സ്നേഹിക്കാന്‍ അതും അമ്മയെ ഒരു ദിനം വേണോ? ചോദ്യങ്ങള്‍ , വിമര്‍ശനങ്ങള്‍ . സ്നേഹിക്കാന്‍ ദിനം വേണ്ട. എന്നും എപ്പോഴും സ്നേഹിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ അതൊരാഘോഷമാക്കണം. പല സദനങ്ങളിലും നിറകണ്ണുകളോടെ കാത്തിരിക്കുന്നവരെ ഒന്നു ചെന്നു കാണാന്‍ ഒരു സ്നേഹസമ്മാനം കൊടുക്കാന്‍ ഒക്കെ ഒരു ദിനം നല്ലതല്ലേ? നല്ലതാണ്. എന്റെ ജീവിതം എന്നും മാതൃസ്നേഹത്താല്‍ സമ്പന്നമാണ്. നാല് അമ്മമാര്‍ ,ഇന്നതില്‍ ഒരാള്‍ സ്വര്‍ഗ്ഗത്തില്‍ .
മുപ്പത്തിരണ്ടുവര്‍ഷത്തെ പരക്കംപാച്ചിലും കഴിഞ്ഞു വന്ന എനിക്ക് ഈ വര്‍ഷത്തെ മാതൃദിനത്തില്‍ ആ സ്നേഹനിധികളെ എന്റെ കൈക്കുള്ളിലൊതുക്കി, നെഞ്ചോട്ചേര്‍ത്ത് അവരുടെ സ്നേഹം ആവോളം അനുഭവിക്കാന്‍, ആസ്വദിക്കാന്‍ ഭാഗ്യം കിട്ടി................ ..................................ഒരിക്കലും നിലയ്ക്കാത്ത അമ്മസ്നേഹത്തിന്റെ സമ്പന്നത...
കടലോളം സ്നേഹം തരുന്നു
ഒരു കടുകോളം ,തരി കരടോളം
തിരികെ ഒന്നുമേവേണ്ടാതെ.....................
..
16 comments:
ഒരിക്കലും നിലയ്ക്കാത്ത അമ്മസ്നേഹത്തിന്റെ സമ്പന്നത...
കുറച്ചു മനസിലായില്ല ..വൃദ്ധ സദനത്തില്‍ കഴിയുന്ന മൂന്നു പേരെ മുപ്പത്തി രണ്ടു വര്‍ഷത്തിനു ശേഷം കണ്ടെന്നോ ? ആരോക്കെയാണീ മൂന്നു അമ്മമാര്‍ ?
ഫോട്ടോയ്ക്ക് അപൂര്‍ണമായ അടിക്കുറിപ്പ് എഴുതുന്ന പോലെയായി വിവരണം ..
ഭാഗ്യമുള്ള അമ്മാമരും മകളും.
സ്നേഹത്തിന്റെ കൂടാരത്തില്‍ വസിക്കുന്ന ഉഷേച്ചിക്കു എല്ലാ ആശംസകളും...
എവിടെയും സ്നേഹം മാത്രം നിറയട്ടെ.
“ദൈവത്തിന് എല്ലായിടത്തും എത്താന്‍ കഴിയില്ലത്രേ, അതിനാല്‍ അമ്മമാരെ സൃഷ്ടിച്ചു”
എത്ര ശരി, അല്ലേ ഉഷാമ്മേ...
(ഓ ടോ: രമേശ് അരൂരിന് എന്തു പറ്റി? സദനം എന്നാല്‍ വീട് എന്നല്ലേ അര്‍ത്ഥം. വൃദ്ധസദനം എന്നല്ലല്ലോ. മുപ്പത്തിരണ്ടു വര്‍ഷത്തെ പ്രവാസത്തിനു ശേഷം - വളരെ നാളുകള്‍ക്ക് ശേഷം - ഈ അമ്മമാരെയെല്ലാം ഒരുമിച്ച് ഒന്ന് സമാധാനമായി സ്നേഹിക്കാന്‍ കിട്ടി എന്നല്ലേ കിലുക്കാംപെട്ടി ഉദ്ദേശിച്ചത്? എന്നാണ് ഞാന്‍ മനസ്സിലാക്കിയത്, കേട്ടോ. തെറ്റാണെങ്കില്‍ ക്ഷമിക്കണേ, രമേശ്)
amme adipoli photo !!!
kollam appachi kollam nalla sneham ee sneham ennum nilanilkkatte
@@ഗോപകുമാര്‍ ..കിലുക്കാം പെട്ടി പ്രവാസത്തില്‍ ആയിരുന്നു എന്ന് മുന്‍പരിചയം ഇല്ലാത്ത ഒരാള്‍ക്ക് മനസിലാവില്ല ..
ഒരു കാര്യം എഴുതുമ്പോള്‍
എന്ത് ?
ആര്
എവിടെ ?
എപ്പോള്‍ ?
എങ്ങനെ ?
എന്തുകൊണ്ട് ?
ഇങ്ങനെയുള്ള ആറു ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമെങ്കില്‍ അത് പൂര്‍ണമാകും ..അല്ലെങ്കില്‍ വായിക്കുന്നവര്‍ക്ക് സംശയം വരുന്നത് സ്വാഭാവികം ...
ഒരിക്കലും നിലക്കാതിരിക്കട്ടെ ഈ സ്നേഹസമ്പന്നത.
എന്റെ ജീവിതം എന്നും മാതൃസ്നേഹത്താല്‍ സമ്പന്നമാണ്.
രമേശ്...വളരെക്കാലത്തിനുശേഷം ഞാന്‍ ഇട്ട പോസ്റ്റിനു ആദ്യം വന്നു കമന്റിടുകയും എന്റെ തെറ്റ് ചൂണ്ടിക്കാണിച്ചു തരികയും ചെയ്തതിനു നന്ദി.ഞാന്‍ ഒരു എഴുത്തുകാരിയൊ കലാകാരിയോ ഒന്നും അല്ല. വായിക്കാന്‍ വേണ്ടിമാത്രം ബ്ലോഗില്‍ വന്നു , ബൂലോകം കണ്ട് കൊതിമൂത്ത് എഴുതി ചില മണ്ടത്തരങ്ങള്‍ .
ഇനി എഴുതിയാല്‍ തീര്‍ച്ചയായും കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
സാധു: അമ്മ എന്ന ഭാഗ്യം നമുക്കുചുറ്റിലും ഉണ്ടല്ലോ
കുഞ്ഞൂ , റാംജീ ,എനിക്കു കിട്ടുന്ന ആ സ്നേഹം എല്ലാര്ക്കും തരുന്നു..
ഗോപാ..ഹിഹിഹി.....അടി മേടിക്കും കേട്ടോ നീ.
ദേവീ, വൈശഖ് നിങ്ങള്‍ക്കും ഉണ്ട് ഈ സ്നേഹത്തിന്റെ പങ്ക് കേട്ടോ..
അനില്‍ , സാദിഖ് സ്നേഹം പങ്കുവൈക്കന് എത്തിയതില്‍ സന്തോഷം.
കിലുക്ക്സേ എനിക്ക് നല്ലവണ്ണം കുശുമ്പ് തോന്നുന്നു..
അമ്മയെ കാണണമെന്ന് എനിക്ക് തോന്നി ഞാന്‍ ഇതാ നാട്ടിലേയ്ക്ക് വരുന്നു.ഹോ! ഇനിയത്തെ രണ്ടാഴ്ചക്ക് നീളക്കുടുതലാണ്...
ആശംസകള്‍
ഭാഗ്യവതി.....എന്നും ഭാഗ്യം കൂടെയുണ്ടാകട്ടെ..ആശംസകൾ.
Post a Comment