Tuesday, February 2, 2010

ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം


ഈ മരുഭൂവിലെ എന്റെ പച്ചനിറമുള്ള സന്യാസിമരങ്ങളുടെ അഭിമാനം, അഹങ്കാരം കണ്ടില്ലേ? അവര്‍ ഇരുപുറവും കാവല്‍ നില്‍ക്കുന്നതു ആര്‍ക്കാണെന്നു കണ്ടോ? അവര്‍ പറയുന്നതു കേട്ടോ? “ഇവന്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍ ‍, ഈ ഒന്നാമന്‍ , ഒറ്റയാന്‍ ഞങ്ങളുടെ മാത്രം......”

Thursday, January 28, 2010

പുനര്‍ജന്മം

തണുത്തുറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ട്
ആ പെട്ടിയില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല
ഒരു  പ്രണയത്തിനും ജീവിതത്തിനും കൂട്ടായി
ആ ജീവനുകളുടെ, ആ ശരീരങ്ങളുടെ തന്നെ ഭാഗമായി
സ്വര്‍ഗ്ഗതുല്യമായ ജീവിതത്തിലേക്കുള്ള പുനര്‍ജന്മത്തിനായിരുന്നു
ദീര്‍ഘ കാലമായുള്ള മരവിപ്പെന്ന്.




Tuesday, January 12, 2010

എന്റെ പുതുവത്സര തീരുമാനം..




എന്റെ പുതുവത്സര തീരുമാനം..

ഓര്‍മ്മയായ കാലം മുതൽ കണ്ടു തുടങ്ങിയതാണേ. എന്നും കാണുന്ന കൊണ്ടാണോ മറ്റുള്ളവര്‍ക്കിടയിൽ ഉണ്ടാക്കിയെടുത്തിട്ടുള്ള സ്ഥാനം ആണോ അവൻ എന്നെയും വല്ലാതെ  ആകര്‍ഷിക്കാൻ  തുടങ്ങി. ആ ഇഷ്ടം ആരാധനയോ അഭിമാനമോ പ്രണയമോ ഒക്കെയായി വളര്‍ന്നു. തന്നിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് എന്നുള്ള ആ മനോഭാവം....

ഇടക്കിടെ അവനോടൊപ്പം വന്നെത്തുന്ന സുഹൃത്തുക്കൾ . . . അവരോടും വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു. സത്യം പറയാമല്ലോ അവരേയും കാത്തിരുന്നിട്ടുണ്ട്.  അതു മനസ്സിലാക്കിയപോലെ അവർ വരും എന്നുള്ള ചില സൂചനകൾ ഒക്കെ അവൻ തരികയും ചെയ്യും (കള്ളൻ!‍).

എന്നും അവന്‍ എനിക്കു നല്ല വഴികാട്ടിയായിരുന്നു, ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങൾ, അവനില്‍ക്കൂടിയാണ് എനിക്കു കിട്ടിയിരുന്നത്. ഞാന്‍ പറയാൻ തുടങ്ങിയാൽ തീരില്ല അവനേക്കുറിച്ചുള്ള വര്‍ണ്ണനകൾ.  എവിടെയും എന്നും എനിക്കു കൂട്ടായിരുന്നവൻ. എന്നും കാലത്തു ഉണരുന്നതു പോലും അവനു വേണ്ടിയാണ് എന്നു എനിക്കു തോന്നാതിരുന്നിട്ടില്ല.

അവനു പകരക്കാരായി പലരും വീട്ടിനുള്ളിൽ  അധികാരത്തോടെ കയറിവരികയും അവനെക്കാൾ കേമന്മാരാകാന്‍, സ്ഥാനം പിടിക്കാൻ, ഒക്കെ ശ്രമിക്കയും ചെയ്തു.  എന്തോ അവരോടൊന്നും വലിയ താല്‍പര്യം  തോന്നിയതേയില്ലാ എനിക്ക്. എന്നാൽ ഈയിടെയായി എനിക്കു അവനേയും സഹിക്കാന്‍ വയ്യാതെയായി. എനിക്കു പ്രായം കൂടിയതുകൊണ്ടാണോ? അതോ പ്രതികരിക്കാനുള്ള കഴിവുകൾ ഒന്നും ഇല്ലാതെ ഇളിച്ചു നില്‍ക്കുന്ന അവനോടുള്ള ദേഷ്യമാണോ .... എനിക്കറിയില്ല.

അവനേ ഞാന്‍ ഈയിടെയായി കാണുമ്പോളെല്ലാം അവൻ മരണത്തിന്റെ അവതാരകനായിട്ടാണോ വരുന്നതു എന്നൊരു തോന്നൽ... ജീവിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പിൽ പലതരം പലവിധം മരണമാര്‍ഗ്ഗങ്ങൾ നിരത്തുന്നു. ജീവിക്കുന്നതിലും എളുപ്പം മരണം, മരിക്കുന്നതിലും വിഷമം ജീവിതം”  ഇവന്‍ എന്തൊക്കെയാ ഈ പറയുന്നേ? എനിക്കു നിന്നേ ശരിക്കും ഭയമായിത്തുടങ്ങി.


             വയ്യ...വയ്യ.. പുലര്‍കാലത്തെത്തുന്ന ഇവന്റെ കൂടെയുള്ള, ഈ കെട്ടിമറിയല്‍, ആ ചുറ്റിപ്പിടുത്തത്തില്‍ കിടന്നുള്ള ശ്വാസം‌മുട്ടൽ  ഇനി വയ്യ. നിന്റെ കാലടിയൊച്ചക്കായ് കാത്തുകിടക്കില്ല ഇനി മുതൽ ഞാന്‍.  എനിക്കു പ്രഭാതം കാണണംപ്രഭാത സൂര്യനേ കാണണം, പുലര്‍കാലഭംഗിയിൽ പ്രകൃതിയെ അറിയണം.  എന്റെ പുതുവത്സര തീരുമാനം...ഇനി എനിക്കു അവനുമായുള്ള പുലരിക്കൂട്ടു വേണ്ട, ഉദയസൂര്യനേയും പ്രകൃതിയേയും പ്രഭാതത്തേയും കൂട്ടുപിടിച്ചു അവരോടൊപ്പം  ഇനിയുള്ള പ്രഭാതങ്ങള്‍ .........ഒരു പൂമ്പാറ്റയേ പോലെ പാറി നടക്കണം എനിക്കും....

Thursday, December 31, 2009

2010 വന്നേ......



എന്റെ കുഞ്ഞു മക്കൾ കഥ കേൾക്കാൻ വരൂ...


Thursday, December 24, 2009

നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....


നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ  .....



സത്യമായിട്ടും ഞാന്‍ ഞെട്ടിപ്പോയി


“ഉഷേ ഇതായിരുന്നു ആ പൊതിക്കുള്ളില്‍”
എന്തൊരു ഭംഗി, എന്തൊരു സ്നേഹം.........
 
ഇത്തിരിവെട്ടമായി   വന്ന്‍ ബൂലോക മനസ്സുകളില്‍ ഒത്തിരിവെട്ടം വിതറിയ റഷീദിനും സാര്‍ത്ഥവാഹകസംഘത്തോടൊപ്പം എന്ന പുസ്തകത്തിനും ആശംസകള്‍




ഇതും പ്രതീക്ഷിക്കാതെ കിട്ടിയ സ്നേഹം
വിശാലമാനസ്കന്റെ "കൊടകരപുരാണം" രണ്ടാം പതിപ്പ് പ്രകാശനം 



യു ഏ ഈ ബ്ലൊഗിന്റെ വല്ല്യേട്ടന്‍


ഈ   ബൂലോകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടുവന്ന
എന്റെ ദിനു, ബൂലോകത്തിന്റെ വഴിപോക്കന്‍



  പുലി സൌഹൃദം


ഈ കളിചിരികള്‍



 പ്രിയ സ്നേഹിത


പ്രിയ സുഹൃത്തുക്കള്‍ 


 പ്രിയപ്പെട്ടവര്‍


എന്റെ നാട്ടുകാരിയും എന്റെ കൂട്ടുകാരനും


ചിരി കൂട്ടുകാരി



ഓടിവാ മക്കളേ....


എന്റെ പൊന്നുമക്കളേ......
ഓടിവാ... കളിയാടി വാ ..കഥ കേള്‍ക്കുവാന്‍ വാ...വാ...




നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ പോവുകയാണേ ഈ ദുബായില്‍ നിന്നുമാത്രം.  .....

...ഫോട്ടോയില്‍ വരാത്ത ഒരുപാടു പ്രിയ സുഹൃത്തുക്കള്‍......എല്ലാവരുടെയും സ്നേഹത്തിനു പകരം തരാന്‍ ...... മനസ്സുനിറയെ സ്നേഹം മാത്രം...


എല്ലാ പ്രിയ ബ്ലോഗ്ഗേര്‍സിനും എന്റെ
ക്രിസ്സ്തുമസ്   ആശംസകള്‍

Tuesday, December 15, 2009

ഞാനും നിന്റെ ചുംബനവും

നീ എന്നേ ചുംബിച്ചു ജ്വലിപ്പിച്ചു...
എന്നിലെ കളങ്കത്തെ ഉള്‍ക്കൊണ്ടു.
ജീവന്‍ തരികയാണന്നും,
ജീവിപ്പിക്കയാണന്നും കരുതി.

അവസാന തിളക്കവും തീര്‍ന്ന്-
കരിഞ്ഞു ചാമ്പലായപ്പോള്‍ അറിഞ്ഞു
പരമാവധി ഉപയോഗിച്ചു തീര്‍ത്തു-
എന്നെ നീ.......എന്ന മഹാസത്യം.

“..........................................................................
...........................................................................
...........................................................................
............................................................................”




Saturday, December 12, 2009

ഇന്ദ്രിയങ്ങളേ മാപ്പ്.......




കണ്‍പോളകള്‍ കൊണ്ട് കണ്ണുകളേപൂട്ടി
പല്ലുകളും ചുണ്ടുകളും ചേര്‍ത്തു വായയും മൂടി
ചൂണ്ടുവിരലുകള്‍ കുത്തി ചെവികളും അടച്ചു
പെരുവിരല്‍ വച്ച് മൂക്കിനേയും പൊത്തി
കണ്ടാമൃഗത്തോലിനെക്കാള്‍ കടുപ്പമാക്കി തൊലി
എന്നിട്ടും എന്നിട്ടും എല്ലാം തഥൈവ.
ബന്ധിക്കേണ്ടതിനേ ബന്ധിക്കാന്‍‌
കോപ്പുമില്ല നമുക്കു കഴിവുമില്ല.
നിരപരാധികളായ കുറ്റക്കാരേ.....
പ്രിയ പഞ്ചിന്ദ്രിയങ്ങളേ മാപ്പ്...മാപ്പ്.