നീ എന്നേ ചുംബിച്ചു ജ്വലിപ്പിച്ചു...
എന്നിലെ കളങ്കത്തെ ഉള്‍ക്കൊണ്ടു.
ജീവന് തരികയാണന്നും,
ജീവിപ്പിക്കയാണന്നും കരുതി.
അവസാന തിളക്കവും തീര്‍ന്ന്-
കരിഞ്ഞു ചാമ്പലായപ്പോള് അറിഞ്ഞു
പരമാവധി ഉപയോഗിച്ചു തീര്‍ത്തു-
എന്നെ നീ.......എന്ന മഹാസത്യം.
“..........................................................................
...........................................................................
...........................................................................
............................................................................”
എന്നിലെ കളങ്കത്തെ ഉള്‍ക്കൊണ്ടു.
ജീവന് തരികയാണന്നും,
ജീവിപ്പിക്കയാണന്നും കരുതി.
അവസാന തിളക്കവും തീര്‍ന്ന്-
കരിഞ്ഞു ചാമ്പലായപ്പോള് അറിഞ്ഞു
പരമാവധി ഉപയോഗിച്ചു തീര്‍ത്തു-
എന്നെ നീ.......എന്ന മഹാസത്യം.
“..........................................................................
...........................................................................
...........................................................................
............................................................................”
30 comments:
“പുകവലി ആരോഗ്യത്തിനു ഹാനികരം”
അതെ, സാമൂഹിക വിപത്തുകളെല്ലാം അങ്ങനെ തന്നെ, നാമറിയാതെ നമ്മെ കാർന്നു തിന്നുന്നു... ആദ്യം മധുരിക്കുമെന്നു തോന്നും, പിന്നെ.....
:)
“പുകവലി ആരോഗ്യത്തിനു ഹാനികരം”
:)
നല്ല സന്ദേശം
ഹോ വായിച്ചു തുടങ്ങിയപ്പോള്‍ വേറെന്തോ വിചാരിച്ചു, അവസാനമല്ലേ സംഗതി അറീഞ്ഞത് :) ആകെ ടെന്‍ഷന്‍ ആയിപ്പോയി. ഇനി പോയി ഒരെണ്ണം വലിച്ചില്ലെങ്കില്‍ ശര്യാവൂലാ..:)
ചേച്ചി..
നല്ല കവിത..
ഉപയോഗിച്ച് വലിച്ചെറിഞ്ഞുവെന്നെ..
ഉപയോഗിക്കുക എന്നതാണ് പരമമായ സത്യം. ഉപയോഗിച്ച് കഴിയുമ്പോള്‍ ചിലപ്പോഴെങ്കിലും ഇത്തിരി ബാക്കി വച്ചേക്കും ഒരു പക്ഷെ അത് നാളെത്താക്കാവും. (ചില്ലറ ഒന്നും കയ്യിലില്ലെങ്കില്‍ പിന്നെ അതെങ്കിലും ഉപയോഗിക്കാലോ).!!
ഉപയോഗിച്ച് കഴിഞ്ഞതിനേയും ഉപയോഗിക്കാറുണ്ട്.
അത് ട്രെയിനിങ്ങ് പിരിയഡില്‍.
തുടക്കം അങ്ങിനെയൊക്കെയല്ലേ... ഉപയോഗിച്ചതിനെ ഒന്ന് ആഞ്ഞ് ചുംബിച്ച് ജ്വലിപ്പിക്കുക..!!
പരമാവധി ഉപയോഗിക്കുക എന്നത് നല്ലതല്ലേ..!!
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
രസകരം!
‘നല്ല കവിത’ എന്ന് കുഞ്ഞന്‍ പറഞ്ഞത്
ഒരാവേശത്തിലായിരിക്കാനാണിട.
കേട്ട്, ഉഷശ്രീയും ഞെട്ടിക്കാണും, ഇല്ല്യേ ? :)
കലക്കി, ചേച്ചീ
nalla message...nalla avatharanam....proud of you amma!!!
ആര് ആരെ ഉപയോഗിച്ചു? പാവം മനുഷ്യനെ സിഗരട്ടല്ലേ ശരിക്കും ഉപയോഗിച്ചത്?
എന്തൊക്കെയോ ആയിരിക്കുമെന്ന് ആലോചിച്ചു പോയി.. ഹഹഹ്ഹ.. കലക്കി.
ഇങ്ങനെ ഒരു വ്യാഖ്യാനം പുകവലിക്ക്.. കൌതുകകരം തന്ന്നെ
ഒരു സിഗരറ്റും പിന്നെ?
ഇതാരാണ് എരിഞ്ഞ് തീര്‍ന്നിട്ടും ജ്വലിക്കുന്ന കിലുക്കം പെട്ടി
ഇതെന്താണാവോ സംഭവമെന്ന സസ്പെന്സില് കുത്തുകളെ വകഞ്ഞു മാറ്റി നോക്കിയപ്പോഴല്ലേ എരിഞ്ഞു തീരുന്ന കക്ഷിയെ കണ്ടത്.ആശയം കലക്കി കിലുക്കാം പെട്ടി ചേച്ചീ.:)
അങ്ങനെ പരമാവധി ഉപയോഗിച്ചുകഴിയുമ്പോഴല്ലേ അതിലെ കളങ്കങ്ങളും കൂടി ഉള്ളിലേക്ക് ആവാഹിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കുന്നത്. കൊള്ളാം നല്ല സന്ദേശം കിലുക്കാമ്പെട്ടീ.
ഹാനികരം....?
വലിക്കട്ടെ;
വലിച്ച് വലിച്ച്,
തീരുവോളം വലിക്കട്ടെ.
ആദ്യം ഞാനങ്ങ് പേടിച്ചു എന്തോ കൊസ്രാക്കൊള്ളിയാണെന്നു വിചാരിച്ചു.
അവിടെ ആ പടം തന്നേ,.....?
മേലില്‍ ഇത്തരം ഉപദേശങ്ങളുമായി ഇവിടെങ്ങും കാണരുത്......
പൂര്‍ണ്ണമായി നല്ലാതായിട്ടോ, പൂര്‍ണ്ണമായി ചീത്തയായിട്ടോ ഭൂമിലെന്തെങ്കിലുമുണ്ടൊ?
ആദ്യം ദുനിയാവിലെ കുത്തകള്‍ നടത്തുന്ന സിഗരറ്റുകമ്പിനികള് പൂട്ടാനൊരു കവിടയെഴുത് നടക്കമോന്നറിട്ട്. (കവിത എഴുതാനറിയുമോന്നല്ല കമ്പിനി പൂട്ടമൊന്ന്)
കുഞ്ഞിടെ ഒരോരോ തമാശകളെ എന്നെയങ്ങ് സമ്മതിച്ച് തരണം
കവിത നന്നായി
രണ്ടര്‍ത്ഥത്തിലും
KOLLAM.........!
വഴികാട്ടി ആയ കവിത. ഇത് വായിച്ച് ആരെങ്കിലുമൊക്കെ നന്നാവാതിരിക്കുമോ?
It is very easy to quit smoking; I had done it many times
(എവിടെയോ കേട്ടതാണേ... ഞാനല്ല, സത്യം!!!)
?...:) super
ജീവന് തരികയാണന്നും,
ജീവിപ്പിക്കയാണന്നും ...!!!
ഒരു ഫ്ലൈറ്റില്‍ കയറ്റി ശരീരത്തെ ഇങ്ങ് എത്തിച്ചു, കൂടെ വരാന്‍ കൂട്ടാക്കാത്ത മനസ്സിനെ തിരക്കീറങ്ങിതാ,
"ഞാനും നിന്റെ ചുംബനവും”കൂട്ടിന് ആവട്ടെ..
“അവസാന തിളക്കവും തീര്‍ന്ന്-
കരിഞ്ഞു ചാമ്പലായപ്പോള് അറിഞ്ഞു
പരമാവധി ഉപയോഗിച്ചു തീര്‍ത്തു-
എന്നെ നീ.......എന്ന മഹാസത്യം.”
വെറും ഒരു സിഗററ്റ്കുറ്റിക്ക് മാത്രമാവില്ല
ഇങ്ങനെ പറയാനുള്ളത്.അല്ലേ?.....
ഇവിടെ വന്നു ഉമ്മവച്ചു പോയ എല്ലാവര്ക്കും എന്റെ ഉമ്മയില്ല .നന്ദി.....
ഞാന്‍ വലി നിറുത്തി
നല്ല വരികള്‍,
വരികളുടെ സാദ്ധ്യതകള്‍ക്ക് ചുവടെ ചേര്‍ത്ത ചിത്രം വിലങ്ങുതടിയാകുന്നു.
Post a Comment