ....."
മാപ്പ്...മാപ്പ്
സമകാലിക സങ്കീര്‍ണതകള്‍, നമ്മുടെ
സകല പ്രതിരോധ ഇന്ദ്രിയങ്ങളെയും,
അടച്ചുകെട്ടി നടന്നു മറയുവാന് നമ്മെ
പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. കാരണം
എപ്പോഴാണ് നമ്മള് ചെയ്യുന്ന ഒരു ഉപകാരം
നമ്മെ തിരിഞ്ഞുകൊത്തുകയെന്നറിയില്ല.
മനുഷ്യ മനസ്സു ഇപ്പോള്‍ അത്രയധികം
സങ്കീര്‍ണമാണ്. പിന്നെ മനസ്സാകുന്ന
മഹാ ഇന്ദ്രിയത്തില്‍ നമ്മുടെ ഇച്ഛാശക്തിയാല്‍
ഒന്നു നിലവിളിക്കുവാന്‍ മാത്രമെ
നമുക്കു കഴിയൂ. തീര്‍ച്ചയായും ബോധമുള്ള
ഒരു തലമുറ വരിക തന്നെ ചെയ്യും.
പ്രതീക്ഷക്കു വകയുണ്ടോ എന്തോ,
വെറും ഒരു മോഹം മാത്രം.
നല്ല കവിത, ആശംസകള്‍.
സ്നേഹപൂര്‍വ്വം.
താബു.
ബന്ധിക്കേണ്ടതിനേ ബന്ധിക്കാന്‍
കോപ്പുമില്ല നമുക്കു കഴിവുമില്ല.
athe, manassine niyanthrikku, nalla message
ശ്വാസം മുട്ടുന്നു
---------------------------
മായയാണിന്ദ്രിയം
മായക്കതീതമാം
സ്വത്വത്തെ തേടുമീ
വരികള്‍ക്ക് സ്വാഗതം
മാപ്പ്...മാപ്പ്
ബന്ധിക്കേണ്ടതിനേ ബന്ധിക്കാന്‍
കോപ്പുമില്ല നമുക്കു കഴിവുമില്ല.
നിരപരാധികളായ കുറ്റക്കാരേ.....
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്
നിരപരാധികളായ കുറ്റക്കാരേ
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്
ഇഷ്ടപ്പെട്ടു.
ശക്തമായ അശയം...നല്ല വരികൾ...
പഴിപറയുന്നവരോട് നമുക്ക് ക്ഷമിക്കാം.
"Niraparaadhikalaaya kuttakkaar"
nannaayirikkunnu.
നന്നായി, ചേച്ചീ...
ഇന്ദ്രിയങ്ങളെ കുറ്റപ്പെടുത്തി സ്വയം സമാധാനിയ്ക്കാന്‍ ശ്രമിയ്ക്കുക അല്ലേ?
നിരപരാധികളായ കുറ്റക്കാരേ.....
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്
:):)
എവിടെ നിന്നു പൂറപ്പെടേണ്ടി വരും നമ്മൾ?
അറിയാന്‍ എല്ലാം തന്നു
നുകരാന്‍ ജീവിതവും ,
എത്തിപ്പെടേണ്ടതോ,
വെറും
ഒന്നുമില്ലായ്മയില്‍ !
ദുഷ്കരം.
amme....assalaayirikkunnu....simple, to the point and powerful.....keep going amma !!!!
എന്തേ ഇതെല്ലാം ഇത്ര കഠിനമായി ബന്ധിക്കാന്‍ ? ഇന്ദ്രിയങ്ങളെ അവയുടെ പാട്ടിനു വിട്ടേക്കുക. നമുക്ക് തലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കാം.
Athishakhthamaaya varikal..nalla aashayam..valare valare nannayirikkunnu ushachechi.....
പടച്ചോനെ.. ഇത്ര കഷ്ടപ്പാടൊ..
എല്ലാം അടക്കി, എല്ലാറ്റിനെയും ബന്ധിച്ചു
നാം അടക്കി വാഴുന്നത് കൊണ്ട് എന്ത് നേട്ടം?
പഞ്ചേന്ദ്രിയങ്ങള്‍ സ്വതന്ത്രമായി രസിക്കട്ടെ.... നമുക്കും അവയോടൊപ്പം ആനന്ദിക്കാം.
ഒന്നാലോചിച്ചാല്‍ നാമെന്തിനു ഇന്ദ്രിയങ്ങളെ പഴിക്കണം?
അവരുടെ പണി കൊണ്ട് സുഖം കിട്ടുന്നത് നമുക്കല്ലേ ..?
ഹും !!! പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് എല്ലാം ചെയ്യിച്ചിട്ട് ആവശ്യം കഴിയുമ്പോള്‍ അവയെ അടച്ചിടുക , പിന്നെ കുറ്റം പറയുക. കൊള്ളാം .. മലയാളി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട് . ഭാവനക്ക് അഭിനന്ദനങ്ങള്‍.
ബിന്‍ഡു പരഞ്ഞപോളെ,
അതിഷക്തമായ വറികള്‍...നള്ള ആഷയം...വലരെ വലരെ നന്നായിറിക്കുണ്ണു ഉഷച്ചാച്ചി.
വന്നു വായിച്ചവര്‍ക്കെല്ലാം നന്ദി
Post a Comment